AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വിജയവാഡ എത്താന്‍ വെറും 6 മണിക്കൂര്‍; ബെംഗളൂരു-വിജയവാഡ ഹൈവേ തുറക്കാന്‍ പോകുന്നു

New Bengaluru Vijayawada Expressway to Slash Travel Time: നിലവില്‍ ബെംഗളൂരുവില്‍ നിന്ന് വിജയവാഡയില്‍ എത്തിച്ചേരാന്‍ ഏകദേശം 12 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്. നിലവിലുള്ള റോഡിന്റെ നീളം 635 കിലോമീറ്ററാണെങ്കിലും ഇത്രയേറെ സമയം യാത്രയ്ക്കായി എടുക്കുന്നത് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് കനത്ത നിരാശയാണ്. നേരിട്ടൊരു എക്‌സ്പ്രസ് വേ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഏറെനാളായി ഉന്നയിക്കുന്നുമുണ്ട്.

വിജയവാഡ എത്താന്‍ വെറും 6 മണിക്കൂര്‍; ബെംഗളൂരു-വിജയവാഡ ഹൈവേ തുറക്കാന്‍ പോകുന്നു
പ്രതീകാത്മക ചിത്രം Image Credit source: SW Photography/DigitalVision/Getty Images
Shiji M K
Shiji M K | Updated On: 03 May 2026 | 10:25 AM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വിജയവാഡ വരെ നീളുന്ന നാഷണല്‍ ഹൈവേയുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. രണ്ട് നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പാത വിവിധ മേഖലകളിലാണ് പ്രയോജനം ചെയ്യാന്‍ പോകുന്നത്. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വാണിജ്യ കേന്ദ്രമായ വിജയവാഡയിലേക്ക് നീളുന്ന പാതയുടെ ആകെ നീളം 535 കലോമീറ്ററാണ്. 635ല്‍ നിന്നാണ് 535 ലേക്ക് പാത ദൈര്‍ഘ്യം കുറയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ബെംഗളൂരു-വിജയവാഡ ഹൈവേ

നിലവില്‍ ബെംഗളൂരുവില്‍ നിന്ന് വിജയവാഡയില്‍ എത്തിച്ചേരാന്‍ ഏകദേശം 12 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്. നിലവിലുള്ള റോഡിന്റെ നീളം 635 കിലോമീറ്ററാണെങ്കിലും ഇത്രയേറെ സമയം യാത്രയ്ക്കായി എടുക്കുന്നത് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് കനത്ത നിരാശയാണ്. നേരിട്ടൊരു എക്‌സ്പ്രസ് വേ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഏറെനാളായി ഉന്നയിക്കുന്നുമുണ്ട്.

ഇതേതുടര്‍ന്നാണ് നാഷണല്‍ ഹൈവേ 544ജി എന്ന പേരില്‍ ബെംഗളൂരു-കടപ്പ-വിജയവാഡ എക്‌സ്പ്രസ് വേ കേന്ദ്രം പ്രഖ്യാപിച്ചത്. കര്‍ണാടകയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന 518 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണിത്. രാജ്യത്തെ ഭാരത്മാല ഹൈവേ പദ്ധതിയുടെ ഭാഗമായാണ് പാതയുടെ നിര്‍മാണം നടത്തുന്നത്. ഈ പാതയില്‍ ട്രാഫിക് ലൈറ്റുകളോ, ക്രോസിങ്ങുകളോ ഉണ്ടായിരിക്കില്ല എന്നതാണ് പ്രത്യേകത.

ബെംഗളൂരു-വിജയവാഡ എന്നീ രണ്ട് നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥലമാണ് കടപ്പ. ആന്ധ്രാപ്രദേശിലെ ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള റായലസീമയിലൂടെ പാത കടന്നുപോകുന്നുണ്ട്, ഇത് നിലക്കടല, തിന, പൂന്തോട്ടപരിപാലം എന്നിവയ്ക്ക് പേരുകേട്ട കടപ്പ, കര്‍ണൂല്‍ പോലുള്ള ജില്ലകള്‍ക്ക് ഗുണം ചെയ്യും. ഇവിടെ നിന്നുള്ള ഉത്പന്നങ്ങള്‍ ഇതുവേഗം വിപണിയില്‍ എത്തിക്കാനും കര്‍ഷകര്‍ക്ക് ഉയര്‍ന്ന നേട്ടം ലഭിക്കാനും സാധിക്കും.

മാത്രമല്ല, ഇവിടങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍, ഇലക്ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങി എല്ലാ മേഖലയില്‍ നിന്നുമുള്ള നിക്ഷേപം എത്തുകയും ചെയ്യും. റായലസീമയിലൂടെയുള്ള ഹൈവേ ആ പ്രദേശത്തിന് ആകെ പകരുക ജീവവായുവാണ്.

പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍…

ബെംഗളൂരു-വിജയവാഡ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം കുറയുന്നതാണ് ഏറ്റവും പ്രധാനം. നിലവില്‍ 12 മണിക്കൂറോളം വേണ്ടിവരുന്ന യാത്രാ സമയം ഇതോടെ എട്ടും അതിന് താഴെയുമായി കുറയും. ചരക്ക് കയറ്റുമതി, ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍, ജോലി, പഠനം തുടങ്ങി എന്തിനും ഏതിനുമായുള്ള എല്ലാ യാത്രകളും അതിവേഗത്തില്‍ നടത്താനാകും.

രണ്ട് റെക്കോഡുകള്‍ തീര്‍ത്ത് നിര്‍മാണം അതിവേഗം

2026 ജനുവരിയിലാണ് പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റിയും നിര്‍മാണ പങ്കാളിയായ രാജ്പത് ഇന്‍ഫ്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡും സത്യസായി ബാബയുടെ ജന്മസ്ഥലം എന്ന് കണക്കാക്കപ്പെടുന്ന ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിക്ക് സമീപമുള്ള സ്ഥലം നിര്‍മാണത്തിനായി ഏറ്റെടുത്തു.

Also Read: Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല

രണ്ട് റെക്കോഡുകളാണ് ഇതിനോടകം പാത കൈവരിച്ചിട്ടുള്ളത്. ആദ്യത്തേത് 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ബിറ്റുമിനസ് കോണ്‍ക്രീറ്റ് സ്ഥാപിച്ചതായിരുന്നു. 28.95 ലെയ്ന്‍ കിലോമീറ്ററോളം 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് ആയിരുന്നു ഇത്തരത്തില്‍ സ്ഥാപിച്ചത്. രണ്ടാമത്തെ നേട്ടം 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് കോണ്‍ക്രിറ്റ് ഒരുമിച്ച് സ്ഥാപിച്ചു എന്നതാണ്.

ഈ റെക്കോഡുകള്‍ തീര്‍ക്കുന്നതിനായി 600 ലധികം എഞ്ചിനീയര്‍മാരും തൊഴിലാളികളും നിര്‍ത്താതെ പണിയെടുത്തു. 70 ടിപ്പറുകള്‍, അഞ്ച് ഹോട്ട് മിക്‌സ് പ്ലാന്റുകള്‍, ഒരു പേവര്‍, 17 റോളറുകള്‍ എന്നിവയും നിര്‍മാണത്തിന്റെ ഭാഗമായി. ഓരോ പാളിയും വളരെ സുരക്ഷിതമായി കൃത്യതയോടെയാണ് ഒരുക്കിയത്. ഇക്കാര്യം ഉറപ്പാക്കാന്‍ ഐഐടി ബോംബെയും ഉപകരണ നിര്‍മാതാക്കളും സ്ഥലത്തുണ്ടായിരുന്നു.

English Summary

The Bengaluru–Vijayawada Expressway construction is progressing rapidly, bringing the project closer to completion. Once operational, the new expressway is expected to significantly reduce travel time between the two cities to just around 6 hours, improving connectivity and boosting regional development.

Follow Us