AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം

Kerala SSLC Results 2026 Websites: പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചത് പ്രകാരം മെയ് 15-ന് എസ്എസ്എൽസി ഫലവും, മെയ് 22-ന് പ്ലസ് ടു (HSE/VHSE) ഫലവും പ്രഖ്യാപിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Kerala SSLC Result 2026: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 14 May 2026 | 09:12 PM

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി (SSLC) പരീക്ഷാഫലം നാളെ, മെയ് 15-ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഔദ്യോഗിക വാർത്താ സമ്മേളനത്തിന് പിന്നാലെ 3 മണിയോടെ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4.17 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാനത്തുടനീളം പരീക്ഷ എഴുതിയത്.

ഫലം എപ്പോൾ, എവിടെ?

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചത് പ്രകാരം മെയ് 15-ന് എസ്എസ്എൽസി ഫലവും, മെയ് 22-ന് പ്ലസ് ടു (HSE/VHSE) ഫലവും പ്രഖ്യാപിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Also Read: Kerala SSLC Result 2026: എസ്എസ്എൽസി ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; സമയം, പരിശോധിക്കേണ്ട ലിങ്കുകൾ

keralaresults.nic.in, results.kite.kerala.gov.in, prd.kerala.gov.in. കൂടാതെ, പരീക്ഷാഫലത്തിന്റെ തത്സമയ വിവരങ്ങൾക്കും അപ്പപ്പോൾ ലഭിക്കുന്ന അപ്ഡേറ്റുകൾക്കുമായി TV9 മലയാളം വെബ്സൈറ്റിലെ ലൈവ് ബ്ലോഗും ഒപ്പം TV9 മലയാളം യൂട്യൂബ് ചാനലിലെ തത്സമയ സ്ട്രീമിംഗും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഫലം അറിയാനുള്ള മറ്റ് മാർഗ്ഗങ്ങൾ

  • ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ തിരക്ക് ഒഴിവാക്കാൻ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്
  • സഫലം (Saphalam) മൊബൈൽ ആപ്പ്: പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
  • ഡിജിലോക്കർ (DigiLocker): ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാകും.
  • എസ്എംഎസ് (SMS): ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കും ഫലം അറിയാൻ സൗകര്യമുണ്ടാകും.

ഫലം പരിശോധിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ SSLC Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • Submit ബട്ടൺ അമർത്തുക.
  • ഫലം സ്ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ കൃത്യമായി കയ്യിൽ കരുതണമെന്ന് അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്.

English Summary

The Kerala SSLC results for 2026 are scheduled to be officially announced on May 15 at 3 PM, following an official press conference by General Education Minister V. Sivankutty. Over 4.17 lakh students can access their scores using their registration number and date of birth via official websites like keralaresults.nic.in, the Saphalam mobile app, or DigiLocker. For real-time updates and live coverage of the result announcement, students can also follow the TV9 Malayalam live blog and the TV9 Malayalam YouTube channel’s live stream.

Follow Us