AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson Milestone: വേണ്ടത് മൂന്നേ മൂന്ന് റണ്‍സ് മാത്രം; ഐപിഎല്ലില്‍ ആ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍

Sanju Samson Indian Premier League Milestone: ഐപിഎല്ലില്‍ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍. 5,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി മൂന്ന് റണ്‍സ് മതി. റണ്‍വേട്ടക്കാരില്‍ സഞ്ജു നിലവില്‍ പത്താമതാണ്. 4,9997 റണ്‍സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഞായറാഴ്ച ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തിലൂടെ സഞ്ജു '5000 റണ്‍സ് എലൈറ്റ് പട്ടിക'യിലെത്തുമെന്നാണ് പ്രതീക്ഷ.

Sanju Samson Milestone: വേണ്ടത് മൂന്നേ മൂന്ന് റണ്‍സ് മാത്രം; ഐപിഎല്ലില്‍ ആ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ വമ്പന്‍ നേട്ടത്തിനരികെ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 25 Apr 2026 | 01:25 PM

ചെന്നൈ, 25-04-2026: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5,000 റണ്‍സ് തികയ്ക്കാന്‍ മലയാളി താരം സഞ്ജു സാംസണ് ഇനി വേണ്ടത് വെറും മൂന്ന് റണ്‍സ് മാത്രം. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് ആ നേട്ടം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ ചരിത്രത്തില്‍ വെറും ഒമ്പത് താരങ്ങള്‍ മാത്രമാണ് ഇതുവരെ 5,000 റണ്‍സ് പിന്നിട്ടത്. ഐപില്ലിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു നിലവില്‍ പത്താമതാണ്. 179 ഇന്നിങ്‌സുകളില്‍ നിന്നായി 4,9997 റണ്‍സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു ഇതുവരെ നേടിയത്. 31.83 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 140.88. അഞ്ച് സെഞ്ചുറികളും, 26 അര്‍ധ സെഞ്ചുറികളും സഞ്ജു നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ സഞ്ജു ഇതുവരെ 410 ഫോറുകളും, 234 സിക്‌സറുകളും നേടിക്കഴിഞ്ഞു.

266 ഇന്നിങ്‌സുകളില്‍ നിന്ന് 8,989 റണ്‍സ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 271 ഇന്നിങ്‌സുകളില്‍ നിന്ന് 7,183 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാമത്. 221 ഇന്നിങ്‌സുകളില്‍ നിന്ന് 6,769 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മൂന്നാമതും, 184 മത്സരങ്ങളില്‍ നിന്ന് 6,565 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാന്‍ നാലാമതുമുണ്ട്. അഞ്ചാമതുള്ള സുരേഷ് റെയ്‌ന 200 ഇന്നിങ്‌സുകളില്‍ നിന്ന് 5,528 റണ്‍സ് നേടിയിട്ടുണ്ട്.

എംഎസ് ധോണി (242 ഇന്നിങ്‌സുകളില്‍ നിന്ന് 5,439 റണ്‍സ്), കെഎല്‍ രാഹുല്‍ (142 ഇന്നിങ്‌സുകളില്‍ നിന്ന് 5,427 റണ്‍സ്), അജിങ്ക്യ രഹാനെ (190 ഇന്നിങ്‌സുകളില്‍ നിന്ന് 5,184 റണ്‍സ്), എബി ഡി വില്ലിയേഴ്‌സ് (170 ഇന്നിങ്‌സുകളില്‍ നിന്ന് 5,162 റണ്‍സ്) എന്നിവരാണ് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍.

Also Read: Sanju Samson: റുതുരാജ് പുറത്തേക്കോ? സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കും; മുന്‍താരത്തിന്റെ പ്രവചനം

സഞ്ജുവിന്റെ പ്രകടനം

ഐപിഎല്ലിലെ ഈ സീസണില്‍ സഞ്ജു മിന്നും ഫോമിലാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സ് ഇതുവരെ നേടി. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ അഞ്ചാമതാണ്. 328 റണ്‍സുമായി വിരാട് കോഹ്ലിയാണ് ഒന്നാമത്. അഭിഷേക് ശര്‍മ (323 റണ്‍സ്), ഹെയിന്റിച്ച് ക്ലാസണ്‍ (320 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (297 റണ്‍സ്) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് താരങ്ങള്‍.

സഞ്ജുവിന്റെ തോളില്‍ ചെന്നൈ

സഞ്ജുവിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിരയുടെ നിലനില്‍പ്. സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ചെന്നൈ തോല്‍ക്കുമെന്നതാണ് നിലവിലെ അവസ്ഥ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അടക്കം ഫോം ഔട്ടാണ്.

സഞ്ജു ഈ സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആ മൂന്ന് മത്സരങ്ങളിലും ചെന്നൈ ജയിച്ചു. സഞ്ജു നിറംമങ്ങിയ നാലു മത്സരങ്ങളിലും ചെന്നൈ തോറ്റു. മറ്റ് ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് തിരിച്ചടി. മികച്ച ഫോമിലായിരുന്ന ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. പോയിന്റ് ടേബിളില്‍ ചെന്നൈ നിലവില്‍ അഞ്ചാമതാണ്. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അടുത്ത മത്സരം. ഉച്ചയ്ക്ക് 3.30-ന് ചെപ്പോക്കിലാണ് മത്സരം. ഈ മത്സരത്തിലൂടെ സഞ്ജു ‘5000 റണ്‍സ് എലൈറ്റ് പട്ടിക’യിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Follow Us