AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ravindra Jadeja: ഈ അവാര്‍ഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുന്നു; ‘പ്ലെയര്‍ ഓഫ് ദ മാച്ച്’ പുരസ്‌കാരം ഭാര്യയ്ക്ക് നല്‍കി ജഡേജ

Ravindra Jadeja Dedicates Award To Gujarat's Education Minister: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പ്രകടനത്തില്‍ ലഭിച്ച പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഭാര്യയും, ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബയ്ക്ക് സമര്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം രവീന്ദ്ര ജഡേജ. താന്‍ നന്നായി കളിക്കുമെന്ന് റിവാബ പറഞ്ഞിരുന്നെന്നും, അതുപോലെ സംഭവിച്ചെന്നും താരം.

Ravindra Jadeja: ഈ അവാര്‍ഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുന്നു; ‘പ്ലെയര്‍ ഓഫ് ദ മാച്ച്’ പുരസ്‌കാരം ഭാര്യയ്ക്ക് നല്‍കി ജഡേജ
രവീന്ദ്ര ജഡേജയും റിവാബയുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Apr 2026 | 02:55 PM

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രവീന്ദ്ര ജഡേജയായിരുന്നു ‘പ്ലെയര്‍ ഓഫ് ദ മാച്ച്’. 40 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ലഖ്‌നൗവിന്റെ മറുപടി 18 ഓവറില്‍ 119 റണ്‍സിന് അവസാനിച്ചു. ബൗളര്‍മാര്‍ അരങ്ങുവാണ ലഖ്‌നൗവിലെ പിച്ചില്‍ ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

41 പന്തില്‍ 55 റണ്‍സ് നേടിയ ലഖ്‌നൗവിന്റെ മിച്ചല്‍ മാര്‍ഷും, പുറത്താകാതെ 29 പന്തില്‍ 43 റണ്‍സ് നേടിയ ജഡേജയും മാത്രമാണ് ചെറുത്തുനിന്നത്. മത്സരത്തില്‍ ഓള്‍ റൗണ്ട് മികവാണ് ജഡേജ പുറത്തെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ബാറ്റിങ്.

നാലോവര്‍ എറിഞ്ഞ താരം 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. 25 പന്തില്‍ 22 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ വിക്കറ്റാണ് ജഡേജ നേടിയത്. ജഡേജയുടെ പന്തില്‍ ഡൊനോവന്‍ ഫെരേരയ്ക്ക് ക്യാച്ച് നല്‍കിയാണ് പൂരന്‍ ഔട്ടായത്.

ജഡേജ വിക്കറ്റ് സ്വന്തമാക്കുന്നു

പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിച്ചു

തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദ പുരസ്‌കാരം തന്റെ ഭാര്യ റിവാബയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജഡേജ പറഞ്ഞു. ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിയാണ് റിവാബ. രണ്ട് വര്‍ഷത്തിനിടെ ജഡേജയ്ക്ക് ലഭിച്ച ആദ്യ ഐപിഎല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായിരുന്നു ഇത്. മത്സരശേഷം ജഡേജ പറഞ്ഞത് ഇങ്ങനെ:

“മാന്‍ ഓഫ് ദ മാച്ച് കിട്ടിയതില്‍ സന്തോഷം. ഈ അവാർഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നന്നായി കളിക്കുമെന്ന് ഇന്നലെ റിവാബ പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. പന്ത് സീമും, സ്വിങിങും ചെയ്തതിനാല്‍ ഈ വിക്കറ്റില്‍ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം സമയം കളിക്കാൻ ഞാൻ ആഗ്രഹിച്ചു,” മത്സരത്തിന് ശേഷം നടന്ന പ്രസന്റേഷന്‍ സെറിമണിയില്‍ ജഡേജ പറഞ്ഞു.

Also Read: Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ

റോയല്‍സിലേക്കുള്ള തിരിച്ചുവരവ്‌

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിന് ശേഷം ജഡേജ സ്വന്തമാക്കുന്ന ആദ്യ പ്ലെയര്‍ ഓഫ് ദ പുരസ്‌കാരമായിരുന്നു ഇത്. റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ സ്വന്തമാക്കുന്നതിന് പകരമാണ് ജഡേജയെയും, സാം കറനെയും ചെന്നൈ വിട്ടുകൊടുത്തത്. എന്നാല്‍ പരിക്കേറ്റ സാം കറന് ഈ സീസണില്‍ കളിക്കാനായില്ല.

രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ജഡേജ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊച്ചി ടസ്‌കേഴ്‌സിലെത്തി. ഗുജറാത്ത് ലയന്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

റിവാബ ജഡേജ

2016-ലാണ് റിവാബയും ജഡേജയും വിവാഹിതരായത്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച റിവാ 2022 ഡിസംബറില്‍ ബിജെപി ടിക്കറ്റില്‍ ജാംനഗര്‍ നോര്‍ത്തില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. 2025 ഒക്ടോബര്‍ 17-ലാണ്‌ ഭൂപേന്ദ്രബായ് പട്ടേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റത്. റിവാബ-ജഡേജ ദമ്പതികള്‍ക്ക് നിധ്യാന എന്നൊരു മകളുണ്ട്.

Follow Us