MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?

Mumbai Indians: ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഏഴാമത് ബാറ്റിങിന് ഇറക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തല തിരിഞ്ഞ നയങ്ങളാണ് മുംബൈയുടെ തിരിച്ചടിയെന്നാണ് വിമര്‍ശനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ഏഴാമത് ഇറങ്ങിയത്.

MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?

ഷെർഫെയ്ൻ റൂഥർഫോർഡും ഹാർദിക് പാണ്ഡ്യയും

Updated On: 

20 Apr 2026 | 11:28 PM

അഹമ്മദാബാദ്: വമ്പനടികള്‍ക്ക് പേരുകേട്ട ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഏഴാമത് ബാറ്റിങിന് ഇറക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദ്ദിക്കിന്റെ തല തിരിഞ്ഞ നയങ്ങളാണ് മുംബൈയുടെ തിരിച്ചടിയെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് റുഥര്‍ഫോര്‍ഡ് ഏഴാമത് ഇറങ്ങിയത്. അവസാന ഓവറില്‍ മാത്രമാണ് താരത്തിന് ബാറ്റു ചെയ്യാനായത്. രണ്ട് പന്തുകള്‍ മാത്രമാണ് റുഥര്‍ഫോര്‍ഡ് നേരിട്ടത്. നേടിയത് പുറത്താകാതെ ഒരു റണ്‍സ് മാത്രം.

മധ്യനിരയിലെങ്കിലും റുഥര്‍ഫോര്‍ഡിനെ കളിപ്പിച്ചിരുന്നെങ്കില്‍ സ്‌കോറിങിന്റെ വേഗത വര്‍ധിക്കുമായിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റുഥര്‍ഫോര്‍ഡിന് മുമ്പ് ബാറ്റിങിന് ഇറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 15 റണ്‍സ് എടുത്ത് പുറത്തായി. ഒരു ഫോര്‍ മാത്രമാണ് ഹാര്‍ദ്ദിക്കിന് നേടാനായത്. ഹാര്‍ദ്ദിക്കിന്റെ മെല്ലെപ്പോക്കും മുംബൈയുടെ സ്‌കോറിങ് വേഗത കുറച്ചു.

സോഷ്യല്‍ മീഡിയയിലെ ചില വിമര്‍ശനങ്ങള്‍

ഹാര്‍ദ്ദിക് ഇറങ്ങുന്നതിന് മുമ്പെങ്കിലും റുഥര്‍ഫോര്‍ഡ് ഇറങ്ങണമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നതിലും, സ്‌കോറിങ് വേഗത വര്‍ധിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളയാളാണ് റുഥര്‍ഫോര്‍ഡ്. നിലവില്‍ താരം ഫോമിലുമാണ്. എന്നിട്ടും റുഥര്‍ഫോര്‍ഡിനെ വേണ്ടവിധം പ്രയോജനപ്പെടുത്തിന്നില്ലെന്നാണ് വിമര്‍ശനം.

Also Read: Lalit Modi: ‘ഐപിഎല്‍ ടീം ഉടമ ബ്ലാക്ക് മാജിക്ക് ചെയ്തു; ആരാണെന്ന് വെളിപ്പെടുത്തും’

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ഹാര്‍ദ്ദിക് റുഥര്‍ഫോര്‍ഡിനെ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല. പഞ്ചാബിനെതിരെ ആറാമതാണ് ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ബാറ്റിങിന് ഇറങ്ങിയത്. ഈ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം മനോജ് തിവാരി രംഗത്തെത്തിയിരുന്നു.

ഷെർഫെയ്ൻ റുഥർഫോർഡിനെക്കാൾ മുൻപേ ഹാർദിക് ബാറ്റിങിന് ഇറങ്ങിയ തീരുമാനം തെറ്റായിരുന്നുവെന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടി. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിയണമെന്നും തിവാരി ആവശ്യപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സി തിരികെ രോഹിത് ശര്‍മയെ ഏല്‍പ്പിക്കണമെന്നായിരുന്നു മനോജ് തിവാരി പറഞ്ഞത്.

രക്ഷിച്ചത് തിലക് വര്‍മയുടെ സെഞ്ചുറി

അതേസമയം, ബാറ്റിങ് ഓര്‍ഡറില്‍ പാളിച്ചകളുണ്ടായിരുന്നെങ്കിലും രായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 99 റണ്‍സിന് ജയിച്ചു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് മുംബൈ നേടിയത്. പുറത്താകാതെ 45 പന്തില്‍ 101 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. എട്ട് ഫോറും, ഏഴ് സിക്‌സറുകളുമാണ് തിലക് നേടിയത്. നമാന്‍ ധിര്‍ 32 പന്തില്‍ 45 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായി.

Also Read: IPL 2026: തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; ഗുജറാത്തിന്റെ ‘പരിപ്പെടു’ത്തു

പ്രകടനം പരിതാപകരം

ഈ സീസണില്‍ വളരെ പരിപാതകരമായ പ്രകടനമാണ് മുംബൈ ഇതുവരെ പുറത്തെടുത്തത്. ആറു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. നാലിലും തോറ്റു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്‌. പരിക്കേറ്റ രോഹിത് ശര്‍മ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും തിരിച്ചടിയായി.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ