Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി
Vaibhav Sooryavanshi’s Hilarious Response: ചിപ്പ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വൈഭവ് സൂര്യവംശി. ദൈവം തനിക്ക് തന്നതാണത്. തന്റെ ബാറ്റിനുള്ളിൽ താന്‍ എന്തോ ഒന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വർഗത്തിൽ വെച്ച് ദൈവം പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോൾ ഉപയോഗിക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി.
ഐപിഎല്‍ 2026-ല്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതാണ് ഈ പതിനഞ്ചുകാരന്‍. 400 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ആദ്യമായി 400 റണ്‍സിലെത്തിയതും വൈഭവാണ്. 238.09 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റു വീശുന്നത്. 44.44 ആണ് ആവറേജ്. ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി. ലോകോത്തര ബൗളര്‍മാരെ അനായാസം നേരിടുന്ന ഈ 15-കാരന്‍ പലരെയും അതിശയിപ്പിച്ചിരിക്കുകയാണ്. വൈഭവ് ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു പാക് ക്രിക്കറ്റ് വിദഗ്ധനായ നൗമാന്‍ നിയാസ് തമാശയ്ക്ക് ചോദിച്ചത്.
“എന്തൊരു താരമാണ് അദ്ദേഹം? വാഡ ഉത്തേജക പരിശോധന നടത്തുന്നത് പോലെ ഇദ്ദേഹത്തെ ഏതെങ്കിലും ലാബിൽ കൊണ്ടുപോയി പരിശോധിക്കണം, ഒരുപക്ഷേ, എഐ ചിപ്പ് ഘടിപ്പിച്ചുണ്ടാകാം. അവിശ്വസനീയമായ ഒരു പ്രതിഭയാണ്. അവനിൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്”-എന്നായിരുന്നു നൗമാന്‍ നിയാസ് പറഞ്ഞത്.




സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വൈഭവ് അല്‍പം പതുക്കെയാണ് കളിച്ചതെന്നും, അല്ലെങ്കില്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശാമായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ അഭിപ്രായപ്പെട്ടു. 18 വയസ്സാകുമ്പോൾ, നിങ്ങളുടെ ശരീരം മുഴുവൻ രൂപപ്പെടാൻ തുടങ്ങും. മസിലുകള്‍, ട്രൈസെപ്‌സ്, ബൈസെപ്‌സ് എന്നിവ ശക്തമാകും. വരും വർഷങ്ങളിൽ വൈഭവ് കൂടുതല്‍ മികച്ച താരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്
വൈഭവിന്റെ മറുപടി
അതേസമയം, ചിപ്പ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈഭവ് മറുപടി നല്‍കി. ദൈവം തനിക്ക് തന്നതാണത്. തന്റെ ബാറ്റിനുള്ളിൽ താന്‍ എന്തോ ഒന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വർഗത്തിൽ വെച്ച് ദൈവം പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോൾ ഉപയോഗിക്കുന്നതെന്നായിരുന്നു വൈഭവിന്റെ മറുപടി.
വീഡിയോ കാണാം
𝘉𝘢𝘵 𝘱𝘦 𝘈𝘐 𝘤𝘩𝘪𝘱 𝘩𝘢𝘪 𝘬𝘺𝘢 𝘵𝘶𝘮𝘩𝘢𝘳𝘦?
Vaibhav answers 😂💗 pic.twitter.com/uZcqABbaGS
— Rajasthan Royals (@rajasthanroyals) April 29, 2026
തകര്‍പ്പന്‍ റെക്കോഡുമായി വൈഭവ്
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും വേഗം 400 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. വെറും 167 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സാണ് വൈഭവ് നേടിയത്. അഞ്ച് സിക്‌സറും, മൂന്നു ഫോറും നേടി. 268.75 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
മത്സരത്തില്‍ പഞ്ചാബിനെ രാജസ്ഥാന്‍ ആറു വിക്കറ്റിന് തോല്‍പിച്ചിരുന്നു. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. ഈ സീസണില്‍ പഞ്ചാബ് നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്. വൈഭവിനെ കൂടാതെ 27 പന്തില്‍ 51 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 26 പന്തില്‍ 52 റണ്‍സെടുത്ത ഡൊനോവന്‍ ഫെരേര, പുറത്താകാതെ 12 പന്തില്‍ 31 റണ്‍സെടുത്ത ശുഭം ദുബെ എന്നിവരും രാജസ്ഥാനായി ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു.
മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹല്‍ പഞ്ചാബിനായി ബൗളിങില്‍ തിളങ്ങി. പുറത്താകാതെ 22 പന്തില്‍ 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ 59 റണ്‍സ് നേടി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സ് ഒന്നാമതും.
English Summary
When asked about the viral claim that he uses an AI chip to hit massive sixes, Vaibhav Sooryavanshi gave a brilliant response. He hilariously remarked that God Himself attached something special to his bat. Vaibhav Sooryavanshi joked that while he was in heaven, he was told this divine gift was being added for his use on the field. This clever reply has won over fans.