Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

Edited By: 

Jenish Thomas | Updated On: 18 May 2026 | 10:32 AM

LIVE NEWS & UPDATES

  • 18 May 2026 10:32 AM (IST)

    Sunny Joseph Oath Taking : സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്യുന്നു

    വിഡിഎസ് മന്ത്രിസഭയിലേക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂരിലെ ഇരിക്കൂറിൽ നിന്നും രാഷ്ട്രീയ നേതാവണ് സണ്ണി ജോസഫ്.

  • 18 May 2026 10:30 AM (IST)

    Ramesh Chennithala : സത്യപ്രതിജ്ഞ ചെയ്ത് ആർസി

    വിഡി സതീശൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വെല്ലുവിളി സൃഷ്ടിച്ചിരുന്ന സീനിയർ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്നുള്ള നിയമസഭ അംഗമാണ് അദ്ദേഹം. ആഭ്യന്തരത്തിനൊപ്പം വിജിലൻസ് ചെന്നിത്തലയ്ക്ക് ലഭിക്കും.

  • 18 May 2026 10:27 AM (IST)

    PK Kunhalikutty Oath Taking : പി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു

    മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു. മലപ്പുറത്ത് നിന്നും വിജയിച്ചെത്തിയ നേതാവ് മന്ത്രിസഭയിലേക്ക് രണ്ടമനായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചത്. നേരത്തെ പല മന്ത്രിസഭയുടെ ഭാഗമായിട്ടുള്ള സീനിയർ മുസ്ലീം ലീഗ് നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി

  • 18 May 2026 10:21 AM (IST)

    VD Satheesan Oath Taking Live : ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ

    ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് വിഡി സതീശൻ. കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

  • 18 May 2026 10:18 AM (IST)

    സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കം

    മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നു

  • 18 May 2026 10:18 AM (IST)

    VD Satheesan Oath Taking Live : വിഡി സതീശന സത്യപ്രതിജ്ഞ ചെയ്യുന്നു

    കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായി കോൺഗ്രസിൻ്റെ വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നു

  • 18 May 2026 10:14 AM (IST)

    VD Satheesan Oath Ceremony Live Updates : ദേശീയ ഗാനം ആലപിക്കുന്നു

    സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമായി. ദേശീയ ഗാനം അലപിക്കുന്നു.

  • 18 May 2026 10:12 AM (IST)

    VD Satheesan Oath Ceremony : ഗവർണർ എത്തി

    സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വേദിയിലെത്തി. സത്യപ്രതിജ്ഞ ചടങ്ങുകൾ ഔദ്യോഗികമായി ഉടൻ ആരംഭിക്കും.

  • 18 May 2026 10:11 AM (IST)

    VD Satheesan Oath Taking Live : വേദിയിൽ പിണറായിയും ഗോവിന്ദനും

    വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കാവൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വേദിയിൽ എത്തി.

  • 18 May 2026 10:08 AM (IST)

    VD Satheesan Oath Ceremony : രാഹുലും പ്രിയങ്കയും എത്തി

    വിഡി സതീശൻ ക്യാബിനെറ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി കോൺഗ്രസിൻ്റെ കേന്ദ്ര നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയുമെത്തി.

  • 18 May 2026 09:41 AM (IST)

    VD Satheesan Swearing Live: സത്യപ്രതിജ്ഞ തത്സമയം കാണാം

  • 18 May 2026 09:24 AM (IST)

    സത്യപ്രതിജ്ഞ എവിടെ കാണാം?

    സത്യപ്രതിജ്ഞ തത്സമയം കാണാം

     

  • 18 May 2026 09:00 AM (IST)

    മതേതര കേരളത്തിന് സ്‌നേഹാഭിവാദ്യങ്ങള്‍.

  • 18 May 2026 08:51 AM (IST)

    VD Satheesan Cabinet: ജനക്കൂട്ടം ഒഴുകുന്നു

    വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിഞ്ജ കാണാൻ  ജനക്കൂട്ടം ഒഴുകുന്നു

  • 18 May 2026 08:23 AM (IST)

    വിവിഐപികള്‍ക്ക് വേദിയില്‍ ഇടം ഉണ്ടാകുമോ? അനുമതി തേടി

    വിവിഐപികള്‍ക്ക് വേദിയില്‍ ഇടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്ഭവനോട് സര്‍ക്കാര്‍ അനുമതി തേടി. മുഖ്യമന്ത്രിയും, മന്ത്രിമാരും മാത്രം വേദിയില്‍ മതിയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

  • 18 May 2026 08:00 AM (IST)

    പ്രമുഖരടക്കം പങ്കെടുക്കും

    രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പതിനയ്യായിരത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രിയടക്കം 21പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.

  • 18 May 2026 07:30 AM (IST)

    14 പേര്‍ പുതുമുഖങ്ങള്‍

    മുഖ്യമന്ത്രി ഉള്‍പ്പെടെ 14 പേരാണ് വിഡി സതീശന്‍ മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. മന്ത്രിമാരുടെ പ്രവര്‍ത്തന മികവില്‍ യുഡിഎഫ് സര്‍ക്കാരില്‍ മുന്നിലായിരിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസം വിഡി സതീശന്‍ പട്ടിക പുറത്തുവിട്ടത്. സര്‍ക്കാരില്‍ നിന്ന് ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം.

  • 18 May 2026 07:27 AM (IST)

    K Muraleedharan: ഒടുവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ചു, ആരോഗ്യവകുപ്പ് കൊടുക്കും

    വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ അമര്‍ഷത്തിലായിരുന്ന കെ. മുരളീധരനെ അനുനയിപ്പിച്ചു. അദ്ദേഹം ആഗ്രഹിച്ചതുപോലെ ആരോഗ്യവകുപ്പ് കൊടുക്കാന്‍ തീരുമാനിച്ചു. ദേവസ്വം വകുപ്പും മുരളീധരന് കൊടുക്കും.

  • 18 May 2026 07:00 AM (IST)

    തലസ്ഥാനം അതീവ സുരക്ഷയിൽ

    സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാ​ഗമായി, ഇന്ന് തിരുവനന്തപുരം ന​ഗരത്തിൽ വൻ ​ഗതാ​ഗത ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി നഗരത്തിൽ രാവിലെ ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

  • 18 May 2026 06:43 AM (IST)

    മന്ത്രിസഭയില്‍ രണ്ട് വനിതകള്‍

    വിഡി സതീശന്‍ മന്ത്രിസഭയില്‍ രണ്ട് വനിതകളാണ് ഇടം നേടിയിരിക്കുന്നത്. കെഎ തുളസി, ബിന്ദു കൃഷ്ണ എന്നിവര്‍ക്കാണ് നറുക്കുവീണത്. ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറാകും. മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു ഷാനിമോളുടെ പ്രതീക്ഷ, എന്നാല്‍ അതുണ്ടായില്ല.

  • 18 May 2026 06:14 AM (IST)

    Kerala UDF Cabinet: ഇവര്‍ ടീം യുഡിഎഫിലെ മന്ത്രിമാര്‍

    വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, സിപി ജോണ്‍, ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ്, കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, പികെ ബഷീര്‍, ഒജെ ജനീഷ്, കെഎം ഷാജി, വിഇ അബ്ദുള്‍ ഗഫൂര്‍, എന്‍ ഷംസുദ്ദീന്‍, അനൂപ് ജേക്കബ്‌, കെഎ തുളസി.

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി ഉൾപ്പെടെ ടീം യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. 1982-ലെ കരുണാകരന്‍ സര്‍ക്കാരിനുശേഷം ഇതാദ്യമായാണ് യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബിന്ദു കൃഷ്ണയും, കെഎ തുളസിയുമാണ് മന്ത്രിസഭയിലെ വനിതകള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയുടെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

The UDF government led by V.D. Satheesan Oath Ceremony Live Update Starts From 10 AM at the Central Stadium in Thiruvananthapuram. Governor Rajendra Arlekar will administer the oath of office to the team. Notably, 14 out of the 21 cabinet ministers are taking office for the first time.

Follow Us
Related Stories
Kerala Cabinet Swearing Ceremony: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു
KSMDFC Education Loans: എത്ര വേണേലും പഠിക്കാലോ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ
Kerala Cabinet Swearing Ceremony: കംപ്ലീറ്റ് ന്യൂ ലുക്ക്! കേരളത്തിൽ ഇനി പുതുയുഗം; വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
Kerala Rain Alert: വരും മണിക്കൂറിൽ ശക്തമായ മഴ…. ഇന്ന് മുന്നറിയിപ്പ് ഇവിടെയെല്ലാം; ഇടിമിന്നൽ ജാ​ഗ്രത
Kerala UDF cabinet missing names: ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു; മന്ത്രിസഭയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍
Kerala UDF Government Formation: മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം; ചെന്നിത്തലയ്ക്ക് താങ്ങായി ആളില്ല
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്