AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VD Satheesan: വിഡി സതീശന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം ഉണ്ടാകില്ല, പകരം പൈലറ്റും എസ്‌കോട്ടും മാത്രം

V D Satheesan Announces Major Change in Chief Minister Travel Security: മുഖ്യമന്ത്രിയുടെ വാഹനത്തോടൊപ്പം എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സാധാരണക്കാരനെ പോലെ സഞ്ചരിക്കും. നേരത്തെ എങ്ങനെയായിരുന്നോ സഞ്ചരിച്ചിരുന്നത് അതേ രീതിയില്‍ മുന്നോട്ട് പോകാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

VD Satheesan: വിഡി സതീശന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം ഉണ്ടാകില്ല, പകരം പൈലറ്റും എസ്‌കോട്ടും മാത്രം
വിഡി സതീശന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 15 May 2026 | 02:09 PM

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക യാത്രകള്‍ക്ക് വാഹനവ്യൂഹം ഉണ്ടായിരിക്കില്ല. തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹത്തിന്റെ ആവശ്യമില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും അതിനാല്‍ പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ വാഹനത്തോടൊപ്പം എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സാധാരണക്കാരനെ പോലെ സഞ്ചരിക്കും. നേരത്തെ എങ്ങനെയായിരുന്നോ സഞ്ചരിച്ചിരുന്നത് അതേ രീതിയില്‍ മുന്നോട്ട് പോകാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷാ പരിധിയിലുള്ള മുഖ്യമന്ത്രിക്കൊപ്പം പൈലറ്റ് വാഹനം മാത്രം അയക്കാനാകില്ലെന്ന് പോലീസ് പറയുന്നു. അതിനാല്‍ പൈലറ്റ് വാഹനത്തിനൊപ്പം എസ്‌കോര്‍ട്ട് വാഹനം കൂടി ഉള്‍പ്പെടുത്താമെന്നത് പോലീസിന്റെ നിര്‍ദേശമാണ്. പൈലറ്റ് വാഹനം മതിയെന്ന നിലപാടിലായിരുന്നു വിഡി. വാഹനവ്യൂഹത്തിനുള്ളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ നുഴഞ്ഞുകയറുന്നതാണ് ഗതാഗത തടസമുണ്ടാകുന്നതിന് കാരണമെന്നും പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ യാത്രയിലുടനീളം പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ഇത് പൊതുജനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് വാഹനവ്യൂഹം വേണ്ടെന്ന തീരുമാനത്തിലേക്ക് വിഡി എത്തിയത്.

രമേശ് ചെന്നിത്തലയെ കണ്ട് വിഡി സതീശന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ചെന്നിത്തല തന്റെ നേതാവാണെന്നാണ് സതീശന്റെ പ്രതികരണം. മന്ത്രി സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഉപാധികളില്ലെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.

Also Read: Kerala Government Formation: യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണ; കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, ലീഗിന് അഞ്ച് മന്ത്രിമാർ

വിടി ബല്‍റാം, അബിന്‍ വര്‍ക്കി എന്നീ നേതാക്കളോടൊപ്പമാണ് വിഡി സതീശന്‍ രമേശ് ചെന്നിത്തലയെ കാണാനെത്തിയത്. മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതില്‍ രമേശ് ചെന്നിത്തല അതൃപ്തി വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാവായ തന്നെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് പിന്നാലെയാണ് മഞ്ഞുരുക്കല്‍ നടപടികളുടെ ഭാഗമായി വിഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്.

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വിഡി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. അദ്ദേഹത്തോടൊപ്പം ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു.

ഹസ്തദാനം നല്‍കി വിഡി സതീശനെ വീട്ടിലേക്ക് സ്വീകരിച്ച പിണറായി വിജയന്‍ ചായ നല്‍കി സത്കരിക്കുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ ആളാണ് പിണറായി വിജയന്‍, സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാനുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.

English Summary

Kerala Chief Minister V D Satheesan has directed that official journeys should not include large vehicle convoys. Only escort and pilot vehicles will accompany the Chief Minister during travel as part of the new instruction.

Follow Us