Argentina vs Spain FIFA World Cup 2026 LIVE: അർജൻ്റീനയുടെ പ്രതിരോധ കോട്ട കാളക്കൂറ്റന്മാർ തകർത്തു; സ്പെയിൻ ലോക ചാമ്പ്യൻ

Argentina vs Spain FIFA World Cup 2026 Live updates in Malayalam: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ മഹാമുഹൂര്‍ത്തത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന യൂറോപ്യൻ കരുത്തരായ സ്പെയിനെ നേരിടും.

Argentina vs Spain FIFA World Cup 2026 LIVE: അർജൻ്റീനയുടെ പ്രതിരോധ കോട്ട കാളക്കൂറ്റന്മാർ തകർത്തു; സ്പെയിൻ ലോക ചാമ്പ്യൻ

Argentina Vs Spain Fifa Wc Final Live

Edited By: 

Shiji M K | Updated On: 20 Jul 2026 | 09:43 AM

ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ മഹാമുഹൂര്‍ത്തത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന യൂറോപ്യൻ കരുത്തരായ സ്പെയിനെ നേരിടും. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യൻ സമയം പുലർച്ചെ (തിങ്കളാഴ്ച) 12:30-നാണ് കിക്ക് ഓഫ്. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നവുമായാണ് ലയണൽ മെസിയും സംഘവും കലാശപ്പോരാട്ടത്തിന്‌ ഇറങ്ങുന്നത്. 8 ഗോളുകളും 4 അസിസ്റ്റുകളുമായി മെസി തകര്‍പ്പന്‍ ഫോമിലാണ്.

നോക്കൗട്ട് ഘട്ടങ്ങളിൽ കാംബോ വെര്‍ദെ, സ്വിറ്റ്‌സർലൻഡ്, ഈജിപ്ത്‌ തുടങ്ങിയ ടീമുകൾക്കെതിരെ കടുത്ത പോരാട്ടങ്ങൾ അതിജീവിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്. സെമിയില്‍ അവസാന നിമിഷം നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ടിനെ തകര്‍ത്തു.

സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധം തകർക്കുകയാകും അര്‍ജന്റീന നേരിടുന്ന വലിയ വെല്ലുവിളി. മിഖേൽ ഒയാർസബാലും ലാമിൻ യമാലും നയിക്കുന്ന സ്പാനിഷ് മുന്നേറ്റ നിരയും, ഗോള്‍കീപ്പര്‍ ഉനയ് സിമോണും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

LIVE NEWS & UPDATES

The liveblog has ended.
  • 20 Jul 2026 03:46 AM (IST)

    FIFA World Cup 2026, Gold Boot And Golden Ball Awards : ഗോൾഡൻ ബൂട്ട് എംബാപ്പയ്ക്ക്

    ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് ഫ്രാൻസിൻ്റെ കില്യാൻ എംബാപ്പയ്ക്ക്. പത്ത് ഗോളുകളാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. പട്ടികയിൽ രണ്ടാമതുള്ളത് എട്ട് ഗോൾ നേടിയ ലയണൽ മെസിയാണ്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരത്തിനുള്ള ഗോൾഡൻ ബോൾ ഫ്രഞ്ച് താരം മൈക്കിൾ ഒലിസിന് ലഭിക്കും. ഗോൾഡൻ ​ഗ്ലൗ സ്പാനിഷ് ഗോൾ കീപ്പർ ഉനയ് സിമയോണിന് തന്നെ ലഭിക്കും. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ ഗോൾകീപ്പറാണ് സിമയോൺ.

  • 20 Jul 2026 03:37 AM (IST)

    FIFA World Cup 2026 Final Spain Champions : വിശ്വം കിഴടക്കി സ്പാനിഷ് പട

    അർജൻ്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 105-ാം മിനിറ്റിലാണ് സ്പെയിൻ വിജയ ഗോൾ കണ്ടെത്തിയത്. ഫെറാൻ ടോറസാണ് സ്പെയിനായ ഗോൾ നേടിയത്.


  • 20 Jul 2026 03:28 AM (IST)

    FIFA World Cup 2026 Final Live : അധിക സമയത്തിന് അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈം

    അധിക സമയത്തേക്ക് നീണ്ട അർജൻ്റീന സ്പെയിൻ ലോകകപ്പ് മത്സരത്തിന് അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച് റഫറി

  • 20 Jul 2026 03:15 AM (IST)

    FIFA World Cup 2026 Live Spain Goal : അവസാനം ഗോൾ വീണു

    അധിക സമയത്തിൻ്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ  ഗോൾ നേടി സ്പെയിൻ. ഫെറാൻ ടോറസാണ് ഗോൾ നേടിയത്. ലമീൻ യമാലിൻ്റെ ഫാർ പോസ്റ്റിലേക്ക് ക്രോസ് ഒരു ഹെഡ്ഡറിലൂടെ നിക്കോ വില്യംസ് ഫെറാൻ ടോറസിന് പാസ് നൽകി. ടോറസ് അത് കൃത്യമായി അർജൻ്റീനയുടെ പോസ്റ്റിലേക്ക് പായിച്ചു. സ്കോർ 1-0

  • 20 Jul 2026 03:12 AM (IST)

    Football World Cup 2026 Final Live : രണ്ടാം പകുതിക്ക് തുടക്കം

    ഫിഫ ലോകകപ്പ് അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിൻ്റെ അധിക സമയത്തിൻ്റെ രണ്ടാം പകുതി തുടക്കം

  • 20 Jul 2026 03:10 AM (IST)

    FIFA World Cup Final 2025 Live Updates : അധിക സമയത്തിൻ്റെ ആദ്യപകുതിയിലും ഗോൾ വീണില്ല

    അധികം സമയത്തിൻ്റെ ആദ്യപകുതി പൂർത്തിയായി. ഇരു ടീമുകൾക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല

  • 20 Jul 2026 03:04 AM (IST)

    FIFA World Cup 2026 Final Live : അർജൻ്റീനയും മാറ്റം വരുത്തി

    ജൂലിയൻ അൽവാരസിനെ പിൻവലിച്ച് സെനേസിയെ കളത്തിലിറക്കി അർജൻ്റീന

  • 20 Jul 2026 03:02 AM (IST)

    FIFA World Cup 2026 Spain vs Argentina Live : അവസാന മാറ്റവും നടത്തി സ്പെയിൻ

    സ്പെയിൻ നിരയിൽ വീണ്ടും മാറ്റം വരുത്തി കോച്ച് ഫുവെൻ്റെ. റോഡ്രിയെയും ലപ്പോർട്ടിനെയും പിൻവലിച്ച് പകരം എറിക് ഗാർസിയ, സുബിമെൻഡി എന്നിവരെ കളത്തിൽ ഇറക്കി

  • 20 Jul 2026 02:59 AM (IST)

    Argentina vs Spain Live Updates : ഗോൾ അനുവദിക്കാതെ റഫറി

    അർജൻ്റീനയ്ക്കെതിരെ സ്പെയിൻ്റെ ഗോൾ അനുവദിക്കാതെ റഫറി. നിക്കോ വില്യംസ് നേടിയ ഗോൾ റഫറി അനുവദിച്ചില്ല. അന്തിമ തീരുമാനം എന്താണെന്ന് വ്യക്തമല്ല.

  • 20 Jul 2026 02:57 AM (IST)

    FIFA World Cup 2026 Final ARG vs ESP Live : വീണ്ടും രക്ഷകനായി മാർട്ടിനെസ്

    നിക്കോ വില്യംസിൻ്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡ്ഡർ അവിശ്വസനീയമായി സേവ് ചെയ്ത് അർജൻ്റീനയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്

  • 20 Jul 2026 02:48 AM (IST)

    Spain vs Argentina Final Live : വിജയഗോൾ പിറന്നില്ല, മത്സരം അധിക സമയത്തേക്ക്

    നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ അർജൻ്റീന സ്പെയിൻ ലോകകപ്പ് മത്സരം അധിക സമയത്തേക്ക്. ആരാകും ഫിഫ ലോകകപ്പ് ചാമ്പ്യൻ എന്നറിയാൻ ഇനി അരമണിക്കൂറും കൂടി കാത്തിരിക്കണം

  • 20 Jul 2026 02:44 AM (IST)

    Enzo Fernández Red Card : അർജൻ്റീനിയക്ക് തിരിച്ചടി റെഡ് കാർഡ് വിധിച്ച് റഫറി

    അർജൻ്റീനയ്ക്ക് വൻ തിരിച്ചടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അർജൻ്റീനയൻ മധ്യനിര താരം എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ്.  രണ്ടാമത്തെ മഞ്ഞ കാർഡിനെ തുടർന്ന് ഫെർണാണ്ടസിനെ ചുവപ്പ് കാർഡ് നൽകി റഫറി കളത്തിൽ നിന്നും പുറത്താക്കിയത്

  • 20 Jul 2026 02:39 AM (IST)

    ARG vs ESP Final Live : ഇഞ്ചുറി ടൈം നാല് മിനിറ്റ്

    അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിൻ്റെ നിശ്ചിത സമയം പൂർത്തിയാകുന്നു. മത്സരത്തിന് നാല് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു.

  • 20 Jul 2026 02:32 AM (IST)

    Argentina vs Spain Live Updates : റഫറിയോട് കലപ്പിട്ടു, അർജൻ്റീനിയൻ താരത്തിന് മഞ്ഞ കാർഡ്

    ഫൗൾ വിളിക്കാത്തതിന് റഫറിയോട് ദേഷ്യപ്പെട്ടതിന് അർജൻ്റീനയുടെ എൻസോ ഫെർണാണ്ടസിന് മഞ്ഞ കാർഡ്

  • 20 Jul 2026 02:28 AM (IST)

    Spain vs Argentina Live Updates : സ്പാനിഷ് നിരയിലും മാറ്റം

    ഡാനി ഒൾമോയെയും അലക്സ് ബയേനയും പിൻവലിച്ച് നിക്കോ വില്യംസിനെയും മിഖേൽ മെറിനോയെയും കളത്തിൽ ഇറക്കി സ്പെയിൻ

  • 20 Jul 2026 02:24 AM (IST)

    FIFA World Cup Final Live : എല്ലാ മാറ്റങ്ങളും നടത്തി അർജൻ്റീന

    മത്സരത്തിലെ അഞ്ച് മാറ്റങ്ങളും നടത്തി അർജൻ്റീന. ഏറ്റവും ഒടുവിൽ റോഡ്രിഗോ ഡിപോളിനെയും ക്രിസ്റ്റ്യൻ റൊമേറോയെയും പിൻവലിച്ച് ഫക്കുണ്ട മെഡിനായെയും ഗിലിയാനോ സിമിയോണിയെയും പകരക്കാരായി ഇറക്കി അജൻ്റീനിയൻ കോച്ച് ലയണൽ സ്കലോണി

  • 20 Jul 2026 02:19 AM (IST)

    Argentina vs Spain Final Live Updates : ടോറസിൻ്റെ ഹെഡ്ഡിങ് മാർട്ടിനെസിൻ്റെ കൈയ്യിലേക്ക്

    ഇടത് വിങ്ങിൽ ലമീൻ യമാൽ നടത്തിയ നീക്കം, ഒരു ഷോർട്ട് ക്രോസിലൂടെ ഫെറാൻ ടോറസിലേക്ക്. പന്ത് ഹെഡ് ചെയ്തെങ്കിലും അത് നേരെയത്തിയത് മാർട്ടിനെസിൻ്റെ കൈകളിലേക്ക്.

  • 20 Jul 2026 02:15 AM (IST)

    FIFA World Cup Final 2026 Live: തൽക്കാലം രക്ഷപ്പെട്ട് അർജൻ്റീന

    വീണ്ടും ആക്രമണം നടത്തി അർജൻ്റീനയെ സമ്മർദ്ദത്തിലാഴ്ത്തി സ്പെയിൻ. ഡാനി ഒൾമോയുടെ ഒരു വീക്ക് ഷോട്ട് അർജൻ്റീനയുടെ ഗോൾകീപ്പർ കൃത്യമായി പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ തൽക്കാലം രക്ഷപ്പെടുകയായിരുന്നു.

  • 20 Jul 2026 02:10 AM (IST)

    Argentina vs Spain Live Updates : രണ്ട് മാറ്റങ്ങളുമായി സ്പെയിൻ

    രണ്ട് മുന്നേറ്റ താരങ്ങളെ മാറ്റി സ്പെയിൻ. സ്പെയിൻ്റെ ടോപ്പ് സ്കോറർ ഒയാർസബാലിനെയും ഫാബിയാൻ റൂയിസിനെയും പിൻവലിച്ച് പകരം പെഡ്രിയെയും ഫെറാൻ ടോറസിനെയും കളത്തിലിറക്കി സ്പെയിൻ

  • 20 Jul 2026 02:07 AM (IST)

    Spain vs Argentina Live : അവസരങ്ങൾ ഒരുക്കി സ്പെയിൻ

    തുടരെ രണ്ട് അവസരങ്ങൾ സൃഷ്ടിച്ച് അർജൻ്റീനയെ സമ്മർദ്ദത്തിലാഴ്ത്തി സ്പെയിൻ. 54-ാം മിനിറ്റിൽ ഫാബിയാൻ റൂയിസും ഒയാർസെബാലും ചേർന്ന് അവസരം ഒരുക്കിയെങ്കിലും അത് ഗോളാക്കി മാറ്റാൻ ഇരുവർക്കും സാധിച്ചില്ലി. തൊട്ടുപിന്നാലെ പ്രതിരോധാത്തിൽ നിന്നും കുബാരിസ് നീട്ടി നൽകിയ ത്രൂ പാസ് സ്വീകരിച്ച് ഡാനി ഒൾമോ ഒരു അവസരം ഒരുക്കിയെങ്കിലും മാർക്ക് കുക്കറിയയുടെ കാലിലേക്ക് പന്ത് എത്തുന്നതിന് മുമ്പ് മോൺടിയൽ തട്ടിയകറ്റി

  • 20 Jul 2026 01:56 AM (IST)

    ESP vs ARG Final Live : തുടക്കത്തിൽ തന്നെ ദുർബല ശ്രമം

    അർജൻ്റീനയുടെ പിഴവിൽ നിന്നും പിടിച്ചെടുത്ത് ഒരു അവസരം സൃഷ്ടിച്ചെങ്കിലും അത് പാഴായി. അലക്സ് ബയേനയുടെ ദുർബല ഷോട്ട് അനയാസം എമിലിയാനോ മാർട്ടിനെസ് കൈയ്യിൽ ഒതുക്കി.

  • 20 Jul 2026 01:54 AM (IST)

    Spain vs Argentina Final Live : രണ്ടാം പകുതിയുടെ തുടക്കത്തിൽ മാറ്റം വരുത്തി അർജൻ്റീന

    രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റം വരുത്തി അർജൻ്റീന. കൂടുതൽ പ്രതിരോധത്തിൽ ഊന്നി കളിക്കുന്നതിന് വേണ്ടി ഗോൺസാലോസിനെ പിൻവലിച്ച് പകരം പരേഡസിനെ കളത്തിലിറക്കി

  • 20 Jul 2026 01:51 AM (IST)

    FIFA World Cup 2026 Final ARG vs ESP Second Half : കലാപരിപാടി കഴിഞ്ഞു, ഇനി രണ്ടാം പകുതി

    ലോകകപ്പ് ഫൈനൽ പോരാട്ടത്തിൻ്റെ രണ്ടാം പകുതിക്ക് തുടക്കമായി. അരമണിക്കൂർ നേരം നീണ്ട് നിന്ന കലാപരിപാടിക്ക് പിന്നാലെയാണ് രണ്ടാം പകുതിക്ക് തുടക്കമായിരിക്കുന്നത്. ആദ്യ പകുതി ഗോൾരഹിതമായി പിരഞ്ഞു.

  • 20 Jul 2026 01:29 AM (IST)

    FIFA World Cup 2026 Final Live Updates : മാർട്ടിനെസ് കളം വിട്ടു

    അർജൻ്റീനയ്ക്ക് തിരിച്ചടി, മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധ താരം ലിസാൻട്രോ മാർട്ടിനെസ് കളം വിട്ടു, പകരം വെറ്ററൻ താരം നിക്കോളാസ് ഒറ്റമെൻഡി കളത്തിൽ ഇറങ്ങി

  • 20 Jul 2026 01:27 AM (IST)

    Argentina vs Spain Final Live : ആദ്യപകുതി ഗോൾരഹിതം

    അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിൻ്റെ ആദ്യപകുതി ഗോൾരഹിതമായി പിരിഞ്ഞു. കൂടുതൽ ആക്രമണം നടത്തി സ്പെയിൻ അർജൻ്റീനിയൻ പ്രതിരോധ വെല്ലുവിളിച്ചെങ്കിലും അവയിൽ നിന്നുമെല്ലാം ദക്ഷിണാമേരിക്കൻ ടീം രക്ഷപ്പെട്ടു

  • 20 Jul 2026 01:26 AM (IST)

    FIFA World Cup 2026 Argentina vs Spain Live : നാല് മിനിറ്റ് അധിക സമയം

    ഫിഫ ലോകകപ്പ് അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിന് നാല് മിനിറ്റ് അധികം സമയം അനുവദിച്ചു.

  • 20 Jul 2026 01:24 AM (IST)

    FIFA World Cup Final 2026 Updates : ആദ്യ മഞ്ഞ കാർഡ് പുറത്തെടുത്ത് റഫറി

    മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് പുറത്തെടുത്ത് റഫറി. സ്പെയിൻ്റെ സ്ട്രൈക്കർ ഒയാർസബാലിനെ ഫൗൾ ചെയ്തതിന് അർജൻ്റീനിയൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനാണ് മഞ്ഞ കാർഡ് ലഭിച്ചത്

  • 20 Jul 2026 01:17 AM (IST)

    Arg vs ESP Live Updates : അവസരങ്ങൾക്ക് ശ്രമിച്ച് സ്പെയിൻ

    അർജൻ്റീനയുടെ ബോക്സിലേക്ക് തുടരെ ആക്രമണം നടത്തി അവസരങ്ങൾ ഒരുക്കാൻ ശ്രമിച്ച് സ്പെയിൻ. പക്ഷേ അതെല്ലാം അർജൻ്റീനിയൻ പ്രതിരോധനിര തട്ടി അകറ്റി. മത്സരം 40 മിനിറ്റി പിന്നിടുമ്പോൾ ഇരു ടീമും ഗോളൊന്നും നേടിട്ടില്ല. സ്കോർ 0-0

  • 20 Jul 2026 01:02 AM (IST)

    Spain vs Argentina Final Live Updates : സ്പെയിന് വീണ്ടും കോർണർ

    വലത് വിങ്ങിലൂടെ ആക്രമണത്തിന് ശ്രമിക്കവെ സ്പെയിന് വീണ്ടും കോർണർ ലഭിച്ചു. എന്നാൽ അലക്സ  ബയേന എടുത്ത കോർണർ കിക്ക് നേരെ അർജൻ്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അനയാസമായി കൈയ്യിൽ ഒതുക്കി. മത്സരം ആദ്യത്തെ ഹേഡ്രേഷ് ബ്രേക്കിന് പിരിഞ്ഞു. സ്കോർ 0-0

  • 20 Jul 2026 01:00 AM (IST)

    Argentina vs Spain Final Live : വിലയ മുന്നേറ്റങ്ങൾ സംഭവക്കാതെ ആദ്യ 20 മിനിറ്റ്

    അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിൻ്റെ ആദ്യ 20 മിനിറ്റ് പിന്നിടുമ്പോൾ ഗോൾ ഒന്നും പിറന്നില്ല

  • 20 Jul 2026 12:51 AM (IST)

    FIFA World Cup 2026 Final Updates: ആദ്യ കോർണർ സ്പെയിന്

    അർജൻ്റീനയിൽ ഗോൾ മുഖത്തേക്ക് ആക്രമണത്തിന് പദ്ധതിയിട്ട് സ്പെയിൻ. തുടർന്ന് യൂറോപ്യൻ ടീമിന് കോർണർ അനുവദിച്ച് റഫറി. പക്ഷേ കോർണർ അവസരം വിനയോഗിക്കാൻ സ്പെയിന് സാധിച്ചില്ല.

  • 20 Jul 2026 12:42 AM (IST)

    FIFA World Cup 2026 Final Spain Lineup : സ്പെയിൻ്റെ ലൈനപ്പ്

    ഉനയ് സിമോൺ, പെഡ്രോ പൊറോ, പാവ് കുബാറിസി, അയ്മെറിക് ലപ്പോർട്ടേ,മാർക്ക് കുക്കറെയാ, റോഡ്രി, ഡാനി ഒൾമോ, ഫാബിയാൻ റൂയിസ്, ലമീൻ യമാൽ, മിഖേൽ ഒയാർസെബാൽ, അലക്സ് ബയേന

  • 20 Jul 2026 12:37 AM (IST)

    FIFA World Cup Final 2026 ARG vs ESP Live : കിക്കോഫ്

    ഫിഫ ലോകകപ്പ് 2026 അർജൻ്റീന സ്പെയിൻ ഫൈനൽ മത്സരത്തിന് കിക്കോഫ്

  • 20 Jul 2026 12:33 AM (IST)

    FIFA World Cup 2026 Final Argentina Lineup : അർജൻ്റീനയുടെ ലൈനപ്പ്

    മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ന് ഫൈനലിൽ സ്പെയിനെതിരെ അർജൻ്റീന ഇറങ്ങുന്നത്.

    അർജൻ്റീനയുടെ പ്ലേയിങ് ഇലവൻ : എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, ഗോൺസാലോ മോൺടീൽ, നിക്കോളാസ് ടഗ്ലിഫിക്കോ, ലിസാൻട്രോ മാർട്ടിനെസ്, നിക്കോ ഗോൺസാലെസ്, അലെക്സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസി

  • 20 Jul 2026 12:30 AM (IST)

    Argentina vs Spain Lineup : കലാശപോരാട്ടത്തിനുള്ള ലൈനപ്പ്

    ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ലൈനപ്പായി. മൂന്ന് മാറ്റങ്ങാണ് ലയണൽ സ്കലോണി സെമി ഫൈനിൽ നിന്നും പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയിരുക്കുന്നത്. അതേസമയം സ്പാനിഷ് ടീമാകാട്ടെ സെമിയിൽ ഫ്രാൻസിനെതിരെ കളിച്ച് അതേ പ്ലേയിങ് ഇലവനെയാണ് ഫൈനലിൽ ഇറക്കുന്നത്

  • 20 Jul 2026 12:28 AM (IST)

    FIFA World Cup Trophy : കലാശപോരാട്ടത്തിന് മുമ്പ് കിരീടം പ്രദർശനം

    ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ഫിഫ ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുന്ന ട്രോഫി പ്രദർശനം ചെയ്തു.

  • 20 Jul 2026 12:23 AM (IST)

    FIFA World Cup 2026 Final Live : ഫൈനലിനായി താരങ്ങൾ അണിനിരന്നു

    ഫിഫ ലോകകപ്പ് 2026ൻ്റെ ഫൈനൽ മത്സരത്തിനായി അർജൻ്റീന സ്പെയിൻ താരങ്ങൾ അണിനിരന്ന് തുടങ്ങി. മത്സരത്തിന് മുന്നോടിയായിട്ടുള്ള ചെറിയ കലപരിപാടികൾക്ക് തുടക്കമായി

  • 20 Jul 2026 12:21 AM (IST)

    Mohanlal FIFA World Cup Final : ഫൈനൽ കാണാൻ മോഹൻലാലും

    ഫിഫ ലോകകപ്പിൻ്റെ അർജൻ്റീന- സ്പെയിൻ ഫൈനൽ മത്സരം കാണാൻ ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ മോഹൻലാൽ. വീഡിയോ പങ്കുവെച്ച് താരം

  • 19 Jul 2026 10:43 PM (IST)

    Golden Boot Race: ഗോള്‍ഡന്‍ ബൂട്ട് ആരു കൊണ്ടുപോകും? മെസിയോ, എംബാപ്പെയോ?

    ഗോള്‍ഡന്‍ ബൂട്ടിനായി ലയണല്‍ മെസിയും, കിലിയന്‍ എംബാപ്പെയും ഇഞ്ചോടിച്ച് പോരാട്ടം. 10 ഗോളുകളുമായി എംബാപ്പെ മുന്നില്‍. മെസി ഇതുവരെ നേടിയത് എട്ട് ഗോളുകള്‍ Read More

  • 19 Jul 2026 10:08 PM (IST)

    FIFA World Cup 2026 Prize Money: ഫിഫ ലോകകപ്പിലെ സമ്മാനത്തുക എത്ര?

    റെക്കോർഡ് തുകയായ 50 മില്യൺ ഡോളർ സമ്മാനമായി ഇത്തവണ ജേതാക്കള്‍ക്ക് ലഭിക്കും Read More

  • 19 Jul 2026 09:42 PM (IST)

    Lionel Messi: അന്ന് മെസി കരഞ്ഞ മെറ്റ്‌ലൈഫിലേക്ക്‌ മെസി വീണ്ടുമെത്തുന്നു

    2016-ല്‍ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിലിയോട് തോറ്റ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. അന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തില്‍ ആ സ്‌റ്റേഡിയത്തിലേക്ക് മെസി വീണ്ടുമെത്തുന്നു Read More

Follow Us
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?
കിഡ്നി സ്റ്റോണുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സന്ധി വേദന ഒഴിവാക്കാൻ കഴിക്കേണ്ടുന്നവ
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ