Bengaluru Bullet Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ബുള്ളറ്റ് ട്രെയിനിന് അനുമതി, അതും ഈ റൂട്ടില്‍
Bengaluru Hyderabad Bullet Train Gets Approval: ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പോലും യാത്രയ്ക്കായി എട്ട് മണിക്കൂര്‍ സമയമെടുക്കുന്നു. വിമാനമാര്‍ഗമാണ് പലരും അതിവേഗ യാത്ര സാധ്യമാക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങളും ശേഷം യാത്ര ആരംഭിക്കുന്ന സമയവുമെല്ലാം സമയം അങ്ങനെ നീട്ടിക്കൊണ്ടുപോയി.
ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു ബുള്ളറ്റ് ട്രെയിനിന് അനുമതിയായി. കര്‍ണാടക മന്ത്രിസഭ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. അതിവേഗ റെയില്‍പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ബെംഗളൂരു-ഹൈദരാബാദ് റൂട്ട് ഉള്‍പ്പെടെ ഏഴ് റൂട്ടുകളിലേക്ക് അതിവേഗ റെയില്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. റൂട്ടിന്റെ കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍
ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് അതിവേഗ റെയില്‍പാത എത്തുന്നത്. രണ്ട് നഗരങ്ങള്‍ക്കിടെയിലുള്ള യാത്ര അതിവേഗ റെയില്‍ വരുന്നതോടെ രണ്ട് മണിക്കൂറായി കുറയും. നിലവില്‍ 8 മുതല്‍ 19 മണിക്കൂര്‍ വരെ സമയമെടുത്താണ് ഇരുനഗരങ്ങള്‍ക്കും ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നത്.
ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പോലും യാത്രയ്ക്കായി എട്ട് മണിക്കൂര്‍ സമയമെടുക്കുന്നു. വിമാനമാര്‍ഗമാണ് പലരും അതിവേഗ യാത്ര സാധ്യമാക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങളും ശേഷം യാത്ര ആരംഭിക്കുന്ന സമയവുമെല്ലാം സമയം അങ്ങനെ നീട്ടിക്കൊണ്ടുപോയി.




ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍
യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗ റെയില്‍ പാത എത്തുന്നത്. രണ്ട് മണിക്കൂറിലേക്ക് യാത്രാ സമയം കുറയ്ക്കാന്‍ ഈ പാതയ്ക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് മണിക്കൂറില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നത് ബിസിനസ്, ജോലി, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകും.
ബുള്ളറ്റ് ട്രെയിനിന്റെ റൂട്ട്
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്നത്. ഏകദേശം 626 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇടനാഴിയുടെ ഏകദേശം 101 കിലോമീറ്റര്‍ പാത കര്‍ണാടകയിലായിരിക്കും. ഗൗരിബിദനൂര്‍ താലൂക്കിലെ അലിപുര, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളി, ബെംഗളൂരു റൂറല്‍ ജില്ലയിലെ കോടിഹള്ളി എന്നിവിടങ്ങളില്‍ മൂന്ന് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും.
ദേവനഹള്ളിയില്‍ സ്റ്റോപ്പുണ്ടാകുന്നത് വിമാനത്തവാളത്തിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസമാകും. മാത്രമല്ല, ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴി ഇതേ മേഖലയിലൂടെ പോകുകയാണെങ്കില്‍ കൊടിഹള്ളി ഒരു ഇന്റര്‍ചേഞ്ചായി മാറും. ഒന്നിലധികം ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്കുള്ള കണക്ടിങ് ഹബ്ബാകാനും കൊടിഹള്ളിക്ക് സാധിക്കുന്നതാണ്.
Also Read: Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല
കര്‍ണാടകയില്‍ പുറത്ത് എത്ര സ്റ്റോപ്പുകളുണ്ടാകും?
മഹ്ബൂബ് നഗര്‍, കുര്‍ണൂല്‍, അനന്തപൂര്‍, ഹിന്ദുപൂര്‍ എന്നിവിടങ്ങളില്‍ ഹൈദരാബാദില്‍ എത്തുന്നതിന് മുമ്പ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും. മൂന്ന് സംസ്ഥാനങ്ങളെയും ഒരുപോലെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് ആകെ 12 സ്റ്റോപ്പുകളായിരിക്കും എന്നാണ് വിവരം.
മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ വേഗത
മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളറ്റ് ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗത കൈവരിക്കാനാകും എന്നാണ് വിവരം. നിലവിലുള്ള റെയില്‍വേ ലൈനുകളില്‍ നിന്ന് വ്യത്യസ്തമായ അലൈന്‍മെന്റുകളോടെയായിരിക്കും ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്കുകള്‍ ഒരുക്കുന്നത്.
ഈ പാതയ്ക്ക് വേണ്ടിയുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ റൈറ്റ്‌സ് ലിമിറ്റഡ് നടത്തി. ഈ വര്‍ഷം സെപ്റ്റംബറിനും 2027 മാര്‍ച്ചിനും ഇടയില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിലെ ഷംഷാബാദില്‍ നിന്നാണ് പാത ആരംഭിക്കുക. പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്രം കര്‍ണാടകയോട് ആവശ്യപ്പെട്ടു.
English Summary
The proposed bullet train project between Bengaluru and Hyderabad has received approval, promising to significantly reduce travel time between the two cities to around two hours. The high-speed rail is expected to transform intercity travel and improve connectivity between Karnataka and Telangana.