Onam Bumper 2026: ഓണം ബമ്പര്‍ ഇതുവരെ നേടിയ നമ്പറുകള്‍ കൂടി അറിഞ്ഞോളൂ; ടിക്കറ്റെടുക്കേണ്ടേ നമുക്ക്?
Onam Bumper 2026: Previous Winning Numbers You Should Know: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ സമ്മാനത്തുകയുമാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി ഇത്തവണ വിപണിയിലെത്തിയത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കോടികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ കോടികള്‍ ലഭിക്കുന്നത് ഒന്നാം സമ്മാനക്കാരന് മാത്രമല്ല, രണ്ടാം സ്ഥാനത്തിലും ലോട്ടറി ഏജന്റിനുമെല്ലാം കോടികള്‍ കിട്ടും.
കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ലോട്ടറികളോട് മലയാളികള്‍ മാത്രമല്ല, അന്യസംസ്ഥാനക്കാര്‍ക്കും വലിയ താത്പര്യമാണ്. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി ധാരാളം അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ എടുക്കുകയും വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ബമ്പര്‍ ലോട്ടറികളും കേരളം കടന്നുപോകാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള പല വലിയ ലോട്ടറി സമ്മാനങ്ങളും സ്വന്തമാക്കിയത് കേരളത്തിന് പുറത്തുള്ളവരായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ സമ്മാനത്തുകയുമാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി ഇത്തവണ വിപണിയിലെത്തിയത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കോടികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ കോടികള്‍ ലഭിക്കുന്നത് ഒന്നാം സമ്മാനക്കാരന് മാത്രമല്ല, രണ്ടാം സ്ഥാനത്തിലും ലോട്ടറി ഏജന്റിനുമെല്ലാം കോടികള്‍ കിട്ടും. അങ്ങനെയങ്കില്‍ 2026 ലെ ഓണം ബമ്പറിന്റെ സമ്മാനഘടന പരിശോധിച്ചാലോ?
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
ഭാഗ്യം നേടിയ നമ്പറുകളും ജില്ലകളും
- 2025- TH 577825- പാലക്കാട്
- 2024- TG 434222- വയനാട്
- 2023- TE 230662- കോഴിക്കോട്
- 2022- TJ 750605- തിരുവനന്തപുരം
- 2021- TE 645465- കൊല്ലം
- 2020- TB 173964- എറണാകുളം
- 2019- TM 160869- ആലപ്പുഴ
- 2018- TB 128092- തൃശൂര്‍
- 2017- AJ 442876- മലപ്പുറം
- 2016- TC 788368- തൃശൂര്‍
Also Read: Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്? തീയതി നീട്ടാന്‍ സാധ്യതയുണ്ടോ?
വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓണം ബമ്പറിന്റെ മുന്‍ വര്‍ഷങ്ങളെ ജേതാക്കള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പല വര്‍ഷങ്ങളിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ്. എന്നാല്‍ ഈ തീയതിയില്‍ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Onam Bumper 2026 has attracted considerable interest among Kerala lottery players. Looking at previous winning numbers can offer useful background before purchasing a ticket. The article highlights past results and key details about the Onam Bumper lottery.