Kerala Assembly Election Result 2026: 10 വർഷത്തിന് ശേഷം പടിയിറക്കം; മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ
Procedure For Chief Minister Resignation: 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയത്തിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതേ സ്വരത്തിൽ പറഞ്ഞാൽ ചരിത്രതോൽവിക്കാണ് എൽഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്.
പത്ത് വർഷം നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി കസേരയിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ. 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയത്തിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതേ സ്വരത്തിൽ പറഞ്ഞാൽ ചരിത്രതോൽവിക്കാണ് എൽഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്.
എന്നാൽ ഒരു നൂറ്റാണ് നീണ്ട മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ, വെറുമൊരു പടിയിറക്കം എന്നതിലുപരി കൃത്യമായ ഭരണഘടനാപരമായ ചട്ടങ്ങളും നിയമവശങ്ങളും പാലിക്കേണ്ടതുണ്ട്. കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ തുടരേണ്ട നിയമവശങ്ങളും പാലിക്കേണ്ട നടപടിക്രമങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
പ്രധാന നിയമവശങ്ങൾ
ഭാരതീയ ഭരണഘടനയുടെ ആർട്ടിക്കിൾ 163, 164 എന്നിവയ്ക്ക് അനുസൃതമായാണ് ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജിയും പുതിയ സർക്കാരിൻ്റെ രൂപീകരണവും നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിലവിലെ മുഖ്യമന്ത്രി തൻ്റെയും മന്ത്രിസഭയുടെയും രാജിക്കത്ത് ആദ്യം സമർപ്പിക്കേണ്ടത് സംസ്ഥാനത്തെ ഗവർണർക്കാണ്. മുഖ്യമന്ത്രി രാജിവെക്കുന്നതോടെ മുഴുവൻ മന്ത്രിസഭയും രാജിവെച്ചതായി ഈ രാജിയിലൂടെ കണക്കാക്കപ്പെടുന്നു.
മുഖ്യമന്ത്രി സമർപ്പിക്കുന്ന രാജി സ്വീകരിച്ചാലുടൻ ഗവർണർ മന്ത്രിസഭ പിരിച്ചുവിടുന്നതാണ് അടുത്ത നടപടി. എന്നാൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ ഭരണപരമായ നടപടിക്രമങ്ങൾ സുഗമമായി നടക്കാനും തടസം ഒഴിവാക്കാനും, നിലവിലെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസ്ഥാനത്തിൻ്റെ കെയർടേക്കറായി തുടരാൻ ഗവർണർ ആവശ്യപ്പെടും. എന്നാൽ ഇതിലെ പ്രത്യേകത എന്തെന്നാൽ കെയർടേക്കർ ഭരണസംവിധാനത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രിക്ക് സാധാരണ മുഖ്യമന്ത്രിയെടുക്കുന്ന എല്ലാ തീരുമാനങ്ങളും എടുക്കാൻ കഴിയില്ല.
വലിയ സാമ്പത്തിക ബാധ്യതയുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ പാടില്ല, ദൈനംദിന ഭരണകാര്യങ്ങൾ മാത്രമാണ് ഈ സ്ഥാനത്തിരുന്ന് നിർവഹിക്കാനാകൂ. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം നിശ്ചിത സമയത്തിനകം തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ് ഒഴിയണം. അതുപോലെ തന്നെ ഔദ്യോഗിക വാഹനം, ഓഫീസ് സംവിധാനങ്ങൾ എന്നിവയും ഒഴിഞ്ഞ് നൽകേണ്ടതാണ്.
പുതിയ സർക്കാർ രൂപീകരണം
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച മുന്നണിയുടെ നേതാവിനെയാണ് സംസ്ഥാനത്തെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ ക്ഷണിക്കുക. പുതിയ മന്ത്രിസഭയും മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കെയർടേക്കർ സർക്കാരിൻ്റെ കാലാവധി അവസാനിക്കും. ഇതോട് കൂടി അടു്ത്ത അഞ്ച് വർഷം പുതുതായി രൂപീകരിച്ച സർക്കാർ ഭരിക്കുന്നതാണ്. നിലവിലെ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 102 സീറ്റുകൾ നേടി വിജയിച്ച യുഡിഎഫാണ് അധികാരത്തിലേറുക. പ്രതിപക്ഷത്ത് 35 സീറ്റുകൾ നേടിയ ഇടതുമുന്നണിയാകും ഉണ്ടാവുക.
English Summary:
Kerala Election Result 2026 Published On Today May 4. In This Situation, Check The Procedures To Be Followed When a Current Chief Minister vacates From His Position. Also Know About The New Cabinet Making.