AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ration Update: റേഷൻ അരി വിഹിതം 5 കിലോ കൂട്ടുമോ? നേട്ടം ഇവർക്ക്

നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രം അരി ലഭിക്കുന്നതിനാൽ ഈ വിഭാഗത്തിലുള്ള പലരും റേഷൻ കടകളിൽ എത്തുന്നില്ല. വിഹിതം വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾ റേഷൻ കടകളെ ആശ്രയിക്കുകയും പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. വിഹിതം കൂട്ടുന്നത് വഴി റേഷൻ കടകളിലെ മൊത്തം വിൽപ്പന ഉയരും. ഇത് വ്യാപാരികളുടെ കമ്മീഷൻ കുറയുന്ന പ്രശ്നത്തിന് പരിഹാരമാകും.

Ration Update: റേഷൻ അരി വിഹിതം 5 കിലോ കൂട്ടുമോ? നേട്ടം ഇവർക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 19 Sep 2026 | 08:19 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡുടമകളുടെ പ്രതിമാസ അരി വിഹിതം 5 കിലോ വരെ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അരി വിഹിതം ഉയർത്തുന്നത് എന്തിന്?

നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രം അരി ലഭിക്കുന്നതിനാൽ ഈ വിഭാഗത്തിലുള്ള പലരും റേഷൻ കടകളിൽ എത്തുന്നില്ല. വിഹിതം വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾ റേഷൻ കടകളെ ആശ്രയിക്കുകയും പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. വിഹിതം കൂട്ടുന്നത് വഴി റേഷൻ കടകളിലെ മൊത്തം വിൽപ്പന ഉയരും. ഇത് വ്യാപാരികളുടെ കമ്മീഷൻ കുറയുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാൽ വില്പന കൂടും. വില്പന കുറയുന്നതിനാൽ കമ്മിഷൻ കുറയുന്ന പ്രശ്നം ഇതുവഴി പരിഹരിക്കാനാവുമെന്നാണ് മന്ത്രി പറഞ്ഞത്.

Follow Us