Tamil Nadu Assembley Election: വിജയ് തോൽക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാൻ ശ്രമിച്ച് ആരാധകൻ
Vijay’s Fan Attempts Self Murder in Tamil Nadu: വർഷങ്ങളായി മഹേന്ദ്രൻ വിജയ് ആരാധകനാണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഭൂരിഭാഗം എക്സിറ്റ് പോൾ ഏജൻസികളും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്നാണ് പ്രവചിച്ചത്.
ചെന്നൈ: തിരഞ്ഞെടുപ്പ് ചൂടിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിജയ് ആരാധകൻ. ടിവികെ അധ്യക്ഷൻ വിജയ് തോൽക്കുമെന്ന പ്രചാരണത്തിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം. കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് മരിക്കാൻ ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി മഹേന്ദ്രൻ വിജയ് ആരാധകനാണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൃഷ്ണഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എക്സിറ്റ് പോളുകളിൽ ഡിഎംകെ മുന്നേറ്റമാണ് വ്യക്തമാക്കിയിരുന്നത്. ഇതിൽ മഹേന്ദ്രൻ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭൂരിഭാഗം എക്സിറ്റ് പോൾ ഏജൻസികളും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്നാണ് പ്രവചിച്ചത്. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് അനുകൂലമായ ഫലം പുറത്തുവിട്ടപ്പോൾ, ചില ഏജൻസികൾ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനും മറ്റു ചിലർ ടിവികെയ്ക്കും നേരിയ സാധ്യതകളാണ് കൽപ്പിച്ചിരുന്നത്.
തമിഴ്നാട് തിരഞ്ഞെടുപ്പ്
തമിഴ്നാട്ടിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് സൂചന. നിലവിൽ ഡിഎംകെ മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വിജയ് നേതൃത്വം നൽകുന്ന ടിവികെ ആണ് ഒന്നാമത്. ഡിഎംകെയും എഐഎഡിഎംകെ – ബിജെപി സഖ്യവും തമിഴ്നാടിന് സുപരിചിതമാണെങ്കിലും വിജയും അദ്ദേത്തിന്റെ തമിഴക വെട്രി കഴകവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്നാട്ടിൽ ഇതാദ്യമായല്ല. എംജിആറിനെയും ജയലളിതയെയും നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് തമിഴ് മണ്ണിനുള്ളത്. അതുകൊണ്ട് തന്നെ ഈ ചരിത്രം പിന്തുടരാനാണ് വിജയ് ലക്ഷ്യമിടുന്നത്. വിവിധ എക്സിറ്റ് പോളുകൾ ടിവികെയ്ക്ക് 98 -120 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 82 ശതമാനത്തിലധികം വോട്ടിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.
( നിരാകരണം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
English Summary:
Vijay Fan tried to take his life due to fake rumours about the election result. He reportedly slit his throat before the official counting of votes began.