AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭം; മികച്ച കമ്മീഷന്‍

Onam Bumper 2026 First Prize Agent Commission: 30 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പര്‍ സമ്മാനമായി നല്‍കുന്നത്. സമ്മാനത്തുകയിലെ വര്‍ധനവ് കൂടുതലാളുകളെ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ലോട്ടറി വകുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്‌ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ സമ്മാനത്തുകയുമായി ഒരു ലോട്ടറി വിപണിയിലെത്തിക്കുന്നത്.

Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭം; മികച്ച കമ്മീഷന്‍
ഓണം ബമ്പര്‍ ലോട്ടറി 2026 Image Credit source: Social Media
Shiji M K
Shiji M K | Updated On: 16 Jul 2026 | 02:01 PM

ഓണക്കാലമെത്തി, ഇനി ഓണം ബമ്പര്‍ ലോട്ടറിയുടെ നാളുകളാണ്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് പിന്നാലെ വിപണിയിലെത്തുന്ന ഓണം ബമ്പര്‍ ഭാഗ്യക്കുറി കോടികളാണ് സമ്മാനമായി നല്‍കുക. 30 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പര്‍ സമ്മാനമായി നല്‍കുന്നത്. സമ്മാനത്തുകയിലെ വര്‍ധനവ് കൂടുതലാളുകളെ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ലോട്ടറി വകുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്‌ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ സമ്മാനത്തുകയുമായി ഒരു ലോട്ടറി വിപണിയിലെത്തിക്കുന്നത്. ഓണം ബമ്പര്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രകാശനം ചെയ്തു.

ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

ടിക്കറ്റ് വില എത്ര?

സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ഓണം ബമ്പര്‍ ടിക്കറ്റ് വില വകുപ്പ് ഉയര്‍ത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ 500 രൂപയായിരിക്കും ടിക്കറ്റ് വില. 500 രൂപയുണ്ടെങ്കില്‍ ഒട്ടനവധി സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ടിക്കറ്റിനായി മുടക്കുന്ന 500 രൂപ പോലും 2,75,400 പേര്‍ക്ക് സമ്മാനമായി നല്‍കുന്നതാണ്.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി; 30 കോടി നേടാന്‍ അവസരം

നറുക്കെടുപ്പ് എന്ന്?

ഓണാഘോഷമെല്ലാം കഴിഞ്ഞ് പിന്നെയും ഒരുപാട് ദിവസങ്ങള്‍ ഭാഗ്യാന്വേഷികള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി എടുക്കാന്‍ ലഭിക്കുന്നതാണ്. ജൂലൈ 20 തിങ്കളാഴ്ച വിപണിയിലെത്തുന്ന ഓണം ബമ്പര്‍ ലോട്ടറി എടുക്കാന്‍ സെപ്റ്റംബര്‍ 26 വരെ അവസരമുണ്ടായിരിക്കും. സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. തീയതിയില്‍ മാറ്റമുണ്ടെങ്കില്‍ ലോട്ടറി വകുപ്പ് പിന്നീട് അറിയിക്കും.

ഒന്നാം സമ്മാനത്തിന് ഏജന്റ് കമ്മീഷന്‍ എത്ര?

സംസ്ഥാനത്തെ ലോട്ടറി സമ്മാനങ്ങള്‍ക്ക് സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് കമ്മീഷനായി നല്‍കുന്നത്. 30 കോടിയുടെ പത്ത് ശതമാനം എന്ന് പറയുന്നത് 3 കോടി രൂപയാണ്. ഈ തുക ലോട്ടറി വില്‍പന നടത്തിയ ഏജന്റിന് ലഭിക്കും. 30 കോടിയില്‍ നിന്നും 3 കോടി ഏജന്റിന് നല്‍കിയാല്‍ 27 കോടി രൂപയാണ് ബാക്കിയാകുന്നത്. എന്നാല്‍ ഈ തുക മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുകയില്ല. സമ്മാനനികുതി, സെസ് ഉള്‍പ്പെടെ നികുതികള്‍ പല നല്‍കിയതിന് ശേഷമുള്ള തുകയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുക.

( നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

The Onam Bumper 2026 lottery offers a first prize of Rs 30 crore, but the winning ticket seller also receives a commission. Here’s how much a lottery agent is entitled to if they sell the jackpot-winning ticket, along with the commission rules applicable to Kerala Lottery agents.

Follow Us