UDF Chief Minister: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്

Congress Sends Observers to Kerala to Finalise Chief Minister: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകരെ കേരളത്തിലെത്തിച്ച് എംഎല്‍എമാരായി വിജയിച്ചവരുടെ മനസറിയാന്‍ ശ്രമിക്കും. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി കാത്തുനില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നത്.

UDF Chief Minister: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്

കോണ്‍ഗ്രസ് വിജയാഘോഷം

Updated On: 

05 May 2026 | 06:48 AM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി വേണുഗോപാല്‍ തുടങ്ങി യോഗ്യരുടെ പേരുകള്‍ അങ്ങനെ ഒരുപാടുണ്ടെങ്കിലും മുഖ്യമന്ത്രി പദം ആര്‍ക്ക് നല്‍കണമെന്നതില്‍ പാര്‍ട്ടിക്ക് ഇതുവരെ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. നേതാക്കളുടെ മനസറിയാന്‍ ഇറങ്ങുകയാണ് ഹൈക്കമാന്‍ഡ്.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകരെ കേരളത്തിലെത്തിച്ച് എംഎല്‍എമാരായി വിജയിച്ചവരുടെ മനസറിയാന്‍ ശ്രമിക്കും. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി കാത്തുനില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നത്.

പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതാണ് സ്വാഭാവിക നടപടി. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസുകാരനും കൂടിയായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രി സ്ഥാനം വേണെന്ന രീതിയിലാണ് വിഡി സതീശന്റെയും കെസി വേണുഗോപാലിന്റെയും പ്രതികരണം.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കെസി വേണുഗോപാലിന്റെ അഭിപ്രായം. പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ടെന്നും അതിവേഗത്തില്‍ കൂടിയാലോചനകള്‍ നടത്തി നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മോഹം കെസിക്കും ഇല്ലാതില്ല

പതിമൂന്നാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയ ആളാണ് താനെന്നാണ് കെസി പറയുന്നത്. അന്ന് തൊട്ട് ഇന്നുവരെ വഹിച്ച എല്ലാ പദവികളും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം നേതാക്കള്‍ പറഞ്ഞത് അനുസരിച്ചായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും അതിനോടൊപ്പം നില്‍ക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

അര്‍ഹന്‍ വിഡി തന്നെ

പ്രതിപക്ഷ നേതാവ് എന്ന നിലയിലും പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരിലും വിഡി സതീശനിലേക്കാണ് മുഖ്യമന്ത്രി പദം എത്തേണ്ടതെന്നാണ് പാര്‍ട്ടി അണികളുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രി കാര്യത്തില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

Also Read: Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ

102 സീറ്റുകള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫില്‍ ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകളും മറ്റും നടത്താനാണ് സാധ്യത.

എല്ലാ വാഗ്ദാനങ്ങളും പാലിക്കും

കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും വരും വര്‍ഷങ്ങളില്‍ യുഡിഎഫിന്റെ വഴികാട്ടി എന്നാണ് പ്രിയങ്ക എക്‌സില്‍ കുറിച്ചത്. സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സോഹദരീ സഹോദരന്മാര്‍ നല്‍കിയ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിട്ട ഓരോ യുഡിഎഫ് പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

English Summary

Congress leaders have assured that all promises will be fulfilled as party observers arrive in Kerala to discuss and decide the next Chief Minister, intensifying political activity in the state.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്