AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Government Formation: യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണ; കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, ലീഗിന് അഞ്ച് മന്ത്രിമാർ

Kerala Government Formation 2026: രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി ഡി സതീശൻ ക്ഷണിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺ​ഗ്രസിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന കാര്യത്തിലാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. വി ടി ബൽറാം, ഐ സി ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ എംഎൽഎമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.

Kerala Government Formation: യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണ; കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, ലീഗിന് അഞ്ച് മന്ത്രിമാർ
Vd Satheesan, Kerala Governor Rajendra ArlekarImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 15 May 2026 | 08:37 AM

തിരുവനന്തപുരം: വി ഡി സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി (Kerala Government Formation) ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ അനുവദിക്കുമെന്നാണ് വിവരം. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായിട്ടുണ്ട്. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനി പുറത്തുവരാനുള്ളത്.

രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി ഡി സതീശൻ ക്ഷണിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺ​ഗ്രസിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന കാര്യത്തിലാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. വി ടി ബൽറാം, ഐ സി ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ എംഎൽഎമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.

ALSO READ: മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ഇന്ന്

കെ സി വേണു​ഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ സി പക്ഷം ശ്രമിക്കും. അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന ലീ​ഗിന്റെ പ്രതീക്ഷയും നടപ്പാകും. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോൺഗ്രസും രം​ഗത്തുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. കോൺ‌ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. മൂന്ന് തവണ എംഎൽഎ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്.

യുവ മുഖം എന്ന നിലയിൽ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. മറ്റു ജില്ലകൾക്കും പരിഗണന നൽകണം എന്നതിനാൽ കാസർകോട് നിന്നുള്ള എംഎൽഎയായ എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രി സ്ഥാനം നൽകണമെന്ന കാര്യത്തിലും ചില സൂചന പുറത്തുവരുന്നുണ്ട്.

തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ നിന്ന് ജയിച്ച കോൺ​ഗ്രസിലെ ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനമാമ് ആവശ്യപ്പെടുന്നത്. എന്നാൽ ഒരെണ്ണം മാത്രം നൽകൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സിപി ജോൺ, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്തുവരാനുണ്ട്. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഉഭയകക്ഷി ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടായേക്കാം.

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതി ഇന്നലെ തിരഞ്ഞെടുത്തു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഭാ​ഗത്ത് നിന്ന് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനെ ഭരണത്തിലേക്ക് നയിച്ച പിണറായി വിജയൻ, ഇനി സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദമായി ഉയരും. ഒരു തലമുറമാറ്റത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ പല വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഒടുവിൽ വിഡിയെ നേരിടാണ് പ്രതിപക്ഷ സ്ഥാനത്തേക്ക് പിണറായിയുടെ പേര് തന്നെയാണ് ഉറപ്പിച്ചത്.

English Summary:

UDF has reached a definitive agreement on cabinet formation for the 2026 Kerala Government. Latest Report Says, Congress have 11 ministers and speaker muslim league to have five ministers in this cabinet.

Follow Us