AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Parinayam Scheme: വിവാഹം നടത്താന്‍ ‘പരിണയം’ പദ്ധതി പണം നല്‍കും; ആര്‍ക്കെല്ലാം അപേക്ഷിക്കാം?

Parinayam Scheme Explained Who Gets Rs 30000 Marriage Aid: ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് മാത്രമല്ല, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഭിന്നശേഷി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. വിവാഹ ചെലവിലേക്കായി നിശ്ചിത തുക കൈമാറിയാണ് സര്‍ക്കാര്‍ അവര്‍ക്ക് തുണയാകുന്നത്.

Parinayam Scheme: വിവാഹം നടത്താന്‍ ‘പരിണയം’ പദ്ധതി പണം നല്‍കും; ആര്‍ക്കെല്ലാം അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 01 May 2026 | 07:47 AM

ഒരുപാട് പണം മുടക്കിയാണ് കേരളത്തിലെ ഓരോ വിവാഹങ്ങളും നടക്കുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത്രയേറെ പണം ഒരുമിച്ച് എടുക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ ഇക്കൂട്ടരെ സഹായിക്കാനായി സര്‍ക്കാര്‍ ധാരാളം പദ്ധതികളും മുന്നോട്ടുവെക്കുന്നു. അവയിലൊന്നാണ് പരിണയം പദ്ധതി. എന്നാല്‍ ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല, വൈകല്യങ്ങള്‍ നേരിടുന്ന ആളുകളുടെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് മാത്രമല്ല, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഭിന്നശേഷി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. വിവാഹ ചെലവിലേക്കായി നിശ്ചിത തുക കൈമാറിയാണ് സര്‍ക്കാര്‍ അവര്‍ക്ക് തുണയാകുന്നത്.

എന്താണ് പരിണയം പദ്ധതി?

ഒറ്റത്തവണ ധനസഹായമാണ് പരിണയം പദ്ധതി വഴി ലഭിക്കുക. എന്നാല്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വാര്‍ഷിക വരുമാനം, ധനസഹായത്തിലെ ഇടവേള എന്നിവയെല്ലാം പരിഗണിക്കുന്ന വിഷയമാണ്. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നത് കൊണ്ടാണ് അപേക്ഷയിലെ ഇടവേള വിഷയമാകുന്നത്.

അപേക്ഷകരുടെയും കുടുംബത്തിന്റെയും വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ അധികമാകരുത്ത് എന്നതാണ് ആദ്യ നിബന്ധന. രണ്ട് പെണ്‍മക്കളുടെ വരെ വിവാഹത്തിന് ധനസഹായത്തിനായി അപേക്ഷിക്കാം. എന്നാല്‍ ആദ്യ വിവാഹത്തിന് ധനസഹായം വിതരണം ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ വിവാഹത്തിന് ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്.

ആദ്യ വിവാഹത്തിന് മാത്രമല്ല, രണ്ടാം വിവാഹത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്. എന്നാല്‍ ആദ്യ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച ജീവനാംശം കൂടി കണക്കിലെടുത്തായിരിക്കും രണ്ടാം വിവാഹത്തിന് ധനസഹായം നല്‍കുക. അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ വിവാഹത്തിന് മുമ്പ് മരിച്ചുപോയാല്‍, കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ അല്ലെങ്കില്‍ വിവാഹം നടത്താന്‍ ചുമതലയുള്ള കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിനോ ധനസഹായം ഈടിന്മേല്‍ നല്‍കുന്നു.

സാമൂഹ്യക്ഷേമ ഡയറക്ടര്‍ മുഖേനെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിരിക്കുകയും വേണം. എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുറപ്പിച്ച ശേഷമാണ് ധനസഹായം വിതരണം ചെയ്യുന്നത്.

എങ്ങനെ അപേക്ഷിക്കാം?

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവാഹ തീയതിയ്ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വധു മുസ്ലിം സമുദായത്തില്‍ പെടുന്നയാളാണെങ്കില്‍ നിക്കാഹ് ചടങ്ങ് നടന്നതിന് ശേഷം നടക്കുന്ന കല്യാണത്തിന്റെ തീയതിക്ക് മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Also Read: തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?

എന്തെല്ലാം രേഖകള്‍ ഹാജരാക്കണം?

  1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയത് വേണം.
  2. വികലാംഗര്‍, ബുദ്ധിവൈകല്യമുള്ളവര്‍ക്കായി തുടങ്ങിയവര്‍ക്കായ് അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്.
  3. അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന രേഖ. ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  4. വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്.
  5. വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ.
  6. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്

തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കേണ്ടതാണ്. എന്നാല്‍ അധികൃതര്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ രേഖകളും സമര്‍പ്പിക്കേണ്ടി വന്നേക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം.

English Summary

The Parinayam Scheme offers up to Rs 30000 as marriage assistance for women from financially weaker sections in Kerala, subject to eligibility and application through government channels.

Follow Us