30-ാം വയസിൽ എസ്‌ഐപി തുടങ്ങാം; വിരമിക്കുമ്പോൾ 5 കോടി സമ്പാദിക്കാൻ എത്ര നിക്ഷേപിക്കണം? | 5 Crore Retirement Fund How Much SIP Is Needed at Age 30 to Retire Richly Malayalam news - Malayalam Tv9

30-ാം വയസിൽ എസ്‌ഐപി തുടങ്ങാം; വിരമിക്കുമ്പോൾ 5 കോടി സമ്പാദിക്കാൻ എത്ര നിക്ഷേപിക്കണം?

Published: 

15 Oct 2026 | 01:18 PM

Retirement Planning How Much to Invest Monthly to Build 5 Crore: മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി വിരമിക്കല്‍ കാലത്തേക്ക് 5 കോടി സമാഹരിക്കാനാകുമോ? 30-ാം വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഓരോ മാസവും എത്ര രൂപ മാറ്റിവെക്കണം? കണക്കുകള്‍ പരിശോധിക്കാം.

1 / 5
കുറഞ്ഞ വരുമാനമുള്ളവര്‍ക്കും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ വലിയൊരു വിരമിക്കല്‍ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ കഴിയും. ഇതിനായി വരുമാനത്തിനനുസരിച്ച് നേരത്തേ നിക്ഷേപം ആരംഭിക്കുകയും ദീര്‍ഘകാലം അത് തുടരുകയും ചെയ്യണം. മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി വിരമിക്കല്‍ കാലത്തേക്ക് 5 കോടി സമാഹരിക്കാനാകുമോ? 30-ാം വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഓരോ മാസവും എത്ര രൂപ മാറ്റിവെക്കണം? കണക്കുകള്‍ പരിശോധിക്കാം. (Image Credit Source: Getty

2 / 5
വാര്‍ഷികാടിസ്ഥാനത്തില്‍ ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കണക്കാക്കാം. നിക്ഷേപ കാലയളവിലുടനീളം പ്രതിമാസ എസ്ഐപി തുക വര്‍ധിപ്പിക്കാതെ ഒരേ തുക നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍. 30-ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരാള്‍ക്ക് 60-ാം വയസാകുമ്പോഴേക്കും ഏകദേശം 5 കോടി സമാഹരിക്കാന്‍ പ്രതിമാസം 14,500 എസ്ഐപി ചെയ്യേണ്ടിവരും. 30 വര്‍ഷം തുടര്‍ച്ചയായി ഈ തുക നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം ഏകദേശം 52.20 ലക്ഷമായിരിക്കും. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ സമാഹരിക്കുന്ന തുക ഏകദേശം 5.12 കോടിയിലെത്താം.

3 / 5
നിക്ഷേപം തുടങ്ങുന്നത് വൈകുന്തോറും ലക്ഷ്യത്തിലെത്താന്‍ പ്രതിമാസം കൂടുതല്‍ തുക മാറ്റിവെക്കേണ്ടിവരും. 35-ാം വയസില്‍ എസ്ഐപി ആരംഭിക്കുന്ന ഒരാള്‍ക്ക് 60-ാം വയസില്‍ ഏകദേശം 5 കോടി സമാഹരിക്കാന്‍ പ്രതിമാസം 26,500 നിക്ഷേപിക്കേണ്ടിവരും. 25 വര്‍ഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക ഏകദേശം 79.50 ലക്ഷമായിരിക്കും. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ സമാഹരിക്കുന്ന തുക ഏകദേശം 5.03 കോടിയാകാം. 40-ാം വയസില്‍ നിക്ഷേപം തുടങ്ങുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. വിരമിക്കലിന് മുമ്പ് 20 വര്‍ഷം മാത്രമുള്ളതിനാല്‍ പ്രതിമാസം ഏകദേശം 50,000 എസ്ഐപി ചെയ്യേണ്ടിവരും. ഈ കാലയളവില്‍ ആകെ നിക്ഷേപം 1.20 കോടിയായിരിക്കും. കണക്കാക്കിയ റിട്ടേണ്‍ ലഭിച്ചാല്‍ സമാഹരിക്കുന്ന തുക ഏകദേശം 5 കോടിയിലെത്താം.

4 / 5
ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ദീര്‍ഘകാല നിക്ഷേപത്തില്‍ സമയത്തിനുള്ള പ്രാധാന്യമാണ്. നേരത്തേ നിക്ഷേപം ആരംഭിക്കുമ്പോള്‍ സമ്പാദ്യത്തിന് വളരാന്‍ കൂടുതല്‍ സമയം ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേണിനും അതിലൂടെ ഉണ്ടാകുന്ന വളര്‍ച്ചയ്ക്കും വീണ്ടും റിട്ടേണ്‍ ലഭിക്കുന്ന രീതിയെയാണ് കോമ്പൗണ്ടിങ് അഥവാ കൂട്ടുപലിശയുടെ പ്രഭാവം എന്ന് പറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വളര്‍ച്ച നിക്ഷേപകന്റെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കാം.

5 / 5
വാര്‍ഷികമായി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നത് ഒരു അനുമാനം മാത്രമാണ്. ഇത് ഉറപ്പുള്ള വരുമാനമല്ല. ഓഹരി വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധകമാണ്. അതിനാല്‍ യഥാര്‍ഥ റിട്ടേണ്‍ പ്രതീക്ഷിച്ചതിലും കുറവോ കൂടുതലോ ആകാം. ഒരൊറ്റ നിക്ഷേപമാര്‍ഗത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് എടുക്കാനുള്ള ശേഷിക്കും അനുസരിച്ച് വിവിധ നിക്ഷേപമാര്‍ഗങ്ങളില്‍ പണം വിന്യസിക്കുന്നത് പരിഗണിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നിവയ്‌ക്കൊപ്പം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങിയ താരതമ്യേന സ്ഥിരതയുള്ള നിക്ഷേപമാര്‍ഗങ്ങളും ഉള്‍പ്പെടുത്താം.

Loading...
Unable to load recommendations.
Follow Us
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി