FIFA World Cup 2026 Golden Boot: മുന്നിലുണ്ട് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ മെസി എന്തു ചെയ്യണം?
Lionel Messi vs Kylian Mbappe: ഫിഫ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ലയണല്‍ മെസിക്ക് വെല്ലുവിളി ഉയര്‍ത്തി കിലിയന്‍ എംബാപ്പെ.നിലവിൽ 8 ഗോളുകളും 4 അസിസ്റ്റുകളുമുള്ള മെസിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാല്‍ സാധ്യതകള്‍ അടഞ്ഞിട്ടുമില്ല. മെസിക്ക് ഇനി എങ്ങനെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനാകുന്നതെന്ന് നോക്കാം.
ഫിഫ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ലയണല്‍ മെസിക്ക് വെല്ലുവിളി ഉയര്‍ത്തി കിലിയന്‍ എംബാപ്പെ. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനോട് ഫ്രാൻസ് 6-4 ന് പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി ഈ ഈ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 10 ആക്കി ഉയർത്താൻ എംബാപ്പെയ്ക്ക് സാധിച്ചു. നിലവിൽ 8 ഗോളുകളും 4 അസിസ്റ്റുകളുമുള്ള മെസിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാല്‍ സാധ്യതകള്‍ അടഞ്ഞിട്ടുമില്ല. മെസിക്ക് ഇനി എങ്ങനെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനാകുന്നതെന്ന് നോക്കാം.
സ്‌പെയിനെതിരെ ഹാട്രിക് നേടാനായാല്‍ മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് ലഭിക്കും. ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടാനായാല്‍ താരത്തിന്റെ ആകെ ഗോൾ നേട്ടം 11 ആയി ഉയരുകയും എംബാപ്പെയേക്കാൾ ഒരു ഗോൾ മുന്നിലെത്താൻ സാധിക്കുകയും ചെയ്യും.
ഫൈനലില്‍ രണ്ട് ഗോളും, ഒരു അസിസ്റ്റും നേടാനായാല്‍ പോലും മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് ലഭിക്കും. നിലവിൽ എംബാപ്പെയ്ക്ക് 10 ഗോളുകളും 4 അസിസ്റ്റുകളുമാണുള്ളത്, മെസിക്ക് 8 ഗോളുകളും 4 അസിസ്റ്റുകളും. ഈയൊരു സാഹചര്യത്തിൽ ഇരു കളിക്കാർക്കും ഒരേ എണ്ണം ഗോളുകളാകും (10 വീതം). എന്നാൽ ഫിഫയുടെ ടൈ-ബ്രേക്കർ നിയമപ്രകാരം, കൂടുതൽ അസിസ്റ്റുകൾ ഉള്ള താരത്തിന് അവാര്‍ഡ് ലഭിക്കും. അതിനാൽ കൂടുതൽ അസിസ്റ്റുകൾ (5 അസിസ്റ്റുകൾ) ഉള്ള മെസിക്ക് പുരസ്കാരം സ്വന്തമാക്കാം.
മെസി അത് നേടുമെന്ന് എംബാപ്പെ
അതേസമയം, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുമെന്ന് എംബാപ്പെ അഭിപ്രായപ്പെട്ടു. “ലിയോ എല്ലാ സമയത്തും ഗോൾ നേടുന്നയാളാണ്. നാളെ അദ്ദേഹം ഉറപ്പായും ഗോൾ നേടും,” ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ എംബാപ്പെ പറഞ്ഞു.
ഫ്രാൻസിന് മൂന്നാം സ്ഥാനം പോലും നേടാനാകാതെ പോയതിനാൽ ഈ റെക്കോർഡ് തനിക്ക് വലിയ ആശ്വാസമൊന്നും നൽകുന്നില്ലെന്ന് എംബാപ്പെ പറഞ്ഞു. എല്ലാ തവണയും എന്റെ ടീമിനെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ലോകകപ്പിൽ ഇത്രയധികം ഗോളുകൾ നേടുമ്പോൾ അത് ചില പ്രത്യേക തലങ്ങളിലേക്ക് ഉയർത്തുമെന്നത് തീർച്ചയാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനാകുന്നതിന് പകരം ഫൈനൽ മത്സരം കളിക്കാനായിരുന്നു കൂടുതൽ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെയുള്ള ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് 6-4 ന് തോറ്റെങ്കിലും, ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഇതോടെ വെറും 22 മത്സരങ്ങളിൽ നിന്ന് എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 22 ആയി ഉയർന്നു. 21 ഗോളുകളാണ് മെസി ഇതുവരെ നേടിയത്.
മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസിയും എംബാപ്പെയും ഈ ലോകകപ്പിന് തുടക്കം കുറിച്ചത്. മെസി ആദ്യം ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തുകയും പിന്നീട് അത് മറികടന്ന് 21 ഗോളുകളിൽ എത്തുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോൾ നേടിയതോടെ എംബാപ്പെ മെസിയെയും മറികടന്ന് മുന്നിലെത്തി.
English Summary
The 2026 FIFA World Cup Golden Boot race comes down to Lionel Messi and Kylian Mbappe. Mbappe currently leads the tournament with 10 goals and holds the all-time record with 22 goals. Messi has 8 goals and can win the award by scoring a hat-trick or matching Mbappe’s goal tally with more assists. Despite holding the record, Mbappe expects Messi to score against Spain and reclaim the top spot.