AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lalit Modi: ‘ഐപിഎല്‍ ടീം ഉടമ ബ്ലാക്ക് മാജിക്ക് ചെയ്തു; ആരാണെന്ന് വെളിപ്പെടുത്തും’

Lalit Modi's allegation: ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്ക് ആരോപണവുമായി മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. 2011-ല്‍ ഒരു ടീം ഉടമ ബ്ലാക്ക് മാജിക്ക് നടത്തിയെന്നാണ് ആരോപണം. എതിര്‍ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്നാണ് ഒരു ടീം ഉടമ ഇങ്ങനെ ചെയ്തത്. താന്‍ എതിർ ടീം ഉടമകളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ലളിത് മോദി.

Lalit Modi: ‘ഐപിഎല്‍ ടീം ഉടമ ബ്ലാക്ക് മാജിക്ക് ചെയ്തു; ആരാണെന്ന് വെളിപ്പെടുത്തും’
ലളിത് മോദി Image Credit source: Bhaskar Paul/IT Group via Getty Images
Jayadevan AM
Jayadevan AM | Updated On: 20 Apr 2026 | 08:20 PM

സണ്‍റൈസേഴ്‌സ് ഹൈദരാബാദും, ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തിനിടയില്‍, ഗാലറിയിലെ ഒരു ദൃശ്യം വൈറലായിരുന്നു. ഒരു സണ്‍റൈസേഴ്‌സ് ആരാധകന്‍ നാരങ്ങ കൈയില്‍ വെച്ച് എന്തോ മന്ത്രം ജപിക്കുന്നതും, തൊട്ടുപിന്നാലെ ചെന്നൈയുടെ ശിവം ദുബെ ഔട്ടാകുന്നതുമായിരുന്നു വീഡിയോയില്‍. ആരാധകന്‍ ഒരു തമാശ ഒപ്പിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. എന്നാല്‍ ഇയാള്‍ ബ്ലാക്ക് മാജിക്ക് നടത്തിയോ എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

ഇതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാതി നല്‍കിയതായും വ്യാജപ്രചരണമുണ്ടായി. ചെന്നൈ ടീമിന്റെ പേരില്‍ പ്രചരിച്ച ഒരു കത്തായിരുന്നു വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ നടപടി ആവശ്യപ്പെട്ടുള്ള ഈ കത്ത്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതായിരുന്നില്ല. ആരോ അത് വ്യാജമായി നിര്‍മ്മിച്ചതായിരുന്നു.

Also Read: IPL CSK vs SRH: ആരാധകന്റെ നാരങ്ങാ പ്രയോഗം; പിന്നാലെ ദുബെ ക്ലീന്‍ ബൗള്‍ഡ്! ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്കോ?

ലളിത് മോദിയുടെ ആരോപണം

ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, 2011-ല്‍ ഇത്തരമൊരു സംഭവം നടന്നതായി ആരോപിച്ച് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്തെത്തി. ഒരു ടീം ഉടമയാണ് അന്ന് ബ്ലാക്ക് മാജിക്ക് നടത്തിയതെന്ന് ലളിത് മോദി ആരോപിച്ചു. സണ്‍റൈസേഴ്‌സ്-ചെന്നൈ മത്സരത്തിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ലളിത് മോദി ഇക്കാര്യം പറഞ്ഞത്.

അന്ന് എതിര്‍ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്നാണ് ഒരു ടീം ഉടമ ഇങ്ങനെ ചെയ്തത്. 2011 സീസണിൽ തന്നെ താന്‍ എതിർ ടീം ഉടമകളെ ഇക്കാര്യം അറിയിച്ചിരുന്നു. ഒരു ടീം ഉടമ ഇത്തരം കാര്യങ്ങള്‍ ചെയ്തതിനെക്കുറിച്ച് അന്ന് എനിക്ക് വ്യക്തമായ തെളിവുകൾ സഹിതം വിവരം ലഭിച്ചിരുന്നു. അത് ചെയ്ത വ്യക്തികളെക്കുറിച്ച് തന്റെ വരാനിരിക്കുന്ന സീരിസില്‍ വെളിപ്പെടുത്തുമെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ എക്‌സില്‍ കുറിച്ചു.

ലളിത് മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌

ലളിത് മോദിയുടെ ആരോപണം ചര്‍ച്ചയായിരിക്കുകയാണ്. ആരാണ് ആ ടീം ഉടമ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്. ആരാധകര്‍ അവരുടേതായ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ചിലപ്പോള്‍ ആരോപണങ്ങള്‍ കഴമ്പുണ്ടാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിക്കണമെങ്കില്‍ ആ ടീം ഉടമ ആരാണെന്ന് ലളിത് മോദി തന്നെ വെളിപ്പെടുത്തേണ്ടി വരും. എന്തായാലും ലളിത് മോദി തൊടുത്തുവിട്ട ആരോപണങ്ങളില്‍ ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Follow Us