യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി

നരേന്ദ്ര മോദിയും വി ഡി സതീശനും

Updated On: 

18 May 2026 | 02:02 PM

ന്യൂഡല്‍ഹി/തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, കേരള സര്‍ക്കാരിന്‌ കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി പറഞ്ഞു.

മോദിയുടെ ട്വീറ്റ്‌

മന്ത്രിസഭായോഗം തുടങ്ങി

അതേസമയം, സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ആരംഭിച്ചു. ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വൈകിട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ വിശദീകരിക്കും. ആദ്യ മന്ത്രിസഭായോഗമായതുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം, ഇന്ദിരാ ക്യാന്റീന്‍ അടക്കം യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

21 അംഗ മന്ത്രിസഭയില്‍ സതീശന്‍ അടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, സിപി ജോണ്‍, ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ്, റോജി എം ജോണ്‍, പികെ ബഷീര്‍, ഒജെ ജനീഷ്, കെഎം ഷാജി, എപി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദിഖ്, വിഇ അബ്ദുള്‍ ഗഫൂര്‍, എന്‍ ഷംസുദ്ദീന്‍, അനൂപ് ജേക്കബ്‌, കെഎ തുളസി എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.

Also  Read: Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

മുഖ്യമന്ത്രിയായ സതീശനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരന്‍ ഒഴികെയുള്ളവരെല്ലാം മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു മുരളീധരന്റെ സത്യപ്രതിജ്ഞ. സിഎംപിയുടെ സിപി ജോണും, ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗവര്‍ണറുടെ ചായസല്‍ക്കാരം

അധികാരമേറ്റ മന്ത്രിമാര്‍ക്ക് ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചായസല്‍ക്കാരം നടത്തി. ചായസല്‍ക്കാരത്തിനു ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തി. തോരാത്ത മഴയിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റ് പരിസരത്തു കാത്തുനിന്നത്.

മന്ത്രിമാരുടെ ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് സതീശന്റെയും, കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍. നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ചെന്നിത്തലയുടെ ഓഫീസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല ഉപയോഗിച്ചത് ഈ ഓഫീസായിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, ഡികെ ശിവകുമാര്‍, സുഖ്‌വീന്ദര്‍ സിങ് തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ബിനോയ് വിശ്വം തുടങ്ങിയവരും എത്തിയിരുന്നു.

English Summary

PM Modi congratulated VD Satheesan on becoming Kerala’s Chief Minister. He wished the new government great success in its tenure. The Prime Minister promised full support from the Central Government. This cooperation aims to fulfill the aspirations of Kerala’s people.

Follow Us
Related Stories
Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ
“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
Kerala Lottery Result: ഒരു കോടി രൂപയുടെ ‘സമൃദ്ധി’ തേടിയെത്തി! ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയാം
Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം