AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?

Will Mohammad Amir Play in the IPL: പാക് ടീമിലേക്ക് ഇനി മടങ്ങിവരവില്ലെന്ന് പ്രഖ്യാപിച്ച് മുഹമ്മദ് ആമിര്‍. 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആമിർ, തന്റെ ഭാര്യ നർജീസ് ഖാൻ വഴി ബ്രിട്ടീഷ് പൗരത്വവും ബ്രിട്ടീഷ് പാസ്പോർട്ടും സ്വന്തമാക്കിയിരുന്നു.

Jayadevan AM
Jayadevan AM | Updated On: 31 Aug 2026 | 12:38 PM
പാക് ടീമിലേക്ക് ഇനി മടങ്ങിവരവില്ലെന്ന് പ്രഖ്യാപിച്ച് മുഹമ്മദ് ആമിര്‍.  2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആമിർ, തന്റെ ഭാര്യ നർജീസ് ഖാൻ വഴി ബ്രിട്ടീഷ് പൗരത്വവും ബ്രിട്ടീഷ് പാസ്പോർട്ടും സ്വന്തമാക്കിയിരുന്നു. ഇനി തന്നെ പാക് താരമായി പരിഗണിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അധ്യായം അവസാനിച്ചെന്നാണ് ആമിറിന്റെ നിലപാട്  (Image Credit Source: Getty Images and PTI).

1 / 5
കൗണ്ടി ചാമ്പ്യൻഷിപ്പ്, ദി ഹണ്ട്രഡ് തുടങ്ങിയ ടൂർണമെന്റുകളിൽ ഇനിയൊരു പ്രാദേശിക പാകിസ്താൻ കളിക്കാരനായി പരിഗണിക്കപ്പെടാൻ കഴിയില്ലെന്ന് ആമിർ വ്യക്തമാക്കി. ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിൽ ലോകൽ കളിക്കാരായി രജിസ്റ്റർ ചെയ്യുന്നവർ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി ഒരു ലോകൽ താരമായി കളിക്കില്ലെന്ന് സത്യപ്രസ്താവന ഒപ്പിട്ടു നൽകേണ്ടതുണ്ട്.  പാകിസ്താൻ അധ്യായം ഇപ്പോൾ പൂർണ്ണമായും അടഞ്ഞു കഴിഞ്ഞെന്ന്‌ ക്രിക്കറ്റ് യൂട്യൂബറായ ഫുർഖാൻ ഭട്ടിയുമായുള്ള അഭിമുഖത്തിൽ ആമിർ പറഞ്ഞു. പാകിസ്ഥാനായി 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ബൗളറാണ് ആമിര്‍.

2 / 5
61 ഏകദിനങ്ങളില്‍ നിന്ന് 81 വിക്കറ്റുകള്‍ വീഴ്ത്തി. 61 ടി20കളില്‍ നിന്ന് 71 വിക്കറ്റുകള്‍ സ്വന്തമാക്കി. 2009 ലെ ട്വന്റി-20 ലോകകപ്പിലും 2017 ലെ ചാമ്പ്യൻസ് ട്രോഫിയിലും കിരീടം നേടിയ പാകിസ്താൻ ടീമിൽ ആമിർ അംഗമായിരുന്നു.  2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

3 / 5
2019 ലെ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയമായി. ആമിര്‍ പാക് പൗരത്വം ഉപേക്ഷിച്ചതോടെ താരം ഐപിഎല്ലില്‍ കളിക്കുമോയെന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.  നിലവില്‍ ഐപിഎല്‍ കളിക്കാന്‍ ആമിറിന് മറ്റ് തടസങ്ങളില്ല. നേരത്തെ ഐപിഎല്ലില്‍ കളിക്കാനുള്ള താത്പര്യം ആമിര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

4 / 5
ഇത്തവണ പിഎസ്എല്ലില്‍ ഓവര്‍സീസ് താരമായി കളിക്കുമെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആമിര്‍ പറഞ്ഞിരുന്നു. ഐപിഎല്‍ താരലേലത്തില്‍ ആമിര്‍ പേര് രജിസ്റ്റര്‍ ചെയ്യുമോയെന്ന് വ്യക്തമല്ല. രജിസ്റ്റര്‍ ചെയ്താലും ഏതെങ്കിലും ഫ്രാഞ്ചെസി താരത്തിനായി രംഗത്തെത്തുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

5 / 5
Follow Us