AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay: വിജയ് കോൺഗ്രസിനെ ഒപ്പം ചേർക്കുമോ? സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ

Vijay's TVK Government: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ വിജയിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ലെന്നും വിജയിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. ടിവികെയ്ക്ക് 11 സീറ്റിന്റെ കുറവുണ്ട്.

Vijay: വിജയ് കോൺഗ്രസിനെ ഒപ്പം ചേർക്കുമോ? സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ
വിജയ്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 05 May 2026 | 07:10 AM

ചെന്നൈ: തമിഴ്നാട്ടിലെ അട്ടിമറി വിജയത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി വിജയ്. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലി ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. എന്നാൽ ടിവികെയ്ക്ക് 11 സീറ്റിന്റെ കുറവുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ടിവികെയ്ക്ക് മറ്റ് മുന്നണികളുടെ സഹായം വേണ്ടി വരും.

ഇതിന്റെ ഭാഗമായി വിജയ് സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. എംകെ സ്റ്റാലിന്റെ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച രണ്ട് എംഎൽഎമാരുള്ള സി.പി.എമ്മിനെ ഒപ്പം നിർത്താനാണ് വിജയ് ശ്രമിക്കുന്നത്. പദ്മനാഭപുരം, കീഴേ്ലൂർ എന്നീ സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ചേ തീരുമാനം എടുക്കൂ എന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.

കോൺഗ്രസിന് കൈ കൊടുക്കുമോ?

വിജയ് കോൺഗ്രസിനെ ഒപ്പം ചേർക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ വിജയിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ലെന്നും വിജയിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വിജയിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുടെ അനുമോദനവും ചർച്ചയായി.

അറുപത് വർഷത്തിനിടെ ഇതാദ്യമായാണ് ഡിഎംകെ, അണ്ണാ ഡിഎംകെ ഇതര സർക്കാർ തമിഴ്നാടിന്റെ അധികാരത്തിലെത്തുന്നത്. എംജിആർ, ജയലളിത എന്നിവർക്ക് ശേഷം മറ്റൊരു താരം തമിഴ്നാടിന്റെ ഭരണത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്ക് 2,500 രൂപ പ്രതിമാസ ഗ്രാന്‍റ്, പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ, എല്ലാ വീടുകൾക്കും ജോലി, നീറ്റ് എന്നെന്നേക്കുമായി പിൻവലിക്കും തുടങ്ങിയ വാഗ്ദാനങ്ങളിലൂടെയാണ് വിജയ് തമിഴ്ജനതയെ ആകർഷിച്ചത്.

ALSO READ: അണ്ണൻ മാസ് ഡാ… ബ്ലഡി സ്വീറ്റ് വിജയം; ജോസഫ് വിജയ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകുമോ?

സ്റ്റാലിന് വൻപരാജയം

തുടർഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ഡിഎംകെയ്ക്ക് ഞെട്ടിക്കുന്ന പരാജയമാണ് ഉണ്ടായത്. വെറും 60 സീറ്റുകളാണ് നേടാനായത്. സ്റ്റാലിന്റെ പരാജയമാണ് ഏറ്റവും വലിയ തിരിച്ചടി. കൊളത്തൂർ മണ്ഡലത്തിൽ 8795 വോട്ടുകൾക്ക് ടിവികെ നേതാവ് വിഎസ് ബാബുവിനോടാണ് തോറ്റത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാൻ സ്റ്റാലിന് കഴിഞ്ഞിരുന്നില്ല. ഡിഎംകെ സർക്കാരിലെ നിരവധി മന്ത്രിമാർ ഇത്തവണ പരാജയപ്പെട്ടു. ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഉ​​​​​​ദ​​​​​​യ​​​​​​നി​​​​​​ധി ചെ​​​​​​പ്പോ​​​​​​ക്ക്-​​​​​​തി​​​​​​രു​​​​​​വ​​​​​​ല്ലി​​​​​​ക്കേ​​​​​​നി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ നിന്നും മന്ത്രി പി.കെ.ശേഖർബാബു ഹാർബറിൽ നിന്ന് വിജയിച്ചതുമാണ് ഏക ആശ്വാസം.

ഡിഎംകെ കോട്ടയായ ചെന്നൈ നഗരത്തെ ഒപ്പം നിർത്താൻ ടിവികെയ്ക്ക് കഴിഞ്ഞതാണ് വൻ തിരിച്ചടി നൽകിയത്. യുവവോട്ടർമാരും വിജയ്ക്ക് അനുകൂലമായി. വോട്ടെടുപ്പ് ദിനത്തിൽ യുവ വോട്ടർമാർ കൂട്ടത്തോടെ പോളിങ് ബൂത്തിൽ എത്തിയതും ഇതിന്റെ സൂചനയാണ്. സ്റ്റാലിൻ തന്റെ മണ്ഡലത്തിൽ ശ്രദ്ധ കൊടുക്കാതിരുന്നതിലും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

റെക്കോർഡ് വിജയവുമായി വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനാകുമെന്ന അമിത വിശ്വാസത്തിൽ മറ്റ് മണ്ഡലങ്ങളിലാണ് സ്റ്റാലിൻ പ്രചാരണം നടത്തിയത്.പ്രകടന പത്രിക നൽകിയതിന് ശേഷം നടത്തിയ റോഡ് ഷോയ്ക്ക് ശേഷവും മറ്റ് മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയ അദ്ദേഹം അവസാന ദിവസം മാത്രമാണ് വീണ്ടും സ്വന്തം മണ്ഡലത്തിൽ എത്തിയത്. കൂടാതെ, ടിവികെയെ വേണ്ടെത്ര ഗൌരവത്തിലെടുക്കാത്തതും തിരിച്ചടിയായി.

English Summary:

TVK Emerged as single largest party with 107 seats in Tamil Nadu Assembly election, but still falls short of a simple majority by 11 seats. TVK is particularly trying to bring CPM on board, which has two MLAs elected as part of the DMK alliance led by M.K. Stalin. Meanwhile, there is growing curiosity over whether the Congress will extend its support to TVK.

Follow Us