AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

chikungunya India: 50 ല​ക്ഷത്തിലധികം ഇന്ത്യക്കാർ ചിക്കുൻ ​ഗുനിയ ഭീഷണിയിലോ?

50 lakh Indians at long-term risk of Chikungunya: ഇന്ത്യയിൽ പ്രതിവർഷം 51 ലക്ഷത്തിലധികം ആളുകൾക്ക് ചിക്ക്ഗുനിയ പിടിപെടാൻ സാധ്യതയുണ്ട്.

chikungunya India: 50 ല​ക്ഷത്തിലധികം ഇന്ത്യക്കാർ ചിക്കുൻ ​ഗുനിയ ഭീഷണിയിലോ?
പ്രതീകാത്മക ചിത്രം Image Credit source: Getty
Aswathy Balachandran
Aswathy Balachandran | Published: 05 Oct 2025 | 09:38 AM

ന്യൂഡൽഹി: കൊതുകുജന്യ രോഗമായ ചിക്കുൻ ഗുനിയയുടെ ( Chikungunya ) ദീർഘകാല പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള രാജ്യമായി ഇന്ത്യയെ തിരിച്ചറിഞ്ഞതായി പുതിയ പഠനം. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിൻ, നാഗസാക്കി യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ ആഗോള വിശകലനത്തിലാണ് ഈ മുന്നറിയിപ്പ്.

ഇന്ത്യയിൽ പ്രതിവർഷം 51 ലക്ഷത്തിലധികം ആളുകൾക്ക് ചിക്ക്ഗുനിയ പിടിപെടാൻ സാധ്യതയുണ്ട്. രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിൽ ഈ എണ്ണം 1.21 കോടിയായി ഉയരും. ദീർഘകാലാടിസ്ഥാനത്തിൽ ചിക്ക്ഗുനിയ ബാധിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ പരത്തുന്ന ഈ രോഗം കടുത്ത സന്ധി വേദനയുണ്ടാക്കും. രോഗം ഭേദമായവരിൽ 50% പേർക്കും ദീർഘകാല സന്ധി വേദനയും വൈകല്യവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

അപകടസാധ്യത കണക്കാക്കാൻ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. കോടിക്കണക്കിന് ആളുകൾക്ക് അപകടസാധ്യതയുള്ളതിനാൽ, തുടർച്ചയായ നിരീക്ഷണം, പൊതു വിദ്യാഭ്യാസം, ഫലപ്രദമായ വാക്സിനേഷനുകൾ എന്നിവ ഇന്ത്യയിൽ അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Follow Us