Vaibhav Sooryavanshi: വൈഭവ് സൂര്യവംശിക്ക് പ്രമോഷന്‍; ഇനി ഉപനായകന്‍; ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍
വൈഭവ് സൂര്യവംശി 2026-ലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ‘പ്ലെയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ 15-കാരനായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗീകാരം തേടിയെത്തിയത്. ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന്‍ ഈസ്റ്റ് സോണ്‍ ടീമിനെ നയിക്കും  (Image Credit Source: PTI).

ഈ മാസം ആദ്യം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിക്ക്‌ ഈ വൈസ് ക്യാപ്റ്റൻസി മറ്റൊരു വലിയ നേട്ടമാണ്. ഇന്ത്യക്കായും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് താരത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്. സീനിയര്‍ താരം മുഹമ്മദ് ഷമിയും സ്‌ക്വാഡിലുണ്ട്. മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ട്.

പരിക്കിന്റെ പിടിയിലുള്ള റിയാന്‍ പരാഗ്, ആകാശ് ദീപ് എന്നിവര്‍ സ്‌ക്വാഡിലില്ല. പരാഗ് വലത് തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. ആകാശ് ദീപ് പുറംവേദനയ്ക്കുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.  ദുലീപ് ട്രോഫി ഓഗസ്റ്റ് 23-ന് ആരംഭിക്കും.

ദുലീപ് ട്രോഫിക്കുള്ള സ്‌ക്വാഡ് പരിശോധിക്കാം. അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷാമി, മുകേഷ് കുമാർ തുടങ്ങിയവര്‍ സ്‌ക്വാഡിലുണ്ട്. ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ എന്നിവരെയും ഉള്‍പ്പെടുത്തി. വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുബ്രാൻഷു സേനാപതി തുടങ്ങിയവരും സ്‌ക്വാഡില്‍ ഇടം നേടി. അഭിജിത് സർക്കാർ, അനുകുൽ റോയ്, ദേനിഷ് ദാസ് എന്നിവരാണ് ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമിലെ മറ്റ് അംഗങ്ങള്‍.

അഞ്ച് പേരാണ് സ്റ്റാൻഡ്‌ബൈ താരങ്ങൾ. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം. ആയുഷ് ലോഹാരുക്ക, ശ്രീദാം പോൾ, സംബിത് എസ് ബറാൽ, ശരൺദീപ് സിങ്, സ്വസ്തിക് സമൽ എന്നിവരാണ് സ്റ്റാൻഡ്‌ബൈ താരങ്ങൾ. ബെംഗളൂരുവിലാണ് മത്സരം.

Ajinkya Rahane: അഡ്‌ലെയ്ഡിലെ നാണക്കേട് മെല്‍ബണില്‍ മായിച്ച ഇന്ത്യ; രഹാനെയുടെ 112 റണ്‍സിന് ഇന്നും പൊന്നിന്‍ തിളക്കം
ക്രീസിലെ ശാന്തതയുടെയും സൗമ്യതയുടെയും പ്രതിരൂപമായിരുന്നു അജിങ്ക്യ രഹാനെ. വിജയിക്കുമ്പോള്‍ അമിതമായി ആഘോഷപ്രകടനം നടത്തിയോ, പരാജയപ്പെടുമ്പോള്‍ വിലപിച്ചോ ആരും രഹാനെയെ മൈതാനത്ത് കണ്ടിട്ടുണ്ടാകില്ല. അഗ്രഷന് പേരുകേട്ട ആധുനിക ക്രിക്കറ്റില്‍ എന്നും നിശബ്ദ പോരാളിയുടെ പരിവേഷമായിരുന്നു രഹാനെയ്ക്ക്. അവിസ്മരണീയമായ നിരവധി അധ്യായങ്ങളാണ് രഹാനെ സ്വന്തം ബാറ്റുകൊണ്ട് രചിച്ചത്. രഹാനെയുടെ പോരാട്ടവീര്യം ഏറ്റവും ഉയര്‍ന്ന തലത്തില്‍ ആരാധകര്‍ കണ്ടത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രഹാനെ പടിയിറങ്ങുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് 2020-ലെ ആ മാസ്മരിക പ്രകടനമാകാം.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യ ക്രിക്കറ്റ് വലിയ നാണക്കേടും പേറി നില്‍ക്കുന്ന സമയം. അന്ന് വിരാട് കോലിയുടെ അഭാവത്തില്‍ തകര്‍ന്നു തരിപ്പണമായ ഒരു ടീമിനെയും കൊണ്ടാണ് രഹാനെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്. നായകന്‍ രഹാനെയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് ആരാധകര്‍ പോലും സ്വപ്‌നം കാണാത്ത നിമിഷം.

എന്നാല്‍ പ്രതിസന്ധിയുടെ കനല്‍ക്കാറ്റില്‍ ഒരു കാവലാളെപ്പോലെ രഹാനെ പടനയിച്ചു. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ പന്തുകള്‍ തീതുപ്പിയപ്പോള്‍ പോരാളിയെ പോലെ അദ്ദേഹം സധൈര്യം നേരിട്ട് പൊരുതി.

Also Read: ക്യാപ് 278 വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് അ‌ജിങ്ക്യ രഹാനെ

മറക്കാനാകുമോ ആ പ്രകടനം?

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 195-ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 64/3 എന്ന നിലയിൽ തകര്‍ച്ച നേരിടുന്ന സമയത്താണ് രഹാനെ ക്രീസിലെത്തിയത്. പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവരടങ്ങിയ മാരകമായ ഓസീസ് ബൗളിംഗ് നിരയെ അതിവിദഗ്ധമായി പ്രതിരോധിച്ച്‌ അത്യന്തം ക്ഷമയോടെ അദ്ദേഹം ഇന്നിംഗ്സ് കെട്ടിപ്പടുത്തു.

ശുഭ്‌മാൻ ഗില്ലിനൊപ്പവും (45) ഹനുമ വിഹാരിക്കൊപ്പവും ചേർന്ന് രഹാനെ ചെറുത്തുനില്‍പ് ആരംഭിച്ചു. രവീന്ദ്ര ജഡേജയുമായി (57) ചേർന്ന് ആറാം വിക്കറ്റിൽ ഉണ്ടാക്കിയ 104 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് നിര്‍ണായക മുന്‍തൂക്കം നല്‍കി. 223 പന്തുകൾ നേരിട്ട് 12 ഫോറുകളുടെ അകമ്പടിയോടെ 112 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്.

രഹാനെയുടെ മികച്ച ബാറ്റിങ്:

https://www.youtube.com/watch?v=GQIa2FYQClM

രഹാനെയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 326 റൺസ് നേടി 131 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഓസ്ട്രേലിയയെ 200 റൺസിന് പുറത്താക്കി. ജയിക്കാൻ വേണ്ടിയ 70 റൺസ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. രഹാനെ രണ്ടാം ഇന്നിംഗ്സിലും പുറത്താകാതെ 27 റൺസെടുത്തു.

ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-1 ന് സമനില പിടിച്ചു. ഗാബയിൽ നടന്ന അവസാന ടെസ്റ്റിലും വിജയിച്ച്‌ 2-1 ന് ഇന്ത്യ 'ബോർഡർ-ഗവാസ്കർ ട്രോഫി' സ്വന്തമാക്കി. മെൽബണിൽ രഹാനെ കാണിച്ച പോരാട്ടവീര്യവും നായകത്വവുമാണ് ഇന്ത്യൻ ടീമിന് ആ പരമ്പര സ്വന്തമാക്കാനുള്ള കരുത്ത്‌ നൽകിയത്.

മെൽബണിലെ ആ സെഞ്ചുറിയിൽ തുടങ്ങി ഒടുവിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടപ്പോൾ, സമാനതകളില്ലാത്ത ആ ചരിത്ര വിജയത്തിന്റെ ശില്പിയായി മാറിയത് രഹാനെയായിരുന്നു. മെൽബണിലെ ആ സെഞ്ചുറി, ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തിന്‌ നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമർപ്പണമായിരുന്നു.

English Summary

Ajinkya Rahane has retired from international cricket. His 112 at Melbourne in 2020 remains his greatest performance. He stepped up under immense pressure after India's Adelaide collapse. He leaves behind a legacy of selfless leadership and grace.

ക്യാപ് 278 വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് അ‌ജിങ്ക്യ രഹാനെ
മും​ബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും വെറ്ററൻ ബാറ്ററുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. "ക്യാപ് നമ്പർ 278 വിടപറയുന്നു" (Cap 278 signing off) എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം ഈ വാർത്ത അറിയിച്ചത്. 38 വയസുകാരനായ രഹാനെ ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി വിദേശ മണ്ണിൽ കാഴ്ചവെച്ച മികച്ച ടെസ്റ്റ് പെർഫോമൻസുകൾ ആണ് രഹാനെയുടെ പ്രധാന സംഭാവന.

"ജീവിതത്തിലെ യാഥാർത്ഥ്യം എന്തെന്നാൽ, എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. സമയം വരുമ്പോൾ അതിനെ ബഹുമാനിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. എന്റെ ബാറ്റിംഗിൽ എപ്പോഴും ശരിയായ ടൈമിംഗിനാണ് ഞാൻ പ്രാധാന്യം നൽകിയിട്ടുള്ളത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടപറയാൻ അനുയോജ്യമായ സമയമാണെന്ന് ഞാൻ കരുതുന്നു" എന്ന് രഹാനെ കുറിച്ചു. ഇത്രയും നാൾ പിന്തുണച്ച BCCI, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ, സഹതാരങ്ങൾ, പരിശീലകർ, കുടുംബം, ആരാധകർ എന്നിവർക്ക് നന്ദി പറയുന്നതായും താരം അറിയിച്ചു.

Also Read: സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു

ശാന്തനായ പോരാളി

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു രഹാനെ. നിശബ്ദനായി വന്ന് ടീമിന് ആവശ്യമായത് ചെയ്തു മടങ്ങുന്ന 'സൈലന്റ് ഗാർഡിയൻ' ആയിട്ടാണ് ഒരുകാലത്ത് ആരാധകർ അ‌ദ്ദേഹത്തെ കണ്ടിരുന്നത്. 2020-21 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്രമുഖ കളിക്കാരുടെ അഭാവത്തിൽ ക്യാപ്റ്റനായി ഇന്ത്യൻ ടീമിനെ നയിച്ച് ഓസ്ട്രേലിയയിൽ നേടിയ ചരിത്രപ്രസിദ്ധമായ 2-1 ടെസ്റ്റ് പരമ്പര വിജയം ആണ് രഹാനെയുടെ കരിയറിലെ പ്രധാന നേട്ടം.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് ഓൾഔട്ടാവുകയും നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നിർണായക ഘട്ടത്തിലാണ് രഹാനെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. മെൽബണിൽ (MCG) നേടിയ തകർപ്പൻ സെഞ്ചുറിയോടെയും (112) മികച്ച നേതൃപാടവത്തോടെയും ഇന്ത്യയെ 2-1 ന് രഹാനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഏകദിനങ്ങളെക്കാൾ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെയുടെ നല്ല നാളുകൾ കുറിക്കപ്പെട്ടിരുന്നത്. ഒരുകാലത്ത് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാതെ നിന്നിരുന്ന വിദേശ പിച്ചുകൾ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി അ‌ജിങ്ക്യ രഹാനെ മാറി. ലോർഡ്സ്, മെൽബൺ, വെസ്റ്റ് ഇൻഡീസ് തുടങ്ങി പിച്ചുകൾ ബൗളർമാരെ തുണച്ചപ്പോൾ ക്രീസിൽ പാറപോലെ ഉറച്ചുനിന്ന രഹാനെയുടെ ബാറ്റിങ് ചരിത്രമായി മാറി.

2014-ൽ ലോർഡ്സിൽ രഹാനെ നേടിയ സെഞ്ചുറി ഏറെ സ്പെഷലാണ്. കാരണം പച്ചപ്പുല്ല് നിറഞ്ഞ ലോർഡ്സ് പിച്ചിൽ അദ്ദേഹം നേടിയ 103 റൺസ്, 28 വർഷങ്ങൾക്ക് ശേഷം അവിടെ ഇന്ത്യക്ക് ഒരു ചരിത്രപരമായ വിജയമൊരുക്കി. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും രഹാനെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സ്ലിപ്പിൽ രഹാനെയുടെ കൈകളിൽ പന്തെത്തിയാൽ അത് വിക്കറ്റാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

തോൽവിയറിയാത്ത ക്യാപ്റ്റൻസി

2015-ൽ ശ്രീലങ്കയ്‌ക്കെതിരെ ഗാല്ലെയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഒറ്റ മത്സരത്തിൽ 8 ക്യാച്ചുകൾ നേടി രഹാനെ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. തോൽവിയറിയാത്ത ക്യാപ്റ്റൻസി റെക്കോർഡ് ആണ് രഹാനെയുടെ മറ്റൊരു പൊൻതൂവൽ. ടെസ്റ്റ് ക്രിക്കറ്റിൽ രഹാനെ ഇന്ത്യയെ നയിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ തോറ്റിട്ടില്ല (4 വിജയങ്ങൾ, 2 സമനില).

അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയ 12 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടില്ല (9 വിജയങ്ങൾ, 3 സമനില) എന്ന പ്രത്യേകതയുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ റൺസ് അടിച്ചുകൂട്ടിയ രഹാനെ, 2023-24 സീസണിൽ മുംബൈയെ 42-ാം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾക്കായി 4,500-ലധികം റൺസ് നേടിയിട്ടുണ്ട്.

English Summary

Former Indian cricket team captain and veteran batsman Ajinkya Rahane has announced his retirement from all forms of international cricket. The player announced the news in an emotional video shared on social media with the caption "Cap number 278 signing off". The 38-year-old Rahane has played 85 Tests, 90 ODIs and 20 T20Is for India.

IPL Brand Value: 2 ലക്ഷം കോടിയിലേക്ക്‌ ഐപിഎൽ ബിസിനസ് മൂല്യം; 300 മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന ആദ്യ ടീമായി ആർസിബി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ (197,024.68 കോടി രൂപ) എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലീഗിന്റെ സ്വതന്ത്ര ബ്രാൻഡ് മൂല്യം 10.3 ശതമാനം ഉയർന്ന് 4.3 ശതകോടി ഡോളറിലെത്തി (41,106 കോടി രൂപ). 2023 മുതൽ ബ്രാൻഡ് മൂല്യത്തിൽ 1.1 ശതകോടി ഡോളറിലധികം വർധനവാണ് ഉണ്ടായത്. ഓരോ മത്സരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ, എൻഎഫ്എല്ലിന് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക നിക്ഷേപങ്ങളിലൊന്നായി ഉയർന്നുവരാൻ ഐപിഎല്ലിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ഐപിഎല്ലില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്‌സ്, ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവരടങ്ങിയ കൺസോർഷ്യം 1.78 ശതകോടി ഡോളർ എന്ന റെക്കോർഡ് തുകയ്ക്ക് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നു. മിത്തൽ കുടുംബവും അദാർ പൂനാവാലയും ചേർന്ന് 1.65 ശതകോടി ഡോളർ മൂല്യത്തിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തു.

മുന്നില്‍ ആര്‍സിബി

ബ്രാന്‍ഡ് മൂല്യത്തില്‍ ആര്‍സിബിയാണ് മുന്നില്‍. 312.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയെന്ന സ്ഥാനം ആര്‍സിബി സ്വന്തമാക്കി. 300.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം കടക്കുന്ന ആദ്യ ക്രിക്കറ്റ് ടീമെന്ന നേട്ടവും ആർസിബി കൈവരിച്ചു. 2025-ലെ 269.0 ദശലക്ഷം ഡോളറിൽ നിന്ന് 16.0 ശതമാനം വർധനവാണിത്.

രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് 264.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. 2025-ലെ 242.0 ദശലക്ഷം ഡോളറിൽ നിന്ന് 9.1 ശതമാനം വളർച്ചയാണിത്. മൂന്നാം സ്ഥാനത്തെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം 245.0 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.

Also Read: ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്

നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് 244.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരാബാദ് 168.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സ് 158.0 ദശലക്ഷം യുഎസ് ഡോളറുമായി ഏഴാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് 157.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ എട്ടാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് 156.0 ദശലക്ഷം യുഎസ് ഡോളറോടെ ഒമ്പതാം സ്ഥാനത്തുണ്ട്. 122.0 ദശലക്ഷം യുഎസ് ഡോളർ മൂല്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവും പിന്നില്‍.

ആളുകൾ ഐപിഎൽ ഫ്രാഞ്ചൈസികളെ നോക്കിക്കാണുന്ന രീതി പൂർണ്ണമായും മാറിയെന്ന്‌ പഞ്ചാബ് കിങ്സിന്റെ സഹഉടമ നെസ് വാഡിയ പറഞ്ഞു. വർഷത്തിൽ രണ്ടുമാസം മാത്രം കളിക്കുന്ന ക്രിക്കറ്റ് ടീമുകളായല്ല അവരിപ്പോൾ കാണപ്പെടുന്നതെന്നും, ദീർഘകാല കായിക, വിനോദ ബിസിനസുകളായാണ് അവ കൂടുതൽ വിലയിരുത്തപ്പെടുന്നതെന്നും നെസ് വാഡിയ വ്യക്തമാക്കി.

English Summary

The Indian Premier League's business enterprise value grew 11.4% to reach $20.6 billion in 2026. Royal Challengers Bengaluru retained the top spot as the most valuable franchise, crossing $312 million in brand value. Kolkata Knight Riders climbed to third place, officially surpassing Chennai Super Kings in brand rankings. Landmark buyout deals and a massive shift toward digital viewership powered the league's overall commercial growth.

ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്
ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജി വെച്ചതിന് പിന്നാലെ റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ ‘ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി’ ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് റയാൻ ടെൻ ഡോഷേറ്റ് നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്നു (Image Credit Source: PTI).

സ്കൗട്ടിംഗ്, താരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്ക്വാഡ് പ്ലാനിംഗ്, പ്രകടന വിലയിരുത്തൽ എന്നിവയ്ക്കുള്ള തന്ത്രപരമായ ദിശയ്ക്ക് റയാൻ നേതൃത്വം നൽകുമെന്ന്‌ നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.  എല്ലാ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികളിലും അദ്ദേഹം കോച്ചിംഗ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും. സിപിഎല്ലിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐഎൽടി20-യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, എംഎൽസിയിലെ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നിവയുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. ഡോഷെറ്റ് കെകെആറിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

അദ്ദേഹത്തെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന്‌ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ പറഞ്ഞു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും, ഫ്രാഞ്ചൈസി തലം മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് വരെയുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഈ ചുമതലയ്ക്ക് അദ്ദേഹത്തെ ഏറ്റവും അനുയോജ്യനാക്കുന്നു. നൈറ്റ് റൈഡേഴ്സ് ആവാസവ്യവസ്ഥയിലുടനീളം വളർച്ചയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകാൻ അദ്ദേഹം സഹായിക്കുമെന്നും വെങ്കി മൈസൂര്‍ പറഞ്ഞു. നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയതില്‍ ഡോഷെറ്റ് സന്തോഷം പ്രകടിപ്പിച്ചു.

നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള കോച്ചിംഗ്, അനലിറ്റിക്സ് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ച് സ്കൗട്ടിംഗ്/പ്ലെയർ ഡെവലപ്മെന്റ് സിസ്റ്റങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, ദീർഘകാല ക്രിക്കറ്റ് തന്ത്രം രൂപപ്പെടുത്താനുമുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. 2011-ല്‍ കളിക്കാരനായാണ് ഡോഷെറ്റ് ആദ്യം നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2012, 2014 വർഷങ്ങളിൽ കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ അദ്ദേഹവും ടീമിലുണ്ടായിരുന്നു.

പിന്നീട് 2022-ൽ കോച്ചിംഗ് സംഘത്തിന്റെ പ്രധാന ഭാഗമായി മാറി. 2024-ൽ കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകസ്ഥാനം ഒഴിയുന്ന കാര്യം യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് ബിസിസിഐയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജി.

റയാൻ ടെൻ ഡോഷേറ്റ് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് സ്ഥാനമൊഴിഞ്ഞു? വീണ്ടും കെകെആറിലേക്ക്?
അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് തന്റെ തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജിവച്ചതെന്നാണ് സൂചന. 2024 ജൂലൈ മുതല്‍ 2026 ജൂലൈ പകുതി വരെയായിരുന്നു കരാര്‍ കാലാവധിയെന്നാണ് വിവരം. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായപ്പോഴാണ് ടെന്‍ ഡോഷെറ്റ് സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമാകുന്നത്. ബാറ്റിംഗ്, ഫീൽഡിംഗ് മേഖലകളിൽ ഒരുപോലെ സംഭാവന നൽകി.

മികച്ച പ്രകടനം

ടെന്‍ ഡോഷെറ്റ് സഹപരിശീലകനായിരുന്നപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2025-ലെ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ, 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് വിജയം നിലനിർത്തുകയും ചെയ്തു.

എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടമായ ഇന്ത്യന്‍ ടീമിന്‌ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 നും ദക്ഷിണാഫ്രിക്കയോട് 2-0 നും പരമ്പര തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു.

Also Read: Sanju Samson: ‘ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല’

ഇനി നൈറ്റ് റൈഡേഴ്‌സിലേക്ക്?

തന്റെ പഴയ തട്ടകമായ നൈറ്റ് റൈഡേഴ്‌സിലേക്ക് ടെന്‍ ഡോഷെറ്റ് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു താരമെന്ന നിലയില്‍ 2012, 2014 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമില്‍ ഡോഷെറ്റുമുണ്ടായിരുന്നു. 2022-ൽ ഫീൽഡിംഗ് കോച്ചായി അദ്ദേഹം ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തി. 2024 വരെയുള്ള കാലയളവിൽ അദ്ദേഹം കോച്ചിംഗ് സ്റ്റാഫിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ അഭിഷേക് നായരും ഇന്ത്യയുടെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയിരുന്നു. മുൻപ് കെകെആറിലും പിന്നീട് ഗംഭീറിന്റെ പരിശീലക സംഘത്തിന് കീഴിൽ ഇന്ത്യൻ ദേശീയ ടീമിലും അസിസ്റ്റന്റ് കോച്ചുമാരായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

യുകെ പര്യടനത്തില്‍ സംഭവിച്ചത്‌

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇതാദ്യമായാണ് ഇന്ത്യ അയര്‍ലന്‍ഡിനോട് തോല്‍ക്കുന്നത്. ഏറെ ഞെട്ടിക്കുന്നതായിരുന്നു അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ ടി20 ലോകജേതാക്കള്‍ക്ക് സാധിച്ചില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പരയിലെ അവശേഷിച്ച നാലു മത്സരങ്ങളിലും തോറ്റു.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ജയിച്ചു. അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റ് ആ പരമ്പരയും കൈവിട്ടു. യുകെ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം അവലോകനം ചെയ്യാന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ നീക്കം.

English Summary

India's assistant coach Ryan ten Doeschate has stepped down following series losses in the UK. His decision was informed to the BCCI after his two-year contract concluded this month. He contributed to India's T20 World Cup and Asia Cup victories alongside head coach Gautam Gambhir. The former all-rounder will now return to Kolkata Knight Riders in a coaching role.

Sanju Samson: ‘ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല’
കായികക്ഷമത നിലനിര്‍ത്തുന്നതില്‍ വിരാട് കോലി മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് കോലി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോലി നല്‍കിയ ഉപദേശം പിന്തുടര്‍ന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘ബിലീവ്’ എന്ന പരിപാടിയിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍ (Image Credit Source: PTI).

കോലി ജിമ്മില്‍ നടത്തുന്ന കഠിനാധ്വാനത്തെ സഞ്ജു പ്രശംസിച്ചു. കായികക്ഷമത നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ ഭക്ഷണക്രമവും ദിനചര്യയും നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് ഉപദേശം ലഭിച്ച കാര്യവും ഓർത്തെടുത്തു. കോഹ്‌ലിയുടെ നിർദ്ദേശങ്ങൾ താൻ നടപ്പിലാക്കി. പക്ഷേ, പിന്നീടത് സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.

“വിരാട് ഭായ് എങ്ങനെയുള്ള ആളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം എല്ലാവരോടും വളരെ വ്യക്തമായും കാര്യങ്ങൾ നേരിട്ടും സംസാരിക്കുന്ന വ്യക്തിയാണ്. നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ, അതിന് എന്താണ് ആവശ്യമെന്ന് കൃത്യമായി തന്നെ അദ്ദേഹം പറഞ്ഞുതരും. ജിമ്മിൽ അദ്ദേഹം പെരുമാറുന്ന രീതിയും അദ്ദേഹത്തിനുള്ളിലെ ആ പ്രത്യേക വാശിയും തീയും എനിക്ക് ശരിക്കും ഇഷ്ടമുള്ള കാര്യമാണ്”, സഞ്ജു പറഞ്ഞു.

“ഇന്ത്യൻ ടീമിന്റെ ക്യാമ്പിനിടെ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘പാജീ, ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്കും എന്തെങ്കിലും പറഞ്ഞുതരൂ’…ജീവിതശൈലി വളരെ വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകണമെങ്കിൽ, വേറിട്ടൊരു ജീവിതശൈലി തന്നെ നിങ്ങൾ പിന്തുടരേണ്ടതുണ്ട്”, സഞ്ജു വ്യക്തമാക്കി.

തന്റെ കരിയറിലെ യാത്രയിൽ തനിക്ക് ഉപകാരപ്പെട്ട കാര്യങ്ങൾ അദ്ദേഹം എന്നോട് പങ്കുവെച്ചു. ‘ഈ ആഹാരം നിന്റെ ശരീരത്തിന് വീണ്ടെടുപ്പ്  നൽകാൻ സഹായിക്കും, എന്നാൽ ഇത് സഹായിക്കില്ല. അടുത്ത 10 വർഷത്തേക്ക് ഈ അച്ചടക്കം തുടരുകയാണെങ്കിൽ, നിനക്ക് മികച്ചൊരു കരിയർ മുന്നിലുണ്ടാകും’ എന്ന് അദ്ദേഹം  പറഞ്ഞു. ഒന്നര വര്‍ഷത്തോളം അത് പിന്തുടരാനായി. എന്നാൽ അതിനുശേഷം തനിക്ക് ആ വഴിയിൽ കൃത്യമായി തുടരാൻ സാധിച്ചില്ലെന്ന്‌ സഞ്ജു കൂട്ടിച്ചേർത്തു.

Sanju Samson: അഭിഷേക് ശര്‍മ്മ വേണ്ട; സഞ്ജു സാംസണിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ സെലക്ടര്‍
മോശം ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്ക് പകരം, സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ താരവും, മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ട്വന്റി-20 ലോകകപ്പ് മുതൽ തന്നെ എതിരാളികൾ അഭിഷേക് ശർമ്മയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞെന്ന് ശ്രീകാന്ത് പറഞ്ഞു. അഭിഷേകിന്റെ കാര്യത്തില്‍ ഇനി കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സഞ്ജുവിന് ഇനി വീണ്ടും അവസരം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

100 ശതമാനവും സഞ്ജുവിനുള്ള വിളി വരും. സെലക്ടര്‍മാര്‍ അഭിഷേകിനെ ഒഴിവാക്കുന്നതില്‍ കടുത്ത തീരുമാനമെടുക്കണമെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് വ്യക്തമാക്കി. അവസാനം കളിച്ച ആറു ടി20 മത്സരങ്ങളിലും നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുത്തത്. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും രണ്ടക്കം കടക്കാനോ, ഒരു സിക്‌സെങ്കിലും പറത്താനോ സാധിച്ചില്ല.

ഇതിന് പിന്നാലെ അഭിഷേകിനെ ഒഴിവാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ'യിരുന്നിട്ടും രണ്ടോ, മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കി. വിശ്രമം നല്‍കിയതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ആരാധകര്‍ അത് വിശ്വസിക്കുന്നില്ല. അഭിഷേകിന് ലഭിക്കുന്നതിന്റെ നാലിനൊന്ന് പിന്തുണ പോലും ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കുന്നില്ലെന്നാണ് വിമര്‍ശനം.

Also Read: ‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു

എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സിംബാബ്‌വെ പര്യടനത്തിലെ ഓരോ മത്സരങ്ങളിലെയും അഭിഷേകിന്റെ സ്‌കോറുകള്‍. 3, 16, 10 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തില്‍ അഭിഷേകിന്റെ സ്‌കോറുകള്‍. കഴിഞ്ഞ ആറു ഇന്നിങ്സുകളിൽ ഒരു മികച്ച സ്കോർ പോലും നേടാൻ അഭിഷേക് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല.

മത്സരപ്പന്തയത്തിന് ഇല്ലെന്ന് സഞ്ജു

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിൽ എപ്പോഴുമുള്ള ഈ 'മത്സരപ്പന്തയത്തിന്റെ' ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. ദേശീയ ടീമിനായി കളിക്കുന്നത് തുടരാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും, അത് സ്വന്തം നിലപാടുകളില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"നിരന്തരമായ ഒരു മത്സരപ്പന്തയം നിലനിൽക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. 2026-ലെ ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എനിക്ക് കളി ആസ്വദിക്കാൻ മാത്രമാണ് ആഗ്രഹം. ദൈവാനുഗ്രഹം കൊണ്ട് ഞാൻ വലിയ കാര്യങ്ങൾ നേടിയിട്ടുണ്ട്. എനിക്കിപ്പോൾ 31 വയസ്സായി, കുറച്ചുകാലം കൂടി മാത്രമേ മുന്നിലുമുള്ളൂ. അതുകൊണ്ട് എന്റെ സ്വന്തം നിബന്ധനകളിൽ കളിക്കാൻ ഞാൻ തീരുമാനിച്ചു. എന്നോട് എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും ഉപദേശിക്കേണ്ടതില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും," അദ്ദേഹം പറഞ്ഞു.

English Summary

Krishnamachari Srikkanth stated that opposition teams have figured out Abhishek Sharma's technique in international cricket. He urged the selectors to take a tough decision regarding Abhishek's spot in the playing XI. The former cricketer strongly advocated for Sanju Samson's return to the T20I squad. Srikkanth expressed full confidence that Samson will receive a national team recall soon.

ഐപിഎല്ലില്‍ മാറ്റം വേണം, ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടണം; ബിസിസിഐയോട് സുനില്‍ ഗവാസ്‌കര്‍
സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയെങ്കിലും, ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും വഴങ്ങിയ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ടീമിനെ ഏറെ ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും ഒരു ടി20 മത്സരം പോലും ജയിക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ജയിച്ചത് ഒരു മത്സരത്തില്‍ മാത്രം. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ മോശം പ്രകടനം വിലയിരുത്താന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഈ യോഗത്തിന് മുന്നോടിയായി മുൻ താരം സുനിൽ ഗവാസ്കർ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

ഐപിഎല്ലിലെ ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടാൻ ബിസിസിഐ തയ്യാറാകണമെന്ന് ഗവാസ്കർ പറഞ്ഞു. ഇത് വിദേശ പര്യടനങ്ങൾക്ക് പോകുമ്പോൾ ബാറ്റര്‍മാരെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബാറ്റർമാർ തങ്ങളുടെ ഈഗോ മാറ്റിവെച്ച്, വലിയ ഷോട്ടുകൾക്ക് പിന്നാലെ മാത്രം പോകാതെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ പഠിക്കണമെന്നും കമന്റേറ്റര്‍ കൂടിയായ ഗവാസ്‌കര്‍ വ്യക്തമാക്കി. 'സ്മാര്‍ട്ട് ക്രിക്കറ്റ്' കളിക്കണമെന്നാണ് ഗവാസ്‌കറിന്റെ നിര്‍ദ്ദേശം.

ടീമിന് മുന്നിൽ ഇനിയും ഒരുപാട് കഠിനാധ്വാനം ബാക്കിയുണ്ട്. പോരായ്മകൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ആത്മാർത്ഥവും സത്യസന്ധവുമായ ഒരു ആത്മപരിശോധനയാണ് ഇപ്പോൾ അത്യാവശ്യം. ഷോട്ട് സെലക്ഷൻ വളരെ പ്രധാനമാണ്. ബാറ്റർമാർ തങ്ങളുടെ ഈഗോ നിയന്ത്രിക്കുകയും സ്വന്തം ഇമേജിന് അനുസരിച്ച് കളിക്കാൻ ശ്രമിക്കാതെ, പന്തിന്റെ മെരിറ്റിന് അനുസരിച്ച് കളിക്കുകയും വേണമെന്ന്‌ സ്പോർട്സ്സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.

"എല്ലാറ്റിലുമുപരിയായി, സ്മാർട്ട് ക്രിക്കറ്റ് കളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൗളറെ തിരിച്ചറിയുക. തുടർന്ന്, മികച്ച ബൗളർ എറിഞ്ഞ റൺസ് കുറഞ്ഞ ഓവറിന് പകരം വെയ്ക്കാൻ സാധിക്കുന്ന മറ്റ് ബൗളർമാരെ ലക്ഷ്യമിടുക," അദ്ദേഹം എഴുതി.

Also Read: ‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു

മോശം ഫീല്‍ഡര്‍മാര്‍ വേണ്ട!

ശരാശരി നിലവാരം പുലർത്തുന്ന ഫീൽഡർമാരെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫീൽഡിൽ മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ക്യാപ്റ്റന് കഴിയില്ല. ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും മൈതാനത്ത് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുന്‍ ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു.

ഒരു താരം ശരാശരി ഫീൽഡർ മാത്രമാണെങ്കിൽ, അയാൾക്ക് പുറത്തേക്ക് വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്‌. ഫീൽഡിൽ പന്ത് അവരുടെ അടുത്തേക്ക് പോകില്ലെന്ന് പ്രതീക്ഷിച്ച് മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ഒരു ക്യാപ്റ്റനും കഴിയില്ല. ബൗളർമാർ സ്ലോ ബൗൺസറുകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

ഇപ്പോൾ തന്നെ എമർജൻസി ബട്ടൺ അമർത്തേണ്ട സാഹചര്യമൊന്നുമില്ല. എന്നാല്‍ വലിയ തോതിലുള്ള ആത്മാർത്ഥമായ ആത്മപരിശോധന ആവശ്യമാണ്. അതോടൊപ്പം, ഇന്ത്യൻ ടീം വീണ്ടും വിജയവഴിയിലേക്ക് തിരികെ എത്തണമെങ്കിൽ, ഓരോ താരത്തിന്റെയും പ്രത്യേക കഴിവുകള്‍ മൈതാനത്ത് നടപ്പിലാക്കുന്നതിൽ കൂടുതൽ ചിന്തയും ശ്രദ്ധയും കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

Sunil Gavaskar called for honest introspection following India's poor performance on their UK tour. He advised the BCCI to increase IPL boundary sizes to better prepare batters for overseas conditions. Gavaskar urged batters to curb their egos, play smart cricket, and adapt to match situations. He also asked head coach Gautam Gambhir to enforce strict accountability and drop average fielders from the squad.

‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു
സെലക്ഷന് വേണ്ടിയുള്ള മത്സരത്തിന് (Rat Race) ഇല്ലെന്ന് സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്. റാറ്റ് റേസ് നടക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും, 2026 ട്വന്റി-20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ചിരുന്നെന്നും താരം വ്യക്തമാക്കി  (Image Credit Source: PTI).

മത്സരം ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടി. ഇപ്പോള്‍ 31 വയസ്സായി. ഇനി കുറച്ച് വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് സ്വന്തം നിലപാടുകളിൽ കളിക്കാൻ തീരുമാനിച്ചെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

“എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ എന്നോട് ആരും പറയില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, എന്നാൽ അതെല്ലാം ഞാൻ എന്റെ രീതിയിൽ മാത്രമേ ചെയ്യൂ,” താരം പറഞ്ഞു.

2024 ലെ ലോകകപ്പിന് ശേഷം, 2026 ലെ ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുപോലുമില്ല. ഒരു ഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ തനിക്ക്‌ എങ്ങനെ 2028-ലേക്ക് (ഒളിമ്പിക്‌സ്) പ്ലാൻ ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ടീമിന് തന്നെ ആവശ്യമുണ്ടെങ്കിൽ, താൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, കാര്യങ്ങൾ അതിന്റെ വഴിക്കു നടക്കും. ഇല്ലെങ്കിലും അതിയായ നന്ദിയുണ്ട്. തന്റെ ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും സഞ്ജു പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി, നമ്മുടെ ടോപ്പ് ഓർഡറിന് കാര്യമായി റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലരും എന്റെ അടുത്ത് വന്ന് പറയുന്നുണ്ടായിരുന്നു, ‘ഇത് ഇംഗ്ലണ്ടാണ്, ആർച്ചറാണ് ബൗൾ ചെയ്യുന്നത്, മുമ്പ് 3-4 തവണ അവൻ നിന്നെ ഔട്ടാക്കിയിട്ടുണ്ട്, അത് സംഭവിച്ചു, ഇത് സംഭവിച്ചു’ എന്നൊക്കെ. എന്നാൽ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അത് പുറത്ത് ഉറക്കെ പറഞ്ഞില്ല. ഒരുപാട് സംസാരിച്ചാൽ അത് അഹങ്കാരമായി തോന്നും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ‘ആ, നമുക്ക് കാണാം’ എന്ന് ശാന്തമായി ആംഗ്യം കാണിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആ പ്രകടനത്തിന് ശേഷം, എനിക്ക് വലിയ ആത്മവിശ്വാസവും വ്യക്തതയും ലഭിച്ചിരുന്നുന്നുവെന്നും താരം വ്യക്തമാക്കി.

Sanju Samson: ബാറ്റിങ് മറന്ന് അഭിഷേക്; കീപ്പിങില്‍ കിഷന്റെ വക ‘ആന മണ്ടത്തരം’! സഞ്ജുവിനെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍
സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് ഒരു പരീക്ഷണവേദിയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയെങ്കിലും ചില നിരാശകള്‍ ബാക്കിയായിരുന്നു. പ്രത്യേകിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം. മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 11 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല. എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഒരു സിക്‌സ് പോലും നേടാനായില്ല.

തുടര്‍ച്ചയായ ആറാം ടി20യിലാണ് അഭിഷേക് നിരാശപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. തുടര്‍ച്ചയായി നിറംമങ്ങിയിട്ടും ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ അഭിഷേകിന് ലഭിക്കുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനവും നിരാശജനകമായിരുന്നു. 24 പന്തില്‍ 28 നോട്ടൗട്ട്, 20 പന്തില്‍ 25, 18 പന്തില്‍ 27 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്. എല്ലാം ഏകദിന ശൈലിയിലുള്ള ബാറ്റിങ്. ഒരു സിക്‌സ് പോലും നേടാന്‍ ശ്രേയസിനും സാധിച്ചില്ല.

ബാറ്റിങില്‍ അഭിഷേകും, ശ്രേയസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അല്‍പം ഭേദമാണ്. ഹരാരെയില്‍ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ ഇഷാന്‍ കിഷനെയും സാരമായി അലട്ടുന്നുണ്ട്.

Also Read: India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം

കീപ്പിങിലെ മണ്ടത്തരം

രണ്ടാം ടി20യില്‍ വിക്കറ്റ് കീപ്പിങിനിടെ ഇഷാന്‍ കിഷന് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിംബാബ്‌വെ ബാറ്റിംഗിന്റെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. സിംബാബ്‌വെ താരം തഡിവനാഷെ മരുമണി പന്ത് ഡീപ്പ് ബാക്ക്‌വേഡ് പോയിന്റ് ദിശയിലേക്ക് തട്ടിയിട്ടു. ഈ സമയം ബാറ്റര്‍മാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം കാരണം രണ്ടുപേരും ബൗളറുടെ എൻഡിൽ തന്നെ കുടുങ്ങിപ്പോയി. ഇതോടെ ഒരു റൺ-ഔട്ട് അവസരമാണ് ഇന്ത്യക്ക് മുന്നിൽ തുറന്നുകിട്ടിയത്.

എന്നാൽ, ബാറ്റ്‌സ്മാൻ ക്രീസിലെത്തിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിച്ച ഇഷാൻ കിഷൻ, തികച്ചും അനാസ്ഥയോടെ ബൗളിംഗ് എൻഡിലെ സ്റ്റമ്പുകളിലേക്ക് പന്ത് എറിഞ്ഞു. പക്ഷേ, ആ എറിഞ്ഞ പന്ത് സ്റ്റമ്പിൽ കൊണ്ടതുമില്ല. അത് ബാക്കപ്പ് ചെയ്യാനായി നിൽക്കുകയായിരുന്ന രവി ബിഷ്‌ണോയിയുടെ കൈകളിലെത്തിയതുമില്ല. ഇതോടെ സിംബാബ്‌വെ ബാറ്റ്‌സ്മാൻമാർ റൺ ഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇഷാന് പറ്റിയ അബദ്ധം:

WHAT WAS THAT @ishankishan51? 😭#ZIMvIND #IndiaCricket #RokoNahiThoko pic.twitter.com/MokE5TOXxn

— FanCode (@FanCode) July 25, 2026

തനിക്ക് പറ്റിയ ആബദ്ധം മനസ്സിലായ നിമിഷം തന്നെ, ഇഷാൻ ഞെട്ടലോടെ തലയിൽ കൈവെക്കുകയും ചിരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹതാരങ്ങളും ആരാധകരും ഇതുകണ്ട് അമ്പരപ്പോടെയാണ് നിന്നത്.

സഞ്ജു സാംസണ്‍ വേണം

അഭിഷേകിന്റെ മോശം ബാറ്റിങിനെതിരെയും, കിഷന്റെ കീപ്പിങിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജു സാംസണെ 'മിസ്' ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അഭിഷേകിനും, കിഷനും കിട്ടുന്ന പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍:

😷😷😷😷Sanju Samson not deserving this kind of unfairness no one stand for him like this feelings being Sanju not easy

— Lets talk (@VocalReflect_) July 27, 2026

Everyone may have forgotten how important Sanju Samson was in winning the T20 World Cup. Everyone is by Abhishek Sharma's side in his difficult time, but no one is by Sanju Samson. I really feel bad for Sanju Samson.💔 https://t.co/caNpHWJJqz

— Tapas. (@lmTapas15) July 27, 2026

English Summary

Abhishek Sharma struggled with his batting throughout the series. Ishan Kishan made a costly wicketkeeping mistake in the third T20I. Their poor performances hurt India's momentum against Zimbabwe. Fans are now loudly demanding Sanju Samson's return to the team.

India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം
സിംബാബെ: ഇന്ത്യ- സിംബാബെ അവസാന ടി-20യിലും വിജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി . വൈഭവ് സൂര്യ വംശിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 49 ബോളിൽ 81 റൺസാണ് വൈഭവ് നേടിയത്.  മറുപടി ബാറ്റിംഗിനിറങ്ങിയ സിംബൈവെക്ക് തുടക്കം മുതൽ പിഴച്ചെങ്കിലും മികച്ച സ്കോറിലേക്ക് എത്തിക്കാൻ റയാൻ ബർൾ -ൻ്റെ രക്ഷാ പ്രവർത്തനത്തിന് കഴിഞ്ഞു. പുറത്താകാതെ 43 ബോളിൽ 53 റൺസാണ് ബർൾ നേടിയത്.

അതേസമയം പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ ടീം ഇറങ്ങിയത്.  പേസർ പ്രിൻസ് യാദവിനു പകരം അശോക് ശർമ, ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം സൂര്യാൻഷ് ഷെഡ്ഗെയും എന്നിവർ ഇത്തണ മാച്ചിനിറങ്ങും. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തു വാരുന്നതിൽ കുറഞ്ഞ് ഒന്നും തന്നെ ഇത്തവണ ഇന്ത്യൻ ടീമിന് ലക്ഷ്യം വെക്കാനില്ല. മത്സരത്തിൻ്റെ തത്സമയം അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.

Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ വലവീശിപ്പിടിക്കാന്‍ സിഎസ്‌കെയുടെ വമ്പന്‍ നീക്കം; 20 കോടിയിലേറെ മൂല്യമുള്ള ട്രേഡ് ഓഫര്‍?
ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി ട്രേഡ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക്കിനായി താരങ്ങളെയും പണം ഉള്‍പ്പെടെ വമ്പന്‍ ട്രേഡ് ഓഫര്‍ നല്‍കി വലവീശിപ്പിടിക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും 10 കോടി പണം ഉള്‍പ്പെടെ നല്‍കി നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് വിവരം. താരങ്ങളുടെ നിലവിലെ മൂല്യവും പണവും ചേര്‍ത്താല്‍ ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികമാകുമെന്നാണ് വിലയിരുത്തല്‍. സമീപകാല ഐപിഎല്‍ സീസണുകളിലെ പ്രകടനം പരിഗണിച്ചാണ് ഈ ഓഫര്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ആദ്യഘട്ട ചര്‍ച്ചകളില്‍ ശിവം ദുബെയോടൊപ്പം യുവ ബാറ്റര്‍ ആയുഷ് മത്രെയെയും മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭാവിയിലെ മത്സരങ്ങളില്‍ മത്രെയെ പ്രധാന താരമായി കാണുന്ന സിഎസ്‌കെ, അദ്ദേഹത്തെ വിട്ടുനല്‍കാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് മത്രെയ്ക്ക് പകരം ഡെവാള്‍ഡ് ബ്രെവിസിനെ ഉള്‍പ്പെടുത്തി പുതിയ ട്രേഡ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്.

Also Read: IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

2024 സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ട്രേഡ് അഭ്യൂഹങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇടപാടും യാഥാര്‍ഥ്യമായിട്ടില്ല. വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച ഈ ട്രേഡ് വാര്‍ത്തകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സോ മുംബൈ ഇന്ത്യന്‍സോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഐപിഎല്‍ ട്രേഡ് വിന്‍ഡോ തുറക്കുന്നതോടെ ഈ ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുമോ, അതോ വെറും അഭ്യൂഹമായി മാറുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.

യുവതാരങ്ങളെ സ്വന്തമാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ താല്‍പര്യവും, ഭാവി മത്സരങ്ങള്‍ക്കായി പ്രധാന താരങ്ങളെ കൈവിടാതിരിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിലപാടുമാണ് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുന്നത്. അതേസമയം, ഈ ട്രേഡ് ചര്‍ച്ചകള്‍ വിജയിക്കാതെ പോയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഉള്‍പ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളും ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.

English Summary

Reports suggest Chennai Super Kings have made a players-and-cash trade offer worth over ₹20 crore to acquire Mumbai Indians captain Hardik Pandya. The proposed deal reportedly includes Shivam Dube, Dewald Brevis, and cash. However, neither franchise has officially confirmed the reports.

IND vs ZIM: രണ്ടാം ടി20യിലും സിംബാബ്‌വെ അടപടലം; ഇന്ത്യയ്ക്ക് പരമ്പര
സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 90 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 219 റണ്‍സെടുത്തു. സിംബാബ്‌വെ 17.5 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 81 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും, പുറത്താകാതെ 29 പന്തില്‍ 60 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ടു പന്തില്‍ എട്ട് റണ്‍സാണ് അഭിഷേക് നേടിയത്. മികച്ച തുടക്കം മുതലാക്കാന്‍ വൈഭവിനും സാധിച്ചില്ല. എട്ട് പന്തില്‍ 20 റണ്‍സെടുത്ത് വൈഭവും മടങ്ങി.

മൂന്നോവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയ്ക്ക് കുതിപ്പേകാന്‍ ശ്രമിച്ചു. ഇഷാന്‍ അടിച്ചുതകര്‍ത്തെങ്കിലം, മന്ദഗതിയിലായിരുന്നു ശ്രേയസിന്റെ ബാറ്റിങ്. 20 പന്തില്‍ 25 റണ്‍സെടുത്ത് ശ്രേയസ് പുറത്തായി.

നാലാം വിക്കറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുക്കെട്ടുണ്ടായത്. ഇഷാന്‍ കിഷനും, തിലക് വര്‍മയും ഒരു കരുണയുമില്ലാതെ സിംബാബ്‌വെ ബൗളര്‍മാരെ പ്രഹരിച്ചതോടെ ഇന്ത്യയുടെ സ്‌കോറിങ് കുതിച്ചു. 18-ാം ഓവറിലാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. പിന്നാലെയെത്തിയ റിങ്കു സിങിന് എട്ട് പന്തില്‍ 12 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് പന്തില്‍ ആറു റണ്‍സുമായി ശിവം ദുബെ തിലകിനൊപ്പം പുറത്താകാതെ നിന്നു.

Also Read: IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

പോരാടാനാകാതെ സിംബാബ്‌വെ

സിംബാബ്‌വെ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 19 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. മൂന്ന് വിക്കറ്റെടുത്ത അഭിഷേക് ശര്‍മ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂര്‍, പ്രിന്‍സ് യാദവ്, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ രവി ബിഷ്‌ണോയ്, ശിവം ദുബെ, തിലക് വര്‍മ എന്നിവരുടെ ബൗളിങിന് മുന്നില്‍ സിംബാബ്‌വെ നിഷ്പ്രഭമാവുകയായിരുന്നു.

മറ്റ് സിംബാബ്‌വെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ബെന്‍ കറന്‍-അഞ്ച് പന്തില്‍ ഒന്ന്, ഡിയോണ്‍ മെയേഴ്‌സ്-ഒമ്പത് പന്തില്‍ 12, റിയാന്‍ ബുള്‍-18 പന്തില്‍ 20, സിക്കന്ദര്‍ റാസ-മൂന്ന് പന്തില്‍ പൂജ്യം, വെസ്ലി മധേവെരെ-മൂന്ന് പന്തില്‍ രണ്ട്, തടിവന്‍ശെ മറുമണി-19 പന്തില്‍ 24, ബ്രാഡ് ഇവാന്‍സ്-11 പന്തില്‍ 19, ന്യൂമാന്‍ ന്യാമുറി-ആറു പന്തില്‍ മൂന്ന്, റിച്ചാര്‍ഡ് എന്‍ഗാര്‍വ-എട്ട് പന്തില്‍ ഒന്ന്, ബ്ലെസിങ് മുസറബാനി-ആറു പന്തില്‍ ഏഴ് നോട്ടൗട്ട്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടി20 കിരീടമാണിത്.

English Summary

India won the T20 series against Zimbabwe by defeating them by 90 runs in the second match. Batting first, India scored 219 runs for five wickets, powered by Ishan Kishan’s 81 and Tilak Varma’s unbeaten 60. In reply, Zimbabwe were bowled out for 129 runs in 17.5 overs. Abhishek Sharma led the Indian bowling attack with three wickets.

IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ എട്ടു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ഫോറുകള്‍ നേടി. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബുളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത് (Image Credit Source: PTI).

ആദ്യ ടി20യിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. വെറും ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്. ആദ്യ ടി20യിലും താരം നേരിട്ടത് എട്ടു പന്തുകള്‍. ബ്ലെസിങ് മുസറബാനിയ്ക്കായിരുന്നു ആദ്യ മത്സരത്തിലും വിക്കറ്റ്.

ഇതോടെ അഭിഷേകിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. 3, 16, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്.

ഇതോടെ സഞ്ജു സാംസണെ തിരിച്ചുവിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പതിവായി മോശം പ്രകടനം പുറത്തെടുത്തിട്ടും ടീം മാനേജ്‌മെന്റ് അഭിഷേകിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഈ പരിഗണന സഞ്ജുവിന് കിട്ടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പ്രകടനം മോശമായാല്‍ ടീമില്‍ നിന്നു പുറത്താകുന്നതാണ് സഞ്ജുവിന്റെ അവസ്ഥ.

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20യില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ സിങിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നാളെയാണ് മൂന്നാം ടി20. ഈ മത്സരത്തില്‍ അഭിഷേകിന് പകരം പ്രഭ്‌സിമ്രാന്‍ കളിക്കാന്‍ നേരിയ സാധ്യതയുണ്ട്. വരും പരമ്പരകളില്‍ അഭിഷേകിനെ മാറ്റി സഞ്ജു-വൈഭവ് സൂര്യവംശി സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിച്ചുകൂടേയെന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യം.

Rohit Sharma: രോഹിത് ശര്‍മ വിരമിക്കുമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ
Rohit Sharma Retirement News: മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിഗണിക്കാനാണ് മാനേജ്‌മെന്റിന് താത്പര്യമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയടിച്ച് രോഹിത് തിരികെയെത്തി. എന്നാലും, രോഹിതിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ പിന്നെയും പ്രചരിച്ചു. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ബിസിസിഐ.

രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പൂർണ്ണമായും തള്ളി. സ്റ്റാർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

'രോഹിത് ടീമിന്റെ ഭാഗം'!

"രോഹിത് ശർമ്മ ടീമിന്റെ ഭാഗമാണ്. അദ്ദേഹം തുടർന്നും കളിക്കും. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ല. നിലവിൽ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ചോദ്യത്തിന്റെ ആവശ്യമില്ല," രാജീവ് ശുക്ല വാർത്താ ഏജൻസികളോട് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ നിലവിലെ നേതൃത്വത്തെയും ബിസിസിഐ വൈസ് പ്രസിഡന്റ് പിന്തുണച്ചു. ടീമിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം. എന്നാൽ ആര് ടീമിൽ തുടരണം, ആര് പുറത്തുപോകണം എന്ന തീരുമാനം സെലക്ടർമാരുടെ അധികാരപരിധിയിൽ ഉള്ളതാണ്. ഇന്ത്യൻ ടീം മികച്ച രീതിയിൽ പ്രകടനം നടത്തുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് രാജീവ് ശുക്ല പറഞ്ഞു.

Also Read: ”പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം”: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു

ലോര്‍ഡ്‌സിലെ സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് സിക്‌സറും, 17 ഫോറും താരം അടിച്ചുകൂട്ടി. എന്നാല്‍ രോഹിതിന്റെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 27 റണ്‍സിന് തോറ്റു. പരമ്പര 2-1ന് കൈവിടുകയും ചെയ്തു.

ഡിവില്ലിയേഴ്‌സിന്റെ പ്രശംസ

അതേസമയം, രോഹിതിന്റെ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തി. ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തുന്ന ബാറ്ററായിരിക്കില്ല രോഹിത്തെങ്കിലും, വലിയ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങളിൽ ഏതൊരു ടീമിനും അത്യാവശ്യമാണ് രോഹിതിനെ പോലുള്ള താരങ്ങളെന്ന്‌ ഡിവില്ലിയേഴ്സ് പറഞ്ഞു.

"ദീർഘകാലയളവുകൾ പരിശോധിച്ചാൽ അദ്ദേഹം സ്ഥിരതയുള്ള താരമായിരുന്നില്ല. പ്രകടനത്തിൽ ചില കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വലിയ മത്സരങ്ങളും നിർണ്ണായക നിമിഷങ്ങളും മുന്നിലെത്തുമ്പോൾ, രോഹിത് ശർമ്മ ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്," തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.

ഡിവില്ലിയേഴ്‌സിന്റെ വീഡിയോ കാണാം:

https://www.youtube.com/watch?v=aQb8fus_wys

English Summary

BCCI vice-president Rajeev Shukla dismissed all rumors regarding Rohit Sharma's international retirement. Shukla clarified that the selectors will decide team changes and the current leadership remains strong. Rohit silenced critics by scoring a sensational 138 off 110 balls at Lord's.

”പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം”: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു
മും​ബൈ: അ‌ത്രമേൽ ​വൈകാരികമായ അ‌ടുപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് (RR) വിട്ട് മഹേന്ദ്രസിങ് ധോണിയുടെ തട്ടകമായ ചെ​ന്നൈ സൂപ്പർ കിങ്സിലേക്ക് (CSK) എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. രാജസ്ഥാൻ വിടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ റിസ്ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ 'സൂപ്പർസ്റ്റാഴ്സ്' പരിപാടിയിൽ പങ്കെടുക്കവേയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നിർണായക മാറ്റം എന്ന് കരുതപ്പെടുന്ന രാജസ്ഥാൻ ടീം വിടലിനെക്കുറിച്ച് അ‌ദ്ദേഹം മനസ് തുറന്നത്. 2025 സീസൺ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ അവസാനത്തെ സീസണായിരിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും കുടുംബത്തോടും ഭാര്യയോടും ആഴ്ചകളോളം ചർച്ച ചെയ്ത ശേഷമാണ് ടീം വിടാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

''രാജസ്ഥാൻ റോയൽസ് വിടുക എന്നത് വലിയൊരു റിസ്ക് ആയിരുന്നു. ടീം മാനേജ്‌മെന്റിനെ തീരുമാനം അറിയിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചുപോക്കില്ല. നമ്മൾ ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം'' എന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അ‌തല്ലെങ്കിൽ ലേലത്തിൽപ്പോലും എത്തിപ്പെടുന്ന അവസ്ഥ വരാമായിരുന്നുവെന്നും സഞ്ജു പറയുന്നു. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലേക്ക് മാറുമ്പോൾ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

Also Read: ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു

ചെ​ന്നൈയിൽ എത്തിയ ശേഷം തുടർച്ചയായ ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഈ ഘട്ടത്തിൽ ടീം മാനേജ്‌മെന്റും നായകൻ എം.എസ്. ധോണിയും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു എന്ന് സഞ്ജു ഓർമിച്ചു. ''ധോണി ഭായ് എന്നോട് പറഞ്ഞു, മറ്റ് ചിന്തകളിലേക്ക് പോകാതെ നിന്റെ സ്വാഭാവിക ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, എല്ലാം ശരിയാകും എന്ന്, ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്".

''ഞാൻ സാധാരണയായി അദ്ദേഹത്തെ അഭിമുഖീകരിച്ചാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങൾ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, 'ഭയ്യാ, ഞാൻ സുഖമായിരിക്കുന്നു.' അപ്പോൾ ഞാൻ അറിയാതെതന്നെ 'പക്ഷെ', എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 'പക്ഷെകളിൽ ശ്രദ്ധിക്കരുത്, ഏറ്റവും നല്ലത് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. എല്ലാം ശരിയാകും.' എനിക്ക് അതൊരു വലിയ പാഠമായിരുന്നു'' എന്ന് സഞ്ജു പറയുന്നു.

ധോണിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം തനിക്ക് ഊർജമായെന്നും തൊട്ടടുത്ത കളിയിൽ അ‌ത് പ്രതിഫലിച്ചുവെന്നും സഞ്ജു പറയുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടി സഞ്ജു ഏവരെയും ഞെട്ടിച്ചിരുന്നു. ചെ​ന്നൈ ടീമിലെത്തിയ ശേഷം നടന്ന ടൂർണമെന്റിൽ 14 ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 477 റൺസാണ് സഞ്ജു ആകെ നേടിയത്.

ഒരുകാലത്ത് രാജസ്ഥാന്റെ മുഖമായിരുന്നു സഞ്ജു. പതിനൊന്ന് സീസണുകളോളം രാജസ്ഥാന്റെ നീലക്കുപ്പായത്തിൽ തിളങ്ങിയ സഞ്ജു, ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ കൂടിയായിരുന്നു. പിന്നീട് ചെ​ന്നൈയിലേക്ക് എത്തിയപ്പോഴും രാജസ്ഥാൻ ആരാധകരുമായും ടീം അ‌ംഗങ്ങളുമായും ഉള്ള ആത്മബന്ധം മാറ്റമില്ലാതെ, അ‌തേപടി സഞ്ജു തുടർന്നുപോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

English Summary

Sanju Samson says leaving Rajasthan was the biggest risk of his career. While participating in GeoStar's 'Superstars' program, he opened up about leaving Rajasthan, which is considered to be a crucial change in Sanju's IPL career. He also said that the support given by Mahendra Singh Dhoni when he arrived in Chennai gave him a lot of confidence.

ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾക്ക് എന്നും ആവേശം കൂടുതലായിരിക്കും. അ‌തിനാൽത്തന്നെ ഇരു ടീമുകളും തമ്മിലുള്ള കളി കാണാനും അ‌തേപ്പറ്റി അ‌റിയാനും ആളുകൾ വളരെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ചില വാർത്തകൾ ഇപ്പോൾ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും പാകിസ്താനും കളിക്കുന്നുണ്ട്. ഒത്താൽ ഇരു ടീമുകളും തമ്മിൽ സെമി ​ഫൈനലിലോ, ​ഫൈനലിലോ നേർക്ക് നേർ ഏറ്റുമുട്ടും. കാരണം നാല് ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകൾക്കാണ് ക്വാർട്ടറിലേക്ക് ഡയറക്ടായി പ്രവേശനം ലഭിച്ചിരിക്കുന്നത്. ടീമുകളുടെ അന്താരാഷ്ട്ര ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകൾക്കും ക്വാർട്ടർ യോഗ്യത അനുവദിച്ചത്. ക്വാർട്ടറിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ സെമി ​ഫൈനിലിലോ, ​ഫൈനലിലോ നേർക്ക് നേർ എത്തും.

Also Read: ‘ഞങ്ങൾ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ടി20 മത്സരങ്ങളാണ് നടക്കുക. പുരുഷന്മാരുടെ മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയും വനിതകളു​ടെ മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും നടക്കും. നിലവിൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് വനിതാ, പുരുഷ സ്വർണ്ണ മെഡലുകൾ ഇന്ത്യക്കാണ്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യയുടെ ഇരുടീമുകളും ഏഷ്യൻ ഗെയിംസിനിറങ്ങുക.

ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് പുരുഷ ടീമുകളുടെ ക്വാർട്ടറിലേക്ക് പ്രവേശിക്കാനായി 6 ടീമുകൾ പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവരും ഗ്രൂപ്പ് ബിയിൽ ഹോങ്കോങ്, മലേഷ്യ, ഒമാൻ എന്നിവരുമാണ് മത്സരിക്കുക. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും.

ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഇന്ത്യ- പാക് പോരാട്ടം ഉണ്ടാകില്ല. അ‌തേസമയം പാകിസ്താനോ ഇന്ത്യയോ ക്വാർട്ടറിൽ തോറ്റ് പുറത്തായാൽ പിന്നീട് ഇന്ത്യ- പാക് പോരാട്ടം നടക്കില്ല. വനിതാ ടീമിന്റെ കാര്യമെടുത്താൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം ആദ്യ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ നേരിടും. പാകിസ്താന് തായ്‌ലൻഡാണ് എതിരാളി.

ജപ്പാനെ തോൽപ്പിച്ചാൽ ഇന്ത്യ വനിതകൾക്ക് സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടിവരും. വനിതാ വിഭാഗത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് ഫൈനലിൽ മാത്രമേ സാധ്യത കാണുന്നുള്ളൂ. ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ വനിതാ ടീമിനെ നയിക്കുന്നത്. പുരുഷ ടീമിനെ ശ്രേയസ് അ‌യ്യർ നയിക്കും, തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.

English Summary

Four teams, India, Pakistan, Sri Lanka and Bangladesh, have qualified directly for the quarterfinals of the Asian Games 2026 cricket. India and Pakistan are in different groups in the quarterfinals. If both teams do not lose in the quarterfinals, they will face each other in the semifinals or final. The men's cricket matches will be held from September 24 to October 1 and the women's matches from September 17 to 22.

IND vs ZIM: ക്യാപ്റ്റനായതിന് ശേഷം ശ്രേയസിന് ആദ്യ ജയം; സിംബാബ്‌വെയെ തുരത്തി ഇന്ത്യ
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സെടുത്തു. 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിച്ചു. അര്‍ധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങാണ് ജയം അനായാസമാക്കിയത്. വൈഭവ് 19 പന്തില്‍ 50 നേടി.

വൈഭവ് സൂര്യവംശി തുടക്കം മുതല്‍ തകര്‍ത്തടിച്ചെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ട് പന്തില്‍ ഒരു റണ്‍സെടുത്ത അഭിഷേക് ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കി മടങ്ങി.

രണ്ടാം വിക്കറ്റില്‍ വൈഭവ്-ഇഷാന്‍ കിഷന്‍ സഖ്യം സിംബാബ്‌വെ ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ ചേസിങ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ വൈഭവ് അര്‍ധ സെഞ്ചുറി തികച്ചു. 18 പന്തില്‍ 50 നേടിയ വൈഭവ്, രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. നാലു വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ പ്രകടനം. അര്‍ധ സെഞ്ചുറി നേടിയ ശേഷം തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി.

24 പന്തില്‍ 35 റണ്‍സെടുത്ത ഇഷാന്‍ കിഷനെ വീഴ്ത്തി മുസറബാനി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. 24 പന്തില്‍ 28 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, അഞ്ച് പന്തില്‍ ആറു റണ്‍സുമായി ഉപനായകന്‍ തിലക് വര്‍മ്മയും പുറത്താകാതെ നിന്നു.

Also Read: Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി

തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മയങ്ക് യാദവും, പ്രിന്‍സ് യാദവും ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. ശിവം ദുബെയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധേവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.

തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെ മയങ്ക് യാദവ് ഗോള്‍ഡന്‍ ഡക്കാക്കി. സഹ ഓപ്പണര്‍ ബെന്‍ കറന്‍ എട്ട് പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. പ്രിന്‍സ് യാദവിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ ആറു റണ്‍സെടുത്ത്‌ ഡിയോൺ മിയേഴ്‌സും, ഏഴു പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും മടങ്ങിയതോടെ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡര്‍ പൂര്‍ണമായി തകര്‍ന്നു.

മധേവേരെയ്‌ക്കൊപ്പം (35 പന്തില്‍ 26), റയാൻ ബർൾ തടിവനശെ മറുമണി (പുറത്താകാതെ 20 പന്തില്‍ 27), എന്നിവര്‍ പുറത്തെടുത്ത തരക്കേടില്ലാത്ത പ്രകടനമാണ് ആതിഥേയരുടെ സ്‌കോര്‍ 100 കടത്തിയത്. ബ്രാഡ് ഇവാന്‍സ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഒരു പന്തില്‍ ഒരു റണ്‍സുമായി ന്യൂമാൻ ന്യാംഹുര മറുമണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ശ്രേയസിന് ആദ്യ ജയം

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ടി20യില്‍ ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.

English Summary

India defeated Zimbabwe by seven wickets in the first T20 match at Harare. Vaibhav Sooryavanshi made a record-breaking half-century off just 18 balls to power the chase. India successfully tracked down the target of 126 runs in just 13.2 overs. This match marks Shreyas Iyer's first victory as India's T20 captain.

Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി
രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേട്ടം. 18 പന്തിലാണ് ഈ 15കാരന്‍ അര്‍ധ സെഞ്ചുറി നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടി  (Image Credit Source: PTI).

അര്‍ധ സെഞ്ചുറി നേടിയതിന് ശേഷമുള്ള തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. റിച്ചാര്‍ഡ് എന്‍ഗാര്‍വയ്ക്കായിരുന്നു വിക്കറ്റ്. ബെന്‍ കറന്‍ ക്യാച്ചെടുക്കുകയായിരുന്നു. 15 വര്‍ഷും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് അര്‍ധ സെഞ്ചുറി നേടിയത്.

നേപ്പാള്‍ താരം കുശാല്‍ മല്ലയുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. 15 വര്‍ഷവും 340 ദിവസവും പ്രായമുള്ളപ്പോഴാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്. 2020 ഫെബ്രുവരി എട്ടിന് യുഎസിനെതിരെയാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്.  ഈ റെക്കോഡാണ് വൈഭവ് മറികടന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പ് അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ നേട്ടം. 1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. സച്ചിന്റെ റെക്കോഡും വൈഭവ് പഴങ്കഥയാക്കി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ടി20യിലാണ് ആദ്യം കളിച്ചത്. ആ മത്സരത്തില്‍ നേടിയത് 10 പന്തില്‍ 14 റണ്‍സ്. മൂന്നാം ടി20യില്‍ അഞ്ച് പന്തില്‍ 13 റണ്‍സും, നാലാം മത്സരത്തില്‍ 10 പന്തില്‍ 15 റണ്‍സും നേടി.

ഇന്ത്യൻ ടീമിൽ പരിക്കിന്റെ പെരുമഴ; ഫിറ്റ്‌നസ് ക്ലിയറൻസിൽ വൻ വീഴ്ചയോ?
ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് ശേഷമാണ് ഗില്‍ അതൃപ്തി പങ്കുവെച്ചത്. പ്രത്യേകിച്ച് ഹാംസ്ട്രിംഗ് പരിക്കുകൾ നിരന്തരം വരുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസും താരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിൽ ആശയവിനിമയത്തിൽ വലിയ വിടവുണ്ടാകുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വന്ന മാറ്റത്തിന് ശേഷം, പുതിയ രീതികളോട് പൊരുത്തപ്പെടാൻ താരങ്ങള്‍ പ്രയാസപ്പെടുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു,

" താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് പൂർണ്ണ കായികക്ഷമത കൈവരിച്ചിരുന്നില്ല എന്നാണ് അടുത്തിടെയുണ്ടായ ഹാംസ്ട്രിംഗ് പരിക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്‌. ഒരു താരത്തിന്റെ ഫിറ്റ്നസ് അവസ്ഥയെക്കുറിച്ചും വർക്ക് ലോഡിനെക്കുറിച്ചും സെന്റർ ഓഫ് എക്സലൻസും ടീം മാനേജ്‌മെന്റും തമ്മിൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്," ബന്ധപ്പെട്ട വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

നിതിൻ പട്ടേൽ പദവി ഒഴിഞ്ഞതിന് ശേഷം സെന്റർ ഓഫ് എക്സലൻസില്‍ ഇതുവരെ ഒരു പുതിയ മെഡിക്കൽ മേധാവിയെ നിയമിച്ചിട്ടുമില്ല. പൂർണ്ണ കായികക്ഷമത കൈവരിക്കുന്നതിന് മുമ്പ് തന്നെ ഹർഷിത് റാണയെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചു വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Also Read: ‘ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല’! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌

വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി എന്നീ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. തന്റെ വേഗത വര്‍ധിപ്പിക്കാനായി ഇംഗ്ലീഷ് പരിശീലകനായ സ്റ്റെഫാന്‍ ജോണ്‍സുമായി നിതീഷ് റെഡ്ഡി പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെയും വിമര്‍ശനമുണ്ട്.

നിതീഷ് റെഡ്ഡിയുടെ പരിശീലനം

"വേഗത വർധിപ്പിക്കുന്നതിനായി നിതീഷ് റെഡ്ഡി ഇംഗ്ലീഷ് ബൗളിംഗ് പരിശീലകൻ സ്റ്റെഫാൻ ജോൺസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഒരു വലിയ ടൂർണമെന്റിന് തൊട്ടുമുമ്പ് ടീമിനൊപ്പം ആയിരിക്കുമ്പോൾ ഇത് വളരെ സാവധാനം ചെയ്യേണ്ട കാര്യമാണ്‌. അതിനുപകരം, വേഗത്തിൽ പന്തെറിയാൻ അദ്ദേഹം സ്വയം അമിതമായി സമ്മർദ്ദത്തിലാക്കുകയാണ് ചെയ്തത്‌," ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ്

പരിക്കിന് മുമ്പുണ്ടായിരുന്ന ഭാരം പോലും തിരികെ നേടുന്നതിന് മുൻപ്, ടീം മാനേജ്‌മെന്റിന്റെ നിർബന്ധപ്രകാരം ഹർഷിതിന് ഫിറ്റ്‌നസ് ക്ലിയറൻസ് നൽകിയത് ആശങ്കാജനകമാണെന്നും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പ് സ്ക്വാഡിലേക്ക് വാഷിംഗ്ടൺ സുന്ദറിനെ വേഗത്തിൽ തിരിച്ചെത്തിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

"ടീമിനൊപ്പം ചേർന്ന ശേഷം ഒരു മത്സരത്തിൽ കളിക്കാൻ സജ്ജനാകാൻ വാഷിംഗ്ടണിന് കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായിരുന്നു. ഒരു ടൂർണമെന്റ് നടക്കുന്നതിനിടയിൽ വേഗത്തിൽ സജ്ജനാകാൻ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. ഇത് താരത്തെ ബാധിച്ചിട്ടുണ്ടാകാം. ടീമിന് താരങ്ങളെ ആവശ്യപ്പെടാം. എന്നാൽ മെഡിക്കൽ ടീം വ്യക്തമായ ഒരു ചിത്രം നൽകേണ്ടതുണ്ട്," റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിനൊപ്പം യാത്ര ചെയ്യാത്ത സമയങ്ങളിൽ ബിസിസിഐയുടെ മെഡിക്കൽ ടീമിൽ നിന്നുള്ള ആശയവിനിമയം വളരെ കുറവായതിൽ നിരവധി ഇന്ത്യൻ താരങ്ങൾ ആശങ്കാകുലരാണെന്നും റിപ്പോർട്ടുണ്ട്.

English Summary

Repeated hamstring injuries have disrupted Team India following their UK tour. Captain Shubman Gill expressed frustration over frequent player injury setbacks. Reports reveal a severe communication gap between BCCI's medical team and management. Players like Harshit Rana and Washington Sundar were allegedly rushed back before full recovery.

‘ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല’! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌
ടി20 പരമ്പരയില്‍ ഇന്ത്യ ഫേവറിറ്റുകളാണെന്ന വാദം തള്ളി സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. ഇരു ടീമുകൾക്കും വിജയിക്കാൻ തുല്യ സാധ്യതയുള്ളതാണെന്നും ഇതിനാൽ കടുത്ത പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നാളെ ആരംഭിക്കും. ശ്രേയസ് അയ്യര്‍ ക്യാപ്റ്റാനയതിനു ശേഷമുള്ള ആദ്യ പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്  (Image Credit Source: PTI).

ശ്രേയസ് ക്യാപ്റ്റനായതിനു ശേഷം അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യ ആദ്യം പരമ്പര കളിച്ചത്. ഇതില്‍ രണ്ടു മത്സരങ്ങളിലും തോറ്റു. അയര്‍ലന്‍ഡിനെതിരെ ആദ്യമായാണ് ഇന്ത്യ തോല്‍ക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയും കൈവിട്ടു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടന്ന നാലു മത്സരങ്ങളിലും തോറ്റു. അതേസമയം, ടി20 ലോകജേതാക്കള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് സിംബാബ്‌വെയുടെ പ്രതീക്ഷ. ഇരുടീമുകള്‍ക്കും വിജയിക്കാന്‍ തുല്യസാധ്യതയാണെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് റാസ പറഞ്ഞു.

സിംബാബ്‌വെ ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പര ആരാധകർക്ക് ഏറെ വിനോദം നൽകുന്ന ഒന്നായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു സിംബാബ്‌വെ ക്യാപ്റ്റന്‍. ഇന്ത്യ ഒരു ട്രാൻസിഷനിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പരിധിവരെ സിംബാബ്‌വെയിലും ചെറിയ രീതിയിലുള്ള ട്രാൻസിഷൻ നടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇതൊരു ഏകപക്ഷീയമായ പരമ്പരയായി മാറും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ വൈകിട്ട് 4.30-ന് മത്സരം ആരംഭിക്കും. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി-20 മത്സരങ്ങൾ ജൂലൈ 25, 26 തീയതികളിൽ ഇതേ വേദിയിൽ തന്നെ നടക്കും.

Sanju Samson: സഞ്ജുവിനെയും വൈഭവിനെയും നശിപ്പിച്ചു, ഇനി രാഹുൽ! ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് മുന്‍ സെലക്ടര്‍
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും, അയര്‍ലന്‍ഡിനെതിരായ സീരിസിലും തോറ്റ ഇന്ത്യന്‍ ടീമിനെതിരെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ടീം മാനേജ്‌മെന്റ് നടത്തുന്ന പരീക്ഷണങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. നിർണ്ണായക സമയങ്ങളിൽ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ തുടർച്ചയായ പരീക്ഷണങ്ങൾ ടീമിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെന്ന് മുന്‍ ക്യാപ്റ്റനും, സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് ആഞ്ഞടിച്ചു. ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചു. ടി20 പരമ്പരയില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും വെച്ച് നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പരിചയസമ്പന്നരായ മധ്യനിര ബാറ്റർമാരിൽ ഒരാളായ രാഹുലിന് മുമ്പായി ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയുമാണ് ബാറ്റിംഗിന് അയച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. തുടര്‍ച്ചയായുള്ള ഇത്തരം മാറ്റങ്ങള്‍ ടീമിന്റെ സ്ഥിരതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ശ്രീകാന്തിന്റെ നിരീക്ഷണം.

“ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ ആരെങ്കിലും കെ.എൽ. രാഹുലിനെ ആറാം നമ്പറിലേക്ക് ബാറ്റ് ചെയ്യാൻ അയക്കുമോ? വലിയ റൺ ചേസുകളിൽ ഇന്ത്യയെ ജയിപ്പിച്ച പാരമ്പര്യമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജു സാംസണിന്റെയും വൈഭവ് സൂര്യവംശിയുടെയും കരിയർ നിങ്ങൾ എങ്ങനെയാണോ നശിപ്പിച്ചത്, അതുപോലെ ഇപ്പോൾ രാഹുലിന്റെ കാര്യത്തിലും ചെയ്യുകയാണ്. രാഹുൽ ആറോ ഏഴോ നമ്പറിൽ ഇറങ്ങേണ്ട ബാറ്ററാണോ? ഇത് കടുത്ത അനീതിയാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ തന്നെ അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടിലായിരുന്നുവെന്ന്‌ വ്യക്തമായിരുന്നു,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Also Read: Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍

ജോസ് ബട്ട്ലർ ചെയ്യുന്ന തരത്തിലുള്ള ഒരു റോൾ ചെയ്യാനാണ് ഇന്ത്യയ്ക്ക് അവിടെ ഒരാളെ ആവശ്യമായിരുന്നതെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. രാഹുൽ നാലാം നമ്പറിലാണ് ഇറങ്ങിയിരുന്നതെങ്കിൽ വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പെട്ടെന്ന് റൺറേറ്റ് ഉയർത്താൻ രാഹുലിന് എളുപ്പം സാധിക്കും. പകരം, മത്സരം കൈവിട്ടുപോയ ശേഷമാണ് അദ്ദേഹത്തെ ബാറ്റ് ചെയ്യാൻ അയച്ചത്. അക്സർ പട്ടേലിനെയും കൂട്ടി ഓവറിൽ 15 റൺസ് വീതം വേണമെന്ന ഘട്ടത്തിൽ അദ്ദേഹത്തിന് എങ്ങനെയാണ് കളി ജയിപ്പിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

രാഹുലിന്റെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് രാഹുലിന് കളിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങളിലും ആറാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ രാഹുലിന് യഥാക്രമം 1, 12 എന്നിങ്ങനെ മാത്രമാണ് റൺസ് കണ്ടെത്താനായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0നും സ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

English Summary

Ex-captain Kris Srikkanth slammed head coach Gautam Gambhir after India's UK tour defeat. He accused Gambhir of ruining KL Rahul's form by demoting him to No. 6. Srikkanth compared this poor treatment to the handling of Sanju Samson and Vaibhav Sooryavanshi. He argued that constant reshuffling in the batting order has severely hurt team stability.

Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍
വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നും, ഈ രണ്ടു മുതിർന്ന താരങ്ങളെയും തൊടാൻ ആർക്കും കഴിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരുടെയും ഏകദിന ടീമിലെ ഭാവിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചത്. മോശം ഫോമിലുള്ള രോഹിതിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ച് താരം ഫോമിലേക്ക് എത്തിയത്.

138 റണ്‍സാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ നേടിയത്. വിരാട് കോലി 74 റണ്‍സ് നേടിയിരുന്നു. മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മത്സരത്തില്‍ ഇന്ത്യ 27 റണ്‍സിന് തോറ്റു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 360 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ആളുകൾ എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും, ടീമിനായി മികച്ച രീതിയിൽ കളിക്കുക മാത്രമാണ് തന്റെ ജോലി എന്നും മത്സരശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മുതിർന്ന രണ്ടു താരങ്ങളെയും ആർക്കും തൊടാനാകില്ലെന്ന് അശ്വിൻ പറഞ്ഞത്. രോഹിതിന് മേൽ യാതൊരു സമ്മർദ്ദവുമില്ലെന്ന റിപ്പോർട്ടുകള്‍ അശ്വിന്‍ തള്ളി. തീയില്ലാതെ പുകയുണ്ടാകില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ അശ്വിന്റെ അഭിപ്രായം.

അശ്വിന്റെ വാക്കുകള്‍:

"വിരാടിനും രോഹിതിനും കളിക്കാൻ താല്പര്യമുണ്ടെങ്കിൽ അവരെ ആർക്കും തൊടാൻ കഴിയില്ല. അവർക്ക് അതിനുള്ള യോഗ്യതകളുണ്ട്. അവർ റൺസ് വാരിക്കൂട്ടിയിട്ടുണ്ട്. അവർ രണ്ടുപേരും ബാറ്റർമാരാണ്. അവരെ തൊടാൻ കഴിയില്ല. രോഹിതിനെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചാൽ അത് വെറുമൊരു പുറത്തുനിന്നുള്ള ബഹളം മാത്രമായിരുന്നില്ല. തീയില്ലാതെ അവിടെ പുകയുണ്ടാകില്ല. അവിടെ തീയുണ്ടായിരുന്നു," തന്റെ യൂട്യൂബ് ചാനലായ 'അഷ് കി ബാത്തി'ൽ അശ്വിൻ പറഞ്ഞു.

Also Read: ലോർഡ്‌സിലെ ‘മണിമുഴക്കം’: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്

എന്നാൽ രോഹിത് റൺസ് അടിച്ചു കൂട്ടി എങ്ങനെ ചെയ്യണമെന്ന് കാണിച്ചു കൊടുത്തു. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് രോഹിതിന് യാതൊരു സംശയവുമില്ല. രോഹിതിനെയും വിരാടിനെയും തൊടാൻ അവർക്ക് കഴിയില്ല, കാരണം അവർ ബാറ്റർമാരാണ്. അവർക്ക് പിന്നിൽ വലിയൊരു സൈന്യവും പടയണിയുമുണ്ട്. ആളുകൾ വരുന്നത് അവരെ കാണാനാണ്. നിങ്ങൾ അവർക്ക് വഴി പുറത്തേക്ക് കാണിച്ചുകൊടുത്താൽ അത് മേൽക്കൂര തകർത്തെറിയുമെന്നും അശ്വിന്‍ വ്യക്തമാക്കി.

മുതിർന്ന ബൗളർമാർ ബെഞ്ചിലിരിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഇത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഉണ്ടാകുന്നില്ലെല്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. സിറാജിനെയോ ഷമിയെയോ ഭുവനേശ്വറിനെയോ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ, വെറും 10 ആളുകൾ മാത്രമായിരിക്കും അവരെക്കുറിച്ച് ചോദിക്കുക. പരമാവധി 1000 ആളുകൾ ചോദിച്ചേക്കാം. ഇനി 10,000 ആളുകൾ ചോദിക്കുന്നു എന്ന് തന്നെ കരുതുക. എങ്കിലും അവിടെ യാതൊരു ശബ്ദവും ഉയരില്ല. ബൗളർമാർക്കായി ആളുകൾ ശബ്ദമുയർത്തുന്ന ഒരു ദിവസം വരുകയാണെങ്കിൽ, അവരെ ഒഴിവാക്കുന്നതും പ്രയാസകരമായി മാറുമെന്നും അശ്വിന്‍ പറഞ്ഞു.

English Summary

R Ashwin claimed it is impossible to drop Rohit Sharma and Virat Kohli. He revealed that recent retirement rumors surrounding Rohit were real, but the batter silenced critics with a brilliant 138 against England. Ashwin also highlighted the unequal treatment in Indian cricket, noting that dropping star batters causes massive public outrage. In contrast, he pointed out that top bowlers like Shami, Siraj, and Bhuvneshwar are routinely benched without similar backlash.

ലോർഡ്‌സിലെ ‘മണിമുഴക്കം’: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്
ലോര്‍ഡ്‌സിലെ ‘മണി മുഴക്കി’ എലൈറ്റ് പട്ടികയില്‍ ഇടം നേടി മുന്‍ താരം യുവരാജ് സിങ്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ലോര്‍ഡ്‌സിലെ ചരിത്രപ്രസിദ്ധമായ മണി മുഴക്കാന്‍ യുവരാജിനെ നിയോഗിച്ചത്. ഒപ്പം ഭാര്യ ഹേസലും മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ഭാരവാഹികളും ഉണ്ടായിരുന്നു. ലോർഡ്‌സ് മൈതാനത്ത് മത്സരം തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മണി മുഴക്കുന്ന പരമ്പരാഗത ചടങ്ങ് 2007-ലാണ് ആരംഭിച്ചത് (Image Credit Source: PTI).

അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ, കായിക ഭരണാധികാരികൾ തുടങ്ങിയവരാണ് ഈ മണി മുഴക്കാന്‍ നിയോഗിക്കപ്പെടാറുള്ളത്. സച്ചിൻ തെണ്ടുൽക്കർ, രവി ശാസ്ത്രി, സൗരവ് ഗാംഗുലി തുടങ്ങിയ മറ്റ് ഇന്ത്യൻ ഇതിഹാസങ്ങളും ഇതിനുമുമ്പ് ഈ മണി മുഴക്കിയിട്ടുണ്ട്. ലോര്‍ഡ്‌സില്‍ യുവരാജിനെ വീണ്ടും കണ്ടത് ആരാധകർക്ക് പഴയ ഓര്‍മകൾ തിരികെ നൽകി. പ്രത്യേകിച്ച്, 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനലിൽ ഇന്ത്യക്ക് ചരിത്രപരമായ വിജയം സമ്മാനിച്ച ഇന്നിംഗ്സ് ആരാധകർ ഓർത്തെടുത്തു.

ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി-20 മത്സരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. 2007-ലെ ട്വന്റി-20 ലോകകപ്പിലെയും 2011-ലെ ഏകദിന ലോകകപ്പിലെയും വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അതേസമയം, ലോര്‍ഡ്‌സ് ഏകദിനത്തിലും ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചു. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ബെൻ ഡക്കറ്റ് (141), ജേക്കബ് ബെഥേൽ (91), ജോ റൂട്ട് (74) എന്നിവരുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യ ശക്തമായി പോരാടിയെങ്കിലും 360/7 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 110 പന്തില്‍ 138 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ തോറ്റു. മൂന്നാം മത്സരവും തോറ്റ് പരമ്പര കൈവിട്ടു. ടി20 പരമ്പരയും ഇന്ത്യ തോറ്റിരുന്നു.

Rohit Sharma: ടീമിൽ നിന്ന് പുറത്തേക്കോ? സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മാസ് മറുപടിയുമായി രോഹിത് ശർമ്മ
ഇംഗ്ലണ്ടിനെതിരായ 50 ഓവര്‍ ക്രിക്കറ്റിലെ അവസാന മത്സരത്തിനു ശേഷം രോഹിത് ശര്‍മയെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. മോശം ഫോം മൂലം താരത്തെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സിലെ നിര്‍ണായക മത്സരത്തില്‍ സെഞ്ചുറിയുമായി രോഹിത് ഫോമിലേക്ക് തിരികെയെത്തി. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചു (Image Credit Source: PTI).

“നോക്കൂ, എന്റെ ജോലി ബാറ്റ് കൊണ്ടുള്ളതാണ്. വരിക, കളിക്കുക, എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക, ടീമിനെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ചത് മുതൽ എന്നോട് പറഞ്ഞിട്ടുള്ളത് ഇതാണ്, അതുകൊണ്ട് അത് തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നതും,” സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.

താന്‍ അരങ്ങേറ്റം കുറിച്ചത് മുതൽ ഈ ബഹളങ്ങൾ ഇവിടെയുണ്ട്. താന്‍ ഇവിടെ തുടരുന്നിടത്തോളം കാലം അത് ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യമൊന്നുമില്ല. താന്‍ മൈതാനത്ത് എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും താരം വ്യക്തമാക്കി.

ടീമിന്റെ വിജയത്തിലേക്ക് സംഭാവന നൽകാൻ ശ്രമിക്കുക. അക്കാര്യത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്‌. പുറത്തുള്ള ശബ്ദങ്ങൾ അവിടെത്തന്നെ നിൽക്കട്ടെ. ശബ്ദങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ലല്ലോ. തന്റെ ജോലി ഉള്ളിലാണ്; അവരുടെ ജോലി പുറത്താണ്. താന്‍ അതിനെ അങ്ങനെയാണ് കാണുന്നതെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

മത്സരഫലത്തിൽ ചെറിയൊരു നിരാശയുണ്ട്. കാരണം നമ്മൾ നല്ല ക്രിക്കറ്റാണ് കളിച്ചിരുന്നത് എന്നാണ്  കരുതിയത്. ഇതൊരു പാഠമായി ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയുമെന്ന് കരുതുന്നു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുമ്പോൾ കൂടുതൽ മെച്ചപ്പെടാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

IND vs ENG: ഹിറ്റ്മാന്റെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ
ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 27 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്‌ 360 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്നത്തെ മത്സരത്തിലെ ഹൈലെറ്റ്. 110 പന്തില്‍ 138 റണ്‍സാണ് താരം നേടിയത്. 17 ഫോറും, അഞ്ച് സിക്‌സും 'ഹിറ്റ്മാന്‍' അടിച്ചുകൂട്ടി. രോഹിത് ശര്‍മയും, ശുഭ്മന്‍ ഗില്ലും ഓപ്പണിങ് വിക്കറ്റില്‍ 147 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 84 പന്തില്‍ 77 റണ്‍സെടുത്ത ഗില്ലിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

രണ്ടാം വിക്കറ്റില്‍ രോഹിതും, വിരാട് കോലിയും 113 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. 39-ാം ഓവറിലെ നാലാം പന്തില്‍ ജേക്കബ് ബെഥലിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ സ്‌കോറിങിന്റെ താളം തെറ്റി. തുടര്‍ന്ന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്‍ കിഷനും (12 പന്തില്‍ 14), ശ്രേയസ് അയ്യറും (മൂന്ന് പന്തില്‍ പൂജ്യം) വന്നപോലെ മടങ്ങി. ഇതിനിടെ 60 പന്തില്‍ 74 റണ്‍സെടുത്ത വിരാട് കോലി കൂടി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങി. കിഷനെയും, അയ്യരെയും, കോലിയെയും പുറത്താക്കിയത് സാം കറനായിരുന്നു.

കെഎല്‍ രാഹുല്‍-എട്ട് പന്തില്‍ 12, അക്‌സര്‍ പട്ടേല്‍-മൂന്ന് പന്തില്‍ രണ്ട്, ഗുര്‍നൂര്‍ ബ്രാര്‍-പുറത്താകാതെ 14 പന്തില്‍ 18, അര്‍ഷ്ദീപ് സിങ്-പുറത്താകാതെ ആറു പന്തില്‍ 15 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ നാലു വിക്കറ്റ് പിഴുതു.

Also Read: 39 വയസ്സുകാരനായ രോഹിത് ഇനിയും കളിക്കണോ​? വിരമിക്കൽ അ‌ഭ്യൂഹങ്ങളിൽ BCCI പ്രതികരണം എത്തി

ഡക്കറ്റിന് സെഞ്ചുറി

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും, ജേക്കബ് ബെഥലും മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. 31-ാം ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രസിദ് കൃഷ്ണ എറിഞ്ഞ 31-ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി ജേക്കബ് ബെഥലാണ് പുറത്തായത്. 93 പന്തില്‍ 91 റണ്‍സെടുത്ത ബെഥല്‍ മടങ്ങിയപ്പോള്‍ 192 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

ബെഥല്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം ചേര്‍ന്ന് ഡക്കറ്റ് ഇംഗ്ലണ്ടിന്റെ സ്‌കോറിങിന് കുതിപ്പേകി. രണ്ടാം വിക്കറ്റില്‍ ഇരുവരും 101 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 135 പന്തില്‍ 141 റണ്‍സെടുത്ത ഡക്കറ്റിനെ പുറത്താക്കി പ്രിന്‍സ് യാദവാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 44-ാം ഓവറിലെ മൂന്നാം പന്തിലാണ് ഡക്കറ്റ് പുറത്തായത്.

തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ അധികനേരം ക്രീസില്‍ തുടരാന്‍ പ്രസിദ് കൃഷ്ണ അനുവദിച്ചില്ല. 12 പന്തില്‍ 14 റണ്‍സെടുത്ത ശേഷം ബ്രൂക്ക് മടങ്ങി. ബ്രൂക്കിനെ ചെറിയ സ്‌കോറില്‍ പുറത്താക്കാനായത് മാത്രമാണ് ഈ മത്സരത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ എടുത്തു പറയത്തക്ക ഏക നേട്ടം.

എന്നാല്‍ ബ്രൂക്കിന് ശേഷം ബാറ്റിങിന് വന്ന ജോസ് ബട്ട്‌ലര്‍, ക്രീസിലെത്തിയത് മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തി. മൂന്ന് സിക്‌സറുകളുടെയും, നാല് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 13 പന്തില്‍ 41 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സിക്‌സുകള്‍ നേടാനായില്ലെങ്കിലും, കൃത്യമായ ഇടവേളകളില്‍ ഫോറുകള്‍ അടിച്ചുകൂട്ടി റൂട്ടും ഇംഗ്ലണ്ടിന്റെ സ്‌കോറിങിന് വേഗം പകര്‍ന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സ് നേടിയ റൂട്ട് ഒമ്പത് ബൗണ്ടറികളാണ് സംഭാവന ചെയ്തത്.

English Summary

England defeated India by 27 runs in the final ODI to win the three-match series 2-1. Chasing a massive target of 388, India fell short and was restricted to 360 for 7. Ben Duckett smashed a brilliant 141, while Jacob Bethell (91) and Joe Root (74*) powered England's batting. Rohit Sharma hit a spectacular 138, but Sam Curran's four-wicket haul ruined India's run chase.

39 വയസ്സുകാരനായ രോഹിത് ഇനിയും കളിക്കണോ​? വിരമിക്കൽ അ‌ഭ്യൂഹങ്ങളിൽ BCCI പ്രതികരണം എത്തി
ന്യൂഡൽഹി: എതിരാളികളുടെ ബോളിങ് നിരയെ തല്ലിത്തകർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്ന രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ടീമിനോട് എന്നെന്നേക്കുമായി വിടപറയാൻ പോകുകയാണ് എന്ന അ‌ഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ഇത് സംബന്ധിച്ച പ്രതികരണവുമായി ബിസിസിഐ (BCCI) രംഗത്തെത്തി. ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം രോഹിതിന്റെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. രോഹിത് ശർമ്മയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ദേവാജിത് സൈകിയ പറഞ്ഞു.

ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശർമയുടെ ഇന്ത്യയ്ക്കായുള്ള അവസാന മത്സരമായി മാറിയേക്കാമെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായും ചില ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ബിസിസിഐ ഇപ്പോൾ തള്ളിയിട്ടുണ്ട്.

Also Read: തുടക്കത്തിൽ തന്നെ മിന്നിച്ച് മാനവ് കൃഷ്ണ; പിൻഗാമിയുടെ തകർപ്പൻ പ്രകടനത്തിൽ സഞ്ജുവും ‘ഹാപ്പി’

39 വയസുള്ള രോഹിത് അദ്ദേഹത്തിന് കഴിയുന്നിടത്തോളം കാലം കളി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

"രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്‌സിൽ രോഹിത് തന്റെ അവസാന മത്സരം കളിക്കുമെന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഞാൻ ഉറച്ചു പറയാൻ ആഗ്രഹിക്കുന്നു," എന്ന് സൈകിയ പി‌ടി‌ഐക്ക് നൽകിയ പ്രത്യേക അ‌ഭിമുഖത്തിൽ പറഞ്ഞു.

"രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണ്, അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോർഡ്‌സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല." എന്ന് ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ​ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടകും രോഹിത്തിന് പിന്തുണയുമായി രംഗത്തെത്തി.

"നോക്കൂ, രോഹിത് ശർമ്മയെപ്പോലുള്ള ഒരു വലിയ കളിക്കാരന് ഒരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അത് അനുഭവിക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ് അദ്ദേഹം. അതെ, ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് നേടാനായില്ല, പക്ഷേ അത് ഒരു മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന് നല്ലൊരു ഇന്നിംഗ്സ് ലഭിക്കുമെന്ന് തോന്നുന്നു'' എന്ന് പത്രസമ്മേളനത്തിൽ കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു.

2027 ലെ ഏകദിന ലോകകപ്പ് വരെ കളിക്കാനുള്ള ആഗ്രഹം രോഹിത് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയിലെ ആദ്യ രണ്ട് മത്സരങ്ങളിലും യഥാക്രമം 11, 26 റൺസുകൾ മാത്രമാണ് രോഹിത്തിന് നേടാനായത്. ഇത് അ‌ദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച അ‌ഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു.

കോഹ്‌ലി സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടേണ്ട ആളാണെന്നും രോഹിത് ശർമ്മയെ ടീമിലേക്ക് വേണ്ടെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും അഗാർക്കറും ഒരേ നിലപാടിലാണെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അ‌വകാശവാദങ്ങളെല്ലാം അ‌ഭ്യൂഹങ്ങൾ മാത്രമാണ് എന്നാണ് ടീമുമായി ബന്ധപ്പെട്ടവർ ഇപ്പോൾ അ‌റിയിച്ചിരിക്കുന്നത്. അ‌തിനാൽ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് ഇതിനകം തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ള രോഹിത്തിനെ ഇന്ത്യൻ ആരാധകർക്ക് ഇനിയും ഏകദിന ക്രിക്കറ്റിൽ കാണാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

English Summary

Amidst the rumours that Rohit Sharma is going to retire from ODI cricket and bid farewell to the Indian team forever, the BCCI has come out with a response to this. BCCI Secretary Devajit Saikia has clarified that the third ODI against India will not be Rohit's last ODI. He also said that the news related to Rohit Sharma's retirement is just speculation.

Garry Sobers: ഇതിഹാസത്തിന് വിട! ഗാരി സോബേഴ്‌സ് അന്തരിച്ചു
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം സർ ഗാരിഫീൽഡ് സോബേഴ്സ് (89) അന്തരിച്ചു. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.  1954 മുതൽ 1974 വരെയുള്ള കാലയളവിൽ 93 ടെസ്റ്റുകളിലാണ് വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചത്. ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്നു. 8,000-ത്തിലധികം ടെസ്റ്റ് റൺസും 235 വിക്കറ്റുകളും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉൾപ്പെടെ ആകെ 28,000-ത്തിലധികം റൺസും 1043 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. തകര്‍പ്പന്‍ ബാറ്റര്‍, ഒരേ സമയം പേസ് ബോളിംഗും സ്പിൻ ബോളിംഗും ഒരുപോലെ വഴങ്ങുന്ന ഇടംകൈയ്യൻ ബൗളർ, മികച്ച ഫീല്‍ഡര്‍ എന്നിങ്ങനെ എല്ലാ തരത്തിലും അദ്ദേഹം ഓള്‍ റൗണ്ടറായി തിളങ്ങി.

ഹൃദയങ്ങളിൽ ജീവിക്കും

A great innings has come to an end. In our hearts, now and forever, Sir Garfield Sobers. 🖤🏏 pic.twitter.com/bv2MO1SJgz

— Windies Cricket (@windiescricket) July 17, 2026

"ഒരു മികച്ച ഇന്നിംഗ്സിന് ഇവിടെ അവസാനമായിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ, ഇപ്പോഴും എപ്പോഴും, സർ ഗാരിഫീൽഡ് സോബേഴ്സ് ഉണ്ടായിരിക്കും," ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് എക്‌സില്‍ കുറിച്ചു.

വിസ്ഡൻ അൽമനാക്ക് തിരഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഓസ്ട്രേലിയയുടെ വിഖ്യാത താരം ഡോൺ ബ്രാഡ്മാന് തൊട്ടുപിന്നിലായിട്ടാണ് ക്രിക്കറ്റ് ചരിത്രത്തിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ഗാരി സോബേഴ്‌സ് ആണെന്നാണ് ഒരിക്കല്‍ ബ്രാഡ്മാന്‍ പറഞ്ഞത്.

1968-ൽ സ്വാൻസിയിലെ ഗ്ലാമോർഗന്റെ സെന്റ് ഹെലൻസ് ഗ്രൗണ്ടിൽ വെച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി ഈ നേട്ടം കൈവരിച്ച താരമായി സോബേഴ്‌സ് മാറി.

Also Read: Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ

കഠിനാധ്വാനം നല്‍കിയ കഴിവ്‌

തന്റെ കഴിവ് കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സോബേഴ്‌സ് പറഞ്ഞിട്ടുള്ളത്. ആളുകൾ തന്നെ ജീനിയസ് എന്ന് വിളിക്കുന്നു. തനിക്ക് ജീനിയസുകളെക്കുറിച്ച് വലിയ അറിവൊന്നുമില്ല. താന്‍ കൈവരിച്ച നേട്ടങ്ങളെല്ലാം ജന്മനാ ലഭിച്ച കഴിവ് കൊണ്ട് മാത്രമല്ല, മറിച്ച് കഠിനാധ്വാനം ചെയ്തതുകൊണ്ട് കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.

1953-ൽ, 16-ാം വയസ്സിൽ ബാർബഡോസിന് വേണ്ടിയാണ് സോബേഴ്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം തന്നെ വെസ്റ്റ് ഇൻഡീസ് ദേശീയ ടീമിലേക്ക് വിളിക്കുകയും തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുകയും ചെയ്തു. 1958-ൽ പാകിസ്ഥാനെതിരെ കളിച്ച സോബേഴ്സ്, കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു.

1965-ൽ സോബേഴ്സ് വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായി. 1974-ൽ 38-ാം വയസ്സിൽ അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐസിസി വർഷം തോറും നൽകിവരുന്ന പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് 'സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി' എന്നാണ് പേരിട്ടിരിക്കുന്നത്.

1936 ജൂലൈ 28-ന് ബാർബഡോസിലെ സെന്റ് മൈക്കിളിലാണ് ഗാർഫീൽഡ് സെന്റ് ഔബ്രൺ സോബേഴ്സ് ജനിച്ചത്. ഷാമോണ്ടിന്റെയും തെൽമ സോബേഴ്സിന്റെയും ആറ് മക്കളിൽ അഞ്ചാമനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ നിരവധി ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിച്ചതായി ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. 1975-ലാണ് സര്‍ പദവി ലഭിച്ചത്.

English Summary

Legendary West Indies cricketer Sir Garry Sobers has died at age 89. He was widely regarded as the sport's greatest all-rounder. In 1968, he became the first batsman to hit six sixes in a single over. He was knighted in 1975 and remains a national hero of Barbados.

തുടക്കത്തില്‍ തന്നെ മിന്നിച്ച് മാനവ് കൃഷ്ണ; പിന്‍ഗാമിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സഞ്ജുവും ‘ഹാപ്പി’
ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യ അണ്ടര്‍ 19 താരം മാനവ് കൃഷ്ണയെ അഭിനന്ദിച്ച്‌ സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മാനവിന്റെ പ്രകടനത്തെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പങ്കുവെച്ച കുറിപ്പ് സ്റ്റോറിയാക്കിയാണ് സഞ്ജു അഭിനന്ദനങ്ങള്‍ അറിയിച്ചത്. 'കണ്‍ഗ്രാജുലേഷന്‍സ് മാനവ്' എന്ന് സഞ്ജു കുറിച്ചു. ഇന്ത്യ അണ്ടര്‍ 19 ടീമിനായുള്ള അരങ്ങേറ്റത്തിലാണ് മാനവ് സെഞ്ചുറി നേടിയത്. 151 പന്തില്‍ 100 റണ്‍സ് നേടി. മൂന്ന് സിക്‌സും, ആറു ഫോറും അടങ്ങുന്നതാണ് പ്രകടനം.

കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് മാനവ്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാനവിന് ഇടം സമ്മാനിച്ചത്.

സഞ്ജുവിന്റെ പിന്‍ഗാമി

സഞ്ജുവിന്റെ പിന്‍ഗാമിയായാണ് മാനവിനെ മലയാളി ആരാധകര്‍ കാണുന്നത്. സഞ്ജുവിനെ പോലെ തന്നെ മാനവും വിക്കറ്റ് കീപ്പറാണ്. രണ്ടു പേരും തിരുവനന്തപുരം ജില്ലക്കാരാണെന്നതാണ് മറ്റൊരു സമാനത. താരതമ്യം ഇതുകൊണ്ടും അവസാനിക്കുന്നില്ല.

സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 13-ാം വയസിലാണ് മാനവ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തുന്നത്. ഏറെക്കുറെ സമാനമായിരുന്നു സഞ്ജുവിന്റെ കരിയറും.

കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്. കഴിഞ്ഞ ആഭ്യന്തര അണ്ടര്‍ 19 സീസണില്‍ മാനവ് 592 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെയും (189 റണ്‍സ്), ഹൈദരാബാദിനെയും (144) സെഞ്ചുറി നേടി. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Also Read: Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ

ഈ വര്‍ഷമാദ്യം ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ താരം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവും ഇടം നേടിയിരുന്നു. ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തില്‍ മാനവിനെ 2.90 ലക്ഷം രൂപയ്ക്ക് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയിരുന്നു. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം താരം സ്വന്തമാക്കിയിട്ടുണ്ട്.

ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ മാനവ് പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 താരമാണ്. ദേശീയ അണ്ടര്‍ 19 ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാനവ് ഈ മികവ് ആവര്‍ത്തിച്ചാല്‍ സഞ്ജുവിന് ശേഷം ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തുന്ന മലയാളി താരമാകുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.

മത്സരത്തില്‍ സംഭവിച്ചത്‌

ഇന്ത്യ അണ്ടര്‍ 19-ശ്രീലങ്ക അണ്ടര്‍ 19 ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക അണ്ടര്‍ 19 ടീം ഒമ്പത് വിക്കറ്റിന് 424 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇന്ത്യ അണ്ടര്‍ 19 രാജേഷ് റായ്ചന്ദാനിയുടെ ഇരട്ട സെഞ്ചുറിയുടെയും (207), സാഗര്‍ വീര്‍കിന്റെയും (134), മാനവിന്റെയും സെഞ്ചുറി മികവില്‍ 576 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക അണ്ടര്‍ 19 ആറു വിക്കറ്റിന് 178-ല്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ മത്സരം സമനിലയിലായി.

English Summary

Sanju Samson congratulated Kerala's Manav Krishna on Instagram for scoring a century on his India U-19 debut against Sri Lanka. Manav scored 100 runs off 151 balls, mimicking Sanju's path as a wicketkeeper-batsman from Thiruvananthapuram. Both players spent their early cricketing days in Delhi and excelled in the Cooch Behar Trophy. Kerala cricket fans now view the talented youngster as the rightful successor to Sanju Samson.

Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ
ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശര്‍മയുടെ ഇന്ത്യയ്ക്കായുള്ള അവസാന മത്സരമായി മാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച സെലക്ഷൻ പാനൽ രോഹിത്‌ ശർമ്മയുമായും കോച്ച് ഗൗതം ഗംഭീറുമായും സംസാരിച്ചതായാണ് വിവരം. അവസരം കാത്തിരിക്കുന്ന യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നത്. കൂടാതെ 2027-ലെ ലോകകപ്പിൽ രോഹിത് ശര്‍മയ്ക്ക് 'റോളി'ല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സാണ് രോഹിത് നേടിയത്. രണ്ടാം ഏകദിനത്തില്‍ നേടിയത് 47 പന്തില്‍ 26 റണ്‍സ് മാത്രം.

"ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തങ്ങളുടെ പദ്ധതികളിൽ രോഹിത് ല്ലെന്ന്‌ സെലക്ടർമാർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തന്റെ ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിന് ശേഷം ടീമിൽ തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്തിമ തീരുമാനം എടുക്കാനുള്ള പന്ത് സെലക്ടർമാർ ശർമ്മയുടെ കോർട്ടിലേക്ക് ഇട്ടുകൊടുത്തിരിക്കുകയാണ്," ബിസിസിഐയിലെ ഒരു സ്രോതസ്സ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് അസംതൃപ്തനാണെന്നാണ് വിവരം. ബിസിസിഐയിലെ ചില ഭാരവാഹികളുമായി രോഹിത് സംസാരിച്ചിരുന്നു. അസംതൃപ്തി ഇവരുമായി പങ്കുവച്ചെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മനസ്സിൽ കണ്ടുകൊണ്ട്, ടീം മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് യുവ താരങ്ങള്‍ക്ക്‌ അവസരം നൽകാൻ തന്നെയാണ് സെലക്ഷൻ പാനലിന്റെ നീക്കം.

Also Read: സന്തോഷിക്കാൻ കോലിയുടെ അ‌ർധസെഞ്ച്വറി മാത്രം; ഇന്ത്യ തോറ്റു, ഇനിയും തോറ്റാൽ പരമ്പര പോകും

ഇതിന് മുന്നോടിയായി കഴിഞ്ഞ വർഷം സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കുകയും പകരം ശുഭ്‌മൻ ഗില്ലിനെ നിയമിക്കുകയും ചെയ്തിരുന്നു. 2023-ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ രോഹിത് കൈവരിച്ച ഏറ്റവും വലിയ നേട്ടം.

മോശം ഫോം തിരിച്ചടിയായി

ഇന്ത്യന്‍ ടീമില്‍ രോഹിതും, വിരാട് കോലിയുമാണ് നിലവിലെ സീനിയര്‍ താരങ്ങള്‍. കോലി മികച്ച ഫോമില്‍ തുടരുമ്പോള്‍, രോഹിതിന്റെ സമീപകാലപ്രകടനം പരിതാപകരമായിരുന്നു. ഇതാണ് തിരിച്ചടിയായത്. 2024-ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ടി20യില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി 2025 മേയ് 7-ന് ഇൻസ്റ്റാഗ്രാമിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. രോഹിത് ഏറെ സമ്മര്‍ദ്ദത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വഭാവിക ശൈലിയില്‍ രോഹിതിനോട് കളിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English Summary

The upcoming Lord’s ODI could be Rohit Sharma’s final match for India. Selectors want to move on and build a younger team for the future. Rohit does not figure in plans for the 2027 World Cup. He is reportedly unhappy with this decision to phase him out.

സന്തോഷിക്കാൻ കോലിയുടെ അ‌ർധസെഞ്ച്വറി മാത്രം; ഇന്ത്യ തോറ്റു, ഇനിയും തോറ്റാൽ പരമ്പര പോകും
കാർഡിഫ്: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ടി20 പരമ്പര നഷ്ടത്തിന് പിന്നാലെ ഏകദിന പരമ്പര നേടി നാണക്കേട് മറയ്ക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഏകദിനം ജയിച്ച് വിജയ വഴിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഏകദിനത്തിലെ തോൽവി ഇന്ത്യക്ക് വീണ്ടും സമ്മർദ്ദം കൂട്ടിയിരിക്കുന്നു. ജോ റൂട്ട് വെട്ടിയ വിജയവഴിയേ കുതിച്ച ഇംഗ്ലണ്ട് ഇപ്പോൾ പരമ്പരയിൽ ഇന്ത്യക്ക് ഒപ്പത്തിനൊപ്പമാണ് 1-1. ആകെ മൂന്ന് ഏകദിനങ്ങളാണ് ഈ പരമ്പരയിലുള്ളത്. അ‌തിനാൽത്തന്നെ അ‌ടുത്ത കളി ഇന്ത്യക്ക് ഏറെ നിർണായകമാകും.

പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂ​ലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും. അ‌തും തോറ്റാൽ രണ്ട് പരമ്പരകളും തോറ്റു എന്ന വലിയ നാണക്കേടുമായിട്ടാകും ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യക്ക് വരേണ്ടിവരിക. സോഫിയ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ കിട്ടിയ ഏക വകവിരാട് കോഹ്ലിയുടെ അ‌ർധ സെഞ്ച്വറിയാണ്.

Also Read: ഇഞ്ചുറി ടൈമിലെ രാജാക്കന്മാർ! അവസാന നിമിഷങ്ങളിലെ അർജന്റീനൻ വീര്യം

കോഹ്ലി (65) മാത്രമല്ല, ശ്രേയസ് അയ്യറും (66) അ‌ർധ സെഞ്ച്വറി നേടി. എങ്കിലും ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലിയുടെ ബാറ്റിങ് ആസ്വദിക്കാൻ ആരാധകർക്ക് കഴിഞ്ഞത് എന്നതിനാൽ അ‌ത് അ‌ൽപ്പം സ്പെഷൽ ആണ്. 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് രണ്ടാം ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ വിജയശില്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 ഓവറിൽ 233 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ 22 റൺസും ശുഭ്‌മൻ ഗിൽ 13 റൺസുമെടുത്ത് തുടക്കത്തിലേ പുറത്തായി. ഇഷാൻ കിഷന് വെറും ഒരു റൺ മാത്രമാണ് നേടാനായത്. കോഹ്ലിയുടെയും അ‌യ്യരുടെയും ബാറ്റിങ് കരുത്തിൽ ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 168 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

പക്ഷേ മധ്യ ഓവറുകളിൽ 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ തകർന്നടിയുകയായിരുന്നു. അവസാന നിമിഷം ജസ്പ്രീത് ബുമ്ര നടത്തിയ മിന്നൽ പ്രകടനമാണ് (20 റൺസ്) ഇന്ത്യൻ സ്കോർ 230 കടത്തിയത്. 3 വിക്കറ്റുകൾ വീതം വീഴ്ത്തി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും ഇന്ത്യയെ വേഗത്തിൽ കൂടാരം കയറ്റുന്നതിൽ കാര്യമായ സംഭാവന നൽകി.

234 റ​​ൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും അ‌ത്ര നല്ലതായിരുന്നില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ബെൻ ഡക്കറ്റിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. അ‌തോടെ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന അ‌പൂർവ നേട്ടവും ബുമ്രയ്ക്ക് സ്വന്തമായി.

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ, നാല് റൺസെടുത്ത് നിന്ന ജേക്കബ് ബെഥേലിനെ പ്രസീദ് കൃഷ്ണയും പുറത്താക്കി. ഇംഗ്ലണ്ട് 8-2 എന്ന നില വന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷകനായി അ‌വതരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഹാരി ബ്രൂക്ക്(16), സാം കറൻ(26), ജോസ് ബട്‌ലർ(17) എന്നിവരെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 133 പന്തിൽ നിന്ന് ഒൻപത് ഫോറുകൾ സഹിതം 99 റൺസുമായി പുറത്താകാതെ നിന്ന റൂട്ട് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായി. എങ്കിലും അ‌ർഹിച്ച സെഞ്ച്വറി ഒരു റൺ അ‌കലെ ജോ റൂട്ടിന് നഷ്ടമായി.

English Summary

The crucial third and final match of the India-England ODI series will be played at Lord's on Sunday, July 19. Both teams are currently level in the series, having won one match each. There are a total of three matches in this series. Therefore, the third match is very crucial.

India vs England ODI: രോഹിതിന് ഗംഭീറിന്റെ രഹസ്യ സന്ദേശം! ഇന്ത്യന്‍ പരിശീലകന്റെ നിര്‍ണായക നീക്കം
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക്  സ്വാഭാവിക ശൈലിയിൽ കളിക്കാൻ  പരിശീലകൻ ഗൗതം ഗംഭീർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി റിപ്പോർട്ട്. പരമ്പരയിലുടനീളം താരം തികച്ചും ശാന്തമായ മാനസികാവസ്ഥയിലാണെന്ന് ഉറപ്പാക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ രോഹിതിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 21 പന്തുകളില്‍ നിന്ന് 11 റണ്‍സെടുത്ത് പുറത്തായി (Image Credit Source: PTI).

സാം കറന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഒരു ബൗണ്ടറി നേടാനെ താരത്തിന് സാധിച്ചുള്ളൂ. 2027-ലെ ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മാറ്റിവെച്ച്, സ്വാഭാവിക ശൈലിയിൽ ആത്മവിശ്വാസത്തോടെ കളിക്കാനാണ് ഗംഭീർ രോഹിതിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് വെളിപ്പെടുത്തി. പരിമിത ഓവർ ക്രിക്കറ്റിൽ ടീമിനായി രോഹിത് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

യാതൊരുവിധ സമ്മർദ്ദവുമില്ലാതെ, സ്വതന്ത്രമായി ബാറ്റ് ചെയ്യാനാണ് കോച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കടുത്ത സമ്മർദ്ദത്തിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. രോഹിത് ശർമ്മയെപ്പോലെ ഉയർന്ന നിലവാരമുള്ള താരങ്ങള്‍ക്ക്‌ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടുമ്പോഴും, സ്വന്തം സ്വാഭാവികമായ കളിശൈലിയിൽ വിശ്വസിക്കാൻ സാധിക്കുമ്പോഴും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുക.  നിരന്തരമായ വിമർശനങ്ങൾക്കും സൂക്ഷ്മപരിശോധനകൾക്കും വിധേയനാകുന്നതിനേക്കാൾ, അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് കുറച്ച് സമയവും സമാധാനപരമായ മാനസികാവസ്ഥയുമാണെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഓരോ ഇന്നിംഗ്‌സിനെയും അമിതമായി വിശകലനം ചെയ്ത് കുറ്റപ്പെടുത്തുന്നതിന് പകരം, വർഷങ്ങളായി ഇന്ത്യയ്ക്കായി മികച്ച സംഭാവനകൾ നൽകിയ ഒരാളെ പൂർണ്ണമായി പിന്തുണയ്ക്കുകയാണ് വേണ്ടത്. രോഹിത് ശർമ്മയ്ക്ക് ഒറ്റയ്ക്ക് കളി തിരിക്കാനുള്ള ശേഷിയുണ്ട്. ചില സമയങ്ങളിൽ സാങ്കേതികമായ തിരുത്തലുകളേക്കാൾ പ്രധാനം കളിക്കാരിലുള്ള വിശ്വാസവും ക്ഷമയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിതിന്റെ ഭാവിയെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.

വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുമ്പോൾ സീനിയർ താരങ്ങൾക്ക് അപ്പുറത്തേക്ക് പുതിയൊരു നിരയെ മാനേജ്‌മെന്റ് ചിന്തിക്കുന്നുണ്ടെന്ന തരത്തിലും ചില റിപ്പോർട്ടുകൾ വന്നിരുന്നു. 2027-ൽ ലോകകപ്പ് ആരംഭിക്കുമ്പോൾ രോഹിത് ശർമ്മയ്ക്ക് 41 വയസ്സ് തികയും. കളിക്കളത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത് രോഹിതിന് തന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ സഹായിക്കുമെന്നാണ്  മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.  രോഹിത് സൃഷ്ടിക്കുന്ന സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് ഗൗതം ഗംഭീർ ലക്ഷ്യമിടുന്നത്.

New ICC World Cup Formats: സൂപ്പർ 7-ഉം എലിമിനേറ്ററുകളും! ഏകദിന, ട്വന്റി-20 ലോകകപ്പുകളുടെ ഫോർമാറ്റ് മാറ്റിമറിച്ച് ഐസിസി
പ്രധാന പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. ഏകദിന, ടി20 ലോകകപ്പുകളുടെ ഫോര്‍മാറ്റിലാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. 2028-ലെ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അസോസിയേറ്റ് രാജ്യങ്ങൾക്കായി ഒരു പുതിയ ആഗോള മത്സരവും ഐസിസി പ്രഖ്യാപിച്ചു. എഡിൻബർഗിൽ നടന്ന ഐസിസി ബോർഡിന്റെ വാർഷിക യോഗങ്ങളിലാണ് ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശകളെത്തുടർന്ന് ഈ തീരുമാനങ്ങളെടുത്തത്. മത്സര നിലവാരം മെച്ചപ്പെടുത്തുക, മികച്ച കായികാനുഭവം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പരിഷ്‌കാരങ്ങളിലേക്ക് നയിച്ചത്.

ഏകദിന ലോകകപ്പിന് പുതിയ ഫോർമാറ്റ്

ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 14 ടീമുകൾ തന്നെയായിരിക്കും മാറ്റുരയ്ക്കുകയെങ്കിലും, നോക്കൗട്ട് റൗണ്ടുകൾക്ക് മുമ്പ് മൂന്ന് ഘട്ടങ്ങളുള്ള ഫോര്‍മാറ്റ് നടപ്പിലാക്കും. പുതിയ തീരുമാനപ്രകാരം,യോഗ്യത നേടിയ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള മൂന്ന് ടീമുകൾ (ടീം 12, 13, 14) ആദ്യം റൗണ്ട് റോബിൻ രീതിയിലുള്ള 'സൂപ്പർ സീരീസിൽ' മത്സരിക്കും.

ഇതിൽ വിജയിക്കുന്ന ടീം ബാക്കിയുള്ള 11 ടീമുകൾക്കൊപ്പം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. രണ്ടാം റൗണ്ടിൽ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാകും. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം മത്സരിക്കുന്ന റൗണ്ട് റോബിൻ ഘട്ടമായിരിക്കും ഇത്.

ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകളും, അതോടൊപ്പം ഇരു ഗ്രൂപ്പുകളിലുമായി അടുത്ത ഏറ്റവും മികച്ച സ്ഥാനത്തെത്തുന്ന ഒരു ടീമും ചേർന്ന് 'സൂപ്പർ 7' ഘട്ടത്തിലേക്ക് മുന്നേറും.ഏഴ് ടീമുകൾ പങ്കെടുക്കുന്ന സിംഗിൾ റൗണ്ട് റോബിൻ മത്സരങ്ങളായിരിക്കും സൂപ്പർ 7-ൽ സംഘടിപ്പിക്കുന്നത്.

ഇതിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. സെമിയിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരുമായും, രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും.

Also Read: റാഷിദ് ഹുസൈന്‍ വീണ്ടും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് അറിയുമോ? ഇന്ത്യ-ബംഗ്ലാദേശ് പുനഃരാരംഭിക്കാന്‍ ചര്‍ച്ചകള്‍

ട്വന്റി-20 ലോകകപ്പിൽ

20 ടീമുകൾ പങ്കെടുക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലും മാറ്റങ്ങള്‍ നടപ്പിലാക്കും. നാല് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകൾ എന്ന നിലവിലുള്ള രീതിക്ക് പകരം ഇനി മുതൽ നാല് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പുകളാണുണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

സൂപ്പർ 10 ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും. ഓരോ ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന്, ഓരോ ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകൾ എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി രണ്ട് എലിമിനേറ്റർ മത്സരങ്ങളിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവരും സെമിയിലെത്തും.

2028-ലെ പുരുഷ ട്വന്റി-20 ലോകകപ്പിനുള്ള യോഗ്യതാ രീതിക്കും ഐസിസി അംഗീകാരം നൽകി. 2026-ലെ ടൂർണമെന്റിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്കോട്ട്ലൻഡിന് യൂറോപ്പ് റീജണൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

English Summary

The ICC approved major format changes for the Men's ODI and T20 World Cups. A new global competition will be introduced for associate cricket nations. The 14-team ODI World Cup will feature a new three-stage format. The 20-team T20 World Cup will expand to a Super 10 stage with eliminators.

റാഷിദ് ഹുസൈന്‍ വീണ്ടും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് അറിയുമോ? ഇന്ത്യ-ബംഗ്ലാദേശ് പുനഃരാരംഭിക്കാന്‍ ചര്‍ച്ചകള്‍
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ. പരമ്പര നടക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉടലെടുത്തിരിക്കുന്നത്. ടെലിവിഷൻ, ഡിജിറ്റൽ മീഡിയ അവകാശങ്ങൾക്കായുള്ള (മീഡിയ റൈറ്റ്സ്) ടെൻഡർ നടപടികൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) താത്കാലികമായി നിർത്തിവെച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ച മുമ്പ് ടെലിവിഷൻ, ഡിജിറ്റൽ മീഡിയ അവകാശങ്ങൾക്കായി ബിസിബി ടെൻഡർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മുമ്പ് മാറ്റിവച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര നടക്കാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു ഇത്. ബിസിസിഐയും ബിസിബിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വർഷം അവസാനം പരമ്പരയ്ക്കായി അനുയോജ്യമായ ഒരു സമയം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്തംബറില്‍ ബംഗ്ലാദേശിൽ ഒരു ഹ്രസ്വ പരിമിത ഓവർ പരമ്പര സംഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്കും ഇടയിലുള്ള സമയം ബംഗ്ലാദേശ് പര്യടനത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. ഇതിനായി ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര സെപ്റ്റംബർ 17-ലേക്ക് മാറ്റിവെച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സമയത്ത് ഏകദിനങ്ങളും ടി20യും ഉൾപ്പെടുന്ന ആറ് മത്സരങ്ങളുടെ പരമ്പര നടത്താനാണ് ബിസിബി സമ്മർദ്ദം ചെലുത്തിയത്. ബിസിസിഐയിൽ നിന്ന് ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഏറെ പ്രതീക്ഷയിലാണെന്ന് ഒരു ബിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: അ‌ക്സറിന് ലക്ഷ്യം പിഴച്ചില്ല! ഒടുവിൽ ഇംഗ്ലീഷ് പരീക്ഷ പാസായി ഇന്ത്യ; 6 വിക്കറ്റിന്റെ തകർപ്പൻ ജയം

വീണ്ടും തടസം!

എന്നാല്‍, ബിസിബി ടെൻഡർ നടപടികൾ നിർത്തിവെച്ചതോടെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര വീണ്ടും നീണ്ടുപോകാനാണ് സാധ്യതയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതികളിൽ വന്ന ചില മാറ്റങ്ങൾ കാരണം താല്പര്യപത്രം സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാണ് പരമ്പര നടക്കുമോ എന്ന കാര്യത്തിൽ സംശയങ്ങള്‍ ശക്തമാക്കുന്നത്.

പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതുകൊണ്ടാണ് താല്പര്യപത്ര രേഖകൾ പുറത്തുവിടാത്തതെന്ന്‌ ഒരു ബിസിബി വക്താവ് വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്തുകയാണ്. അല്ലാതെ ഇന്ത്യയുമായുള്ള പരമ്പര കാരണമാണ് ഈ രേഖകൾ പിടിച്ചുവെച്ചിരിക്കുന്നത് എന്ന പ്രചാരണം ശരിയല്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

മീഡിയ അവകാശ ലേല നടപടികൾ പെട്ടെന്ന് നിർത്തിവെക്കാനുള്ള ബിസിബിയുടെ തീരുമാനം പലവിധ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻകൂട്ടി ചർച്ചകൾ നടത്താതെ ബിസിബി ഏകപക്ഷീയമായി ലേല നടപടികൾ ആരംഭിച്ചതിൽ ബിസിസിഐക്ക് പൂർണ്ണ തൃപ്തിയില്ലായിരുന്നു എന്നും അഭ്യൂഹമുണ്ട്. സ്കോട്ട്‌ലൻഡിലെ എഡിൻബറോയിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഇരു ബോർഡുകളുടെയും പ്രതിനിധികൾ ഈ വിഷയത്തെക്കുറിച്ച് നേരിട്ട് ചർച്ച നടത്തിയിരുന്നുവെന്നാണ് സൂചന.

സഞ്ജുവിന്റെ കന്നി സെഞ്ചുറി

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചുള്ള അനിശ്ചിതത്വം ശക്തമാകുമ്പോഴും, ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തിന്റെ ഓര്‍മകള്‍ ആരാധകര്‍ക്ക് ഇന്നും ആവേശമുണ്ടാക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സാണ് സഞ്ജു നേടിയത്. 40 പന്തില്‍ താരം ടി20യിലെ കന്നി രാജ്യാന്തര സെഞ്ചുറി നേടി.

English Summary

India's upcoming cricket tour of Bangladesh faces fresh uncertainty. This follows the Bangladesh Cricket Board's decision to pause its media rights process. Official dates for the matches are yet to be finalized. In their last meeting, Sanju Samson scored a historic maiden century against Bangladesh.

അ‌ക്സറിന് ലക്ഷ്യം പിഴച്ചില്ല! ഒടുവിൽ ഇംഗ്ലീഷ് പരീക്ഷ പാസായി ഇന്ത്യ; 6 വിക്കറ്റിന്റെ തകർപ്പൻ ജയം
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.5 ഓവറിൽ258 റൺസിന് ഓൾ ഔട്ട് ആയി. തുടർന്ന് 259 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (80 റൺസ്, Retired Hur), ശ്രേയസ് അ‌യ്യർ (35), അ‌ക്സർ പട്ടേൽ (57 നോട്ടൗട്ട്), വാഷിങ്ടൺ സുന്ദർ (52 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ വിജയത്തിലേക്ക് എത്തുകയായിരുന്നു. സ്കോർ ഇംഗ്ലണ്ട്: 47.5/50 ov 258. ഇന്ത്യ: 45.2/50 ov, 262/4. അ‌ക്ഷർ പട്ടേലിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇംഗ്ലണ്ടിന്റെ വാലറ്റത്തെ നാല് വിക്കറ്റുകൾ എടുത്ത അ‌ക്ഷർ ഇന്ത്യയുടെ ബാറ്റിങ് താളം തെറ്റിയ ഘട്ടത്തിലും രക്ഷകനായി മാറുകയായിരുന്നു.

വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയേഴ്സും ശിവം ദുബെയടക്കം നാലു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ ഒന്നാം ഏകദിനത്തിനായി അ‌ണിനിരത്തിയത്. ഇതിൽ വാഷിങ്ടൻ സുന്ദർ, അ‌ക്സർ പട്ടേൽ എന്നിവർക്കു സ്ഥാനം നൽകിയപ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന് അവസരം ലഭിച്ചില്ല.

Also Read: വാർ ഉണ്ട്, അ‌ർജന്റീനയെ ഇത്തവണ ‘ദൈവത്തിന്റെ ​കൈ’ രക്ഷിക്കില്ല; പക്ഷേ ഇംഗ്ലണ്ട് പേടിക്കണം!

259 റൺ എന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ​രോഹിത് ശർമ (11), വിരാട് കോഹ്ലി (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ഏറെ നാളുകൾക്ക് ശേഷം ഇവരുടെ ബാറ്റിങ് കാണാൻ കൊതിച്ച ആരാധകർക്ക് ഇത് കനത്ത നിരാശയാണ് നൽകിയത്. ഇന്ത്യൻ സ്കോർ 48/2 എന്ന നിലയിൽ നിൽക്കവെ ഒത്തുചേർന്ന ശുഭ്‌മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.

ക്യാപ്റ്റനും ​വൈസ് ക്യാപ്റ്റനും ചേർന്ന അ‌പരാജിത കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കവേ, ശുഭ്‌മൻ ഗിൽ (80) വലതുകാലിലെ കടുത്ത പേശിപിടുത്തം മൂലം പരുക്കേറ്റ് മടങ്ങി (Retired Hurt). ആ കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് നിര തകരാൻ തുടങ്ങി. ഗിൽ പോയ ശേഷം എത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. സ്കോർ 157-ൽ നിൽക്ക​വേ അ‌യ്യർ (35) റൺ ഔട്ടായി.

തൊട്ടുപിന്നാലെ കെഎൽ രാഹുലിന്റെ വിക്കറ്റും (1) ഇന്ത്യക്ക് നഷ്ടമായി. അ‌തോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കുറയുകയും ടീം സമ്മർദ്ദത്തിലാകുകയും ചെയ്തു. എങ്കിലും തുടർന്നെത്തിയ അ‌ക്സർ പട്ടേൽ പതിയെ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. സുന്ദറിനെ കൂട്ടുപിടിച്ച അ‌ക്സർ 39 ബോളിൽ അ‌ർധ സെഞ്ച്വറി കുറിച്ച് മുന്നേറി.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കിയെങ്കിലും മുൻ നായകൻ ജോ റൂട്ടിന്റെ ക്യാച്ച് ​കൈവിട്ടതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു. തന്റെ 200-ാം ഏകദിന മത്സരം കളിക്കാനിറങ്ങിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറെയും തൊട്ടടുത്ത പന്തിൽ സാം കറനെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. ബട്ലർ വെറും 5 റൺസിനാണ് പുറത്തായത്.

എന്നാൽ, 9 പന്തിൽ നിന്ന് 7 റൺസെടുത്ത് നിന്ന ജോ റൂട്ടിന്റെ ക്യാച്ച് ശിവം ദുബെ ​കൈവിട്ടത് മത്സരത്തിൽ ഇന്ത്യ വരുത്തിയ വലിയൊരു പിഴവായി മാറി. ഒരു ഘട്ടത്തിൽ 80 റൺസിന് 5 വിക്കറ്റ് എന്ന വലിയ തകർച്ചയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ ജോ റൂട്ടും (76 നോട്ടൗട്ട്), ലിയാം ഡസണും (68 റൺസ്) ചേർന്ന് നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യ വിട്ടുകളഞ്ഞ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ സ്കോർബോർഡിലേക്ക് കാര്യമായ സംഭാവനകൾ നൽകിയത്.

ഇന്ത്യൻ ബോളിങ്

മികച്ച രീതിയിൽ തുടങ്ങിയ ബെൻ ഡക്കറ്റ്, ജേക്കബ് ബെഥൽ എന്നിവരെ ഒരേ ഓവറിൽ പുറത്താക്കി ഗുർനൂർ ബ്രാർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ടി20 പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ഒരു മാരക ബൗൺസറിലൂടെ പുറത്താക്കി ജസ്പ്രീത് ബുംറയും ഇന്ത്യക്ക് ഉണർവേകി. ഇന്ത്യക്കായി അ‌ക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ 2 വിക്കറ്റ് വീതവും ബുംറ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

England Summary

India won the first ODI against England by 6 wickets. England, who won the toss and elected to bat, were all out for 258 runs in 47.5 overs. Chasing a target of 259 runs, India captain Shubman Gill (80 runs, Retired Hur), Shreyas Iyer (35), Axar Patel (57 ) and Washington Sundar (52) helped India to victory. Axar Patel, who shone in both batting and bowling, played a crucial role in India's victory.

അയ്യരുടെ കസേര പോകുമോ? ‘സ്‌കൈ’ തിരിച്ചെത്തുന്നു? ബിസിസിഐയുടെ വമ്പന്‍ നീക്കം
ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ട്വന്റി-20 ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യയ്ക്ക് ഒരു മത്സരത്തില്‍ പോലും ജയിക്കാനായിട്ടില്ല. വ്യക്തിഗത പ്രകടനം മോശമായിരുന്നെങ്കിലും സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിന് ശേഷം കളിച്ച രണ്ട് പരമ്പരകളും കൈവിട്ടു.

ഇതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ്, സൂര്യകുമാറിനെ തിരികെയെത്തിക്കാന്‍ ബിസിസിഐ തയ്യാറാണെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ട്വന്റി-20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് സൂര്യകുമാറിനെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത്. 35-കാരനായ സൂര്യയുടെ പ്രായവും, മോശം ഫോമും ഇതിന് കാരണമായി.

'സ്‌കൈ'യുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല

വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമായിരിക്കും സൂര്യകുമാറിന്റെ തിരിച്ചുവരവ് നിർണ്ണയിക്കുക. സൂര്യകുമാറിനെ ടീമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കിയിട്ടില്ലെന്നും, ആഭ്യന്തര ക്രിക്കറ്റിൽ ഫോം വീണ്ടെടുത്താൽ അദ്ദേഹത്തെ ടീം സെലക്ഷനായി വീണ്ടും പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സൂര്യകുമാർ യാദവിനായി വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും, നിലവിലെ പദ്ധതികളുടെ ഭാഗമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ പ്രകടനം പുറത്തെടുത്താല്‍ ടീമിലേക്ക് പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ദേശീയ ടീമിനായി സമീപകാലത്ത് ബാറ്ററെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സൂര്യകുമാര്‍ പുറത്തെടുത്തത്. ടി20 ലോകകപ്പില്‍ യുഎസിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായത്. ഐപിഎല്ലിലും സൂര്യയുടെ പ്രകടനം നിരാശജനകമായിരുന്നു.

Also Read: ഇന്ത്യ VS ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇതും തോറ്റാൽ ‘കാവിലെ അ‌ടുത്ത പാട്ട് മത്സരത്തിൽ കാണാം’; പ്രതീക്ഷ റോകോയിൽ

ശ്രേയസിന് ക്യാപ്റ്റന്‍സി നഷ്ടമാകുമോ?

സൂര്യ തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമോയെന്ന് വ്യക്തമല്ല. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ പൂര്‍ണമായും കൈവിട്ടത് ആരാധകരെയും ഞെട്ടിച്ചിരുന്നു. താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്.

ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാലിലും തോറ്റു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിനും, നാലാം മത്സരത്തിൽ 9 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു ശേഷം അവലോകന യോഗം ചേരാനാണ് തീരുമാനം. ടീമിന്റെ മോശം പ്രകടനം യോഗത്തില്‍ ചര്‍ച്ചയാകും. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നതിനെക്കുറിച്ചും ബിസിസിഐ വിലയിരുത്തും. മറ്റ് വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

English Summary

India suffered heavy defeats in recent T20I tours against Ireland and England. Shreyas Iyer's new captaincy faced severe criticism following these consecutive losses. The BCCI is now open to recalling former captain Suryakumar Yadav. Suryakumar must score consistently in domestic cricket to make his comeback.

ഇന്ത്യ VS ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇതും തോറ്റാൽ ‘കാവിലെ അ‌ടുത്ത പാട്ട് മത്സരത്തിൽ കാണാം’; പ്രതീക്ഷ റോകോയിൽ
ബർമിംഗ്ഹാം: ടി20യിൽ ഏറ്റ 4-0 പരമ്പര തോൽവിയുടെ നാണക്കേടും പേറി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും പ്രതീക്ഷ വയ്ക്കുന്നത് ടീമിലെ മുതിർന്ന താരങ്ങളായ രോഹിത് ശർമയിലും വിരാട് കോഹ്ലിയിലുമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2026 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 5 ടി20 (T20I) മത്സരങ്ങളും 3 ഏകദിന (ODI) മത്സരങ്ങളുമാണ് നിശ്ചയിച്ചിട്ടുള്ളത്. അ‌തിൽ ടി20യിൽ ഇന്ത്യ നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. അ‌ഞ്ചിൽ നാല് മത്സരങ്ങളിലും ഈസിയായി ഇംഗ്ലണ്ട് ഇന്ത്യയെ തൂക്കി. അ‌ഞ്ചാം മത്സരം ഉപേക്ഷിച്ചതിനാൽ അ‌ത്രയും ആശ്വാസം എന്നാണ് ഇന്ത്യൻ ആരാധർ കരുതുന്നത്.

ടി20യിൽ ഇന്ത്യൻ ടീമിനെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉയർന്നു, തോൽവി വിവാദങ്ങളുടെ ആഴം കൂട്ടി. നാളെ ആരംഭിക്കുന്ന ഏകദിന പരമ്പര സ്വന്തമാക്കി മാനം കാക്കുക എന്നത് മാത്രമാണ് നാണക്കേട് മറയ്ക്കാൻ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തിരിച്ചെത്തുന്നു എന്നതാണ് ഏകദിനത്തിൽ പ്രതീക്ഷ വയ്ക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഈ പരമ്പരയും തോറ്റാൽ ഇംഗ്ലണ്ടിനെ കാവിലെ അ‌ടുത്ത പാട്ട് മത്സരത്തിൽ കണ്ടോളാം എന്ന് വീരവാദം മുഴക്കേണ്ടി വരും.

Also Read: പുരുഷന്മാർ വരുത്തിയ നാണക്കേട് പെൺപട അങ്ങ് തീർത്തു! ലോർഡ്‌സ് ടെസ്റ്റിൽ ചരിത്രജയം

ഇതിന് മുൻപും നിരവധി മത്സരങ്ങളിൽ ഇന്ത്യയെ രക്ഷിച്ചിട്ടുള്ള റോകോ (രോഹിത്- കോഹ്ലി) സഖ്യം ഇന്ത്യയുടെ രക്ഷയ്ക്ക് ​ഒരിക്കൽ കൂടി അ‌വതരിക്കും എന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ ആണ് നയിക്കുന്നത്. ​ടി20യിൽ ശ്രേയസ് തോറ്റ് തൊപ്പിയിട്ടത് പോലെ ഇനി ഏകദിനത്തിൽ ഗില്ലിന്റെ ഊഴമാണോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.

ഇന്ത്യൻ സാധ്യതാ ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അ‌യ്യർ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, അ‌ക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അ‌ർഷദീപ് സിങ്, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ.

ഇംഗ്ലണ്ട് സാധ്യതാ പ്ലെയിങ് ഇലവൻ: ജേക്കബ് ബെഥേൽ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് ( ക്യാപ്റ്റൻ ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്‌സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ജോഷ് ടോങ്, ആദിൽ റാഷിദ്.

മത്സരം എവിടെ, എപ്പോൾ, പിച്ച് റിപ്പോർട്ട്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14 ചൊവ്വാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആണ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3:30 PM (IST)ന് ആണ് മത്സരം തുടങ്ങുക. എഡ്ജ്ബാസ്റ്റണിലെ പിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ അനുകൂലമാണ്. പുതിയ പന്തിൽ പേസർമാർക്ക് സ്വിംഗും മൂവ്മെന്റും ലഭിക്കും. ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 3:00ന് ആണ് ടോസ്.

കാലാവസ്ഥ എങ്ങനെ, മത്സരം എങ്ങനെ കാണാം

മത്സരദിവസം ബർമിംഗ്ഹാമിൽ തെളിഞ്ഞ ആകാശമായിരിക്കും. മഴയ്ക്ക് സാധ്യതയില്ല. ഇന്ത്യയിൽ ഈ മത്സരത്തിന്റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണാവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്കിനാണ്. മൊബൈലിലോ ലാപ്ടോപ്പിലോ സ്മാർട്ട് ടിവിയിലോ മത്സരം ഓൺലൈനായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും കളി തത്സമയം ആസ്വദിക്കാം.

English Summary

The first match of the three-match ODI series between India and England will be played at Edgbaston in Birmingham on Tuesday, July 14. The match will start at 3:30 PM IST. The pitch at Edgbaston is suitable for both batting and bowling. The team that wins the toss is likely to choose to bowl first.

Vaibhav Sooryavanshi: ജോക്കോവിച്ചിന്റെ ഫാൻ, അൽകാരസിനെ ഇഷ്ടം; വിംബിൾഡൺ വേദിയിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി
വിംബിൾഡൺ വേദിയെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ജാനിക് സിന്നറും അലക്സാണ്ടർ സ്വെരേവും തമ്മിൽ നടന്ന വിംബിൾഡൺ 2026 പുരുഷ സിംഗിൾസ് ഫൈനൽ മത്സരം കാണാനാണ് 15-കാരനായ താരമെത്തിയത്. അഭിഷേക് ശർമ്മ, യുവരാജ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പമാണ് കുട്ടിത്താരം വിംബിള്‍ണ്‍ കാണാനെത്തിയത്. ഗ്രാൻഡ്‌സ്ലാം ടെന്നീസ് മത്സരം താൻ നേരിട്ട് കാണുന്നത് ഇതാദ്യമായാണെന്ന് വൈഭവ് പറഞ്ഞു (Image Credit Source: Wimbledon FB Page, PTI).

സ്റ്റൈലിഷ് ലുക്കിലായിരുന്നു വൈഭവിന്റെ വരവ്. ഒരു സൂട്ട് സംഘടിപ്പിച്ചു നൽകാൻ സഹായിച്ചത് അഭിഷേക് ശർമ്മയാണെന്ന് വൈഭവ് വ്യക്തമാക്കി. ഫൈനൽ മത്സരം കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരു ടെന്നീസ് മത്സരം നേരിട്ട് കാണുന്ന ആദ്യത്തെ അനുഭവമാണിതെന്ന്‌ ജിയോസ്റ്റാറിനോട് സംസാരിക്കവെ വൈഭവ് പറഞ്ഞു.

ഫൈനൽ പോലുള്ള ഒരു വലിയ മത്സരത്തെ കളിക്കാർ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് നേരിട്ട് കാണാൻ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമാണെന്നും താരം മനസ് തുറന്നു. സ്റ്റൈലിഷ് ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, അഭിഷേക് ശർമ്മ തന്ന സഹായിച്ചതിനെക്കുറിച്ച് താരം വെളിപ്പെടുത്തി. ഫാഷന്റെ കാര്യത്തിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിർന്നില്ല. ആ സമയത്ത് ധൃതിയിൽ കണ്ടെത്താൻ കഴിഞ്ഞ വസ്ത്രമാണ് ധരിച്ചത്. അത് ശരിയാക്കി നൽകാൻ ‘അഭിഷേക് ഭയ്യ’യോട് സഹായം ചോദിക്കുകയായിരുന്നുന്നുവെന്ന് വൈഭവ് വ്യക്തമാക്കി.

വൈഭവ് സൂര്യവംശിക്ക് അര്‍ധ സെഞ്ചുറി

സിംബാബ്വെയ്‌ക്കെതിരെയാണ് നേട്ടം

പുരുഷന്മാര്‍ വരുത്തിയ നാണക്കേട് പെണ്‍പട അങ്ങ് തീര്‍ത്തു! ലോര്‍ഡ്‌സ് ടെസ്റ്റില്‍ ചരിത്രജയം
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 186 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 285 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 341 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. നാല് വിക്കറ്റെടുത്ത സ്‌നേഹ് റാണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സയാലി സത്ഘരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങ് മികവാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയത്.

80 പന്തില്‍ 54 റണ്‍സെടുത്ത ആമി ജോണ്‍സിനും, 66 പന്തില്‍ 50 റണ്‍സെടുത്ത സോഫി എക്ലെസ്റ്റോണും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്. മറ്റൊരു ഇംഗ്ലണ്ട് ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. കൂട്ടത്തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ മൂന്നോവറില്‍ ഓപ്പണര്‍മാരായ മായ ബൗച്ചിയർ (എട്ടു പന്തില്‍ രണ്ട്), ടാംസിൻ ബ്യൂമോണ്ട് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെ നഷ്ടമായി.

ഹീതര്‍ നൈറ്റ് (34 പന്തില്‍ 13), ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ് (25 പന്തില്‍ 11) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു. 35 പന്തില്‍ 21 റണ്‍സെടുത്ത ആലിസ് കാപ്‌സി, 63 പന്തില്‍ 26 റണ്‍സെടുത്ത മാഡി വില്ലിയേഴ്‌സ് എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഇസി വോങ് (33 പന്തില്‍ ഒന്ന്), ലോറന്‍ ബെല്‍ (10 പന്തില്‍ പൂജ്യം) എന്നിവരും വന്നപോലെ മടങ്ങി. 22 പന്തില്‍ നാലു റണ്‍സുമായി ലോറെന്‍ ഫില്ലര്‍ പുറത്താകാതെ നിന്നു.

Also Read: ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ

യാസ്തിക ഭാട്ടിയക്ക് സെഞ്ചുറി

സെഞ്ചുറി നേടിയ യാസ്തിക ഭാട്ടിയയുടെ പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 158 പന്തില്‍ 113 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ദാനയും (130 പന്തില്‍ 70), റിച്ച ഘോഷും (പുറത്താകാതെ 52 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നു.

ഷഫാലി വര്‍മ്മ-55 പന്തില്‍ 33, ജെമിമ റോഡ്രിഗസ്-12 പന്തില്‍ മൂന്ന്, ഹര്‍മന്‍പ്രീത് കൗര്‍-34 പന്തില്‍ 16, ദീപ്തി ശര്‍മ-33 പന്തില്‍ 10, സ്‌നേഹ് റാണ-14 പന്തില്‍ ഒന്ന്, സയാലി സത്ഘരെ- 31 പന്തില്‍ 18 നോട്ടൗട്ട് എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്‌സില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സംഭാവന ചെയ്ത സ്‌കോറുകള്‍.

ആദ്യ ഇന്നിങ്‌സില്‍

ആദ്യ ഇന്നിങ്‌സിലും മന്ദാന മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 108 പന്തില്‍ 83 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഹര്‍മന്‍പ്രീത് കൗര്‍ (121 പന്തില്‍ 58), ദീപ്തി ശര്‍മ (87 പന്തില്‍ 57) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. 62 പന്തില്‍ 52 റണ്‍സ് നേടിയ ആമി ജോണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ ഏക ബാറ്റര്‍. അഞ്ച് വിക്കറ്റെടുത്ത ക്രാന്തി ഗൗഡിന്റെ ബൗളിങ് മികവാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്.

English Summary

India Women achieved a historic Test match victory by defeating England by 270 runs at Lord's. Chasing a massive target of 457 runs, England's second innings collapsed for just 186 runs. Yastika Bhatia starred for India with a brilliant century (113 runs) in the second innings. Sneh Rana took four wickets in the second innings, while Kranti Gaudh claimed a five-wicket haul in the first.

സ്റ്റീഫൻ ഫ്ലെമിങ്: CSK വിജയങ്ങളുടെ ആർക്കിടെക്ട്! ‘ഡാഡീസ് ആർമി’യെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ശിൽപ്പി
ചെ​ന്നൈ: ചെ​ന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ ക്രിക്കറ്റ് താരം സ്റ്റീഫൻ ഫ്‌ളെമിങ്. ലോക ക്രിക്കറ്റിലെ തന്നെ അ‌പൂർവമായ ഒരു കൂട്ടുകെട്ടാണ് ഇതോടെ അ‌വസാനിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നാണ് ചെന്നെ സൂപ്പർ കിങ്സ് (CSK). 5 ​IPL കിരീടങ്ങളുടെ പ്രൗഡിയുമായി, ചെ​ന്നൈയെ ഏത് താരവും കളിക്കാൻ മോഹിക്കുന്ന ടീമായി വളർത്തിയതിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം തന്നെ പ്രാധാന്യം സ്റ്റീഫൻ ഫ്ലെമിങ് എന്ന കോച്ചിനുമുണ്ട്. 2008-ലെ ഉദ്ഘാടന സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു എങ്കിലും പിറ്റേ വർഷം അ‌ദ്ദേഹം ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തു. അ‌ന്ന് ആരംഭിച്ച്, ഏതാണ്ട് 18 വർഷത്തോളം നീണ്ട കൂട്ടുകെട്ടാണ് ഇപ്പോൾ അ‌വസാനിച്ചിരിക്കുന്നത്.

ചെ​ന്നൈ ടീമിന്റെ നട്ടെല്ല്

ചെ​ന്നൈ എന്ന ഐപിഎൽ ടീമിനെ ഇന്ന് കാണുന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുത്തതിൽ ഫ്ലെമിങ്ങിന് നിർണായക പങ്കുണ്ട്. ഒരു കളിക്കാരനായി തുടങ്ങി, പിന്നീട് ഐപിഎല്ലിലെ ഏറ്റവും മികച്ച തന്ത്രജ്ഞനായ കോച്ചായി മാറിയ, 18 വർഷം നീണ്ട അദ്ദേഹത്തിന്റെ സിഎസ്കെ ബന്ധം ഒരു ടീമും കോച്ചും തമ്മിലുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. ലോക ക്രിക്കറ്റിൽ ഇതിന് സമാനമായ ഒരു വിജയ കൂട്ടുകെട്ട് വേറെ കാണാൻ കഴിഞ്ഞേക്കില്ല.

Also Read: ബിസിസിഐ കട്ടക്കലിപ്പിൽ; ഗംഭീറിന്റെ സംഘാംഗങ്ങൾ തെറിക്കും? ഇനി അഴിച്ചുപണി

ധോണി- ഫ്ലെമിങ് കൂട്ടുകെട്ട്

ന്യൂസിലൻഡിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെയും ഇന്ത്യൻ ടീമിന്റെ ഇതിഹാസ ക്യാപ്റ്റൻമാരിലൊരാളായ സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെയും ചെ​ന്നൈ ടീമിലെ കോച്ച്- ക്യാപ്റ്റൻ കൂട്ടുകെട്ടും ഐപിഎൽ ചരിത്രത്തിലെ ഏറെ സ്പെഷൽ അ‌ധ്യായമാണ്. ധോണി മൈതാനത്തെ സിഎസ്കെയുടെ സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ അണിയറയിൽ ആ സാമ്രാജ്യം കെട്ടിപ്പടുത്ത ശില്പിയാണ് സ്റ്റീഫൻ ഫ്‌ളെമിങ്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ-കോച്ച് കോമ്പിനേഷനുകളിൽ ഒന്നാണ് ധോണിയുടേതും ഫ്‌ളെമിങ്ങിന്റേതും. ഐപിഎല്ലിൽ ചെ​ന്നൈയെ 5 കിരീട നേട്ടങ്ങളിലേക്കും (2010, 2011, 2018, 2021, 2023 വർഷങ്ങളിൽ) 2 ചാമ്പ്യൻസ് ലീഗ് T20 കിരീട നേട്ടത്തിലേക്കും (2010, 2014) നയിക്കാൻ ധോണി- ഫ്ലെമിങ് കൂട്ടുകെട്ടിന് കഴിഞ്ഞു. സിഎസ്കെയെ 12 തവണ IPL പ്ലേഓഫിലും അതിൽ 10 തവണ ഫൈനലിലും എത്തിക്കാൻ ഫ്‌ളെമിങ്ങിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.

കളിക്കളത്തിൽ ധോണിയുടെ തന്ത്രങ്ങൾക്ക് പുറകിൽ കൃത്യമായ പ്ലാനിങ്ങുമായി ഫ്‌ളെമിങ് എപ്പോഴുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പരസ്പര വിശ്വാസമാണ് ടീമെന്ന നിലയിലുള്ള സിഎസ്കെയുടെ വിജയത്തിന്റെ രഹസ്യക്കൂട്ട്. മറ്റ് ടീമുകൾ മാറിമാറി കോച്ചുമാരെ പരീക്ഷിക്കുമ്പോൾ, 2009 മുതൽ സിഎസ്കെയുടെ മുഖ്യ കോച്ചായി 18 വർഷം ഫ്‌ളെമിങ് തുടർന്നു (2025-ൽ സിഎസ്കെ വിലക്ക് നേരിട്ടപ്പോൾ റൈസിങ് പൂനെ സൂപ്പർജയന്റ്സിന്റെ കോച്ചായി ഫ്ളെമിങ് പ്രവർത്തിച്ചിട്ടുണ്ട്).

ഫ്ലെമിങ്ങിന്റെ വിജയങ്ങൾ

ഫ്ലെമിങ്ങിന്റ ദീർഘക ബന്ധം സിഎസ്കെയ്ക്ക് നൽകിയ സ്ഥിരത വളരെ വലുതാണ്. വലിയ താരങ്ങളെ മാത്രമല്ല, ഫോം ഔട്ടായവരേയും അധികം അറിയപ്പെടാത്ത യുവതാരങ്ങളെയും മാച്ച് വിന്നർമാരാക്കി മാറ്റാൻ ഫ്‌ളെമിങ്ങിന് പ്രത്യേക കഴിവുണ്ടായിരുന്നു. പല താരങ്ങളുടെയും കരിയറിന് സിഎസ്കെയിൽ ലഭിച്ച പുനർജന്മം ഫ്‌ളെമിങ്ങിന്റെ തന്ത്രങ്ങളുടെ കൂടെ ഫലമാണ്.

ക്യാപ്റ്റൻ കൂളിനെക്കാൾ 'കൂൾ'

'ഡാഡീസ് ആർമി' (പ്രായം കൂടിയവരുടെ ടീം) എന്ന് പരിഹസിക്കപ്പെട്ട സിഎസ്കെയെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ഫ്ലെമിങ്ങിന്റെ പ്രധാന പ്രത്യേകത അ‌ദ്ദേഹം വ​ളരെ കൂൾ ആയിരുന്നു എന്നതാണ്. ക്യാപ്ടൻ കൂൾ എന്ന് ധോണിയെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്, ധോണി ​മൈതാനത്തായിരുന്നു കൂൾ എങ്കിൽ ഡ്രസിങ് റൂമിലെ 'കൂൾ' മാഷായിരുന്നു ഫ്ലെമിങ്. തോൽവികളിൽ പരിഭ്രാന്തനാകാതെ ശാന്തമായി കാര്യങ്ങളെ സമീപിക്കുന്ന അ‌ദ്ദേഹത്തിന്റെ രീതി ടീമിൽ ഒരു 'കുടുംബ അന്തരീക്ഷം' ഉണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

വേർപിരിയൽ

കഴിഞ്ഞ കുറച്ച് തവണകളായി ചെ​ന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ ഒരു സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ ഫ്ലെമിങ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തുനിന്ന് ഒഴിഞ്ഞിരിക്കുന്നത്. ചർച്ചകൾക്കൊടുവിൽ പരസ്പര സമ്മതത്തോടെയാണ് വേർപിരിയലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ''സ്റ്റീഫൻ ഫ്‌ളെമിങ് ഞങ്ങളുടെ കോച്ചിങ് വിഭാഗത്തിന്റെ ഹൃദയമിടിപ്പായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ടീമിന്റെ ഐഡന്റിറ്റിയും കാഴ്ചപ്പാടും മികവിനായുള്ള പരിശ്രമങ്ങളും രൂപപ്പെടുത്തിയത് അദ്ദേഹമായിരുന്നു'' എന്ന് ചെന്നൈ ടീം ഉടമ പ്രതികരിച്ചു.

English Summary

Legendary cricketer Stephen Fleming has stepped down as the head coach of Chennai Super Kings. This marks the end of a rare partnership in world cricket. Chennai Super Kings announced in a statement that the separation was by mutual consent after discussions. Stephen Fleming's strategies are also considered to have played a major role in making CSK the 5-time IPL champions.

ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ
ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ലോർഡ്‌സ് മൈതാനത്ത് ചരിത്ര വിജയം കുറിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്ടിയയുടെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും കരുത്തിൽ ഇന്ത്യ വിജയത്തിന്റെ തൊട്ടരികിലെത്തി. ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന അപൂർവ്വം ഇന്ത്യൻ വനിതാ താരങ്ങളിൽ ഒരാളെന്ന റെക്കോർഡും ഇതോടെ യാസ്തിക സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ടീ ബ്രേക്കിന് തൊട്ടുമുമ്പ് ഇന്ത്യ രണ്ടാം ഇന്നിങ്സ് 7 വിക്കറ്റിന് 341 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. ജയിക്കാൻ നാല് സെഷനുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് മുന്നിൽ 457 റൺസിന്റെ അസാധ്യമായ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്.

യാസ്തിക ഭാട്ടിയയ്ക്ക് റെക്കോർഡ് സെഞ്ചുറി

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കരുത്തായത് ഇടംകൈയ്യൻ ബാറ്റർ യാസ്തിക ഭാട്ടിയയുടെ തകർപ്പൻ പ്രകടനമാണ്. 145 പന്തുകളിൽ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് യാസ്തിക 113 റൺസ് നേടി തന്റെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ലോർഡ്‌സ് മൈതാനത്ത് ടെസ്റ്റ് സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരം എന്ന സുവർണ്ണ റെക്കോർഡ് യാസ്തിക നേടി. 1996-ൽ സൗരവ് ഗാംഗുലിക്ക് ശേഷം ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഇടംകൈയ്യൻ ബാറ്റർ കൂടിയാണ് യാസ്തിക. ലോർഡ്‌സിന്റെ പ്രശസ്തമായ 'ഓണർ ബോർഡിലും' താരം ഇടംപിടിച്ചു.

ALSO READ: ബിസിസിഐ കട്ടക്കലിപ്പില്‍; ഗംഭീറിന്റെ സംഘാംഗങ്ങള്‍ തെറിക്കും? ഇനി അഴിച്ചുപണി

തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് ഇന്ത്യൻ പേസർ ക്രാന്തി ഗൗഡിന്റെ സ്വിങ് പന്തുകളാണ്. കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിൽ തകർന്നു. മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിന് ഇനി 327 റൺസ് കൂടി വേണം. കൈവശമുള്ളത് 4 വിക്കറ്റുകൾ മാത്രം. പേസർമാരായ ക്രാന്തി ഗൗഡും സയാലി സത്‌ഗരെയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്തത്.

ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ടാമി ബ്യൂമോണ്ടിനെ ക്ലീൻ ബൌൾഡാക്കിക്കൊണ്ട് ക്രാന്തി ഗൗഡാണ് തുടക്കമിട്ടത്. രാജ്യാന്തര ക്രിക്കറ്റിലെ ബ്യൂമോണ്ടിന്റെ അവസാന ഇന്നിങ്സ് കൂടിയായിരുന്നു ഇത്.  ഇതിഹാസ താരം ഹെതർ നൈറ്റിന്റെ (13) കരിയറിലെ അവസാന ഇന്നിങ്സും നിരാശയിലാണ് അവസാനിച്ചത്. ക്രാന്തി ഗൗഡിന്റെ പന്തിൽ ഷോർട്ട് ലെഗ്ഗിൽ റിച്ചാ ഘോഷ് പിടിച്ചാണ് നൈറ്റ് പുറത്തായത്. ഇതോടെ 14 ഓവറിൽ 34 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു.

ആറാം വിക്കറ്റിൽ ആമി ജോൺസും മാഡി വില്ലിയേഴ്സും ചേന്ന് നടത്തിയ 67 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ കൂടുതൽ തകർച്ചയിൽ നിന്നും രക്ഷിച്ചതും മത്സരം നാലാം ദിനത്തിലേക്ക് നീട്ടിയതും. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി സ്പിന്നർ സോഫി എക്ലസ്റ്റൺ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളി തോൽക്കാതെ എങ്ങനെയെങ്കിലും സമനിലയിലാക്കുക എന്ന അതികഠിനമായ ദൗത്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

142 വർഷത്തെ ചരിത്രത്തിൽ ആദ്യം

1787-ൽ സ്ഥാപിതമായ, ലോർഡ്‌സ് മൈതാനത്തിന്റെ 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ഒരു വനിതാ ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിനുമുമ്പ് വനിതകളുടെ ഏകദിന, ട്വന്റി-20 മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ടെസ്റ്റ് മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

English Summary:

India Women moved to the brink of a historic Test victory over England at Lord's after a dominant all-round performance on Day 3. Wicketkeeper-batter Yastika Bhatia created history by becoming the first woman to score a Test century at the iconic venue.

ബിസിസിഐ കട്ടക്കലിപ്പില്‍; ഗംഭീറിന്റെ സംഘാംഗങ്ങള്‍ തെറിക്കും? ഇനി അഴിച്ചുപണി
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ ബിസിസിഐ അഴിച്ചുപണിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ പോലും ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഏകദിന പരമ്പരയോടെ നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ചായ റയാൻ ടെൻ ഡോഷെറ്റും ബോളിങ് കോച്ചായ മോണി മോർക്കലും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഇരുവരുടെയും ഭാവി കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ ചർച്ചകൾ ആരംഭിച്ചതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.

വർഷം മുഴുവൻ ടീമിനൊപ്പം നിരന്തരം യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഡോഷെറ്റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പദവിയിൽ തുടരുന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ഉറപ്പില്ല. മോണി മോർക്കൽ തന്റെ മുന്നിലുള്ള മറ്റ് വഴികളെക്കുറിച്ച് ആലോചിക്കുകയാണ്. ഈ രണ്ട് പരിശീലകരുമായും ബോർഡ് നിലവിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും കാര്യങ്ങൾ അനുകൂലമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെൻ ഡോഷെറ്റ് ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ മോർക്കൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, അടുത്തിടെ സെന്റർ ഓഫ് എക്സലൻസിൽ ഫാസ്റ്റ് ബോളിങ് കോച്ചായി നിയമിതനായ ലക്ഷ്മിപതി ബാലാജിയെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം അയക്കാൻ ബിസിസിഐ നിർബന്ധിതരായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: India Squad Changes: ഇന്ത്യൻ ടീമിൽ മാറ്റം; ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്ക്, പകരക്കാർ എത്തി!

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റപ്പോൾ അദ്ദേഹം തന്നെ നേരിട്ട് തിരഞ്ഞെടുത്തവരായിരുന്നു ഡോഷെറ്റും മോർക്കലും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ മോശം പ്രകടനം ഇരുവര്‍ക്കും പുറത്തേക്ക് വഴി തുറക്കാനാണ് സാധ്യത.

ഫീൽഡിങ് കോച്ചായ ടി. ദിലീപിന് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അഭിഷേക് നായർക്കൊപ്പം ദിലീപിനെയും സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒരവസരം കൂടി നൽകുകയായിരുന്നു. എന്നാൽ ടീമിന്റെ നിലവിലെ മോശം ഫീൽഡിങ്ങിൽ ബിസിസിഐ ഒട്ടും തൃപ്തരല്ലെന്നാണ് സൂചന.

ദയനീയ പ്രകടനം

ടി20 ലോകജേതാക്കളായ ഇന്ത്യയുടെ തകര്‍ച്ച ആരംഭിക്കുന്നത് അയര്‍ലന്‍ഡിനെതിരായ പരമ്പര മുതലാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ 34 റണ്‍സിന് തോറ്റു. രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു തോല്‍വി. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ അയര്‍ലന്‍ഡിനോട് ടി20 പരമ്പര അടിയറവ് വെച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0നാണ് ഇന്ത്യ തോറ്റത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിന് തോറ്റു. മൂന്നാം മത്സരത്തില്‍ 125 റണ്‍സിനും, നാലാമത്തേതില്‍ ഒമ്പത് വിക്കറ്റിനും പരാജയപ്പെട്ടു. പരമ്പരയിലെ അവസാന മത്സരത്തില്‍ 56 റണ്‍സിനായിരുന്നു തോല്‍വി.

English Summary

Gautam Gambhir's support staff faces uncertainty after T20I series losses to Ireland and England. Assistant coach Ryan ten Doeschate and bowling coach Morne Morkel may leave after the ODI series. The BCCI is currently discussing contractual and travel issues with both coaches. Fielding coach T Dilip might also lose his job due to declining fielding standards.

India Squad Changes: ഇന്ത്യൻ ടീമിൽ മാറ്റം; ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്ക്, പകരക്കാർ എത്തി!
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും, സിബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്കും, വരുണ്‍ ചക്രവര്‍ത്തിക്കും പകരം പ്രിന്‍സ് യാദവിനെയും, രവി ബിഷ്‌ണോയിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് റാണ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) റിപ്പോർട്ട് ചെയ്യും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് വരുണ്‍ ചക്രവര്‍ത്തിക്കും പരിക്കേറ്റത്. വിദഗ്ദ്ധ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ, സിംബാബ്‌വെയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. റാണയെ പോലെ ചക്രവര്‍ത്തിയും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യും.

ഇന്ത്യയുടെ സ്‌ക്വാഡ്‌

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.

Also Read: Sanju Samson: യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

സിംബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്.

ഏകദിന പരമ്പര ജൂലൈ 14 മുതല്‍

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ജൂലൈ 14-ന് നടക്കും. ഒന്നാം ഏകദിന മത്സരം ജൂലൈ 14-ന് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ച് ഉച്ചയ്ക്ക് 3:30-ന് നടക്കും. രണ്ടാം ഏകദിന മത്സരം ജൂലൈ 16-ന് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ വെച്ച് വൈകുന്നേരം 5:30-ന് ആരംഭിക്കും. മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 19-ന് ലണ്ടനിലെ ലോർഡ്സിൽ വെച്ച് ഉച്ചയ്ക്ക് 3:30-ന് തുടങ്ങും.

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (നായകൻ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബെഥേൽ, ജെയിംസ് കോൾസ്, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസൺ, സാം കറൻ, ലിയാം ഡോസൺ, ടോം ബാന്റൺ, ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, സാഖിബ് മഹമൂദ്, ആദിൽ റാഷിദ്, ജോഷ് ടോങ്.

English Summary

Injured Harshit Rana and Varun Chakaravarthy are out of the upcoming tours. Prince Yadav and Ravi Bishnoi have been named as their replacements. Rana has a Grade 1 hamstring injury and misses the England ODIs. Chakaravarthy suffered a Grade 2 hamstring injury and misses the Zimbabwe T20Is.

Sanju Samson: യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും നടന്ന ടി20 പരമ്പരകളില്‍ നിരാശജനകമായ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് നാലു പന്തില്‍ അഞ്ച് റണ്‍സ്. രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡക്ക്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമ്പൂര്‍ണ പരാജയമായതോടെ പരമ്പര കൈവിടുകയും ചെയ്തു (Image Credit Source: PTI).

തുടര്‍ന്ന് നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ സഞ്ജു ഏഴു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. അഞ്ചാം ടി20യില്‍ 14 പന്തില്‍ 27 റണ്‍സെടുത്തു. അതായത് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച നാലു മത്സരങ്ങളില്‍ സഞ്ജുവിന് നേടാനായത് ആകെ വെറും 33 റണ്‍സ് മാത്രം.

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും സഞ്ജുവിന്റെ നിലവിലെ ഫോം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സ്‌ക്വാഡില്‍ ബിസിസിഐ അവസാന നിമിഷം ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ഇത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക.

അതേസമയം, യുകെ പര്യടനത്തില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും കൈകാര്യം ചെയ്ത രീതിയില്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇതിലും വലിയൊരു ആശയക്കുഴപ്പം മുൻപൊരിക്കലും കണ്ടിട്ടില്ലെന്ന് കൈഫ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു കൈഫിന്റെ വിമര്‍ശനം. വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും അവർ കൈകാര്യം ചെയ്ത രീതി പ്രൊഫഷണലിസത്തിന് ഒട്ടും നിരക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഒരാൾ തലമുറയിൽ ഒരിക്കൽ മാത്രം ജനിക്കുന്ന പ്രതിഭയാണെങ്കിൽ, മറ്റൊരാൾ ലോകകപ്പ് ജേതാവാണ്. അവർക്ക് നൽകേണ്ടത് ആത്മവിശ്വാസമാണ്. അല്ലാതെ അവരുടെ മനസ്സിൽ സംശയങ്ങൾ നിറയ്ക്കുകയല്ല വേണ്ടത്”-കൈഫ് പറഞ്ഞു.

IND vs ENG: എല്ലാം പതിവുപോലെ! അഞ്ചാം ടി20യിലും രക്ഷയില്ല; ഇന്ത്യ പിന്നെയും തോറ്റു
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തോല്‍വി. പരമ്പരയിലെ അവസാന മത്സരത്തില്‍ 56 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കിയത്. 258 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 257, ഇന്ത്യ എട്ട് വിക്കറ്റിന് 201. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ ജോഫ്ര ആര്‍ച്ചര്‍ വീഴ്ത്തി. സഞ്ജു സാംസണും, ഇഷാന്‍ കിഷനും ഇന്ത്യയെ തരക്കേടില്ലാതെ മുന്നോട്ടുനയിച്ചെങ്കിലും ആറാം ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 14 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു സാം കറന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ട് സിക്‌സും, മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്.

മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയ്ക്ക് 55 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. 16 പന്തില്‍ 28 റണ്‍സെടുത്ത ശ്രേയസിനെ ലിയം ഡോസണ്‍ പുറത്താക്കിയതോടെ ആ കൂട്ടുക്കെട്ടും തകര്‍ന്നു. അര്‍ധ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ (35 പന്തില്‍ 55) ഇഷാന്‍ കിഷനും മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെയും നിരാശപ്പെടുത്തി.

Also Read: ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും

വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (25 പന്തില്‍ 53) പോരാടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. സൂര്യാഷന്‍ഷ് ഷെഡ്‌ഗെ-ആറു പന്തില്‍ ഏഴ്, അക്‌സര്‍ പട്ടേല്‍-നാല് പന്തില്‍ മൂന്ന്, അര്‍ഷ്ദീപ് സിങ്-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, പ്രസിദ് കൃഷ്ണ-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ബട്ട്‌ലര്‍ക്ക് സെഞ്ചുറി

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന്റെ തീരുമാനം ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ആദ്യ രണ്ട് ഓവറിലെ പ്രകടനം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി. ഒമ്പത് പന്തില്‍ ആറു റണ്‍സെടുത്ത സാള്‍ട്ടിനെ പ്രസിദ് കൃഷ്ണയാണ് പുറത്താക്കിയത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലര്‍-ഹാരി ബ്രൂക്ക് സഖ്യം ഒത്തുച്ചേര്‍ന്നതോടെ കളി മാറി. 233 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് എന്ന റെക്കോഡും ഇരുവരും സ്വന്തമാക്കി. 2024ല്‍ സഞ്ജു സാംസണും, തിലക് വര്‍മയും കെട്ടിപ്പൊക്കിയ 210 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് റെക്കോഡാണ് ബട്ട്‌ലറും, ബ്രൂക്കും മറികടന്നത്.

19-ാം ഓവറിലെ നാലാം പന്തില്‍ ബട്ട്‌ലറെ പുറത്താക്കി ശിവം ദുബെയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 64 പന്തില്‍ 131 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 198 സിക്‌സും, 12 ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം. തൊട്ടടുത്ത പന്തില്‍ ജേക്കബ് ബെഥലിനെ ഗോള്‍ഡന്‍ ഡക്കാക്കി ദുബെ പറഞ്ഞയച്ചു. 45 പന്തില്‍ 95 റണ്‍സുമായി ഹാരി ബ്രൂക്കും, രണ്ട് പന്തില്‍ ആറു റണ്‍സുമായി വില്‍ ജാക്ക്‌സും പുറത്താകാതെ നിന്നു.

English Summary

England defeated India by 56 runs in the 5th T20I to win the series 4-0. Chasing a massive target of 258 runs, India was restricted to 201 for 8 in their 20 overs. Jos Buttler smashed 131 runs and shared a record 233-run partnership with Harry Brook (95).* Despite half-centuries from Ishan Kishan and Tilak Varma, India failed to chase down the total.

ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും
സാധാരണ മഴ മൂലമാണ് ക്രിക്കറ്റില്‍ ടോസ് വൈകുന്നത്. എന്നാല്‍ അസാധാരണ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20യിലെ ടോസ് വൈകി. മറ്റൊന്നുമല്ല, ഇന്ത്യന്‍ ടീം ട്രാഫിക് കുരുക്കില്‍പ്പെട്ടതാണ് കാരണം. ഇതോടെയാണ് ഹാംഷെയറില്‍ നടക്കേണ്ട മത്സരത്തിന്റെ ടോസിനെ ബാധിച്ചത് (Image Credit Source: facebook.com/IndianCricketTeam).

ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ഓടെയാണ് ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ ആ സമയത്ത് സ്‌റ്റേഡിയത്തിലെത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല. ടീം സ്‌റ്റേഡിയത്തിലെത്തിയപ്പോഴേക്കും 6.30 പിന്നിട്ടിരുന്നു. 7.15-നാണ് ടോസ് ഇട്ടത്. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ കളിക്കും. വൈഭവ് സൂര്യവംശി കളിക്കില്ല.

ഇതോടെ മത്സരം ആരംഭിക്കുന്നത് അര മണിക്കൂര്‍ വൈകി. ഏഴിന് ആരംഭിക്കേണ്ട മത്സരം 7.30-ലേക്കാണ് ഷെഡ്യൂള്‍ ചെയ്തത്. താരങ്ങള്‍ക്ക് വാം അപ്പിന് സമയം നല്‍കിയതിനുശേഷമാകും ടോസ് ഇടുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് ഈ സംഭവം.

അഞ്ചാം ടി20ക്ക് മുമ്പേ തന്നെ ഇന്ത്യ പരമ്പര കൈവിട്ടു. 3-0 ന് ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ആതിഥേയര്‍ വിജയിച്ചു. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ടി20 ലോക ചാമ്പ്യന്‍മാരുടെ ശ്രമം.

നേരത്തെ അയര്‍ലന്‍ഡിനെതിരായ പരമ്പരയും കൈവിട്ടിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും തോറ്റു. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. അവലോകന യോഗം ചേരാനാണ് നീക്കം.

KCL Auction 2026: താരലേലത്തിലെ ‘താര’ങ്ങളായി സിബിന്‍ ഗിരീഷും, കൃഷ്ണ ദേവനും; സച്ചിന്‍ ബേബിയെയും കടത്തിവെട്ടി
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലം പൂര്‍ത്തിയായി. 11.80 ലക്ഷം രൂപ സ്വന്തമാക്കിയ സിബിന്‍ ഗിരീഷാണ് ഈ താരലേലത്തിലെ വിലകൂടിയ താരം. ആലപ്പി റിപ്പിള്‍സാണ് സിബിനെ സ്വന്തമാക്കിയത്. 75,000 രൂപയാണ് സിബിന്റെ അടിസ്ഥാനവില. കഴിഞ്ഞ തവണ തൃശൂര്‍ ടൈറ്റന്‍സിന്റെ താരമായിരുന്നു. 11.20 ലക്ഷം രൂപ സ്വന്തമാക്കി കൃഷ്ണ ദേവനാണ് വിലകൂടിയ രണ്ടാമത്തെ താരം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സാണ് താരത്തെ സ്വന്തമാക്കിയത്. ആലപ്പി റിപ്പിള്‍സ് 10 ലക്ഷം രൂപയ്ക്ക് സച്ചിന്‍ ബേബിയെ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനാണ് സച്ചിന്‍.

ഐപിഎല്‍ താരങ്ങളായ വിഷ്ണു വിനോദിനെ 7.80 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സും, വിഗ്നേഷ് പുത്തൂരിനെ ഒന്നര ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സും സ്വന്തമാക്കി. വിഗ്നേഷ് ആദ്യം അണ്‍സോള്‍ഡായിരുന്നു.

താരലേലം സമ്പൂര്‍ണ വിവരം

എംഡി നിധീഷ് - 6.60 ലക്ഷം രൂപ - ഏരീസ് കൊല്ലം സെയിലേഴ്‌സ്

അഭിഷേക് പി നായര്‍ - 3 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

വിഷ്ണു വിനോദ് - 7.8 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

ബിജു നാരായണന്‍ - 4.8 ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

ഹരികൃഷ്ണന്‍ എംയു - മൂന്ന് ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

ബേസില്‍ തമ്പി - 5.40 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

സച്ചിന്‍ ബേബി - 10 ലക്ഷം - ആലപ്പി റിപ്പിള്‍സ്

സിജോമോന്‍ ജോസഫ് - 4.40 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

വിനോദ് കുമാര്‍ - നാലു ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

അഭിജിത്ത് പ്രവീണ്‍ - ആറു ലക്ഷം - ആലപ്പി റിപ്പിള്‍സ്

അബ്ദുല്‍ ബാസിത്ത് - എട്ട് ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

ആനന്ദ് കൃഷ്ണന്‍ - 5.20 ലക്ഷം - കൊല്ലം സെയിലേഴ്‌സ്

അജ്‌നാസ് എം - ഏഴു ലക്ഷം - കൊല്ലം സെയിലേഴ്‌സ്

ആസിഫ് കെഎം - 4.80 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

അക്ഷയ് ടികെ - 1.5 ലക്ഷം (ആര്‍ടിഎം) - ആലപ്പി റിപ്പിള്‍സ്

സച്ചിന്‍ സുരേഷ് - 1.90 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

ജെറിന്‍ പിഎസ് - 2.30 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

ആല്‍ഫി ഫ്രാന്‍സിസ് - 1.5 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

അക്ഷയ് മനോഹര്‍ - 4.80 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

മുഹമ്മദ് ഇഷാഖ് - അഞ്ച് ലക്ഷം - കൊല്ലം സെയിലേഴ്‌സ്

നിഖില്‍ തോട്ടത്ത് - 3.60 ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

നിഖില്‍ എം - 6.20 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

ബേസില്‍ എന്‍പി - 2.30 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്

അഖിന്‍ സത്താര്‍ - 1.50 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

വിനൂപ് മനോഹരന്‍ - 3.20 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

മിഥുന്‍ പികെ - 1.50 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

വരുണ്‍ നായനാര്‍ - 1.50 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

വത്സല്‍ ഗോവിന്ദ് - 1.50 ലക്ഷം - കൊല്ലം സെയിലേഴ്‌സ്

സിബിന്‍ ഗിരീഷ് - 11.80 ലക്ഷം - ആലപ്പി റിപ്പിള്‍സ്

കൃഷ്ണ ദേവന്‍ - 11.20 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

മനു കൃഷ്ണന്‍ - 2.60 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

ഈദന്‍ ആപ്പിള്‍ ടോം - 3.40 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

മുഹമ്മദ് ഇനാന്‍ - മൂന്ന് ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

മുഹമ്മദ് കൈഫ് - 1.5 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

വിഗ്നേഷ് പുത്തൂര്‍ - 1.5 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

അശ്വിന്‍ ആനന്ദ് - 1.5 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

അര്‍ജുന്‍ വേണുഗോപാല്‍ - 1.50 ലക്ഷം - കൊല്ലം സെയിലേഴ്‌സ്

അക്ഷയ് ചന്ദ്രന്‍ - 1.5 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

മാനവ് കൃഷ്ണ - 2.90 ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

ഷാരോണ്‍ എസ്എസ് - 1.50 ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

പവന്‍ ശ്രീധര്‍ - 1.5 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

അമയ് മനോജ് - 1.5 ലക്ഷം - തൃശൂര്‍ ടൈറ്റന്‍സ്

Also Read: BCCI Review Meeting: തോൽവികളിൽ ഞെട്ടി ബിസിസിഐ; അയ്യറുടെ കസേര തെറിക്കുമോ? അടിയന്തര യോഗം വിളിച്ചു

ആകെ 156 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. കാറ്റഗറി എയില്‍ 32 താരങ്ങളും, ബിയില്‍ 37 പേരുമുണ്ടായിരുന്നു. സിയില്‍ 87 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ ടീമുകള്‍ക്കുമായി 102 സ്ലോട്ടുകളാണ് ഉണ്ടായിരുന്നത്. ആറു ടീമുകള്‍ക്കുമാകെ 2.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാന്‍ അവശേഷിച്ചു.

ആലപ്പി റിപ്പിള്‍സിനാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ഏറ്റവും കൂടുതല്‍ തുകയുണ്ടായിരുന്നത്; 42.5 ലക്ഷം രൂപ. 15 സ്ലോട്ടുകളും റിപ്പിള്‍സിന് ബാക്കിയുണ്ടായിരുന്നു. ഏരീസ് കൊല്ലം സെയിലേഴ്‌സിന് 12 സ്ലോട്ടുകളിലേക്കായി 34.5 ലക്ഷം രൂപയുണ്ടായിരുന്നു. 33.75 ലക്ഷം രൂപയുണ്ടായിരുന്ന കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 13 സ്ലോട്ടുകളാണ് ബാക്കിയുണ്ടായിരുന്നത്. ട്രിവാന്‍ഡ്രം റോയല്‍സിന് 13 സ്ലോട്ടുകളിലേക്കായി 39.5 ലക്ഷം രൂപ അവശേഷിച്ചിരുന്നു. നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 41 ലക്ഷം രൂപയുണ്ടായിരുന്നു. 14 സ്ലോട്ടുകളിലേക്കാണ് കൊച്ചിക്ക് താരങ്ങളെ വേണ്ടിയിരുന്നത്. തൃശൂര്‍ ടൈറ്റന്‍സിന് 34.5 ലക്ഷം രൂപയും, 12 സ്ലോട്ടുകളുമുണ്ടായിരുന്നു.

Need English Summary

The third season auction of the Kerala Cricket League is successfully completed. Sibin Gireesh became the most expensive player, bought by Alleppey Ripples for ₹11.80 lakh. Krishna Devan secured the second-highest bid of ₹11.20 lakh from Calicut Globstars.

BCCI Review Meeting: തോൽവികളിൽ ഞെട്ടി ബിസിസിഐ; അയ്യറുടെ കസേര തെറിക്കുമോ? അടിയന്തര യോഗം വിളിച്ചു
ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന് എന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഒരു കുറവുമില്ലാതെ പോയിരുന്ന ടീമിനെ 'പരീക്ഷണങ്ങള്‍ നടത്തി' നശിപ്പിച്ചെന്നാണ് വിമര്‍ശനം. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടി20 ടീം മറ്റ് ടീമുകള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. ദുര്‍ബലരായ അയര്‍ലന്‍ഡിനോട് വരെ തോറ്റു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയും കൈവിട്ടു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു സാംസണിനെ വെറും മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കി. സഞ്ജുവിന് പകരം പ്ലേയിങ് ഇലവനിലെത്തിയ വൈഭവ് സൂര്യവംശിക്ക് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനുമായിട്ടില്ല.

സമീപകാലത്തുണ്ടായ തോല്‍വികള്‍ ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തരമായി അവലോകന യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. യുകെ പര്യടനം ജൂലൈ 19-ന് അവസാനിച്ചയുടൻ, ഇന്ത്യൻ ടീമിന്റെ സമീപകാല ട്വന്റി-20 പരമ്പരകളിലെ തോൽവികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

പോരായ്മകള്‍ പരിഹരിക്കും

ടീമിന്റെ പിഴവുകൾ തിരുത്തുന്നതിൽ മാത്രമാകും അവലോകന യോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും, പോരായ്മകൾ കണ്ടെത്തി മുന്നോട്ടുള്ള വഴി രൂപപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും ചർച്ചകളെന്നും ദേവജിത് സൈകിയ കൂട്ടിച്ചേർത്തു.

Also Read: Sanju Samson: സഞ്ജുവിനെ നൈസായിട്ട് ഒഴിവാക്കി! ‘വിശ്രമ’ത്തിന് പിന്നിലെ കള്ളക്കളി പൊളിച്ചടുക്കി ഹര്‍ഷ ഭോഗ്ലെ

ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല എന്നത് നിരീക്ഷിച്ചുവരികയാണ്. എങ്കിലും, ഇത് അസ്വാഭാവികമായ ഒന്നല്ല.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ഇതൊരു മോശം ഘട്ടമായി മാത്രമേ കാണുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 19-ന് ഏകദിന പരമ്പര അവസാനിച്ച് ടീം തിരിച്ചെത്തിയ ശേഷം, ഇംഗ്ലണ്ടിൽ എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് ചർച്ച ചെയ്യാൻ ടീമിലെ പ്രധാന അംഗങ്ങളുമായി ഒരു അവലോകന യോഗം ചേരും. ഇനി ഏകദിന പരമ്പര വരാനിരിക്കുന്നതിനാൽ, ടീം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎഎൻഎസിന് നൽകിയ പ്രസ്താവനയിൽ സൈകിയ പറഞ്ഞു.

ഗംഭീറും, അയ്യരും പങ്കെടുത്തേക്കും

ടി20 ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തേക്കും. അവലോകന യോഗം പൂർണ്ണമായും ടീമിന്റെ പ്രകടനത്തെക്കുറിച്ചും, പോരായ്മകൾ പരിഹരിച്ച് എങ്ങനെ തിരുത്തലുകൾ വരുത്താം എന്നതിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും, മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്നുമാണ് ബിസിസിഐ വിശദീകരിക്കുന്നത്.

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ഇതുവരെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അഞ്ചിലും തോറ്റു. അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ആദ്യം കൈവിട്ടത്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ദയനീയമായി തോറ്റു.

English Summary

India's T20 team suffered successive series defeats against Ireland and England. The BCCI has called an urgent review meeting after the UK tour ends on July 19. Discussions will strictly focus on course correction under captain Shreyas Iyer and coach Gautam Gambhir. The board hopes to fix these shortcomings before the upcoming Zimbabwe series on July 23.

Smriti Mandhana : ചരിത്രം കുറിച്ച് സ്മതി മന്ദന; 300 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 300 മത്സരങ്ങൾ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡും 29കാരിയായ സ്മൃതി മന്ദാനയുടെ പേരിനൊപ്പം ചേർക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ 300 മത്സരങ്ങൾ കളിക്കുന്ന 12-ാമത്തെ വനിതയും കൂടിയാണ് സ്മൃതി. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് സ്മൃതി മന്ദാന ഈ നേട്ടം സ്വന്തമാക്കുന്നത്.  സ്മൃതി തൻ്റെ 300 രാജ്യാന്തര മത്സരത്തിൽ 108 പന്തിൽ 83 റൺസെടുക്കുകയും ചെയ്തു. ലോർഡ്സിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സര പരമ്പരയിൽ സ്മൃതിയുടെ 83 റൺസിൻ്റെ നിർണായക പ്രകടനം ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആതിഥേയർക്കെതിരെ 285 റൺെസെടുക്കാൻ സാധിച്ചു.

13 വർഷത്തെ ക്രിക്കറ്റ് കരിയറിലാണ് 29കാരിയായ താരം ഈ ചരിത്രം നേട്ടം സ്വന്തമാക്കുന്നത്. 2013 ഏപ്രിൽ അഞ്ചിന് വഡോദരയിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെയാണ് സ്മൃതി തൻ്റെ രാജ്യാന്തര കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഇതുവരെയായി താരം ഒമ്പത് ടെസ്റ്റിനും 120 ഏകദിനങ്ങൾക്കും 171 ടി20 മത്സരങ്ങൾക്കായും സ്മൃതി ഇന്ത്യക്കായി രാജ്യാന്തരതലത്തിൽ കളത്തിൽ ഇറങ്ങിട്ടുണ്ട്. ലോർഡ്സിലെ 83 റൺസിൻ്റെ ഇന്നിങ്സിൽ സ്മൃതി (718) മുൻ ഇന്ത്യൻ ടീം നായിക മിഥാലി രാജിനെയും (699) ശുഭാങ്കി കുൽക്കർണിയെയും (700) മറികടന്ന് ടെസ്റ്റിലെ ഇന്ത്യൻ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തി. ഇതിഹാസ താരങ്ങളായ സന്ധ്യ അഗർവാളും (1110) ശാന്ത രംഗസ്വാമിയുമാണ് (750) ഈ പട്ടികയിൽ സ്മൃതി മുന്നിലുള്ളത്.

ALSO READ : Sanju Samson: സഞ്ജുവിനെ നൈസായിട്ട് ഒഴിവാക്കി! ‘വിശ്രമ’ത്തിന് പിന്നിലെ കള്ളക്കളി പൊളിച്ചടുക്കി ഹര്‍ഷ ഭോഗ്ലെ

മത്സരത്തിൻ്റെ തലേദിവസമാണ് ഈ ഒരു നാഴികക്കല്ലിനെ കുറിച്ച് അറിഞ്ഞത്.  എല്ലാ ഫോർമാറ്റിലും കളിക്കുന്ന ഒരു താരം എന്ന നിലയിൽ ഈ ട്രാക്ക് റെക്കോർഡുകൾ ശ്രദ്ധിക്കാറില്ല. 2107 ലോകകപ്പ് ഫൈനൽസ് ഇവിടെ ലോഡ്സിൽ കളിച്ചത് ഈ നിമിഷം ഓർക്കുന്നു. അത് തനിക്ക് ഒരു മികച്ച ലോകകപ്പ് അല്ലായിരുന്നു. കരിയർ തന്നെ അവസാനിക്കുമെന്ന് കരുതിയിരുന്നു. പക്ഷേ അവിടെ ഇവിടെ എപ്പോൾ അതെ മൈതാനത്ത് 300 രാജ്യാന്തര മത്സരങ്ങൾ താൻ പൂർത്തീകരിച്ചുയെന്ന് സ്മൃതി മന്ദാന പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതിയുടെ ബാറ്റിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ 285 റൺസെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൌറും ദീപത് ശർമയും അർധ സെഞ്ചുറി നേടിയത് ഇന്ത്യയുടെ സ്കോർ ബോർഡ് 200 കടക്കാൻ സഹായിച്ചു. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

English Summary

India Woman Batter Smriti Mandhana Reaches 300 International Matches, India Cricketer Set Record Youngest Player Achieve This. Smriti Mandhana is the 12th Player Who Achieve this in Women Cricket.