AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: ഗ്രൂപ്പ് തർക്കമില്ല, ജനം കൂടെയുണ്ട്; സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

Kerala Assembly Election 2026, UDF Candidates: ടീം യുഡിഎഫ് പട്ടിക ഉടൻ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആദ്യ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും.

Kerala Assembly Election 2026: ഗ്രൂപ്പ് തർക്കമില്ല, ജനം കൂടെയുണ്ട്; സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ
VD SatheesanImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 15 Mar 2026 | 06:15 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടിൽ കടന്ന് കേരളം. ഏപ്രിൽ 9ന് ഒറ്റഘട്ടമായി സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ അറിയിച്ചു. മെയ് നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മും സിപിഐ-യും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടു. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ടീം യുഡിഎഫ് പട്ടിക ഉടൻ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആദ്യ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ‘കേരളത്തിലെ ജനങ്ങൾ ഒരു പുതുയു​ഗ പിറവിക്ക് തുടക്കമിട്ടും. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. പൂർണമായ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്’ എന്ന് വിഡി സതീശൻ പറഞ്ഞു.

ALSO READ: ഒരു മുഴം മുമ്പേ സിപിഎമ്മും, സിപിഐയും; അവസാനവട്ട മിനുക്കുപ്പണികളുമായി യുഡിഎഫും, എന്‍ഡിഎയും

കഴിഞ്ഞ 5 വർഷത്തിനിടെ നടന്ന ഉപതെരെഞ്ഞടുപ്പുകളിൽ മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ച വച്ചത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര, നിലമ്പൂർ എന്നിവിടങ്ങളിലെല്ലാം ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞു. പാർലമെന്റിൽ 2019നേക്കാൾ ഭൂരിപക്ഷം നേടി. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാതി ശക്തമാകുന്നുണ്ട്. തവനൂർ ലീ​ഗിന് കൊടുക്കരുതെന്ന് ഒരു വിഭാ​ഗം ആവശ്യപ്പെടുന്നതായാണ് വിവരം. എന്നാൽ, ഗ്രൂപ്പിന്റെ പേരിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഗ്രൂപ്പിന്റെ പേരിൽ സീറ്റ് വീതം വയ്ക്കുന്ന കാലം അസ്തമിച്ചു. എല്ലാ നേതാക്കന്മാരും കൂടിയാലോചന നടത്തി ഓരോ സീറ്റിലെയും വിജയ സാധ്യത അനുസരിച്ചാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Follow Us