AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ

Yastika Bhatia's Historic Century in Lord's Test: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്ടിയയുടെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും കരുത്തിൽ ഇന്ത്യ വിജയത്തിന്റെ തൊട്ടരികിലെത്തി. ലോർഡ്‌സ് മൈതാനത്തിന്റെ 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ഒരു വനിതാ ടെസ്റ്റ് മത്സരം നടക്കുന്നത്.

ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ
Yastika Bhatia
Nithya Vinu
Nithya Vinu | Updated On: 13 Jul 2026 | 11:11 AM

ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ലോർഡ്‌സ് മൈതാനത്ത് ചരിത്ര വിജയം കുറിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്ടിയയുടെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും കരുത്തിൽ ഇന്ത്യ വിജയത്തിന്റെ തൊട്ടരികിലെത്തി. ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന അപൂർവ്വം ഇന്ത്യൻ വനിതാ താരങ്ങളിൽ ഒരാളെന്ന റെക്കോർഡും ഇതോടെ യാസ്തിക സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ടീ ബ്രേക്കിന് തൊട്ടുമുമ്പ് ഇന്ത്യ രണ്ടാം ഇന്നിങ്സ് 7 വിക്കറ്റിന് 341 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. ജയിക്കാൻ നാല് സെഷനുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് മുന്നിൽ 457 റൺസിന്റെ അസാധ്യമായ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്.

യാസ്തിക ഭാട്ടിയയ്ക്ക് റെക്കോർഡ് സെഞ്ചുറി

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കരുത്തായത് ഇടംകൈയ്യൻ ബാറ്റർ യാസ്തിക ഭാട്ടിയയുടെ തകർപ്പൻ പ്രകടനമാണ്. 145 പന്തുകളിൽ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് യാസ്തിക 113 റൺസ് നേടി തന്റെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ലോർഡ്‌സ് മൈതാനത്ത് ടെസ്റ്റ് സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരം എന്ന സുവർണ്ണ റെക്കോർഡ് യാസ്തിക നേടി. 1996-ൽ സൗരവ് ഗാംഗുലിക്ക് ശേഷം ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഇടംകൈയ്യൻ ബാറ്റർ കൂടിയാണ് യാസ്തിക. ലോർഡ്‌സിന്റെ പ്രശസ്തമായ ‘ഓണർ ബോർഡിലും’ താരം ഇടംപിടിച്ചു.

ALSO READ: ബിസിസിഐ കട്ടക്കലിപ്പില്‍; ഗംഭീറിന്റെ സംഘാംഗങ്ങള്‍ തെറിക്കും? ഇനി അഴിച്ചുപണി

തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് ഇന്ത്യൻ പേസർ ക്രാന്തി ഗൗഡിന്റെ സ്വിങ് പന്തുകളാണ്. കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിൽ തകർന്നു. മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിന് ഇനി 327 റൺസ് കൂടി വേണം. കൈവശമുള്ളത് 4 വിക്കറ്റുകൾ മാത്രം. പേസർമാരായ ക്രാന്തി ഗൗഡും സയാലി സത്‌ഗരെയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്തത്.

ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ടാമി ബ്യൂമോണ്ടിനെ ക്ലീൻ ബൌൾഡാക്കിക്കൊണ്ട് ക്രാന്തി ഗൗഡാണ് തുടക്കമിട്ടത്. രാജ്യാന്തര ക്രിക്കറ്റിലെ ബ്യൂമോണ്ടിന്റെ അവസാന ഇന്നിങ്സ് കൂടിയായിരുന്നു ഇത്.  ഇതിഹാസ താരം ഹെതർ നൈറ്റിന്റെ (13) കരിയറിലെ അവസാന ഇന്നിങ്സും നിരാശയിലാണ് അവസാനിച്ചത്. ക്രാന്തി ഗൗഡിന്റെ പന്തിൽ ഷോർട്ട് ലെഗ്ഗിൽ റിച്ചാ ഘോഷ് പിടിച്ചാണ് നൈറ്റ് പുറത്തായത്. ഇതോടെ 14 ഓവറിൽ 34 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു.

ആറാം വിക്കറ്റിൽ ആമി ജോൺസും മാഡി വില്ലിയേഴ്സും ചേന്ന് നടത്തിയ 67 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ കൂടുതൽ തകർച്ചയിൽ നിന്നും രക്ഷിച്ചതും മത്സരം നാലാം ദിനത്തിലേക്ക് നീട്ടിയതും. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി സ്പിന്നർ സോഫി എക്ലസ്റ്റൺ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളി തോൽക്കാതെ എങ്ങനെയെങ്കിലും സമനിലയിലാക്കുക എന്ന അതികഠിനമായ ദൗത്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

142 വർഷത്തെ ചരിത്രത്തിൽ ആദ്യം

1787-ൽ സ്ഥാപിതമായ, ലോർഡ്‌സ് മൈതാനത്തിന്റെ 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ഒരു വനിതാ ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിനുമുമ്പ് വനിതകളുടെ ഏകദിന, ട്വന്റി-20 മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ടെസ്റ്റ് മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

English Summary:

India Women moved to the brink of a historic Test victory over England at Lord’s after a dominant all-round performance on Day 3. Wicketkeeper-batter Yastika Bhatia created history by becoming the first woman to score a Test century at the iconic venue.

Follow Us