Kerala New CM Announcement Live : ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനം, വിഡി തന്നെ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
Kerala Next Chief Minister Announcement Live VD Satheesan VS KC Venugopal VS Ramesh Chennithala : അന്തിമ ചർച്ചയ്ക്ക് വേദിയായി രാജ്യതലസ്ഥാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ച നടത്തിരുന്നു. വിഡി സതീശൻ എന്ന് സൂചന.
ന്യൂഡൽഹി: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച് എഐസിസി. മുഖ്യമന്ത്രി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായതിന് പിന്നാലെയാണ് കോൺഗ്രസ്സ് നേതൃത്വം പത്ര സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് നിയമസഭ അംഗങ്ങളെ എല്ലാം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ വെച്ച് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യ വിവരം. ഇത് പിന്നീട് ഡൽഹിയിലേക്ക് മാറ്റി. നിലവിൽ പറവൂർ എംഎൽഎയാണ് വിഡി സതീശൻ. കഴിഞ്ഞ ടേമിൽ അദ്ദേഹം പ്രതിപക്ഷ നേതാവുമായിരുന്നു.
English Summary
Who will Kerala New Chief Minster? AICC Announced VD Satheesan As Kerala New Chief Minister. But KC Venugopal and Ramesh Chennithala shows big fight to get CM Chair. Finally name pointed towards VD Satheesan only.
LIVE NEWS & UPDATES
-
VD Satheesan Oath Ceremony Date : സത്യപ്രതിജ്ഞ തിങ്കളാഴ്ച
16-ാം നിയമസഭയിലേക്കുള്ള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 18 തിങ്കളാഴ്ച.
-
Ramesh Chennithala on Kerala CM Announcement : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി
വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ പന്തിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല കടുത്ത അമർഷം രേഖപ്പെടുത്തി. നിയമസഭകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
-
KC Venugopal On CM Announcement : കെ സി വേണുഗോപാൽ മാധ്യമങ്ങളെ കാണുന്നു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കെ സി വേണുഗോപാൽ മാധ്യമങ്ങളെ കാണുന്നു
-
VD Satheesan Kerala Chief Minister : മുഖ്യമന്ത്രി വിഡി സതീശൻ തന്നെ
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ്റെ പേര് പ്രഖ്യാപിച്ച് എഐസിസി. 11 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഹൈക്കമാൻഡ് വിഡി സതീശനിലേക്കെത്തിയത്
-
Kerala CM Announcement Live : എഐസിസി വാർത്തസമ്മേളനം ആരംഭിച്ചു
മുഖ്യമന്ത്രി ആരെന്ന് അറിയിച്ചുകൊണ്ടുള്ള എഐസിസിയുടെ വാർത്തസമ്മേളനം ആരംഭിച്ചു
-
Kerala Chief Minister VD Satheesan : മുഖ്യമന്ത്രി വിഡി സതീശൻ തന്നെ
അവസാനം മുഖ്യമന്ത്രി പദത്തിലേക്ക് വിഡി സതീശൻ എന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തി. എഐസിസി വാർത്തസമ്മേളനം ഉടൻ
-
Kerala CM Announcement: മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക്?
കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്ന് 12 മണിക്ക് എഐസിസിയുടെ പ്രത്യേക വാർത്താ സമ്മേളനം.
-
രാഹുൽ-കെസി നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു
ഡൽഹിയിയിലെ രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ – കെസി കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. കെസി വേണുഗോപാലിനെ 9 മണിയോടെയാണ് രാഹുൽ തന്റെ വസതിയിലേക്ക് വിളിപ്പിച്ചത്.
-
കെസി വേണുഗോപാല്‍ രാഹുലിനെ കാണാന്‍
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ കെസി വേണുഗോപാല്‍ തിരിച്ചു. എന്നാല്‍ എന്തിനാണ് രാഹുല്‍ ഗാന്ധിയെ കെസിയെ വിളിപ്പിച്ചതെന്ന് വ്യക്തമല്ല. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന വന്നതിന് പിന്നാലെയാണ് കെസി-രാഹുല്‍ കൂടിക്കാഴ്ച.
-
വിഡി മകൾക്കൊപ്പം തിരുവനന്തപുരത്തേക്ക്, ലീഗ് എംഎൽഎമാർ എത്തില്ല
കേരളത്തിന്റെ മുഖ്യമന്ത്രി ആര് എന്നതിൽ സസ്പെൻസ് തുടരുന്നതിനിടെ വിഡി സതീശൻ മകൾക്കൊപ്പം തിരുവനന്തപുരത്തെത്തും. രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട് വീട്ടിലുണ്ട്. കെസി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. കേരളത്തിലേക്ക് പോകണോയെന്ന് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും തീരുമാനിക്കുക. മുസ്ലീം ലീഗ് എംഎൽഎമാർ തിരുവനന്തപുരത്തെത്തില്ല എന്നാണ് വിവരം. ലീഗിന്റെ പിന്തുണ വിഡി സതീശനാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
-
നിയമസഭാകക്ഷി യോഗം
ഫലം വന്ന ശേഷം രണ്ടാംതവണയാണ് നിയമസഭാകക്ഷി യോഗം ചേരുന്നത്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവരും ഇതിൽ പങ്കെടുക്കും. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന ഉറപ്പ് എംഎൽഎമാരിൽനിന്നു വാങ്ങുകയാവും ഇവരുടെ മുഖ്യ ദൗത്യം.
-
പ്രഖ്യാപനം ഇന്ന് വരും
കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്നേക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വെച്ച് നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പ്രഖ്യാപനം. Read More
-
Kerala New CM : അടുത്ത മുഖ്യമന്ത്രി ആര്?
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്നുള്ള കാത്തിരിപ്പിന്ന ഇന്ന് വിരമാമാകും. ഉച്ചയ്ക്ക് ശേഷം നിയമസകക്ഷി യോഗത്തിന് ശേഷം ആരാകുമെന്ന് ഔദ്യോഗികമായി അറിയിക്കുന്നതാണ്. പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ, സീനീയർ നേതാവ് രമേശ് ചെന്നിത്തല, എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നീ മൂന്ന് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോര് നടത്തുന്നത്.
-
Who Kerala Next Chief Minister : മുഖ്യമന്ത്രിയുടെ പേരിൽ മുദ്രവെച്ച കവറിൽ
ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരൂമാനം നാളെ ഉച്ചയ്ക്ക് ശേഷം അറിയാം. ആര് മുഖ്യമന്ത്രി എന്ന ഹൈക്കമാൻഡ് തീരൂമാനം മുദ്രവെച്ച കവർ കേരളത്തിൻ്റെ ചുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എംഎൽഎമാരെ നിയമസഭ കക്ഷി യോഗത്തിൽ അറിയിക്കും.
-
Kerala Congress Legislative Meeting Updates : നിയമസഭ കക്ഷി യോഗം
കോൺഗ്രസിൻ്റെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ നിയമസഭാക്ഷിയോഗം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. യോഗത്തിൽ എംഎൽഎമാരെ ഹൈക്കമാൻഡ് തീരുമാനം അറിയിക്കുന്നതാണ്.
-
Kerala Next CM Selection Updates : ഇന്ന് അറിയാം ആര് കേരളത്തെ നയിക്കും
കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്ന് അറിയാം. ഇന്ന് ഔദ്യോേഗികമായി പ്രഖ്യാപിക്കുമെന്ന് എഐസിസിയുടെ മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. മല്ലികാർജ്ജുൻ രാഹുൽ ഗാന്ധി എന്നിവരുടെ ചർച്ചയ്ക്കൊടുവിലാണ് ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്
-
UDF Oath Ceremony Updates : സത്യപ്രതിജ്ഞ എന്ന്?
നാളെ യു.ഡി.എഫ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനായി അനുമതി നേടിയാൽ, സത്യപ്രതിജ്ഞ നാളെ ശനിയാഴ്ചയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ നടക്കും
-
Kerala Next CM Announcement : എല്ലാം ഇന്ന് തന്നെ നടക്കും
കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി ആരെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് ശേഷം ഇന്ന് തന്നെ യു.ഡി.എഫ് നേതാക്കൾ ഗവർണറെ നേരിൽ കാണും. എംഎൽഎമാരുടെ പിന്തുണ കത്തുമായിട്ടാണ് ഗവർണറെ കാണുക
-
Kerala New CM Announcement Updates : നാളെ ലീഗ് നേതൃയോഗം ചേരും
മുസ്ലിം ലീഗ് നേതൃയോഗം നാളെ വീണ്ടും ചേരും. കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായതിന് ശേഷമാണ് വീണ്ടും നേതൃയോഗം ചേരുന്നത്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ വെച്ചാകും യോഗം
-
Kerala CM Announcement Updates : ഖാർഗെ-രാഹുൽ തീരുമാനം ദീപാദാസ് മുൻഷിയുടെ പക്കൽ?
കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന ഹൈക്കമാൻഡ് തീരുമാനം കേരളത്തിൻ്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുടെ പക്കൽ? വൈകിട്ട് എഐസിസി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധി തമ്മിൽ നടന്ന ചർച്ചയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ആര് എന്നതിൽ തീരുമാനമായി. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം നാളെ നിയമസഭകക്ഷിയോഗത്തിന് മുമ്പ് ദീപാദാസ് മുൻഷിയുടെ കൈയ്യിൽ എത്തിക്കും. മുദ്രവെച്ച കവറാണ് ദീപാദാസ് മുൻഷിയുടെ പക്കൽ ഏൽപ്പിക്കുക.
-
Congress Legislative Party Meeting : എഐസിസി നിരീക്ഷകരും പങ്കെടുക്കും
നാളെ നടക്കുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ എഐസിസിയുടെ നിരീക്ഷകരായി ദീപാദാസ് മുൻഷി ഉൾപ്പെടെ മൂന്ന് പേർ പങ്കെടുക്കും. നാളെ 11 മണിക്ക് നടത്താനിരുന്ന യോഗം എംഎൽഎമാർക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ഒരു മണിയിലേക്ക് മാറ്റിയത്.
-
Kerala CM Race Updates : മുതിർന്ന നേതാക്കളെ നേരിട്ട് വിളിച്ച് രാഹുൽ ഗാന്ധി
മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയ്ക്കിടെ കേരളത്തിലെ മുതിർന്ന നേതാക്കളെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് രാഹുൽ ഗാന്ധി. എ കെ ആൻ്റണി, യുഡിഎഫ് കൺവീനർ അടുർ പ്രകാശ്, സീനിയർ നേതാവ് കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവരെയാണ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടത്. മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധിയും ഫോണിൽ ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്
-
Congress Cabinet : വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകരുത്
മന്ത്രിസഭയിൽ ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു.
-
Kerala CM Race Controversy : ലീഗിനെ പഴിച്ച് എൻഎസ്എസ്
മുഖ്യമന്ത്രി ചർച്ച നീളാൻ കാരണം മുസ്ലീം ലീഗ് എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലീഗും മറ്റ് ഘടകകക്ഷികളും ഇടപ്പെട്ടാണ് തീരുമാനം വൈകിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു
-
Kerala Congress Legislative Meeting : കേരള കോൺഗ്രസിൻ്റെ യോഗം നാളെ
മുഖ്യമന്ത്രി പ്രഖ്യാപനം നാളെ നടക്കാനിരിക്കെ കേരള കോൺഗ്രസിൻ്റെ നിയമസഭകക്ഷിയോഗം നാളെ നടക്കും. നാളെ തൊടുപുഴയിൽ പി ജെ ജോസഫിൻ്റെ വീട്ടിൽ വെച്ചാണ് യോഗം നടക്കുക
-
Congress Legislative Party Meeting: നാളെ കോൺഗ്രസ് നിയമസഭ കക്ഷിയോഗം
കോൺഗ്രസിൻ്റെ നിയമസഭ കക്ഷിയോഗം നാളെ കെപിസിസി ആസ്ഥാനത്ത് നടക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. എല്ലാ എംഎൽഎമാരും കെപിസിസി നിർദേശം നൽകി
-
Kerala CM Announcement Update : ആരാണെന്ന് തീരുമാനമാകാതെ രാഹുൽ-ഖാർഗെ യോഗം
മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാനുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ചർച്ച അവസാനിച്ചെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല. ഏകദേശം ഒന്നര മണിക്കൂർ നേരം കൂടിക്കാഴ്ച നീണ്ട് നിന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം മാത്രം ഉണ്ടായില്ല.
-
Kerala CM Announcement : ഇന്ന് ഇനി ഇല്ല, പ്രഖ്യാപനം നാളെ
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന അറിയാൻ ഇനി ഒരു രാത്രിയും കൂടി കാത്തിരിക്കണം. മുഖ്യമന്ത്രി പ്രഖ്യാപനം നാളെ എന്ന് അറിയിച്ച് എഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളോട് അറിയിച്ചു.
Published On - May 13,2026 7:07 PM