AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Provident Fund: ശമ്പളം 50,000 ആണോ? 20 വര്‍ഷം കൊണ്ട് എത്ര പിഎഫ് നിക്ഷേപം ഉണ്ടാക്കാമെന്ന് നോക്കൂ

How Much PF Will You Get in 20 Years: പ്രതിമാസം ഓരോരുത്തര്‍ക്കും ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് പിഎഫ് നിക്ഷേപത്തിലും, അവസാനം ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. നിങ്ങള്‍ക്ക് നിലവില്‍ 50,000 രൂപ ശമ്പളമുണ്ടോ? ഈ ശമ്പളം നിങ്ങള്‍ക്ക് വലിയ സമ്പത്ത് തന്നെ ഉണ്ടാക്കി തരാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ.

Provident Fund: ശമ്പളം 50,000 ആണോ? 20 വര്‍ഷം കൊണ്ട് എത്ര പിഎഫ് നിക്ഷേപം ഉണ്ടാക്കാമെന്ന് നോക്കൂ
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 06 May 2026 | 01:20 PM

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ജീവനക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം തെല്ലൊന്നുമല്ല. ജോലിയുള്ള കാലത്ത് എല്ലാ മാസവും ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്ക് നിശ്ചിത തുക സംഭാവന ചെയ്യപ്പെടുന്നു. വിരമിക്കലിന് ശേഷമോ അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴോ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുക എന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഈയടുത്തിടെ ഭേദഗതി ചെയ്ത നിയമപ്രകാരം തൊഴിലാളിക്ക് പിഎഫ് ബാലന്‍സില്‍ നിന്ന് 100 ശതമാനം തുകയോളം പിന്‍വലിക്കാനും സാധിക്കുന്നതാണ്.

പ്രതിമാസം ഓരോരുത്തര്‍ക്കും ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് പിഎഫ് നിക്ഷേപത്തിലും, അവസാനം ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. നിങ്ങള്‍ക്ക് നിലവില്‍ 50,000 രൂപ ശമ്പളമുണ്ടോ? ഈ ശമ്പളം നിങ്ങള്‍ക്ക് വലിയ സമ്പത്ത് തന്നെ ഉണ്ടാക്കി തരാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. വെറും 50,000 രൂപയില്‍ നിന്ന് പ്രൊവിഡന്റ് ഫണ്ട് മുഖേനെ നിങ്ങള്‍ക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കുന്ന തുകയെ കുറിച്ചൊരു വിശകലനം നടത്താം.

50,000 രൂപ എത്രയായി വളരും?

തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം തുകയാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് നിക്ഷേപിക്കപ്പെടുന്നത്. ബാക്കി 3.67 ശതമാനം തുക ഇപിഎഫിലേക്ക് അതായത്, പിഎഫിലേക്ക് പോകുന്നു. നിക്ഷേപ കാലയളവ്, ഇപിഎഫ് പലിശ നിരക്കുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ക്ക് അനുസൃതമായാണ് പിഎഫ് ബാലന്‍സ് നിര്‍ണയിക്കുന്നത്.

20 വര്‍ഷത്തേക്ക് പിഎഫ് നിക്ഷേപം തുടരുകയാണെങ്കില്‍ 40 മുതല്‍ 60 ലക്ഷം രൂപ വരെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. നിലവില്‍ 50,000 എന്നത് ചെറിയൊരു സംഖ്യയായി നിങ്ങള്‍ക്ക് തോന്നുമെങ്കിലും ഭാവിയില്‍ വലിയ നേട്ടം സമ്മാനിക്കാന്‍ ഈ തുകയ്ക്ക് സാധിച്ചേക്കും.

ഇപിഎഫ് നിരക്കിലെ മാറ്റങ്ങള്‍, നിക്ഷേപ കാലയളവ്, ഇപിഎഫിലേക്കുള്ള ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവനകള്‍ തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കോര്‍പ്പസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നത്. അതിനാല്‍ തന്നെ എല്ലായ്‌പ്പോഴും ഈ കണക്കുകള്‍ ശരിയാകണമെന്നുമില്ല.

എന്താണ് പ്രൊവിഡന്റ് ഫണ്ട്?

ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ വിരമിക്കല്‍ കാലത്തേക്കുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ നടപ്പാക്കുന്ന പ്രൊവിഡന്റ് ഫണ്ട് ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും തൊഴിലുടമയില്‍ നിന്നും നിശ്ചിത തുക ഈടാക്കി വളരുന്നു.

Also Read: Jeevanam Scheme: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; എന്താണ് ജീവനം പദ്ധതി?

വിരമിക്കലിന് ശേഷം ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനമാണ് ജീവനക്കാരന്‍ സാധാരണയായി നല്‍കേണ്ടത്. ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത തുക പലിശ നല്‍കുന്നു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആണ് പിഎഫ് കൈകാര്യം ചെയ്യുന്നത്. ശമ്പളക്കാരായ ജീവനക്കാര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. നിശ്ചിത തുകയ്ക്ക് പുറമെ ഇപിഎഫ് അംഗങ്ങള്‍ക്ക് പണം അധികമായും പിഎഫിലേക്ക് സംഭാവന ചെയ്യാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുകള്‍ ലഭിക്കും. വിരമിക്കലിന് മുമ്പ് ചികിത്സാ, വീട് നിര്‍മാണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് പണം പിന്‍വലിക്കാവുന്നതാണ്.

English Summary

A monthly salary of 50,000 can help build a significant PF corpus over 20 years. Regular contributions and compound interest play a key role in growth. The final amount depends on EPF interest rates and contribution levels. This gives a clear idea of long-term retirement savings potential.

Follow Us