Oppo F33, Oppo F33 Pro : ഒപ്പോയുടെ വിഷു കൈനീട്ടം! 25,000 രൂപ, 7000mAh ബാറ്ററി; എഫ്33, എഫ്33 പ്രൊ നാളെ ഇന്ത്യയിൽ അവതരിപ്പിക്കും

Oppo F33, Oppo F33 Pro Price, Features And Specifications : കഴിഞ്ഞ ഒപ്പോ എഫ് 31, എഫ്31 പ്രൊ ഫോണുകളുടെ പുതിയ പതിപ്പാണ് നാളെ അവതരിപ്പിക്കുന്നത്. മൂന്ന് കളർ വേരിയൻ്റുകളിലായിട്ടാണ് ഒപ്പോ എഫ്33യും എഫ്33 പ്രൊയും വിപണയിലേക്കെത്തിക്കുന്നത്. 7000mAh ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ ആകർഷണം.

Oppo F33, Oppo F33 Pro : ഒപ്പോയുടെ വിഷു കൈനീട്ടം! 25,000 രൂപ, 7000mAh ബാറ്ററി; എഫ്33, എഫ്33 പ്രൊ നാളെ ഇന്ത്യയിൽ അവതരിപ്പിക്കും

Oppo F33 Pro

Edited By: 

Arun Nair | Updated On: 21 Apr 2026 | 09:56 PM

വിഷു നാളിൽ പുതിയ ഫോൺ വിപണിയിലേക്കെത്തിക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ. കഴിഞ്ഞ വർഷം ഇറങ്ങിയ എഫ്31, എഫ്31 പ്രൊയുടെ പുതിയ പതിപ്പായ ഒപ്പോ എഫ്33, എഫ്33 പ്രൊയുമാണ് നാളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫോണുകളുടെ ഡിസൈനും, കളർ വേരയിൻ്റുകളും എല്ലാം വെളിപ്പെടുത്തുകൊണ്ടുള്ള പരസ്യങ്ങൾ ഒപ്പോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. ഒപ്പോയുടെ ഇന്ത്യയിലെ വെബ്സൈറ്റിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ വഴിയുമാണ് പുതിയ എഫ് സീരീസ് ഫോണുകൾ വിപണിയിലേക്കെത്തുക.

അതേസമയം ഫോണിൻ്റെ വില എത്രയാണെന്ന് ഇതുവരെ ഒപ്പോ പുറത്ത് വിട്ടിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 25,000 മുതൽ 35,000 രൂപ വരെയാകാം. ബേസ് മോഡലുകൾ 25,000 രൂപയ്ക്കും പ്രൊ മോഡലുകൾ 35,000 രൂപയ്ക്കുമാകും വിലപനയ്ക്കായി എത്താൻ സാധ്യത. മിസ്റ്റി ഫോറെസ്റ്റ്, സ്റ്റാറി ബ്ലൂ, പാഷൻ റെഡ് ഷെയ്ഡ്സ് എന്നീ മൂന്ന് കളർ വേരിയൻ്റുകളിലാണ് ഒപ്പോയുടെ പുതിയ ഫോണുകൾ വിപണിയിലേക്കെത്തുക.

ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു

7,000mAh ബാറ്ററിയാണ് ഫോണിൻ്റെ ഹൈലൈറ്റ്. 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ടാകും. വെറും അഞ്ച് മിനിറ്റ് ചാർജിങ് കൊണ്ട് ഒരു മണിക്കൂർ വാട്സ്ആപ്പ് കോളും ഒന്നര മണിക്കൂറിലേറെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 എംപി ക്യാമറയാണ് ഫോണിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 50എംപി OV50D40 പ്രൈമറി സെൻസറിനൊപ്പം 2 എംപിയുടെ ഡെപ്ത്ത് സെൻസറും ഫോണിനുണ്ട്. പ്രൊ മോഡലുകൾക്ക് ഡസ്റ്റ് പ്രൊട്ടക്ഷനും വാട്ടർ റെസിസ്റ്റൻ്റും കമ്പനി അവകാശപ്പെടുന്നുണ്ട്.

ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒപ്പോയുടെ കളർഒഎസ് 16നാണ് ഫോണിൻ്റെ യുഐ. എഐ റൈറ്റിങ് അസിസ്റ്റൻ്റ്, എഐ റീഡിങ് അസിസ്റ്റൻ്റ്, എഐ അൾട്രാ ക്ലിയർ ഡോക്യുമെൻ്റ്സ്, എഐ റിക്കോർഡിങ്, എഐ സ്റ്റുഡിയോ, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ 2.0 തുടങ്ങിയ നിരവധി എഐ ഫീച്ചറുകൾ എഫ്33, എഫ്33 പ്രൊ മോഡലുകളിലുണ്ട്. ഇരു ഫോണുകളും 63 ഡിഗ്രി ചൂടും അതുപോലെ തന്നെ മൈനസ് 50 ഡിഗ്രി തണുപ്പും താങ്ങും. 4289 sq mm സൂപ്പർകൂൾ വേപ്പർ ചേമ്പർ സിസ്റ്റവും ഫോണിനുണ്ട്.

അതേസമയം ഒപ്പോ ഇതുവരെ ഫോണിൻ്റെ ഡിസ്പ്ലെ യുണിറ്റ്, ഫ്രണ്ട് ക്യാമറ, ചിപ്പ്സെറ്റ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 6.57 ഇഞ്ച് ഡിസ്പ്ലെയും 50 എംപി സെൽഫി ക്യാമറയുമുണ്ടാകുമെന്ന് മാത്രമാണ് കമ്പനി ഇതുവരെ വ്യക്തമാക്കിട്ടുള്ളത്. ഫോണിൻ്റെ ഭാരം 194 ഗ്രമാണ്. മീഡിയടെക് 6360 മാക്സ് ചിപ്പ്സെറ്റാകും ഫോണിലുണ്ടാകുകയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു