Kerala Scheme: തടവുകാരുടെ ആശ്രിതർക്ക് 30,000 രൂപ, പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
Financial Aid for Self Employment of Prisoners' Dependents: ഒരു വ്യക്തി കുറ്റം ചെയ്ത് ജയിൽശിക്ഷ അനുഭവിക്കുമ്പോൾ അനാഥമാകുന്നത് ഇവരുടെ കുടുംബം കൂടിയാണ്. പ്രത്യേകിച്ച് ഉപജീവനമാർഗം കൂടി ഇല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരുടെ ആശ്രിതർക്കായുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് വേണ്ടി ധാരാളം ധനസഹായ പദ്ധതികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, വയോധികർ, വിധവമാർ, കർഷകർ തുടങ്ങി നിരവധി പേർ വിവിധ പദ്ധതികളുടെ ഭാഗമാണ്. അത്തരത്തിൽ തടവുകാരുടെ ആശ്രിതർക്ക് വേണ്ടിയും ധനസഹായം നൽകുന്നുണ്ട്. ഒരു വ്യക്തി കുറ്റം ചെയ്ത് ജയിൽശിക്ഷ അനുഭവിക്കുമ്പോൾ അനാഥമാകുന്നത് ഇവരുടെ കുടുംബം കൂടിയാണ്. പ്രത്യേകിച്ച് ഉപജീവനമാർഗം കൂടി ഇല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരുടെ ആശ്രിതർക്കായുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിച്ചത്.
തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ പദ്ധതി
ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒറ്റത്തവണയായി 30,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇത് ഉപയോഗിച്ച് ബിസിനസ് ആരംഭിക്കുകയോ സ്വയം തൊഴിൽ കണ്ടെത്തുകയോ ചെയ്യാം. അതേസമയം, ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പുറമെ, മറ്റ് കുറ്റകൃത്യ രേഖകൾ ഉള്ള കുറ്റവാളിയുടെ ആശ്രിതർക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അർഹതയില്ല.
നിബന്ധനകൾ
- 5 വര്‍ഷമോ അതില്‍ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിതര്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാളെ മാത്രമേ ധനസഹായത്തിനു പരിഗണിക്കുകയുള്ളു.
- കുറ്റവാളികളുടെ ആശ്രിതരെന്ന നിലയില്‍ ഭാര്യ/ഭര്‍ത്താവ്, തൊഴില്‍ രഹിതരും, അവിവാഹിതരുമായ മകന്‍/മകള്‍ എന്നിവരുടെ അപേക്ഷകള്‍ക്ക് പ്രഥമ പരിഗണന നല്‍കണം.
- ഇവരുടെ അഭാവത്തില്‍ ഇവര്‍ അപേക്ഷിക്കാത്ത സാഹചര്യത്തില്‍ വിധവയോ/ഭര്‍ത്താവ് ഉപേക്ഷിച്ചതോ/വിവാഹ മോചിതയോ ആയ മകള്‍, 55 വയസ്സിന് താഴെ പ്രായമുള്ള മാതാവ്/പിതാവ് എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും.
- അപേക്ഷയോടൊപ്പം അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍/കൗണ്‍സിലറുടെ സാക്ഷ്യപത്രം, 5 വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
- അപേക്ഷകന്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരായിരിക്കണം.
- കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല.
- അപേക്ഷയിന്മേല്‍ ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോര്‍ട്ടും, ശുപാര്‍ശയും മുന്‍ഗണനാക്രമവും രേഖപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.
ALSO READ: മാതാപിതാക്കളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം; സ്വാശ്രയ പദ്ധതിയുമായി കേരളം
ആവശ്യമായ രേഖകൾ
- ആധാർ കാർഡ് കോപ്പി
- പാസ്പോർട്ട് സൈസ് ഫോട്ടോ
- റേഷൻ കാർഡിന്റെ കോപ്പി (റേഷൻ കാർഡ് ഉടമയുടെ പേര് അടങ്ങുന്ന പേജും കുടുംബാംഗങ്ങളെ ഒരുമിച്ച് അടങ്ങുന്ന പേജും)
- വാർഡ് അംഗത്തിന്റെ അല്ലെങ്കിൽ കൗൺസിലറുടെ സർട്ടിഫിക്കറ്റ്
- നിർദ്ദിഷ്ട ജോലിയുടെ അല്ലെങ്കിൽ ബിസിനസിന്റെ പ്രോജക്ട് നിർദ്ദേശം
- ബാങ്ക് പാസ്ബുക്കിന്റെ കോപ്പി
- ജയിൽ സൂപ്രണ്ടിന്റെ സത്യവാങ്മൂലം
അപേക്ഷിക്കേണ്ട വിധം
- പദ്ധതിയിലേക്ക് ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി സുനീതി ഓൺലൈൻ സർവീസ് ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കുക.
- ഹോം പേജിൽ വൺ ടൈം രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.
- പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യുക.
- മൊബൈൽ നമ്പറിൽ ലഭിച്ച വെരിഫിക്കേഷൻ കോഡ് നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
- വിശദാംശങ്ങളും പൂരിപ്പിച്ച് പുതിയ പ്രൊഫൈൽ തുടങ്ങാം.
- വീണ്ടും സുനീതി പോർട്ടൽ സന്ദർശിച്ച് സിറ്റിസൺ ലോഗിൻ ക്ലിക്ക് ചെയ്യുക.
- യൂസർനെയിം സ്ഥാനത്ത് മൊബൈൽ നമ്പറും പാസ്‌വേഡും നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യുക.
- എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.
- പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, സ്കീമുകൾ സ്ക്രീനിന്റെ ഇടതുവശത്ത് ദൃശ്യമാകും.
- സ്കീം തിരഞ്ഞെടുത്ത് അപ്ലൈ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിലെ വിശദാംശങ്ങളും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.
English Summary:
Kerala Government’s Scheme for Dependents of Prisoners, implemented by the Social Justice Department, aims to support families of prisoners. The scheme primarily benefits dependents such as spouses, unemployed or unmarried children, and other vulnerable family members of convicts who have served long prison terms. Eligible families can receive a one time financial assistance of up to Rs 30,000.