AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: എസ്എസ്എൽസി ഫലം അറിയണ്ടേ? കൃത്യമായ സമയം, പരിശോധിക്കേണ്ട ലിങ്കുകൾ അറിയാം

Kerala SSLC Result 2026 Date and Time: പരീക്ഷാഭവനിൽ വച്ച് നടത്തുന്ന വാർത്ത സമ്മേളനത്തിൽ ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. പരീക്ഷ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയതിനുശേഷം ആണ് നാളെ ഫലപ്രഖ്യാപനം ഉണ്ടാകുന്നത്. സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രഖ്യാപനം.കേരളത്തിൽ ഇത്തവണ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്............

Kerala SSLC Result 2026: എസ്എസ്എൽസി ഫലം അറിയണ്ടേ? കൃത്യമായ സമയം, പരിശോധിക്കേണ്ട ലിങ്കുകൾ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI Photos
Ashli C
Ashli C | Updated On: 14 May 2026 | 09:46 PM

തിരുവനന്തപുരം: 2026 ലെ എസ്എസ്എൽസി ഫലം പുറത്തെത്താൻ ഇനി മണിക്കൂറുകൾ കൂടി. പരീക്ഷാഫലം നാളെ അതായത് മെയ് 15ന് പ്രഖ്യാപിക്കും. നിരവധി വിദ്യാർത്ഥികളും മാതാപിതാക്കളും നാളത്തെ ആ മുഹൂർത്തത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ്പയാണ് എസ്എസ്എൽസി എന്നത്. തുടർപഠനത്തിന് ഏത് കോഴ്സ് ലഭിക്കും മുന്നോട്ടുള്ള ജീവിതം എന്നിവയെല്ലാം തന്നെ നിർണയിക്കുന്നത് എസ്എസ്എൽസിയിലെ മാർക്കാണ്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് എസ്എസ്എൽസിയുടെ ഫലം പ്രഖ്യാപിക്കാറുള്ളത്.

ഫലം പ്രഖ്യാപിക്കുന്ന സമയം

എന്നാൽ നാളെ പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുക. യുഡിഎഫ് അധികാരത്തിൽ വന്നെങ്കിലും ഇന്നാണ് മുഖ്യമന്ത്രിയായി മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പ്രഖ്യാപിച്ചത്. ഇനി ഓരോ വകുപ്പുകളിലേക്ക് ഉള്ള മന്ത്രിയെ കൂടി നിർണയിക്കേണ്ടതുണ്ട്. അതിനാൽ തന്നെ നിലവിൽ ഇപ്പോൾ സംസ്ഥാനത്തിന് ഒരു വിദ്യാഭ്യാസ മന്ത്രി ഇല്ല.

ALSO READ:കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം

ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് എസ്എസ്എൽസിയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പരീക്ഷാഭവനിൽ വച്ച് നടത്തുന്ന വാർത്ത സമ്മേളനത്തിൽ വെകിട്ട് 3 മണിക്ക് ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. പരീക്ഷ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയതിനുശേഷം ആണ് നാളെ ഫലപ്രഖ്യാപനം ഉണ്ടാകുന്നത്. സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രഖ്യാപനം.

ALSO READ:കൗണ്ട്ഡൗൺ ആരംഭിച്ചു! എസ്എസ്എൽസി ഫലമറിയാൻ ഇനി 7 നാൾ; ഈ ലിങ്കുകൾ കൈയ്യിൽ കരുതിക്കോ

ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

കേരളത്തിൽ ഇത്തവണ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗൾഫ്‌ മേഖലയിൽ 633 കുട്ടികൾ എസ്എസ്എൽസി എഴുതി. ലക്ഷദ്വീപിൽ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. യുദ്ധസാഹചര്യത്തിൽ ​ഗൾഫ് മേഖലകളിലെ എസ്എസ്എൽസി പരീക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞവർഷം 16നായിരുന്നു പത്താം ക്ലാസിലെ ഫലം എത്തിയത്. ഇവിടെ ഒരു ദിവസം നേരത്തെ ആണ്. ഫലം പുറത്തു വന്നാൽ ഉടനെ തന്നെ കുട്ടികൾക്ക് www.results.kite.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നോ Sabhalam KITE എന്ന മൊബൈൽ ആപ്പും വഴിയോ തങ്ങളുടെ ഫലം അറിയാൻ സാധിക്കുന്നതാണ്.കൂടാതെ TV9 മലയാളത്തിന്റെ യൂട്യൂബ് ചാനലിലും തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. ഒപ്പം TV9 വെബ്സൈറ്റിലും അപ്ഡേറ്റുകൾ ഉണ്ടാകും.

ഈ വെബ്സൈറ്റുകളും പരിശോധിക്കുക

1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://ss/cexam.kerala.gov.in/
4. https://thsicexam.kerala.gov.in/thsic/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahsicexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in

ഫലം പരിശോധിക്കുന്നത് എങ്ങനെ ?

ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളായ results. Kite.Kerala.gov.in, pareekshabhavan. kerala.gov.in,sslchiexam.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

പ്രസ്തുത വെബ്സൈറ്റുകളുടെ ഹോം പേജിൽ ” SSLC Result 2026″ എന്ന ഓപ്ഷൻ ഉണ്ടാകും അതിൽ ക്ലിക്ക് ചെയ്യുക.

ശേഷം നിങ്ങളുടെ പരീക്ഷയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും കൃത്യമായി അതിൽ ചേർത്തു കൊടുക്കുക.

പിന്നീട് തുറന്നു വരുന്ന വിൻഡോയിൽ ” Get Result ” അല്ലെങ്കിൽ ” Submit” എന്ന ബട്ടൻ കാണാം. ശേഷം അതിലും ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം തുറന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ പരീക്ഷഫലം കാണും. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

ENGLISH SUMMARY

The SSLC results for 2026 are just a few hours away. The results will be announced tomorrow, May 15. Many students and parents are eagerly waiting for that moment. SSLC is one of the most important milestones in a child’s life.

Follow Us