AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?

UDF CM Race Between Satheesan, Chennithala and Venugopal: മുന്നണിക്കുള്ളില്‍ ഇപ്പോഴും വ്യക്തത വരാത്തത് ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ്. ഇതിനോടകം നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്കും ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

Kerala Assembly Election Result 2026: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?
കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല Image Credit source: PTI
Shiji M K
Shiji M K | Published: 04 May 2026 | 03:55 PM

യുഡിഎഫുകാര്‍ പോലും ഞെട്ടും വിധത്തിലുള്ള വിജയം നേടിയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയിലേക്ക് എത്തുന്നത്. മൂന്നാം പിണറായി സര്‍ക്കാരല്ല, ഇനി പത്ത് വര്‍ഷത്തിന് ശേഷമുള്ള യുഡിഎഫ് സര്‍ക്കാര്‍. പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്കെത്തുന്നതിനാല്‍ തന്നെ യുഡിഎഫ് പലതും തിരുത്തിയും കുറിച്ചുമാകാം വരുന്നതെന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ മുന്നണിക്കുള്ളില്‍ ഇപ്പോഴും വ്യക്തത വരാത്തത് ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ്. ഇതിനോടകം നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്കും ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

ആരാകും യുഡിഎഫിന്റെ മുഖ്യമന്ത്രി?

വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഈ മൂന്ന് പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ സാധ്യതയുള്ള കോണ്‍ഗ്രസുകാര്‍. എന്നാല്‍ ഇവരുടെ മാത്രം പേരുകളല്ല ഉയരുന്നതെന്ന് മാത്രം. യുഡിഎഫ് എന്ന് പറയുമ്പോള്‍, മുസ്ലിം ലീഗും പ്രധാനികള്‍ തന്നെ. കോണ്‍ഗ്രസില്‍ നിന്നല്ലാതെ ലീഗില്‍ നിന്നൊരു മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

എന്നാല്‍ നിലവിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ഏറ്റവും അര്‍ഹന്‍ വിഡി സതീശന്‍ തന്നെയാണെന്നാണ് ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. നീണ്ട പത്തുവര്‍ഷങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയാനാകില്ല.

ഒരു വ്യക്തിയുടെ ജീവനും ജീവിതവും പാര്‍ട്ടിയുടെ വിജയത്തിനായി മാറ്റിവെച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് സമൂഹമാധ്യമങ്ങൡ ഉയരുന്ന അഭിപ്രായം. അതിനാല്‍ തന്നെ വിഡി സതീശനിലേക്ക് തന്നെ ആയിരിക്കാം, ക്ലിഫ് ഹൗസിന്റെ ചുമതല എത്തുന്നത്.

കെസിക്ക് ചാന്‍സുണ്ടോ?

എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അഭിപ്രായം ഉന്നയിക്കുന്ന ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. മത്സരിച്ച് എംഎല്‍എ ആകാത്ത ഒരാള്‍ക്ക് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ സാധിക്കും എന്ന സംശയം വേണ്ട. കേരള ചരിത്രത്തില്‍ തന്നെ അത്തരം സംഭവങ്ങള്‍ ധാരാളം നടന്നിരിക്കുന്നു.

Also Read: Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍

ആദ്യ ഉദാഹരണം എകെ ആന്റണിയാണ്. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ എകെ ആന്റണി എംഎല്‍എ ആയിരുന്നില്ല. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് അദ്ദേഹം നിയമസഭ അംഗമായത്. 1995ലും എകെ ആന്റണി എംഎല്‍എ ആകാതെ മുഖ്യമന്ത്രിയായി. 1969ല്‍ മുഖ്യമന്ത്രിയായ സി അച്യുതമേനോന്‍ ആണ് മറ്റൊന്ന്. 1996ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഇകെ നായനാരും എംഎല്‍എ ആയിരുന്നില്ല.

രമേശ് ചെന്നിത്തല ആകുമോ?

മൂന്നാമതായി മുഴങ്ങിക്കേള്‍ക്കുന്ന പേര് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടേതാണ്. അദ്ദേഹത്തെ പോലെ അനുഭവസമ്പത്തുള്ള ആളെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യവും ശക്തമാണ്.

കുഞ്ഞാലിക്കുട്ടിക്ക് ഒരു ചാന്‍സ്

മുസ്ലിം ലീഗില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ലീഗിനുള്ളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും ഉപമുഖ്യമന്ത്രി പദമെങ്കിലും പ്രതീക്ഷിക്കാം.

English Summary

With the Kerala Assembly Election Results 2026, attention has turned to who will become the UDF Chief Minister. V D Satheesan, Ramesh Chennithala, and K C Venugopal are among the key contenders. The final decision is expected after party discussions.

Follow Us