Onam Bumper 2026: ഓണം ബമ്പര്‍ എടുക്കേണ്ടേ നമുക്ക്? ആദ്യം സമ്മാനങ്ങളൊന്ന് അറിഞ്ഞുവെക്കാം
Onam Bumper BR 111 2026 Check Complete Prize Structure: ഓണം തൂത്തുവരാന്‍ അടുത്ത ബമ്പറെത്തി, എന്നാല്‍ ഇത്തവണത്തെ വരവ് അല്‍പം വ്യത്യസ്തമായിട്ടാണ്. രൂപത്തിലും ഭാവത്തിലും മാത്രമല്ല, മറിച്ച് സമ്മാനത്തുകയിലുമുണ്ട് വ്യത്യാസം. ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനത്തുകയുമായി എത്തിയിരിക്കുന്ന ഓണം ബമ്പറെടുക്കാന്‍ നിങ്ങളും തയാറാണോ?
മണ്‍സൂണ്‍ ബമ്പറിന്റെ നാളുകള്‍ അങ്ങനെ അവസാനിച്ചിരിക്കുന്നു, എന്ന് കരുത് കേരളത്തിലെ ബമ്പര്‍ ലോട്ടറികളുടെ കാലമൊന്നും അങ്ങനെ കഴിഞ്ഞുപോകില്ലല്ലോ! ഓണം തൂത്തുവരാന്‍ അടുത്ത ബമ്പറെത്തി, എന്നാല്‍ ഇത്തവണത്തെ വരവ് അല്‍പം വ്യത്യസ്തമായിട്ടാണ്. രൂപത്തിലും ഭാവത്തിലും മാത്രമല്ല, മറിച്ച് സമ്മാനത്തുകയിലുമുണ്ട് വ്യത്യാസം. ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനത്തുകയുമായി എത്തിയിരിക്കുന്ന ഓണം ബമ്പറെടുക്കാന്‍ നിങ്ങളും തയാറാണോ?
സമ്മാനത്തുക ഉയര്‍ത്തി
ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ വലിയ വര്‍ധനവ് വരുത്തിയിരിക്കുകയാണ് സംസ്ഥാന ലോട്ടറി വകുപ്പ്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയിരുന്ന ഓണം ബമ്പര്‍ വഴി ഇത്തവണ 30 കോടി രൂപ ഭാഗ്യശാലിക്ക് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ടിക്കറ്റ് നിരക്കില്‍ ലോട്ടറി വകുപ്പ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
ഓണം ബമ്പര്‍ ടിക്കറ്റ് വില
500 രൂപയായിരുന്നു ഓണം ബമ്പറിന്റെ കഴിഞ്ഞ വര്‍ഷത്തെ വില, ഈ വര്‍ഷവും ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപ മുടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 30 കോടി രൂപ വരെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബമ്പറിന്റെ അവസാന സമ്മാനം 500 രൂപയായതിനാല്‍ ടിക്കറ്റിനായി മുടക്കുന്ന പണവും നഷ്ടപ്പെടില്ല.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭം; മികച്ച കമ്മീഷന്‍
നറുക്കെടുപ്പ് എന്ന്?
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ്. എന്നാല്‍ ഈ തീയതിയില്‍ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്.
മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം നേടിയ നമ്പറുകള്‍
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം മുതല്‍ അഞ്ചാം സമ്മാനം വരെ നേടിയ നമ്പറുകള്‍ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
- ഒന്നാം സമ്മാനം- MC 576896
- രണ്ടാം സമ്മാനം- MA 530984 MB 884378 MC 351820 MD 557299 ME 685578
- മൂന്നാം സമ്മാനം- MA 816079 MB 725332 MC 504425 MD 323192 ME 739809
- നാലാം സമ്മാനം- MA 838733 MB 509385 MC 254807 MD 536900 ME 535035
- അഞ്ചാം സമ്മാനം- 0701 0747 0774 0966 0999 1478 2196 3068 3175 3632 3914 4380 4695 4936 5123 5226 5522 6507 6730 6743 7043 7939 8497 8657 8802 9113 9162 9211 9212 9760
(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Kerala Lottery Thiruvonam Bumper BR 111 has a first prize of ₹30 crore. The bumper lottery also includes several other prize categories. Winners will be selected through the official draw conducted by the Kerala State Lotteries Department. Check the complete prize structure for all prize details.