AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL CSK vs SRH: ആരാധകന്റെ നാരങ്ങാ പ്രയോഗം; പിന്നാലെ ദുബെ ക്ലീന്‍ ബൗള്‍ഡ്! ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്കോ?

IPL 2026 CSK vs SRH Fan Viral Video: ശിവം ദുബെ ക്ലീന്‍ ബൗള്‍ഡായതിന് പിന്നില്‍ എസ്ആര്‍എച്ച് ആരാധകന്റെ ബ്ലാക്ക് മാജിക്കോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യമുയര്‍ത്തുന്നത്. 17-ാം ഓവറിലെ അവസാന പന്തിലാണ് ദുബെ ഔട്ടായത്.

IPL CSK vs SRH: ആരാധകന്റെ നാരങ്ങാ പ്രയോഗം; പിന്നാലെ ദുബെ ക്ലീന്‍ ബൗള്‍ഡ്! ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്കോ?
വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ Image Credit source: X/screengrab
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 20 Apr 2026 | 11:10 PM

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശിവം ദുബെ ക്ലീന്‍ ബൗള്‍ഡായതിന് പിന്നില്‍ എസ്ആര്‍എച്ച് ബൗളര്‍ സാക്കിബ് ഹുസൈന്റെ മികവോ, അതോ ആരാധകന്റെ ബ്ലാക്ക് മാജിക്കോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യമുയര്‍ത്തുന്നത്. 17-ാം ഓവറിലെ അവസാന പന്തിലാണ് സാക്കിബ് ഹുസൈന്‍ ശിവം ദുബെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്.

16 പന്തില്‍ 21 റണ്‍സെടുത്തായിരുന്നു ദുബെയുടെ മടക്കം. ദുബെ ഔട്ടായതോടെ ചെന്നൈയുടെ വിജയപ്രതീക്ഷയും അസ്തമിച്ചു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ദുബെ ബാറ്റ് ചെയ്യുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന ഒരു സണ്‍റൈസേഴ്‌സ് ആരാധകന്‍ നാരങ്ങ കൈയ്യിലെടുത്ത് എന്തോ മന്ത്രം ജപിക്കുന്നതാ വീഡിയോയിൽ കാണാം.

Also Read: CSK vs SRH: ആവേശം അവസാന ഓവര്‍ വരെ; ഒടുവില്‍ സണ്‍റൈസേഴ്‌സിനോട് പൊരുതിത്തോറ്റ് ചെന്നൈ

തുടര്‍ന്ന് നാരങ്ങ വെച്ച് ദുബെയുടെ നേരെ നോക്കി എന്തോ ആംഗ്യം കാണിക്കുന്നതും കാണാം. തൊട്ടുപിന്നാലെ ദുബെ ക്ലീന്‍ ബൗള്‍ഡായി. ഇതോടെ കാമറയ്ക്ക് നേരെ നാരങ്ങ ചൂണ്ടിക്കാണിച്ച് ആരാധകന്‍ സന്തോഷപ്രകടനം നടത്തി. ഉടന്‍ തന്നെ ഈ വീഡിയോ വൈറലുമായി. ആരാധകന്റെ ‘ബ്ലാക്ക് മാജിക്ക്’ ഫലിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ തമാശരൂപേണ ഉയർന്ന കമന്റ്.

വീഡിയോ കാണാം

സംഭവം ബ്ലാക്ക് മാജിക്കാണോ?

ആരാധകന്റെ നാരങ്ങാപ്രയോഗത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കൊന്നുമല്ല. അയാള്‍ തമാശയ്ക്ക് വേണ്ടിയാണ് നാരങ്ങാപ്രയോഗം നടത്തിയത്. ഇത് കേവലം യാദൃശ്ചികമായ ഒന്നാണെങ്കിലും, തൊട്ടുപിന്നാലെ വിക്കറ്റ് വീണതോടെ അത് വീഡിയോക്ക് പുതിയ മാനം നല്‍കിയെന്ന് മാത്രം.

മത്സരത്തില്‍ സംഭവിച്ചത്‌

സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് പത്ത് റണ്‍സിനാണ് തോറ്റത്. എസ്ആർഎച്ച് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 59 റൺസ് വീതമെടുത്ത ഓപ്പണർ അഭിഷേക് ശർമയും ഹെയ്ൻറിച്ച് ക്ലാസനും ചേർന്നാണ് ചെന്നൈക്ക് 195 റൺസിൻ്റെ വിജയലക്ഷ്യം ഒരുക്കുന്നത്. മൂന്ന് വിക്കറ്റെടുത്ത ഇഷാൻ മലിംഗയുടെയും രണ്ട് വിക്കറ്റെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെയും ബോളിങ് മികവിലാണ് ഹൈദരാബാദ് ചെന്നൈയെ 184 റൺസിന് പിടിച്ചടക്കിയത്. ഈ വിജയത്തോടെ സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി. ചെന്നൈ ഏഴാമത് തുടരുകയാണ്.

Follow Us