ലക്ഷണമൊത്ത ഒന്നാന്തരം അഞ്ചെണ്ണം! ആമസോണിൽ ഡിസ്കൗണ്ടുള്ള 5 ഐക്യൂ 5G ഫോണുകൾ
5 iQoo phones with discounts in Amazon Prime Day Sale: ഏത് വിലയിലെ ഐക്യൂ ഫോൺ വാങ്ങിയാലും ശരി മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചുകിട്ടും എന്നതാണ് ഐക്യൂ ഫോണുകളുടെ ഒരു പ്രത്യേകത. അതേ സെഗ്മെന്റിൽ അതേ വിലയിൽ മറ്റ് ബ്രാൻഡുകൾ നൽകുന്ന മോഡലുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ ഫോണുകൾ നൽകാറുണ്ടായിരുന്നു. അടുത്തിടെ സ്മാർട്ട്ഫോൺ വില കുത്തനെ വർധിച്ചത് ഐക്യൂ ഫോണുകളുടെ വിലയിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ പുതുതലമുറയിൽപ്പെട്ട ഏറെപ്പേർക്കും പ്രിയപ്പെട്ട ബ്രാൻഡാണ് ഐക്യൂ. ബജറ്റ് വിലയിൽ മുതൽ പ്രീമിയം വിലയിൽ വരെ ഐക്യൂ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഉണ്ട്. ഏത് വിലയിലെ ഐക്യൂ ഫോൺ വാങ്ങിയാലും ശരി മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചുകിട്ടും എന്നതാണ് ഐക്യൂ ഫോണുകളുടെ ഒരു പ്രത്യേകത. അതേ സെഗ്മെന്റിൽ അതേ വിലയിൽ മറ്റ് ബ്രാൻഡുകൾ നൽകുന്ന മോഡലുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ ഫോണുകൾ നൽകാറുണ്ടായിരുന്നു. അടുത്തിടെ സ്മാർട്ട്ഫോൺ വില കുത്തനെ വർധിച്ചത് ഐക്യൂ ഫോണുകളുടെ വിലയിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം. സ്മാർട്ട്ഫോൺ വില വർധനയുടെ ഭാരം ഒരു പരിധി വരെ ഒഴിവാക്കിക്കൊണ്ട് ഐക്യൂ 5ജി ഫോൺ സ്വന്തമാക്കാൻ ഇപ്പോൾ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ അവസരമുണ്ട്. പ്രൈം ഡിസ്കൗണ്ട് ലഭ്യമായ ഐക്യൂ ഫോണുകളുടെ ഡീലുകൾ പരിചയപ്പെടാം.

ഐക്യൂ 15 5ജി: ഐക്യുവിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 15 5ജിക്കും (iQOO 15 5G) പ്രൈം ഡേ ഡിസ്കൗണ്ട് ഉണ്ട്. 74,999 രൂപ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ഇതിനുണ്ട്, അതിനാൽ വില 71999 രൂപയായി കുറയും. അതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.

ഐക്യൂ 15R 5ജി: ഐക്യൂ 15 കഴിഞ്ഞാൽ ഐക്യൂ നിരയിലെ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ ആണ് ഐക്യൂ 15R 5ജി (iQOO 15R). 49999 രൂപയ്ക്കാണ് ഇത് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രൈം ഡേയുടെ ഭാഗമായി 5000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 44999 രൂപയായി കുറയും. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ വില വീണ്ടും കുറയ്ക്കാം.

ഐക്യൂ Z10 ലൈറ്റ് 5ജി: പ്രൈം ഡേ സെയിലിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഐക്യൂ 5ജി ഫോൺ ആണ് ഐക്യൂ Z10 ലൈറ്റ് 5ജി. (iQOO Z10 Lite 5G). 2 ശതമാനം കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്. ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 13749 രൂപ വിലയിൽ ഈ ഫോൺ കിട്ടുമെന്ന് ആമസോൺ പറയുന്നു.

ഐക്യൂ Z11x 5ജി: ഐക്യൂ അടുത്തിടെ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണാണ് ഐക്യൂ Z11x 5ജി (iQOO Z11x 5G). പ്രൈം ഡേ സെയിലിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 20999 രൂപ വിലയിൽ ഈ 5ജി ഫോൺ വാങ്ങാൻ സാധിക്കും എന്ന് ആമസോൺ പറയുന്നു. 7200mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

ഐക്യൂ നിയോ 10 5ജി: സ്നാപ്ഡ്രാഗൺ 8s ജെൻ 4 കരുത്തിൽ എത്തിയ ഐക്യൂ നിയോ 10 5ജി (iQOO Neo 10) പ്രൈം ഡേ ഡിസ്കൗണ്ടുകൾ സഹിതം 37499 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ പറയുന്നു. കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.