AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി

Bengaluru–Mysuru Train Services Hit: കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് ജോലികള്‍ നടക്കുന്ന ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ്. അതിനാല്‍ ഇതേകാലയളവില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകും. എക്‌സ്പ്രസ്, പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളുടെയും സര്‍വീസിലാണ് ഈ മാറ്റം.

Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി
ബെംഗളൂരു ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം Image Credit source: PTI
Shiji M K
Shiji M K | Published: 28 Apr 2026 | 11:25 AM

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ബെംഗളൂരുവിലേക്ക് പോകുന്ന വിവിധ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നു. കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെ യാര്‍ഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍വീസുകളില്‍ മാറ്റം വരുന്നത്. ഇതേതുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ഒന്നിലധികം നഗരങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ മാറ്റമുണ്ടാകും.

ബെംഗളൂരു ട്രെയിനുകള്‍ക്ക് നിയന്ത്രണം

കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് ജോലികള്‍ നടക്കുന്ന ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ്. അതിനാല്‍ ഇതേകാലയളവില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകും. എക്‌സ്പ്രസ്, പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളുടെയും സര്‍വീസിലാണ് ഈ മാറ്റം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെടുന്നു.

ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് സ്‌റ്റേഷനില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നത്. ഈ ജോലികള്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ യാത്ര ചെയ്യുന്നവരെയാണ് കൂടുതലായി ബാധിക്കുക എന്ന് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഈ സ്‌ട്രെച്ചിലെ അഞ്ച് ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ 49 ദിവസത്തേക്ക് പൂര്‍ണമായും റദ്ദാക്കുന്നതാണ്.

ഏതെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ മാറും?

ബെംഗളൂരു-മൈസൂരു പാസഞ്ചര്‍ സര്‍വീസ്, മൈസൂരു അര്‍സികെരെ പാസഞ്ചര്‍, ബെംഗളൂരു-ചാമരാജ്‌പേട്ട മെമു സര്‍വീസ് എന്നീ ട്രെയിനുകള്‍ ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള 49 ദിവസത്തേക്ക് സര്‍വീസ് നടത്തുന്നതല്ല.

കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷന്‍ വഴിയുള്ള 40 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതാണ്. ഏഴ് ദിവസത്തേക്ക് ചന്നപട്ടണ-കെഎസ്ആര്‍ ബെംഗളൂരു മെമു ഉണ്ടായിരിക്കുന്നതല്ല. ബെംഗളൂരു-അശോകപുരം ട്രെയിന്‍ അഞ്ച് ദിവസത്തേക്കും സര്‍വീസ് നിര്‍ത്തിവെക്കും. അശോകപുരം-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ഓഗസ്റ്റ് 1 മുതല്‍ 3 വരെ മൂന്ന് ദിവസത്തേക്ക് സര്‍വീസ് നടത്തില്ല.

സര്‍വീസുകളില്‍ മാറ്റം

അഞ്ച് ട്രെയിന്‍ സര്‍വീസുകളാണ് ഇക്കാലയളവില്‍ പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നത്. ഏഴ് ട്രെയിന്‍ സര്‍വീസുകള്‍ മറ്റ് സ്റ്റേഷനുകളില്‍ വെച്ച് അവസാനിപ്പിക്കുന്നതുമാണ്. ട്രെയിന്‍ നമ്പര്‍ 06526 അശോകപുരം-കെഎസ്ആര്‍ ബെംഗളൂരു മെമു ജൂണ്‍ 16നും ഓഗസ്റ്റ് മൂന്നിനും ഇടയില്‍ 49 ദിവസത്തേക്ക് കെങ്കേരിയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിനില്‍ ദിനംപ്രതി യാത്ര ചെയ്യുന്നത് ആയിരക്കണക്കിന് ആളുകളാണ്. അതിനാല്‍ തന്നെ ജോലി, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് സര്‍വീസില്‍ വരുത്തുന്ന മാറ്റം തിരിച്ചടിയാകും.

ട്രെയിന്‍ നമ്പര്‍ 66591 കെഎസ്ആര്‍ ബെംഗളൂരു-കോലാര്‍ മെമു ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും. ചിക്കബെല്ലാപൂര്‍ വഴി സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ 48 ദിവസം വരെ കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തില്ല.

Also Read: Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍

ട്രെയിന്‍ നമ്പര്‍ 16593-16594 കെഎസ്ആര്‍ ബെംഗളൂരു-ഹസൂര്‍ സാഹിബ് നന്ദേഡ് എക്‌സ്പ്രസ് ജൂണ്‍ 17നും ഓഗസ്റ്റ് നാലിനും ഇടയില്‍ 49 ദിവസത്തേക്ക് യെലഹങ്കയില്‍ യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്ന് തന്നെയായിരിക്കും സര്‍വീസ് തുടങ്ങുന്നതും. മറ്റുള്ള 36 ട്രെയിന്‍ സര്‍വീസുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്കും യാത്ര നടത്തുന്നവര്‍ക്ക് റെയില്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി യാത്ര ആസൂത്രണം ചെയ്യേണ്ടതാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതാണ്. മൈസൂരുവിലേക്ക് യാത്ര നടത്തുന്നവരെയാണ് പുതുക്കിയ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. ജൂണ്‍ മാസം മുതല്‍ തുടങ്ങുന്ന നിയന്ത്രണം, ജൂലൈയില്‍ പൂര്‍ണമായും ഓഗസ്റ്റിന്റെ തുടക്കത്തിലുമുണ്ടാകും.

English Summary

Train services at Bengaluru’s KSR railway station will face major disruptions due to ongoing yard work. Several trains will be cancelled, while others will be rescheduled or diverted between June 16 and August 4. Passengers are advised to check updated timings and service changes before planning their journey.

Follow Us