Kerala Monsoon Rains Live : കാലവർഷം പേമാരിയാകുന്നു; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

Kerala Rains Live Updates In Malayalam : ജൂൺ എട്ടാം തീയതി വരെ കനത്ത മഴ തുടരും. അഞ്ച് വടക്കൻ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.

Kerala Monsoon Rains Live : കാലവർഷം പേമാരിയാകുന്നു; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

Kerala Monsoon Red Alert

Edited By: 

Jayadevan AM | Updated On: 30 Jun 2026 | 09:17 AM

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറയിപ്പ് ആയ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ എട്ടാം തീയതി വരെ സംസ്ഥാനത്തെ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

LIVE NEWS & UPDATES

The liveblog has ended.
  • 06 Jun 2026 04:27 PM (IST)

    Kerala Rain Alert Updates : നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. മുൻപ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം നാളെ വിവിധ ജില്ലകളിൽ അതിതീവ്രമഴ പ്രവചിച്ചിരുന്നെങ്കിലും, പുതുക്കിയ കണക്കനുസരിച്ച് നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഉണ്ടായിരിക്കില്ല. Read More

  • 06 Jun 2026 12:00 PM (IST)

    Kozhikode Tourist Destination Restrictions : കോഴിക്കോട്ടെ ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്

    ഇന്നും നാളെയും റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലേക്കേർപ്പെടുത്തിയതായി ജില്ല കളക്ടർ അറിയിച്ചു. വെള്ളച്ചാട്ടങ്ങളും ബീച്ചുകൾ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നും നാളെയും വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല


  • 06 Jun 2026 09:20 AM (IST)

    Kerala Rain School Holiday : സ്കൂളുകൾക്ക് ഇന്നവധി

    കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. Read More

  • 06 Jun 2026 09:05 AM (IST)

    Kozhikode Rain Updates : വിലങ്ങാട് മേഖലയിൽ ജാഗ്രത നിർദേശം

    കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. വടകര താലൂക്കിൽ ഉൾപ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. Read More

  • 06 Jun 2026 08:58 AM (IST)

    Kerala Rain Alerts : വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

    കാലവർഷം കനത്തതോടെ അഞ്ച് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  • 06 Jun 2026 08:57 AM (IST)

    Kerala Rain Alert Today : കേരളത്തിൽ ഇന്നും നാളെ കനത്ത മഴ

    സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. Read More

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി