IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു

Indian Premier League Orange Cap 2026 Race: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടം ചൂടുപിടിക്കുന്നു. നിലവില്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. കെഎല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തും, വൈഭവ് സൂര്യവംശി തൊട്ടുപിന്നിലായി മൂന്നാമതുമുണ്ട്. സഞ്ജു സാംസണ്‍ ഒമ്പതാമതാണ്.

IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു

ഐപിഎല്‍ 2026ല്‍ സഞ്ജു സാംസണിന്റെ ബാറ്റിങ്‌

Updated On: 

28 Apr 2026 | 03:31 PM

ഐപിഎല്‍ 2026-ല്‍ ഓറഞ്ച് ക്യാപ് പോരാട്ടം കടുക്കുന്നു. ഓരോ ദിവസം കഴിയുന്തോറും റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള താരങ്ങളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതാണ് നിലവിലെ സാഹചര്യം. ഐപിഎല്‍ 2026 സീസണിലെ ആദ്യ പകുതി പിന്നിട്ടിട്ടും ഓറഞ്ച് ക്യാപ് ആര് സ്വന്തമാക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പോലും അസാധ്യം. മുന്‍ സീസണുകളില്‍ ഇതായിരുന്നില്ല സ്ഥിതി. മുന്‍ സീസണുകളില്‍ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഓറഞ്ച് ക്യാപ് ആര് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാനാകുമായിരുന്നു. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. 380 റണ്‍സാണ് അഭിഷേക് ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്താണെങ്കിലും അഭിഷേകിന്റെ സ്ഥാനം അത്ര സുരക്ഷിതമല്ല.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെഎല്‍ രാഹുലാണ് രണ്ടാമത്. 358 റണ്‍സാണ് രാഹുല്‍ ഇതുവരെ അടിച്ചുകൂട്ടിയത്. ഏപ്രില്‍ 25-ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിയതാണ് രാഹുലിനെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സജീവമാക്കിയത്. പുറത്താകാതെ 67 പന്തില്‍ 152 റണ്‍സാണ് രാഹുല്‍ പഞ്ചാബിനെതിരെ നേടിയത്.

സഞ്ജുവും ടോപ് 10-ല്‍

ആദ്യ പത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 304 റണ്‍സ് നേടിയ സഞ്ജു നിലവില്‍ ഒമ്പതാമതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും, മുംബൈ ഇന്ത്യന്‍സിനെതിരെയും നേടിയ സെഞ്ചുറികളാണ് സഞ്ജുവിന് കുതിപ്പ് സമ്മാനിച്ചത്.

സഞ്ജുവിനെ അഭിനന്ദിക്കുന്ന മുംബൈ താരങ്ങള്‍

ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്. എന്നാല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ സഞ്ജു ഇനിയും കൂടുതല്‍ ശ്രമിക്കേണ്ടി വരും. നിലവില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഓരോ ദിവസം കഴിയുമ്പോഴും വെല്ലുവിളി വര്‍ധിക്കുകയാണ്.

Also Read: Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം

പോരാട്ടത്തില്‍ ഇരുവരും

വൈഭവ് സൂര്യവംശി

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവംശി 357 റണ്‍സുമായി മൂന്നാമതുണ്ട്. 234.86 ആണ് ഈ 15-കാരന്റെ സ്‌ട്രൈക്ക് റേറ്റ്. ടോപ് പത്തില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള താരവും വൈഭവാണ്. നിലവില്‍ രണ്ടാമതുള്ള രാഹുലും, മൂന്നാമതുള്ള വൈഭവും തമ്മിലുള്ളത് വെറും ഒരു റണ്‍സിന്റെ വ്യത്യാസം മാത്രം.

വിരാട് കോഹ്ലി

ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള വിരാട് കോഹ്ലി, ഈ സീസണിലും മിന്നും ഫോമിലാണ്. 351 റണ്‍സുമായി നാലാമതാണ് ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍. ഐപിഎല്ലില്‍ 9,000 റണ്‍സെന്ന നാഴികകക്കലും കോഹ്ലി പിന്നിട്ടു. ഐപിഎല്ലില്‍ 8,000 റണ്‍സ് പോലും മറ്റൊരു താരവും പിന്നിട്ടിട്ടില്ല.

ഹെൻറിച്ച് ക്ലാസൻ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസന്റെ പ്രകടനമികവിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. 349 റണ്‍സുമായി നാലാമതുണ്ട് ഈ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം.

ശുഭ്മാന്‍ ഗില്‍

ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇതുവരെ 330 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ പത്തിലുള്ള താരങ്ങളില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് ഗില്ലിനാണ്. 148.64 മാത്രമാണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്.

സായ് സുദര്‍ശന്‍

ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ സഹ ഓപ്പണറായ സായ് സുദര്‍ശന്‍ 322 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ഏഴാമതാണ്.

ഇഷാന്‍ കിഷന്‍

എട്ടാമതുള്ള സണ്‍റൈസേഴ്‌സ് താരം ഇഷാന്‍ കിഷന്‍ ഇതുവരെ 312 റണ്‍സ് നേടിയിട്ടുണ്ട്.

പ്രഭ്‌സിമ്രാന്‍ സിങ്‌

പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രാന്‍ സിങാണ് ടോപ് പത്തിലെ മറ്റൊരു താരം. പത്താമതുള്ള പ്രഭ്‌സിമ്രാന്‍ ഇതുവരെ നേടിയത് 287 റണ്‍സ്.

English Summary

The fight for the Orange Cap in IPL 2026 is getting tough. As per the updates till April 28, 2026, Abhishek Sharma is in first place. KL Rahul is in second place. Kerala cricketer Sanju Samson is in ninth place.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്