AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hail Mary Movie: ‌കുത്തനെ കൂടി കളക്ഷൻ! ഇതിനകം വാരിയത് കോടികൾ, തിയേറ്ററിൽ ഹിറ്റടിച്ച് ഹെയ്ൽ മേരി

Hail Mary Movie: നവംബർ 26നാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ഹെയിൽ മേരി എന്ന മലയാളം സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്. ക്രൈം, ഡ്രാമ, മിസ്റ്ററി ഗണത്തിൽ വരുന്ന ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ആദ്യ ദിവസത്തേക്കാൾ രണ്ടാം ദിനം കളക്ഷൻ കുത്തനെയാണ് ഉയർന്നത്.

Amal KV
Amal KV | Updated On: 28 Nov 2026 | 09:10 PM
പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ അമ്പിളി മോൾ എന്ന നോവലിന് അസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു രവികുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  രണ്ടുദിവസം കൊണ്ട് രണ്ടര കോടിയോളം ആണ് സിനിമ  ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ( Images Credit Source Social Media )

1 / 5
ഓരോ ദിവസം കഴിയുന്തോറും  ഷോകളുടെ എണ്ണവും വർധിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഡോ. നീരജ് രാജൻ, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ്.  സിനിമ കണ്ടിറങ്ങിയവർ   മികച്ച തിരക്കഥയാണെന്നും  ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ഹെയിൽ മേരി എന്നും പ്രതികരിക്കുന്നു.

2 / 5
കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു പ്രധാന ഹിറ്റായി ഈ സിനിമ മാറുമെന്ന് ഉറപ്പായിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം തന്നെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. മധു ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ  അവതരിപ്പിച്ചിരിക്കുന്നത്.

3 / 5
ഒരു സാധാരണ സ്കൂൾ ബസ് ഡ്രൈവറായ  കുഞ്ചാക്കോ ബോബന് ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ഒരു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന  സംഭവവികാസങ്ങളും പോലീസ് അന്വേഷണവും ഒക്കെയാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. ഒരു നടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാകുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അനായസമായി കൈകാര്യം ചെയ്തിട്ടുണ്ട്.

4 / 5
അനു സിത്താരയാണ് ചിത്രത്തിലെ നായിക. വിനയ് ഫോർട്ട്, ജഗദീഷ്, സുഹാസിനി, ഹക്കീം ഷാജഹാൻ  തുടങ്ങിയവരാണ്  സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററിൽ ഇരുന്ന് സിനിമ കണ്ടത് ശേഷം ജഗദീഷും സ്വരാജ് വെഞ്ഞാറമൂടും കരച്ചിലിന്റെ വക്കിലേക്ക് എത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

5 / 5
Follow Us