AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tamil Nadu Assembley Election Result 2026: വിജയ് മുഖ്യമന്ത്രി? കന്നിയങ്കത്തിൽ മിന്നി ടിവികെ, ഡിഎംകെ മൂന്നാമത്

Tamil Nadu Election Results 2026: കന്നിയങ്കത്തിൽ വിജയ് മിന്നി. ആദ്യ മത്സരത്തിനിറങ്ങിയ ടിവികെ 100 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് എഐഎഡിഎംകെ – ബിജെപി സഖ്യമാണ്. 72 സീറ്റുകളിലാണ് ലീഡ്. അതേസമയം 53 സീറ്റുകളിൽ മാത്രമാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്.

Tamil Nadu Assembley Election Result 2026: വിജയ് മുഖ്യമന്ത്രി? കന്നിയങ്കത്തിൽ മിന്നി ടിവികെ, ഡിഎംകെ മൂന്നാമത്
വിജയ്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 04 May 2026 | 11:33 AM

ചെന്നൈ: വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ എംകെ സ്റ്റാലിന്റെ ഡി.എം.കെ.യ്ക്ക് വൻ തിരിച്ചടി. അതേസമയം, കന്നിയങ്കത്തിൽ വിജയ് മിന്നി. ആദ്യ മത്സരത്തിനിറങ്ങിയ ടിവികെ 100 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് എഐഎഡിഎംകെ – ബിജെപി സഖ്യമാണ്. 72 സീറ്റുകളിലാണ് ലീഡ്. അതേസമയം 53 സീറ്റുകളിൽ മാത്രമാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്.

തമിഴകത്ത് മാറ്റത്തിന്റെ കാറ്റ് വീശുമോ?

അമ്പത് വർഷത്തിലേറെയായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയായ തമിഴ്നാട്ടിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് സൂചനകൾ. ഡിഎംകെയും എഐഎഡിഎംകെയും ആധിപത്യം പുലർത്തിയ തമിഴ്നാട്ടിൽ സസ്പെൻഡ് എൻട്രിയാണ് വിജയ് നടത്തിയത്. എക്സിറ്റ് പോളുകളിൽ ഡിഎംകെയുടെ വൻ വിജയമാണ് പ്രവചിച്ചത്.

ALSO READ: വിജയ് തോൽക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാൻ ശ്രമിച്ച് ആരാധകൻ

മിക്ക എക്‌സിറ്റ് പോളുകളും ഡിഎംകെയുടെ തുടർ അധികാരം പ്രവചിച്ചപ്പോൾ ആക്സിസ് മൈ ഇന്ത്യ മാത്രമാണ് “വിജയ് ഇഫക്റ്റിന്റെ” ഒരു വലിയ തരംഗം പ്രവചിച്ചത്. സംസ്ഥാനത്തെ 234 സീറ്റുകളിൽ ഏകദേശം 100 എണ്ണം നേടി ടിവികെ ഒരു കിംഗ് മേക്കറായി മാറുമെന്നായിരുന്നു പ്രവചനം. ഡിഎംകെയുടെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന ചെന്നൈയിലും വിജയ് തരംഗം ആഞ്ഞടിക്കുന്നു. ചെന്നൈയിലെ 16 മണ്ഡലങ്ങളിലും ടിവികെ ശക്തമായ പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്.

വിജയ് മുഖ്യമന്ത്രിയാകുമോ?

വിജയും അദ്ദേഹത്തിന്റെ ടിവികെയും തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന സൂചനകളാണ് ഇതുവരെയുള്ള വിവരങ്ങൾ നൽകുന്നത്. തമിഴകത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കാൻ വിജയ്യ്ക്ക് കഴിഞ്ഞു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കിയാണ് വിജയ് മുന്നേറുന്നത്.

തമിഴ്നാട്ടിലെ ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് അന്ത്യം കുറിക്കാൻ വിജയ്ക്ക് കഴിഞ്ഞേക്കും. ഫലം വരാനിരിക്കെ വിജയ് സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റുമെന്ന എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മറ്റ് പാർട്ടികൾ സ്വാധീനിക്കാതിരിക്കാനായിരുന്നു മുൻകരുതൽ.

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, വിജയുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് വൻ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. മറ്റ് പാർട്ടികളുടെ പിന്തുണ ഒന്നുമില്ലാതെ തന്നെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞേക്കും. തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ വിജയ് എത്തുമെന്ന് തന്നെയാണ് നിലവിലെ ട്രെന്റുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണൽ നടക്കുന്നത്.

English Summary:

Tamil Nadu Assembley Election Result 2026 Updates, Trends show a major political shift, with Vijay’s TVK performing strongly and emerging as a key contender, challenging the traditional dominance of DMK and AIADMK.

 

 

Follow Us