Axar Patel: അക്‌സര്‍ നന്നായി കളിച്ചിട്ട് എത്ര നാളായി? ഡല്‍ഹി ക്യാപ്റ്റനെ കുടഞ്ഞ് മുന്‍ താരം

Kris Srikkanth criticizes Axar Patel : ആര്‍സിബിക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത് രംഗത്ത്. വളരെക്കാലമായി ബാറ്റ് കൊണ്ട് ഒന്നും ചെയ്യാന്‍ അക്‌സര്‍ പട്ടേലിന്‌ സാധിച്ചിട്ടില്ലെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.

Axar Patel: അക്‌സര്‍ നന്നായി കളിച്ചിട്ട് എത്ര നാളായി? ഡല്‍ഹി ക്യാപ്റ്റനെ കുടഞ്ഞ് മുന്‍ താരം

ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഔട്ടായി മടങ്ങുന്ന അക്‌സര്‍ പട്ടേല്‍

Updated On: 

28 Apr 2026 | 07:23 PM

ന്യൂഡല്‍ഹി, 28-04-2026: ആര്‍സിബിക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത് രംഗത്ത്. വളരെക്കാലമായി ബാറ്റ് കൊണ്ട് ഒന്നും ചെയ്യാന്‍ അക്‌സറിന് സാധിച്ചിട്ടില്ലെന്ന് തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞു. ഒരു ഓള്‍റൗണ്ടറായിട്ടോ, ക്യാപ്റ്റനെന്ന നിലയിലോ അദ്ദേഹം എന്തെങ്കിലും ചെയ്തിട്ട് നാളുകളേറെയായി. ബാറ്റ് കൊണ്ടോ ബോളുകൊണ്ടോ അദ്ദേഹം അവസാനമായി നിർണായകമായ എന്തെങ്കിലും ചെയ്തത് എപ്പോഴാണെന്നും, ഇങ്ങനെ തുടര്‍ന്നാല്‍ ടീമിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്നും ശ്രീകാന്ത് ചോദിച്ചു. ഐപിഎല്ലിലെ ഈ സീസണില്‍ ഇതുവരെ 31 റണ്‍സ് മാത്രമാണ് അക്‌സറിന് നേടാനായത്. എട്ട് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റുകളും. ക്യാപ്റ്റനെന്ന നിലയിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അക്‌സറിനെ ശ്രീകാന്ത് വിമര്‍ശിച്ചത്.

അക്‌സറിനെ മാത്രമല്ല, മറ്റ് താരങ്ങളെയും ശ്രീകാന്ത് വിമര്‍ശിച്ചു. ട്രിസ്റ്റൻ സ്റ്റബ്‌സ് കാര്യമായ പ്രകടനം പുറത്തെടുത്തിട്ട് വളരെ നാളുകളായെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് റാണയ്ക്ക് ബൗണ്‍സറുകള്‍ നേരിടാനാകില്ല. തുടക്കത്തില്‍ ഫാസ്റ്റ് അല്ലെങ്കില്‍ മീഡിയം ഫാസ്റ്റ് പന്തുകളെ നേരിടാന്‍ സമീര്‍ റിസ്വി ബുദ്ധിമുട്ടുകയാണ്. സ്പിന്നുകളെ നേരിട്ട് സെറ്റായാല്‍ മാത്രമാണ് അദ്ദേഹത്തിന് ന്നായി പേസര്‍മാരെ നേരിടാന്‍ സാധിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഡേവിഡ് മില്ലറിനും പലപ്പോഴും സാധിക്കുന്നില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

ശ്രീകാന്തിന്റെ വിമര്‍ശനം-വീഡിയോ

ആര്‍സിബിക്കെതിരെ നാണംകെട്ട തോല്‍വി

കനത്ത തോല്‍വിയാണ് ഡല്‍ഹി ആര്‍സിബിക്കെതിരെ വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 16.3 ഓവറില്‍ വെറും 75 റണ്‍സിന് പുറത്തായി. മൂന്നേ മൂന്ന് ബാറ്റര്‍മാരാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. ഇമ്പാക്ട് പ്ലയറായെത്തി 33 പന്തില്‍ 30 റണ്‍സെടുത്ത അഭിഷേക് പോറലാണ് ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി.

നാല് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡും, മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ഡല്‍ഹിയെ തകര്‍ത്തത്. 81 പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. 13 പന്തില്‍ 34 റണ്‍സുമായി ദേവ്ദത്ത് പടിക്കലും, 15 പന്തില്‍ 23 റണ്‍സുമായി വിരാട് കോലിയും പുറത്താകാതെ നിന്നു. 11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്.

Also Read: Virat Kohli-Ajitesh Argal: അന്ന് ഇരുവരും സഹതാരങ്ങള്‍; കോലി ഇപ്പോഴും ക്രീസില്‍ തന്നെ; അജിതേഷ് അമ്പയറും

കനത്ത തിരിച്ചടി

ആര്‍സിബിക്കെതിരെ നേരിട്ട കൂറ്റന്‍ തോല്‍വി ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാണ്. ഇത് റണ്‍റേറ്റിനെയും സാരമായി ബാധിച്ചു. നിലവില്‍ -1.060 ആണ് ഡല്‍ഹിയുടെ റണ്‍ റേറ്റ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കാനെ ഇതുവരെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളിലും തോറ്റു. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാമതാണ്.

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഡല്‍ഹിക്ക് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. മെയ് ഒന്നിനാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം. രാത്രി 7.30-ന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെ വിജയവഴിയിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പ്.

English Summary

Kris Srikkanth criticized Axar Patel after DC lost to RCB in IPL 2026. Srikkanth said that it’s been ages since Axar has done anything. Axar has not been able to perform well in IPL 2026 so far. Srikkanth’s criticism is in this context.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്