Edakkal Caves: അമ്പുകുത്തി മല എങ്ങനെ എടക്കൽ ​ഗുഹയായി; മറഞ്ഞിരിക്കുന്ന രഹസ്യം തേടിയൊരു യാത്ര

Edakkal Caves Aka Ambukuthi Mala: അമ്പുകുത്തി മല. ഇങ്ങനൊരു പേരു അധികമാരും കേട്ടിട്ടുണ്ടാകില്ല. കാരണം സഞ്ചാരികൾക്കിടയിൽ ഇടറിയപ്പെടുന്നത് എടക്കൽ ​ഗുഹയെന്നാണ്. വയനാടിൻ്റെ മണ്ണിൽ ചരിത്രവും ഐതിഹ്യവും ഒന്നിച്ചുറങ്ങുന്ന ശിലകളിൽ കൊത്തിവെച്ച ഒരു വിസ്മയമാണ് എടക്കൽ ഗുഹ.

Edakkal Caves: അമ്പുകുത്തി മല എങ്ങനെ എടക്കൽ ​ഗുഹയായി; മറഞ്ഞിരിക്കുന്ന രഹസ്യം തേടിയൊരു യാത്ര

Edakkal Caves

Published: 

21 Feb 2026 | 09:37 PM

വയാനാട്ടിൽ ഒട്ടനവധി തവണ യാത്ര ചെയ്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വനത്തിന്റെ നിഗൂഢതകൾക്കും മലനിരകളിലെ കോടമഞ്ഞിനും അപ്പുറം, ചരിത്രം ഉറങ്ങുന്ന ഒരു മലയുണ്ട് വയനാട്ടിൽ. അതാണ് അമ്പുകുത്തി മല. ഇങ്ങനൊരു പേരു അധികമാരും കേട്ടിട്ടുണ്ടാകില്ല. കാരണം സഞ്ചാരികൾക്കിടയിൽ ഇടറിയപ്പെടുന്നത് എടക്കൽ ​ഗുഹയെന്നാണ്. വയനാടിൻ്റെ മണ്ണിൽ ചരിത്രവും ഐതിഹ്യവും ഒന്നിച്ചുറങ്ങുന്ന ശിലകളിൽ കൊത്തിവെച്ച ഒരു വിസ്മയമാണ് എടക്കൽ ഗുഹ. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം.

സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന എടക്കൽ ​ഗുഹയ്ക്ക് എങ്ങനെയാണ് അമ്പുകുത്തി മല എന്നൊരു പേരു വീണു എന്ന് നങ്ങൾക്ക് അറിയണ്ടേ. നാടോടിക്കഥകൾ പ്രകാരം, രമായണവുമായി ഈ മലയ്ക്ക് ബന്ധമുണ്ട്. ഭ​ഗവാൻ ശ്രീരാമൻ്റെ പുത്രന്മാരായ ലവനും കുശനും തൊടുത്ത അമ്പുകൾ തറച്ചാണ് ഈ മലയിൽ വലിയൊരു പിളർപ്പ് ഉണ്ടായതെന്നാണ് പണ്ടുള്ളവർ വിശ്വാസിച്ചിരുന്നത്.

ALSO READ: ലക്ഷ്മണൻ അമ്പെയ്തുണ്ടാക്കിയ അരുവി? ഇരുപ്പ് വെള്ളച്ചാട്ടത്തിന് ഇങ്ങനെയും ഒരു പേരോ

എന്നാൽ ഒന്നല്ല ഒരുപാട് കഥകളുണ്ട് ഇതിന് പിന്നിൽ. മറ്റൊരു കഥയെന്തെന്നാൽ, ശ്രീരാമൻ്റെ അമ്പ് തറച്ച് മലയിൽ ഗുഹയുണ്ടായി എന്നാണ്. ഈ ഐതിഹ്യങ്ങൾ ഇന്നും ഇവിടുത്തെ ജനങ്ങൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട്. ‘ഇടയിൽ ഒരു കല്ല്’ ഉള്ള ഗുഹ എന്ന അർത്ഥത്തിലാണ് ഇതിന് ‘എടക്കൽ’ എന്ന പേര് ലഭിച്ചത്. വലിയൊരു പിളർപ്പിലേക്ക് മുകളിൽ നിന്ന് ഒരു കൂറ്റൻ പാറ വന്നുവീണ് സ്വാഭാവികമായുണ്ടായ ഒരു മേൽക്കൂരയാണത്രെ ഈ ​ഗുഹ. പ്രകൃതി ഒരുക്കിയ ഈ അത്ഭുത നിർമ്മിതി ലോകത്തിലെ തന്നെ അപൂർവ്വമായ കാഴ്ചകളിൽ ഒന്നായാണ് കരുതപ്പെടുന്നത്.

നവീന ശിലായുഗത്തിലെ മനുഷ്യർ ഈ ഗുഹയ്ക്കുള്ളിലെ ചുമരുകളിൽ കൊത്തിവെച്ച ചിത്രങ്ങളും അടയാളങ്ങളുമാണ് ഇതിനെ അന്തർദേശീയ തലങ്ങളിലേക്ക് ശ്രദ്ധിക്കാൻ കാരണമായത്. ആയുധങ്ങളേന്തിയ മനുഷ്യർ, നൃത്തം ചെയ്യുന്നവർ, ആന, മാൻ, നായ, ചക്രങ്ങൾ, നക്ഷത്രങ്ങൾ, ത്രികോണങ്ങൾ എന്നിങ്ങനെ നിരവധി വസ്തുതകൾ ആ ​ഗുഹയുടെ ചുമരുകളിൽ ഒളിച്ചിരിപ്പുണ്ട്. ഇതിനെ വെറുമൊരു ശിലാചിത്രങ്ങളായിട്ടല്ല, മറിച്ച് പണ്ടുകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ സംസ്കാരത്തിൻ്റെയും അവരുടെ ജീവിതരീതികളുടെയും അടയാളമാണ്.

വാഹനം പാർക്കം ചെയ്യുന്നിടത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്ന് കയറി വേണം എടക്കൽ ഗുഹയിലെത്താൻ. ഇരു വശങ്ങളിലുമുള്ള കാടുകൾ ഈ യാത്രയെ തീർത്തും വ്യത്യസ്തമാക്കുന്നു. ഗുഹയുടെ മുകളിൽ നിന്നുള്ള വയനാടിൻ്റെ മനോഹരമായ കാഴ്ചയും തണുത്ത കാറ്റും ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. തിങ്കളാഴ്ചകളിൽ ഗുഹയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
ഇനി ചോറ് ഒട്ടിപ്പിടിക്കില്ല, ഇങ്ങനെ ചെയ്താല്‍ മതി
ആപ്പിൾ ഉപ്പിലിട്ടാലോ! മധുരവും എരിവും ചേർന്ന കോമ്പോ
പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി
കാറിന് മുകളില്‍ അപകടകരമായ അഭ്യാസം; യുവാവ് അറസ്റ്റില്‍
ശിവലിംഗത്തിന് അരികില്‍ കടുവ; നാട്ടുകാര്‍ക്ക് കൗതുകവും ഭീതിയും