AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Valentine’s Day 2026 : ഒട്ടും സമയമില്ല, വേഗം ബുക്ക് ചെയ്തോളൂ! വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ റോമാൻ്റിക് സ്ഥലങ്ങൾ ഇതാ

Romantic Places To Celebrate Valentine's Day In Kerala : ഇത്തവണ പ്രണയദിനം രണ്ടാം ശനി അവധി ദിനത്തിലാണ്. അതുകൊണ്ട് വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ നിരവധി പ്രണയ്താക്കൾ ഈ പറയുന്ന റൊമാൻ്റിക്കായിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താനാണ് സാധ്യത.

Valentine’s Day 2026 : ഒട്ടും സമയമില്ല, വേഗം ബുക്ക് ചെയ്തോളൂ! വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ റോമാൻ്റിക് സ്ഥലങ്ങൾ ഇതാ
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Published: 10 Feb 2026 | 10:15 PM

പ്രണയ്താക്കൾ കാത്തിരിക്കുന്ന വാലൻ്റൈൻസ് ദിനം അടുത്ത് വരികയാണ്. പ്രണയവാരത്തിലൂടെ കടന്നുപോകുമ്പോഴും ഓർക്കേണ്ട ഒരു കാര്യമുണ്ട്, ഇത്തവണത്തെ വാലൻ്റൈൻസ് ദിനം രണ്ടാം ശനിയാണ്. അതായത് പൊതു അവധി ദിവസം. അന്നേദിവസം പൊതു അവധി ആയതിനാൽ ഫെബ്രുവരി 14-ാം തീയതി പ്രണയദിനം ആഘോഷിക്കാൻ നിരവധി പേർ കേരളത്തിലെ റൊമാൻ്റിക്കായിട്ടുള്ള സ്പോട്ടിലേക്ക് ഒഴുകിയെത്തും. അതുകൊണ്ട് വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ എന്തേലും പ്ലാനുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തോളൂ. അതിന് പറ്റിയ റൊമാൻ്റിക് സ്ഥലങ്ങൾ ഇവയാണ്

മൂന്നാർ

ഇത്രയും റൊമാൻ്റിക്കായിട്ടുള്ള സ്ഥലം കേരളത്തിൽ വേറെ ഏതുണ്ട്? കേരളത്തിലെ പൊതുവെ ഉള്ള കാലാവസ്ഥ ചൂടായി മാറുമ്പോൾ, ഈ പ്രണയദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലം നല്ല തണുപ്പുള്ള മൂന്നാർ തന്നെയാണ്. മൂന്നാറിൻ്റെ ഭംഗി പറയുന്നു തെയില തോട്ടവും മറ്റ് പ്രധാന കേന്ദ്രങ്ങളിലൂടെ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടയാൾക്കൊപ്പം കറങ്ങി നടക്കുക എന്ന പറയുന്നത് തന്നെ ഒരു റൊമാൻ്റിക്കാണ്

വാഗമൺ

പറയുമ്പോൾ മൂന്നാറിൻ്റെ അത്ര ശ്രദ്ധ വാഗമണിന് ലഭിച്ചിട്ടില്ല. എന്നാലും മൂന്നാർ പോലെ നല്ല തണുപ്പും പൈൻ കാടുകളും, മൊട്ടുക്കുന്നും ഒന്ന് പോയി കണ്ട് വരുമ്പോൾ വാഗമണിൻ്റെ റൊമാൻസ് വേറെ ലെവലാകും. ഒപ്പം ഗ്ലാസ് ബ്രിഡ്ജിൽ ഒരുമിച്ച് കൈക്കോർത്ത് നടക്കൂ, റൊമാൻസ് അപ്പോൾ കാണാം. പിന്നെ അവിടെ നിന്നും ഒരു റൈഡോ ഡ്രൈവോ കുട്ടിക്കാനത്തേക്കും നടത്തും. നല്ല വിഷ്വൽ ബ്യൂട്ടിയുമാണ്.

വയനാട്

കാടും മലയും അല്ലേ വയനാട്ടിൽ ഉള്ളു, എന്ന് കരുതുന്നവർ ഒട്ടും റൊമാൻ്റിക്കല്ല, അവിടെ കാടിനോട് ചേർന്ന നല്ല ഒരു റിസോർട്ടിൽ താമസിച്ച് പ്ലാൻ്റേഷനിലൂടെ കൈകൾ കോർത്തുകൊണ്ട് നടന്നു പോകുമ്പോൾ ലഭിക്കുന്ന റൊമാൻസ് വേറെ എവിടെയെങ്കിലും കിട്ടുമെന്ന കാര്യത്തിൽ സംശയമാണ്. ഇതിനൊടൊപ്പം ഒരു ക്യാൻഡിൽ നൈറ്റ് ഡിന്നറും കൂടി ആയാലോ! പിന്നെ മാർച്ച് വരെ അത്യാവശ്യം തണുപ്പ് വയനാട്ടിലുണ്ട്, അത് റൊമാൻസിന് ബെസ്റ്റാണെന്ന് മറക്കേണ്ട.

ALSO READ : Nelliyampathy: കേരളത്തിലുണ്ട് പാവങ്ങളുടെ ഊട്ടി; ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്വപ്നയാത്രയ്ക്ക് ഇങ്ങോട്ട് പോന്നോ

ആലപ്പുഴ

ആലപ്പുഴയിൽ വേറെ എവിടെയും പോകണ്ട, ഒരു ചെറിയ ഹൗസ് ബോട്ട്,(കപ്പിൾസിന് പറ്റിയത്) എടുക്കുക. ഒരു പകലോ, ഒരു രാത്രിയോ അതിനുള്ളിൽ ചിലവഴിക്കാം. ഒപ്പം നല്ല കപ്പയും മീൻക്കറിയും കഴിക്കാം. പിന്നെ ഹൗസ്ബോട്ടിൽ എന്താണോ കിട്ടുന്നത് അതും ആസ്വദിക്കാം. ഇതിലെവിടെ റൊമാൻസ് എന്നല്ലേ ആലോചിച്ചത്, ഹൗസ്ബോട്ട് മുന്നോട്ട് പോകുമ്പോൾ കായൽ കാറ്റും കൊണ്ട് നിങ്ങൾ പരമാവധി റിലാക്സ് ചെയ്യാൻ നോക്കൂ. അവിടെ കിട്ടും റൊമാൻസ്

പൊൻമുടി

തെക്കൻ കേരളത്തിലുള്ളവർക്ക് പറ്റിയ ഒരു റൊമാൻ്റിക് ഇടമാണ് പൊന്‍മുടി. നല്ല തണുത്ത കാലാവസ്ഥയും വിഷ്വൽ ബ്യൂട്ടിയുമാണ് പ്രധാനം. നഗരത്തിൽ നിന്നും പെട്ടെന്നുള്ള ഒരു റൈഡിനോ, ഡ്രൈവറിനോ പറ്റിയ സ്ഥലവും കൂടിയാണ് പൊന്‍മുടി.

വർക്കല

റൊമാൻസിന് പറ്റിയ മറ്റൊരു ഇടമാണ് ബീച്ച്. അതിന് പറ്റിയ ഇടം കേരളത്തിൻ്റെ ഗോവയായ വർക്കലയാണ്. ബീച്ചിൽ കൂടി നിങ്ങളുടെ പ്രിയപ്പെട്ടയാൾക്കൊപ്പം ഒരു നടത്തം കൂടെ കാറ്റും തിരയുടെ ശബ്ദവും അതൊരു വേറെ ഫീലാണ്. വടക്കൻ കേരളത്തിലെ മുഴുപ്പിലങ്ങാട് ബീച്ച്, കോഴിക്കോട് ബീച്ച് ഇവയെല്ലാം പ്രണയദിനത്തിൽ നിങ്ങൾക്ക് ചിലവഴിക്കാൻ പ്രധാന ഇടങ്ങൾ കൂടിയാണ്

Follow Us