Transgender Welfare Scheme: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം
How to Apply for Kerala Transgender Financial Assistance Scheme: കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നത്.
സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അവര്‍ക്ക് ധനസഹായം നല്‍കി, പാര്‍പ്പിടം, ഭക്ഷണം എന്നിവ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ ആദ്യമായി സമഗ്ര ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇത് സംസ്ഥാനത്തെ ഒരു വിഭാഗത്തിന് തന്നെ ഒരുക്കുന്നത് സംരക്ഷണവും തുല്യ പ്രാതിനിധ്യവുമാണ്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി…
കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നത്.
പ്രധാന പദ്ധതികള്‍ ഏതെല്ലാം?
വിദ്യാഭ്യാസത്തിനായി സഹായം- ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് പോലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സമന്വയ എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആളുകള്‍ക്ക് വീണ്ടും വിദ്യാഭ്യാസം ആരംഭിക്കാന്‍ സമന്വയം സഹായിക്കും.




വര്‍ണം എന്ന പേരില്‍ വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. വിവിധ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാകുന്നതാണ്. മാത്രമല്ല, ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.
ഇവര്‍ക്കും പ്രതിമാസം 1,000- സംസ്ഥാനത്തെ മറ്റ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ, സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സര്‍ക്കാര്‍ 1,000 രൂപ വീതം വിതരണം ചെയ്യുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുക.
വീടിനായി പദ്ധതി- ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനായി ഹൗസിങ് പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നു. വീടിനും ഭൂമിക്കും ധനസഹായം, നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാകാന്‍ സഹായം നല്‍കും, 2 ലക്ഷം രൂപ വരെ ഗ്യാപ്പ് ഫണ്ടും അനുവദിക്കും.
Also Read: Sthree Suraksha Scheme: 1000 രൂപ അക്കൗണ്ടിൽ എത്തിയോ, സ്ത്രീ സുരക്ഷ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?
തൊഴിലിനായും സര്‍ക്കാര്‍ കൂടെയുണ്ട്- മറ്റുള്ള വ്യക്തികളെ പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ തന്നെ ഒരു തൊഴില്‍ നേടാനും സര്‍ക്കാര്‍ പിന്തുണ നല്‍കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനായി പരിശീലന പരിപാടികള്‍ നടപ്പാക്കുന്നു. വിദ്യാഭ്യാസവും പരിശീലനവും നല്‍കി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ഇതുവഴി സര്‍ക്കാര്‍.
അവകാശങ്ങളിലും പിന്നോട്ടില്ല- മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കേരളം പ്രത്യേകം ശ്രദ്ധിക്കുന്നു. അവരുടെ ജെന്‍ഡര്‍ തിരിച്ചറിഞ്ഞ് മുന്നേറാനും, സാമൂഹിക വിവേചനങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ സേവനങ്ങളില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന തുല്യ പ്രാതിനിധ്യവും ഇവര്‍ക്ക് നേടികൊടുക്കുന്നുണ്ട്. നിങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാരില്‍ നിന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാത്തിനും സര്‍ക്കാര്‍ കൂടെയുണ്ട്.