ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം.ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നതെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ട സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടുമെന്ന്. റിപ്പോർട്ട് കഴിഞ്ഞ രാത്രി 7മണിക്കൂർ നീണ്ട പരിശോധന ഫ്ലാറ്റിൽ നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി.....
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ജഡ്ജിയുടെ വീട്ടിൽ വീണ്ടും പരിശോധന നടക്കുകയാണ്. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തു നിൽക്കുന്നതിനിടെയാണ് പോലീസിന്റെ പരിശോധന നടക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം.
ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നതെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ട സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടുമെന്ന്. റിപ്പോർട്ട് കഴിഞ്ഞ രാത്രി 7മണിക്കൂർ നീണ്ട പരിശോധന ഫ്ലാറ്റിൽ നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അന്വേഷണസംഘം ശേഖരിക്കും.
ALSO READ:ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് പിടിച്ചെടുത്തു; പരിശോധന നീണ്ടത് 7 മണിക്കൂർ
സസ്പെൻഷൻ ഉത്തരവിൽ ഗുരുതര വീഴ്ചകൾ…
കൂടാതെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയത് ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ച് വരികയാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.അതിനിടെ അപകടത്തിൽ കേസെടുക്കുന്നതിലെ പോലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷനുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നു. സസ്പെൻഷൻ ഉത്തരവിൽ ഗുരുതര വീഴ്ചകൾ സൂചിപ്പിക്കുന്നുണ്ട്. പരാതിക്കാരുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു ഗ്രേഡ് എസ്ഐ കെ റ്റി മനോജും സീനിയർ സിപിഒ അരുൺ ജോസിയുമാണ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
മാത്രമല്ല ബിഎൻഎസ് ചുമത്താൻ ഉള്ള കാരണം ഉണ്ടായിരുന്നിട്ടും മനപ്പൂർവം ഒഴിവാക്കി എന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.അതേസമയം ചേരാനല്ലൂരിൽ ജഡ്ജിയുടെ മകന്റെ വാഹനം അപകടത്തിൽപ്പെട്ട് ഉണ്ടായ ഈ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയും കടുത്ത വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. മാത്രമല്ല പ്രതിഷേധങ്ങൾ കടുത്തതോടെയാണ് അപകടത്തിന് കാരണക്കാരനായ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്ക് എതിരെ പോലീസ് കേസ് ഫയൽ ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199എ പ്രകാരമാണ് കേസ് ചുമത്തിയത്.
ENGLISH SUMMARY
Reports indicate that a judge is being questioned in connection with the Cheranalloor road accident case. A search is currently underway at the judge’s residence. This police action is taking place while they await the High Court’s permission to arrest the judge. According to available information, the search is being conducted to gather details related to the accident.