എല്ലായിടത്തും കിട്ടും, എല്ലാവർക്കും കിട്ടും! പുതിയ റീച്ചാർജ് പ്ലാൻ പുറത്തിറക്കി BSNL
BSNL has launched Rs 202 prepaid plan with a validity of 32 days: ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 202 രൂപയാണ് ഈ പുതിയ ബിഎസ്എൻഎൽ പ്ലാനിന്റെ വില. ടെലിക്കോം സർക്കിൾ വ്യത്യാസമില്ലാതെ, ഇന്ത്യയിലെമ്പാടുമുള്ള എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഈ പുതിയ പ്ലാൻ ലഭ്യമാണ്. പ്രതിമാസ റീച്ചാർജ് എന്ന് പറയാമെങ്കിലും ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിക്ക് ഒരു പ്രത്യേകതയുണ്ട്. 32 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത് എന്നതാണത്.

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 202 രൂപയാണ് ഈ പുതിയ ബിഎസ്എൻഎൽ പ്ലാനിന്റെ വില. ടെലിക്കോം സർക്കിൾ വ്യത്യാസമില്ലാതെ, ഇന്ത്യയിലെമ്പാടുമുള്ള എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഈ പുതിയ പ്ലാൻ ലഭ്യമാണ്. (Image credit: Getty Images, BSNL)

ഡാറ്റ, കോളിങ്, വാലിഡിറ്റി എന്നിവയെല്ലാം അടങ്ങുന്ന ഒരു പ്രതിമാസ റീച്ചാർജ് പ്ലാൻ എന്ന നിലയിൽ ആണ് 202 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രതിമാസ റീച്ചാർജ് എന്ന് പറയാമെങ്കിലും ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിക്ക് ഒരു പ്രത്യേകതയുണ്ട്. 32 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത് എന്നതാണത്.

ഇന്ത്യയിൽ 32 ദിവസ വാലിഡിറ്റിയുള്ള മൊബൈൽ റീച്ചാർജ് പ്ലാനുകൾ കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ പുതിയ വാലിഡിറ്റി അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആകർഷിക്കാനുള്ള ഒരു നീക്കമാണ് ഇവിടെ ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്. പ്രതിമാസ പ്ലാൻ തേടുന്നവരെ സംബന്ധിച്ചിടത്തോളം 32 ദിവസം വാലിഡിറ്റി കിട്ടുന്ന പ്ലാൻ എന്നത് ഏറ്റവും ആകർഷകമായ ഒരു ആനുകൂല്യമായി തോന്നും.

ബിഎസ്എൻഎൽ 202 രൂപ പ്ലാൻ ആനുകൂല്യങ്ങൾ: 202 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 300 മിനിറ്റ് വോയ്സ് കോളിങ്, 5GB ഹൈ-സ്പീഡ് ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് വാലിഡിറ്റി കുറഞ്ഞ ചെലവിൽ നിലനിർത്താൻ ഭാവിയിൽ ഈ പ്ലാൻ ആയിരിക്കും ഉണ്ടാകുക.

നിലവിൽ 107 രൂപ പ്ലാൻ പോലുള്ള കുറഞ്ഞ വിലയുള്ള പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 107 രൂപയുടെ പ്ലാനിന് 20 ദിവസമാണ് ഇപ്പോൾ വാലിഡിറ്റി. ഇതിനെക്കാൾ കുറച്ചുകൂടി വാലിഡിറ്റിയിൽ സമാന ആനുകൂല്യങ്ങൾ തേടുന്നവർക്ക് 202 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാനാകും എന്ന് കരുതുന്നു.

വരിക്കാർക്ക് വാലിഡിറ്റി നിലനിർത്താൻ കുറഞ്ഞ വിലയിൽ ഒരു പുതിയ ഓപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് 202 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രസക്തി. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും ഔദ്യോഗിക വെബ്സൈറ്റിലും ഈ പുതിയ പ്ലാൻ ലഭ്യമാകും. ഉപയോക്താക്കൾക്ക് ഇതുവഴി ഈ പ്ലാന ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.