Sanju Samson: റുതുരാജ് പുറത്തേക്കോ? സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കും; മുന്‍താരത്തിന്റെ പ്രവചനം
Sanju Samson's future in CSK: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് രവിചന്ദ്രന്‍ അശ്വിന്‍. അത് എപ്പോള്‍ സംഭവിക്കുമെന്ന് തനിക്കറിയില്ല. പക്ഷേ, അത് സംഭവിക്കുമെന്നും അശ്വിന്‍ പറഞ്ഞു. സഞ്ജു മുന്‍താരങ്ങളുടെ രീതി അനുകരിക്കരുതെന്നും, സ്വയമൊരു ശൈലി വളര്‍ത്തിയെടുക്കണണമെന്നും അശ്വിന്‍.
സഞ്ജു സാംസണ്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. അത് എപ്പോള്‍ സംഭവിക്കുമെന്ന് തനിക്കറിയില്ല. പക്ഷേ, അത് സംഭവിക്കുമെന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു. അങ്ങനെ സംഭവിക്കുമ്പോള്‍ സഞ്ജു മുന്‍താരങ്ങളുടെ രീതി അനുകരിക്കരുതെന്നും, സ്വയമൊരു ശൈലി വളര്‍ത്തിയെടുക്കണണമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
സഞ്ജു സിഎസ്‌കെയുടെ ക്യാപ്റ്റനാകും. താന്‍ സഞ്ജുവിന്റെ അഭ്യുദയകാംക്ഷിയാണ്. സഞ്ജു ആരുടെയും പകരക്കാരനാകരുത്. അദ്ദേഹത്തിന് സ്വന്തം ശൈലിയുണ്ട്. അതാണ് അദ്ദേഹം പിന്തുടരുന്നതും. അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്നും അശ്വിന്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജുവിനെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജു ആരുടെയും പകരക്കാരനാകരുതെന്നും, സ്വന്തം ശൈലി വളര്‍ത്തിയെടുക്കണമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടത്.
Also Read: Sanju Samson: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ സഞ്ജു? അയര്‍ലന്‍ഡ് പര്യടനത്തില്‍ സാധ്യത
അശ്വിന്‍ പറഞ്ഞത്-വീഡിയോ കാണാം
Does R Ashwin see Sanju Samson captaining CSK at some point? 🤔 pic.twitter.com/SjTAJb19DI
— ESPNcricinfo (@ESPNcricinfo) April 18, 2026
റുതുരാജ് പുറത്താകുമോ?
നിലവില്‍ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. ബാറ്റിങില്‍ നിരാശജനകമായ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. റുതുരാജിന്റെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും, രണ്ടെണ്ണത്തില്‍ ജയിക്കുകയും ചെയ്തു.
ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു ഫോമിലേക്ക് തിരികെയെത്തി. ഈ സീസണിലെ ആദ്യ സെഞ്ചുറി ഡല്‍ഹിക്കെതിരായ മത്സരത്തില്‍ താരം സ്വന്തം പേരില്‍ കുറിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലും സഞ്ജുവായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ 11-ാമതാണ്.
ഫോം ഔട്ടാണെങ്കിലും റുതുരാജിനെ ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നു മാറ്റാന്‍ സാധ്യതയില്ല. എന്നാല്‍ ഈ സീസണില്‍ ചെന്നൈയുടെയും റുതുരാജിന്റെയും പ്രകടനം പരിതാപകരമാണെങ്കില്‍ അടുത്ത തവണ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.