Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 104888 വോട്ടായിരുന്നു നേടിയത്. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ 'നോട്ടക്ക് ' ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു.
മലപ്പുറം: കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന റെക്കോർഡ് നേടിയത് ഇരവിപുരം മണ്ഡലത്തിൽ 2001-ൽ ജയിച്ച എഎ അസീസിനായിരുന്നു .പിന്നീടിങ്ങോട്ട് ഇതുവരെ 10-ൽ താഴെ ഭൂരിപക്ഷം എന്ന വിജയം കേരളത്തിൽ ആർക്കും ലഭിച്ചിട്ടില്ല. അന്ന് അസീസിൻ്റെ വിജയം 5 വോട്ടിനായിരുന്നു. കോടതിയും കേസുമായി മുന്നോട്ട് പോയി ഒടുവിൽ വിജയം നേടിയ അസീസിന് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 20000 കടന്നതാണ് കഥ. 2016-ൽ വടക്കാഞ്ചേരിയിൽ കോൺഗ്രസ്സിൻ്റെ അനിൽ അക്കരെ എംഎൽഎ ആയത് വെറും 43 വോട്ടിനായിരുന്നു. അതേ വർഷം മഞ്ചേശ്വരത്ത് നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുൾ റസാഖ് വിജയിച്ചത് 89 വോട്ടിനായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിക്ഷം എന്ന റെക്കോർഡ് മലപ്പുറം ജില്ലയിൽ എത്തിയത് യാദൃശ്ചികം മാത്രം.
2021-ലെ തിരഞ്ഞെടുപ്പിൽ 2,29000-ന് മുകളിൽ വോട്ടർമാരുള്ള പെരിന്തൽ മണ്ണയിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത് 38 വോട്ടിനായിരുന്നു. നജീബിൻ്റെ മുൻഗാമി മഞ്ഞളാംകുഴി അലിക്കും താരതമ്യേനെ 579 വോട്ട് മാത്രമായിരുന്നു. 1957 മുതലുള്ള ചരിത്രം നോക്കിയാൽ പോലും മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ അത്രയും കുറഞ്ഞ ഭൂരിപക്ഷം മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിച്ചിരുന്നില്ല. 2021-ൽ സിപിഎമ്മിലെ മുഹമ്മദ് മുസ്തഫയായിരുന്നു നജീബിൻ്റെ എതിരാളി. ശക്തമായ മത്സരത്തിനൊടുവിലായിരുന്നു അന്ന നജീബിൻ്റെ വിജയം.
ഇന്ന് കാര്യങ്ങൾ മാറി
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം നേടിയത് 104888 വോട്ടായിരുന്നു. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ ‘നോട്ടക്ക് ‘ ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. നജീബ് കാന്തപുരത്തിൻ്റെ വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ കുറഞ്ഞ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികൾ ഇനിയുമുണ്ട്. അവയിൽ കോൺഗ്രസ്സുകാരും, സിപിഎം, സിപിഐ സ്ഥാനാർത്ഥികളും പോലുമുണ്ട്. അവർ ചുവടെ.
കുറഞ്ഞ ഭൂരിപക്ഷം നേടിയ മറ്റ് ചില സ്ഥാനാർത്ഥികൾ
1. 1967- യുപി കുനിക്കുലയ്യ (സ്വതന്ത്രൻ), കാസർകോട്- 95 വോട്ട്-
2. 1960- വി.ആർ കൃഷ്ണയ്യർ ( തലശ്ശേരി, സിപിഐ , സ്വതന്ത്രൻ )- 10 വോട്ട്-
3. 1996- സി. മോയിൻ കുട്ടി ( കൊടുവള്ളി, മുസ്ലിം ലീഗ് )- 94 വോട്ട്
4. 1982- എംപി ഗംഗാധരൻ ( പൊന്നാനി, കോൺഗ്രസ്സ് ) – 93 വോട്ട്
5. 1957- പി.ആർ ഫ്രാൻസിസ് ( ഒല്ലൂർ, കോൺഗ്രസ്സ് )- 79 വോട്ട്
6. എംപി വർഗ്ഗീസ് (സിപിഎം, കുന്നത്തു നാട് )- 60 വോട്ട്
7. തച്ചടി പ്രഭാകരൻ ( കായംകുളം, കോൺഗ്രസ്സ് )- 33 വോട്ട്
8. ഡി ദാമോദരൻ പോറ്റി ( ചടയ മംഗലം, എസ്എസ്പി)- 22 വോട്ട്
9. ജോർജ്ജ് മസ്ക്രീൻ ( കോവളം, കോൺഗ്രസ്സ് )- 23 വോട്ട്
English Summary
Kerala Assembly Election 2026 Interesting Fact How Najeeb Kanthapuram Won in Perinthalmanna by 31,000 Votes After 2021’s 38 Vote. Who got Lowest Margin in Kerala From the Past Elections Here is the List